താൾ:GkVI34.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

തു നിൎമ്മാണം ആയാലും, അധികം വായിച്ചു പോക
രുതേ! എന്നു ബുദ്ധി പറഞ്ഞു.

ഗയൊൎഗ പ്രഭു (൧൫൩൯ ആമതിൽ മരിച്ചതിനാ
ൽ, ലൈപ്സിൿ മുതലായ പട്ടണങ്ങളിൽ ക്രിസ്തകഷ്ട
ങ്ങൾ മാറി സന്തോഷമായി; ലുഥരും മുമ്പെ ദീൎഘദ
ൎശനം പറഞ്ഞ പ്രകാരം താൻ ലൈപ്സിക്കിൽ ചെന്നു,
സുവിശേഷത്തെ പ്രസംഗിച്ചു. ബ്രന്തമ്പുൎഗ്ഗിലെ ത
മ്പുരാനും മരിച്ചതിനാൽ, വിശ്വാസിയായ പ്രഭു വാ
ണു തുടങ്ങിയ ഉടനെ, സഭയെ ക്രമത്തിൽ ആക്കി.

എങ്കിലും സന്തോഷം മാത്രം അല്ല, പുതിയ ദുഃഖ
ങ്ങളും കൂട ഉണ്ടായി. ഹെസ്യൻ രോഗിണിയായ ഭാൎയ്യ
യുടെ സമ്മതം വാങ്ങി, ലുഥരുടെ ഉപദേശം ഒന്നും
കേളാതെ, രണ്ടാമത ഒരു ഭാൎയ്യയെ വിവാഹം ചെയ്തു,
സുവിശേഷ കാൎയ്യത്തിന്നു പല വിടത്തും ദുൎമ്മണം
പിടിപ്പിച്ചു. മെലങ്കതൻ അതിന്നു അത്യന്തം വിരോ
ധം പറയായ്ക കൊണ്ടു, അവന്നും ദുഷ്കീൎത്തി വന്നു.
ലുഥരുടെ ശിഷ്യരിൽ ചിലരും ഓരൊ പുതിയ ഉപദേ
ശങ്ങളെ ചമെച്ചു, സമാനമായ നടുവഴിയിൽനിന്നു
തെറ്റി, ഗുരുവിനെയും നിന്ദിച്ചു. മെലങ്കതൻ ഏറ്റം
ദുഃഖിച്ചു, മനഃപീഡയാൽ രോഗം പിടിച്ചു മരിപ്പാറാ
യി. അന്നു തന്നെ ലുഥരെ വിളിപ്പാൻ ആളയച്ച
പ്പൊൾ, അവൻ കാലം ഒട്ടും കളയാതെ ഊരിൽ എ
ത്തി, സഖിയെ അൎദ്ധപ്രാണനായ്ക്കണ്ടു, വാക്കും, ഒൎമ്മ
യും, കാഴ്ചയും, ഭക്ഷണവും ഇല്ലാതെ ആയതു, ലുഥർ
കണ്ടാറെ, ഹാ ദൈവമേ! സാത്താൻ ൟ ശ്രേഷ്ഠപാ
ത്രത്തെ എങ്ങിനെ നശിപ്പിച്ചു? എന്നു വിളിച്ചു കോ
ണിൽ മാറി പ്രാൎത്ഥിച്ചു. ഞങ്ങളുടെ ദൈവമായ യ
ഹോവായെ! ൟ ചുമടു എല്ലാം നിന്മേൽ വെക്കുന്നു.
തിരുചെവി ചായ്ക്കുവോളം ഞങ്ങൾ അടങ്ങാതെ വി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/90&oldid=180699" എന്ന താളിൽനിന്ന് ശേഖരിച്ചത്