താൾ:GkVI34.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ക്കുന്നവരെ പരിഹസിച്ചും ഹിംസിച്ചും പൊന്ന ശെ
ഷം ലുഥർ വീട്ടിൽ വെച്ചു പ്രാൎത്ഥിച്ചു, ആത്മസമാ
ധാനം നിറഞ്ഞു ഒരു കൈ വെദപുസ്തകത്തിന്മെൽ
വെച്ചു, ഒരു കൈ ആകാശത്തെക്കുയൎത്തി ഞാൻ നി
ണക്കു സാക്ഷിയായി നില്ക്കും, സാക്ഷിയായും മരിക്കും
എന്നു ശപഥം ചെയ്തു. സമയമായപ്പൊൾ പുറപ്പെ
ട്ടു, ൨ മണി നെരം പ്രാകാരത്തിൽ പുരുഷാരത്തിന്റെ
നടുവിൽ കാത്തു കൊണ്ടു നിന്ന ശെഷം, വിളക്കുക
ൾ കത്തിക്കും കാലം പ്രവെശിപ്പാൻ കല്പനയായി.
അപ്പൊൾ താഴ്മയൊടെ വണങ്ങി; ഞാൻ മഹാ ലൊ
കരുടെ സംസൎഗ്ഗം ശീലിക്കാത്തവനാകകൊണ്ടു, രാജ്യ
മൎയ്യദെക്കു അല്പം തെറ്റായതു പറഞ്ഞാൽ, ക്ഷമിക്കെ
ണമെ. എന്റെ പുസ്തകങ്ങൾ നാനാവിധം. ചിലതി
ൽ വിശ്വാസം സൽക്രിയകൾ ഇവറ്റിന്റെ വിവ
രം കുട്ടികൾക്കും തെളിവാന്തക്കവാറു വൎണ്ണിച്ചതിനാൽ,
ശത്രുക്കളും പാപ്പാവും കൂട സമ്മതിച്ചിരിക്കുന്നു. ഇവ
ങ്ങിനെ പ്രത്യപഹാരം ചെയ്യാം? വെറെ പുസ്തകങ്ങ
ളിൽ പാപ്പാവിന്റെ ദൂഷ്യങ്ങളെ പരസ്യമാക്കി ഇരി
ക്കുന്നു. ൟ വക തള്ളിയാൽ, ആത്മാക്കളെ നശിപ്പി
ക്കുന്ന അഹമ്മതിക്കാരെ ഉറപ്പിക്കയും, ദൊഷത്തെ മൂ
ടി രക്ഷിക്കയും ചെയ്കയായിരുന്നു. പിന്നെയും ചില
പുസ്തകങ്ങളിൽ ഓരൊ വിശ്വാസവൈരികളൊടു വി
വാദം തുടങ്ങി ഇരിക്കുന്നു. ഇവറ്റിൽ ബൊധകന്നു
വെണ്ടുന്ന ശാന്തത എല്ലാം കാണിച്ചില്ല. കുറവുകൾ
വളരെ ഉണ്ടു എന്നനുസരിച്ചു പറയെണം, എങ്കിലും
ഇവയും മുഴുവൻ പ്രത്യപഹരിപ്പാൻ പാടില്ല. ചെയ്താ
ൽ വിരൊധികൾ സാധുക്കളൊടു പാരുഷ്യം അധികം
കാട്ടും. അതു കൊണ്ടു ഞാൻ ദൊഷം പറഞ്ഞു എങ്കിൽ,
ആകാത്തത ഇന്നത എന്നു ബൊധം വരുത്തെണ്ട

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/49&oldid=180653" എന്ന താളിൽനിന്ന് ശേഖരിച്ചത്