താൾ:GkVI34.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ടെ ചൊൽ കെൾക്കാം; അവൾ മണവാളനാം ക്രിസ്ത
ന്റെ ചൊൽ കെൾക്കുമല്ലൊ. മുഖപക്ഷമല്ലാത്ത സ
ത്യപ്രിയന്മാർ യൊഗം കൂടി നിരൂപിച്ചു തീൎച്ച പറഞ്ഞാ
ൽ, ഞാനും ഭെദം കൂടാതെ അനുസരിക്കാം എന്നു എ
ഴുതി അയച്ചു, യാത്ര ഉണൎത്തിച്ചു. ചങ്ങാതികളൊടെ രാ
ത്രിഭക്ഷണം കഴിച്ചു, അവരുടെ സഹായത്താൽ പുല
രും മുമ്പെ കുതിര ഏറി, ആരും വിചാരിക്കാത്ത ചെ
റുവാതിൽ കടന്നു ഓടിപ്പൊകയും ചെയ്തു. അയ്യൊ, എ
ന്റെ കൎത്താവിന്നായി ൩൦ ഉറപ്പിക മാത്രം ചിലവ
ഴിച്ചു; ൟ അല്പനായ എന്നെ പിടിക്കെണ്ടതിന്നു എ
ത്ര ചാക്കു വരാഹൻ കൊടുക്കമായിരുന്നു എന്നു വിചാ
രിച്ചു, വിത്തമ്പൎക്കിൽ എത്തി. കൊയ്മയിൽ ബൊധി
പ്പിച്ചു. എന്നെ രൊമയിലെക്കു അയക്കരുതെ നാടുക
ടത്തുവാൻ തിരുവുള്ളത്തിൽ ഏറിയാൽ ഞാൻ പൊകാം.
മരണത്തൊളം പ്രാൎത്ഥനയിൽ നിങ്ങളെ ഓൎക്കാം എ
ന്നു എഴുതി അയച്ചു. സഹസക്കൊൻ പാപ്പാവിന്റെ
കൌശലം അറിഞ്ഞു, നി വിത്തമ്പൎക്കിൽ വസിച്ചു
കൊൾവൂ എന്നു അനുവദിക്കയും ചെയ്തു.

ഇപ്പൊൾ പാപ്പാവിന്റെ ശാപം എത്തും എ
ന്നു ദിവസെന പാൎത്തിരിക്ക കൊണ്ടു ലുഥർ പ്രസം
ഗിക്കുന്തൊറും കെൾക്കുന്നവരൊടു സലാം പറയും,
കൊയ്മയും ശാപത്തെ ശങ്കിച്ചു. ഉടനെ പൊകെണം
എന്നു കല്പിച്ചാറെ, ചങ്ങാതികളെ, ഊണിനു വിളിച്ചു,
ദെവകാൎയ്യം അവരിലും കൎത്താവിലും സമൎപ്പിക്കും നെ
രം ഒരു കത്തു വന്നു. എന്തിന്നു താമസിക്കുന്നു? പെ
ട്ടന്നു നാടു വിടെണ്ടു എന്നു കല്പന വായിച്ചാറെ,
തല ഉയൎത്തി അമ്മയഛ്ശന്മാർ എന്നെ ഉപെക്ഷിക്കു
ന്നു, യഹൊവ കൈക്കൊള്ളുന്നു എന്നും മറ്റും പറ
ഞ്ഞു. ചുറ്റും കരഞ്ഞു നില്പുന്നവരെ ആശ്വസി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/33&oldid=180634" എന്ന താളിൽനിന്ന് ശേഖരിച്ചത്