താൾ:GkVI34.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ട്ടിലെക്കു കൂട്ടിക്കൊണ്ടു പൊയി. അറ്റമില്ലാതോളം ഉ
പായങ്ങളും എല്ലാം വ്യൎത്ഥമായ്ക്കണ്ടപ്പൊൾ, കൈസർ
പരസ്യമാക്കിയ കല്പനയിൽ പഴയ മതം അല്ലാതെ,
പുതിയതിനെ സഹിക്കയില്ല. മീസാരാധന മുതലായ
തിനെ അംഗീകരിക്കാത്തവന്നു രാജ്യഭ്രംശം വരും എ
ന്നും മറ്റും പരുഷ വാക്കുകൾ ഉണ്ടു. അതിന്നു ലുഥർ
ഒരു മറുവടി എഴുതി, ഗൎമ്മന്ന്യർ എല്ലാവരൊടും ആ
യുധങ്ങളെ ധരിക്കയും, സത്യത്തെ ആക്രമിക്കയും ചെ
യ്യരുതെ എന്നു അപേക്ഷിച്ചു, പരസ്യമായ സ്വീകാ
രത്തിന്നിമിത്തം സന്തോഷിക്കയും ചെയ്തു.

൨൦. ശ്മല്ക്കല്ദ സഖ്യത.

അതു കൊണ്ടു പ്രൊതെസ്തന്ത പ്രഭുക്കൾ (ദിശ.
൧൫൩൦ ആമതിൽ) ശ്മല്ക്കല്ദിൽ കൂടി, കൈസർ തങ്ങളു
ടെ പ്രജകളെ അജ്ഞാനത്തിൽ ആക്കുവാൻ നിൎബ്ബ
ന്ധിച്ചു പോകുന്നെങ്കിൽ, അവരുടെ രക്ഷെക്ക വേ
ണ്ടി ഒന്നിച്ചു ആയുധങ്ങളെ എടുക്കും എന്നു തീൎച്ച
പറഞ്ഞു. അതിന്നായി ലുഥരുടെ പക്ഷം എന്തെന്നു
ചോദിച്ചപ്പൊൾ: ഗൎമ്മന്ന്യ തമ്പ്രാക്കന്മാൎക്കു കൈസ
രൊടു എതിരിടുവാൻ ആധികാരം ഉണ്ടൊ എന്നറിയു
ന്നില്ല; വ്യവഹാരശാസ്ത്രികൾ അതിനെ അനേഷി
ക്കട്ടെ; ഞാൻ വേദശാസ്ത്രിയായ്തന്നെ പാൎക്കുന്നു എ
ന്നുത്തരം പറഞ്ഞു. ഇങ്ങിനെ എല്ലാം നിരൂപിച്ചിരി
ക്കുമ്പൊൾ, മെലങ്കതൻ യോഗത്തിൽനിന്നു പുറത്തു
പൊയി മടങ്ങി വന്നു, സന്തോഷിക്കുന്നതു ലുഥർ ക
ണ്ടു, തല്കാരണം ചൊദിച്ചാറെ ഇപ്പൊൾ തന്നെ ഞാ
ൻ നമ്മുടെ പിന്തുണ കണ്ടു. ഇവർ ഒരു നാളും തോ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/84&oldid=180691" എന്ന താളിൽനിന്ന് ശേഖരിച്ചത്