താൾ:GkVI34.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

൪. മനുഷ്യവെപ്പുകൾ ഒന്നും പാപമോചനത്തി
ന്നു അല്പം പോലും സഹായിക്കയില്ല. യോഗക്കാർ നി
രൂപിച്ചു ൟ നാലിനെ വേണ്ടുവോളം ശപിക്കട്ടെ.

ഇപ്രകാരവും മറ്റും എഴുതിയതു ശാസ്ത്രികളും പ്ര
ഭുക്കളും സമ്മതിച്ചു ഒപ്പിട്ടതിന്റെ ശെഷം, ലുഥർ കല്ല
ടപ്പു കൊണ്ടു വളരെ പീഡിച്ചു, ശ്മല്ക്കല്ദിൽ നിന്നു പു
റപ്പെട്ടു, അത്യാസന്നം ആയി വണ്ടിയിൽനിന്നു ത
ന്നെ മൃത്യുപത്രിക എഴുതിച്ചു ഒപ്പിട്ടു. ഞാൻ യേശുവി
ന്റെ നീതി അറിഞ്ഞും അറിയിച്ചും ഇരിക്ക കൊണ്ടു,
ദൈവത്തെ സ്തുതിക്കുന്നു. എൻ ആത്മാവേ ദൈവ
ത്തിൽ എല്പിക്കുന്നു എന്നു പറഞ്ഞു ൧൧. ദിവസം വ
രെയും മരണത്തെ കാത്തു പാൎത്തതിൽ പിന്നെ, ദൈ
വം എല്ലാ സഭകളിൽനിന്നും പ്രാൎത്ഥിക്കുന്നതിനെ കെ
ട്ടു, ദീനം മാറ്റുകയും ചെയ്തു.

൨൧. ലുഥരുടെ അവസാന പ്രയത്നങ്ങൾ.

അനന്തരം വീട്ടിൽ എത്തിയ ശേഷം, വളരെ പ്ര
സംഗിച്ചും വേദവ്യാഖ്യാനങ്ങളെ ചമെച്ചും കൊണ്ടി
രുന്നു. അതിൽ യൊഹനാൻ സുവിശേഷത്തിന്നുണ്ടാ
ക്കിയതു തന്റെ എല്ലാ പ്രബന്ധങ്ങളിലും ഉത്തമം, എ
ന്നു തനിക്കു തോന്നി. എങ്കിലും പുസ്തകങ്ങൾ നിത്യം
വൎദ്ധിച്ചു വരികയാൽ, ഒടുവിൽ വേദത്തെ തന്നെ മൂ
ടിക്കളയും എന്നു ഭയപ്പെട്ടു, എന്റെ കാലത്തിന്നു എ
ന്റെ പുസ്തകങ്ങൾ തന്നെ ഉപകാരമായ്വരും; ഭാവി
യിൽ ദൈവം വേറെ ശുശ്രൂഷക്കാരെ ഉദിപ്പിക്കും. ഇ
ങ്ങിനെ ഓരൊ കാലത്തിൽ ഉണ്ടായതു ഓരൊ കാല
ത്തിൽ ഒഴിഞ്ഞു പോകട്ടെ! വേദത്തെക്കാളും മറ്റ ഏ
8✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/89&oldid=180698" എന്ന താളിൽനിന്ന് ശേഖരിച്ചത്