താൾ:GkVI34.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

൧൫. എരസ്മൻ.

അക്കാലം ലൊകപ്രസിദ്ധനായ ഒരു വിദ്വാനു
ണ്ടായി; എരസ്മൻ എന്നു അവന്റെ പേർ. അവൻ മു
മ്പെ അജ്ഞാനത്തെ പരിഹസിച്ചു, പാതിരി സന്ന്യാ
സികളുടെ ദുഷ്കൃതങ്ങളെ ശാസിച്ചു, ശുദ്ധ വേദവച
നത്തെ സ്തുതിച്ചവൻ എങ്കിലും, അതിഭീരുവാകകൊ
ണ്ടു ഏറിയ കാലം ലുഥരെയും പാപ്പാവെയും ചേരാ
തെ ഉദാസീനനായി നിന്നു. സഹ്സക്കൊൻ അവ
ന്റെ അന്തൎഗ്ഗതം ചൊദിച്ചാറെ, ലുഥർ ൨ മഹാ പാത
കങ്ങളെ ചെയ്ത പ്രകാരം തൊന്നുന്നു എന്നു പറഞ്ഞ
പ്പൊൾ അതെന്തു എന്നു ചൊദിച്ചതിന്നു: പാപ്പാവി
ന്റെ മുമ്മുടിയെയും സന്ന്യാസികളുടെ കുക്ഷിയെയും
ആക്രമിച്ചതു തന്നെ എന്നു ഉത്തരം പറഞ്ഞു. ആ
വിദ്വാന്നു ലുഥർ നീ മൊശയെ പൊലെ ഞങ്ങളെ
വാഗ്ദത്തദേശത്തോളം വഴി നടത്തി കാണിച്ചു; താൻ
കണ്ടിട്ടും പ്രവേശിക്കാതെ മരിക്കുമൊ? പുഴ കടക്കേ
ണ്ടെ? മുട്ടകളുടെ മീതെ നടന്നു, ഒന്നും ഉടെക്കാതെ മെ
തിപ്പാൻ നോക്കുന്നുവൊ? എന്നിങ്ങിനെ ഓരൊ കാ
ലം സ്നെഹമായി എഴുതുമ്പൊൾ, പാപ്പാ അവനൊടു
ലുഥരെ മടക്കെണ്ടതിന്നു വളരെ വിനയമായി അ
പെക്ഷിക്കും. അതു കൊണ്ടു ലുഥർ കൎത്താവു നിണ
ക്കു ധൈൎയ്യം നല്കീട്ടില്ല പോൽ. ഞങ്ങളൊടു ചെരരു
തെ. എന്നൊടു പൊരുതാതെ നില്ക്കിൽ ഞാനും നീ ശാ
സ്ത്രവൃത്തിക്കായി ചെയ്ത പ്രയത്നങ്ങളെ ഓൎത്തു നി
ന്നൊടു മുൽപുക്കെതിൎക്ക ഇല്ല എന്നു എഴുതിയാറെ, എ
രസ്മൻ ക്രുദ്ധിച്ചു, ഹെന്രിരാജാവെയും പാപ്പാവെയും
പ്രസാദിപ്പിക്കെണ്ടതിന്നു ഒരു പുസ്തകം ചമെച്ചു, മ
നുഷ്യൻ ഗുണം ചെയ്വാൻ സ്വഭാവത്താലെ മതിയാ
യവൻ എന്നു ദുഃഖെന കാണിപ്പാൻ തുനിഞ്ഞു. ആ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/67&oldid=180673" എന്ന താളിൽനിന്ന് ശേഖരിച്ചത്