താൾ:GkVI34.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഇല്ല എന്നുള്ളതും അല്ല, ൟ വ്യവഹാരം നിന്റെതാകു
ന്നു; അതു ശ്വാശത ന്യായമല്ലൊ. ആകയാൽ നാ
ഥ! എൻ ചങ്ങാതമാകെണ്ടു. വിശ്വസ്ത ദെവ!! മാ
റ്റമില്ലാത്തവനെ! ഞാൻ ഒരു മനുഷ്യനിലും ആശ്ര
യിക്കുന്നില്ല. ചാഞ്ചാടുന്ന മാനുഷരിൽ ഉല്പാദിച്ചതി
ന്നു എല്ലാം വാട്ടം പിടിക്കുന്നു. ഹൊ, ദൈവമെ! കെ
ൾക്കുന്നില്ലയൊ? എൻ ദൈവമെ നീ മരിച്ചുവൊ?
അല്ല. നിണക്കു മരണം ഇല്ല, മറയത്തു നില്ക്കുന്നു!
ൟ വെലെക്കു എന്നെ തെരിഞ്ഞെടുത്തതു നീ അത്രെ
എന്നറിയുന്നു, ആകയാൽ നീ അതിനെ നടത്തുക
എൻ പലിശയും കൊട്ടയുമാകുന്ന പ്രിയ മകനാം യെ
ശു ക്രിസ്തൻ നിമിത്തം എൻ ഭാഗത്തു നിന്നു കൊ
ള്ളെണമെ. എന്നതിൽ പിന്നെ മിണ്ടാതെ വളരെ വി
യൎത്തു പൊരുത ശെഷം: കൎത്താവെ ! നീ എവിടെ?
എൻ ദൈവമെ നീ എവിടെ? വാ! വാ! ഞാൻ ഒരു
മ്പെട്ടിരിക്കുന്നു. നിന്റെ സത്യത്തിനായി പ്രാണനെ
പിരിവാൻ സമ്മതമായി, ആടു പൊലെ നിന്നു പൊ
റുക്കാം; കാൎയ്യം ന്യായവും, നിണക്കുള്ളതും തന്നെ അ
ല്ലൊ! ഇപ്പൊഴും എന്നെക്കും ഞാൻ നിന്നൊടു അക
ന്നു പൊകയില്ല. ലൊകം എല്ലാം പിശാചമയമായി
പൊയാലും, തിരുക്കൈകളുടെ ക്രിയയായ ഇദ്ദെഹം
പൊടി, നുറുക്കു, ഭസ്മം, മറ്റും ആക്കി ചമച്ചാലും, എ
ന്റെ ആത്മാവു നിണക്കെ ഉള്ളൂ. ഇതിന്നു നിന്റെ
വചനം ജാമ്യം തന്നെ. ജിവിച്ചെഴുനീറ്റവനെ! ഞാ
ൻ നിന്നൊടു ഒന്നിച്ചു ചെൎന്നിരിക്കുന്നു. നിന്നൊടു
കൂട എന്നു പാൎക്കും. ആമെൻ! ദൈവമെ! തുണെ
ക്കെണ്ടു! ആമെൻ!

കാൎയ്യക്കാർ വന്നാറെ, മനസ്സിന്നു ഒരിണ്ടലും കൂടാ
തെ ലുഥർ അവരൊടു കൂട പുറപ്പെട്ടു, ജനപ്പെരുക്ക

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/47&oldid=180651" എന്ന താളിൽനിന്ന് ശേഖരിച്ചത്