താൾ:GkVI34.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ത്മാവിനാൽ നിങ്ങളൊടു കൂട ഇരിക്കു. ഞാൻ ജീവി
പ്പോളം എന്റെ പ്രാൎത്ഥനയെ നിങ്ങളുടെ തുണെക്കാ
യി അയക്കുന്നുണ്ടു.

ആ വിവാദം (൧൫൪൦ ആമതിൽ.) എക്കിന്റെ
രോഷത്താൽ നിസ്സാരമായ ശേഷം, കൈസരുടെ
ആജ്ഞയാലെ (൧൫൪൧ ആമതിൽ) രേഗംസ്പുരിയിൽ
പുതിയ സംഭാഷണം ഉണ്ടായി. രോമക്കാരിൽ എത്ര
യും ശാന്തനായ കൊന്തരീനി എന്ന മന്ത്രി അതിന്നാ
യി എത്തുക കൊണ്ടു, അവനും മെലങ്കതനും വളരെ
അദ്ധ്വാനിച്ചു, നീതീകരണത്തെ കൊണ്ടുള്ള ഇടച്ച
ൽ തീൎത്തു, ൨. പക്ഷക്കാരും ആത്മാവിലുള്ള ഒരു ഐ
ക്യതയെ പ്രാപിച്ച പ്രകാരവും തോന്നി. എങ്കിലും പാ
പ്പാവു അതിനെ സമ്മതിച്ചില്ല; അതു കൊണ്ടു ലുഥ
രും സഹ്സ്യനും സന്തോഷിച്ചു. ലോകത്തോടു സഖ്യത
അരുതു. സുവിശേഷം നിമിത്തം ഇത്ര സത്യവന്മാ
രെ കൊന്ന ശേഷം, ഇരു പക്ഷക്കാരുടെ വാക്കുകൾ
ഒത്ത വണ്ണം വന്നാലും, അന്തൎഗ്ഗതങ്ങൾ ഒരു നാളും
ഒക്കയില്ല, വിശ്വാസത്തിന്റെ അടിസ്ഥാനം കൊ
ണ്ടെല്ലാതെ, ആചാരഭേതങ്ങൾ, ദേവസ്വം, മുതലായതു
കൊണ്ടും തൎക്കം വേണ്ടാ. സ്വൎഗ്ഗസ്ഥ പിതാവിന്റെ
നാമവും, രാജ്യവും, ഹിതവും ഉയൎന്നു വരെണം. അതി
ന്റെ ശേഷമത്രെ അന്നവസ്ത്രങ്ങളെയും ചോദിക്കാം,
എന്നു കൎത്തൃപ്രാൎത്ഥനയിൽ പ്രസിദ്ധമല്ലൊ ആകു
ന്നതു. ഇങ്ങിനെ തീൎച്ച പറഞ്ഞു, മറ്റ അനേക പു
സ്തകങ്ങൾ അല്ലാതെ (൧൫൪൧. ആമതിൽ) വേദനിയ
മങ്ങൾ രണ്ടും ഗൎമ്മന്ന്യ ഭാഷയിൽ ആക്കി, പിഴ തീ
ൎത്തു, അച്ചടിപ്പിച്ചിരിക്കുന്നു. അതിന്നു ലുഥരും മറ്റു
ശാസ്ത്രികളും ചെയ്ത പ്രയത്നത്തിന്നു അവധിയില്ല.
അതിലെ കുറ്റം പിടിക്കെണ്ടതിനു അനേകം ആൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/92&oldid=180701" എന്ന താളിൽനിന്ന് ശേഖരിച്ചത്