താൾ:GkVI34.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ല്ല, പല സാധുക്കൾക്ക നിങ്ങളെക്കൊണ്ടു ആവശ്യം
തന്നെ, ആകയാൽ ഇനിയും ജീവിക്കെണം എന്നു
വിശ്വസിച്ചു പറഞ്ഞാറെ, ലുഥർ ക്രമത്താലെ ആ
ശ്വസിച്ചു കൎത്താവു പാതാളത്തിൽ ഇറക്കി, പിന്നെ
യും പുറപ്പെടുവിച്ചിരിക്കുന്നു. അവൻ ജീവമരണ
ങ്ങൾക്കു നാഥൻ; സദാവന്ദ്യൻ എന്നു സ്തുതിച്ചു.

൧൮. സഭാക്രമം

മുമ്പെത്ത ക്രമം അഴിഞ്ഞു പൊയ ശെഷം, ഓ
രൊ ദിക്കുകളിൽ വെവ്വെറെ നടപ്പ തുടങ്ങുമ്പൊൾ, സ
ഹ്സക്കൊനും മറ്റും നിങ്ങൾ ഊർ തൊറും സഞ്ചരിച്ച,
സഭയെ ക്രമത്തിൽ ആക്കെണം എന്നു കല്പിച്ചാറെ,
ലുഥർ, മെലങ്കതൻ മുതലായവർ പുറപ്പെട്ടു, പല ദിക്കി
ലും പല ദൂഷ്യങ്ങളും കൂരിരിട്ടും കണ്ടു ദുഃഖിച്ചു, സഭാ
പള്ളിയും എഴുത്തുപള്ളിയും നന്നാക്കെണ്ടതിന്നു വള
രെ പ്രയത്നം ചേയ്തു, യൊഗ്യന്മാരെ ബൊധകരാക്കി
നിറുത്തി, അവർ നടക്കെണ്ടുന്ന ക്രമവും വിവരമായി
ഗ്രഹിപ്പിച്ചു തുടങ്ങി. ഒരു ഗ്രാമത്തിൽ വിശ്വാസപ്ര
മാണം ചോദിച്ചപ്പൊൾ ഒരു കൃഷിക്കാരൻ സൎവ്വശ
ക്തനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എ
ന്നു ചൊല്ലിയാറെ, ലുഥർ സൎവ്വശക്തൻ എന്നു വെ
ച്ചാൽ, എന്തു എന്നു ചൊദിച്ചു. അറിഞ്ഞു കൂടാ എന്നു
കേട്ടാറെ, ലുഥർ പറഞ്ഞു: പ്രിയ സഹൊദര! നീ
നെർ പറഞ്ഞു. എനിക്കും എല്ലാ ശാസ്ത്രികൾക്കും ദൈ
വത്തിന്റെ സൎവ്വശക്തിയും പ്രാപ്തിയും അറിഞ്ഞു
കൂടാ. നീ ദൈവത്തിൽ ആശ്രയിച്ചു, അവൻ നിണ
ക്കു പ്രിയ പിതാവു എന്നും, നിണക്കും കുഞ്ഞിക്കുട്ടിക

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/72&oldid=180678" എന്ന താളിൽനിന്ന് ശേഖരിച്ചത്