താൾ:GkVI34.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

൧൦ നാഴിക ചെന്നിട്ടു മരിച്ചു (൧൫൨൩ ആമതിൽ ൧ ജൂല.)
ആമരണശിക്ഷ കണ്ടവർ പലരും വിശ്വസിച്ചു, ലു
ഥരും ഒരു പാട്ടുണ്ടാക്കി, ദൈവത്തെ ൟ ജയത്തിന്നാ
യി സ്തുതിച്ചു. സൎവ്വ രാജ്യങ്ങളിലും പാറി വിതറി,
ദെവഭടന്മാരെ ജനിപ്പിക്കുന്ന രക്തസാക്ഷികളുടെ ഭ
സ്മത്തെ വൎണ്ണിച്ചു, സത്യ ജിവന്റെ സ്വരൂപം വീ
ണ്ടും വന്നിരിക്കുന്നു, ആയ്തു കഷ്ടങ്ങൾ നിമിത്തം ലൊ
കദൃഷ്ടിക്കു കുരൂപമായും, ദെവദൃഷ്ടിക്കു എത്രയും വില
യെറിയത എന്നും സന്തൊഷിച്ചു പറഞ്ഞു. പിന്നെ
അദ്രിയാൻ പാപ്പാ മരിച്ചു, ഒരു ലൌകികനെ വാഴിച്ച
ശെഷം, സ്പാന്യരും രൊമരും ഒന്നിച്ചു ഗൎമ്മന്ന്യ പ്രഭു
ക്കളിൽ ചിലരെ ദെവസ്വം കൈക്കൂലിയാക്കി കൊടു
ത്തു വശമാക്കി പലരെയും വെദം നിമിത്തം ഭെദ്യം ചെ
യ്തു തൂക്കിച്ചും ദഹിപ്പിച്ചും കൊണ്ടിരുന്നു. തെക്കു ഗ
ൎമ്മന്ന്യ നാടുകളിൽ ഏറിയ ആളുകൾ മരിച്ചും, വൈരി
കൾ ഇതു പകരുന്ന വ്യാധി എന്നറിഞ്ഞു പല സ
ത്തുക്കളുടെ നാവുകളെയും ആണി തറെച്ചും അറുത്തും
മിണ്ടാതെ ആക്കിപ്പൊന്നു. എന്നാറെ ഹെസ്സ, പ്രു
സ്യ, മുതലായ കൊയ്മകളിൽ സുവിശെഷത്തിനു സ
ങ്കെതസ്ഥലങ്ങൾ ഉണ്ടായിരുന്നു.

൧൫. ആന്തരകലഹം.

മറുസ്നാനക്കാർ ലുഥർ ചെയ്തതു പൊരാ, പഴയത
എല്ലാം കഴിഞ്ഞു, സകലം പുതുതായ്വന്നു എന്നും, വെ
ദവും രാത്രിഭൊജനവും ബാഹ്യമായുള്ളതത്രെ, ജീവിപ്പി
ക്കുന്നത ആത്മാവു തന്നെ എന്നും വളരെ തൎക്കിച്ചതു
കൊണ്ടു, ലൂഥർ: നിങ്ങൾ അല്പം ഒരു കിനാവെ കണ്ട
ഉടനെ, ഹൊ ആത്മാവു! ഇതാ ആത്മാവു! എന്നു വി
6

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/63&oldid=180669" എന്ന താളിൽനിന്ന് ശേഖരിച്ചത്