താൾ:GkVI34.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ഊരിലും പട്ടണത്തിലും വന്നു, അധികാരികളും പാതി
രികളും മറ്റും ഘൊഷിച്ചു എതിരെറ്റാറെ, പ്രദിക്ഷി
ണം വെച്ചു. കെട്ടാലും! ദൈവവരങ്ങളിൽ അത്യുത്തമ
മായത ൟ ഊരിൽ എത്തി ഇരിക്കുന്നു വരുവിൻ! ചെ
യ്തു പൊയ പാപങ്ങൾക്കും, ചെയവാൻ ഭാവിക്കുന്ന
പാപങ്ങൾക്കും ഇതാ, അനുതാപം കൂടാതെ പൂൎണ്ണത
രമായ ക്ഷമ നിങ്ങൾക്കു വെച്ചു കിടക്കുന്നു. അപൊ
സ്തലർ പ്രസംഗിച്ചു, അനെകം ആത്മാക്കളെ രക്ഷി
ച്ചുവല്ലൊ, എന്റെ കത്തുകളാൽ രക്ഷ പ്രാപിച്ചവർ
ഏറ്റവും അധികമാകുന്നു. ദൈവമാതാവെ അപരാധി
ച്ചു എങ്കിലും, ഇതിനെ വാങ്ങിയാൽ നിവൃത്തി ആകും.
പാതാളത്തിൽ വലഞ്ഞു കിടക്കുന്ന അമ്മയഛ്ശന്മാർ മു
തലായവർ ഇപ്പൊൾ നിങ്ങളൊടു നിലവിളിക്കുന്നു.
നിങ്ങളുടെ കൈയിലുള്ളത കൊടുത്താൽ, ഇപ്പൊൾ ഞ
ങ്ങൾക്കു നരകവെദന മാറും എന്നു കെട്ടാൽ, വെറുതെ
നിലക്കാമൊ?മൃഗപ്രായമായുള്ളൊരെ! സ്വൎഗ്ഗം തുറന്നി
രിക്കുന്നു. ദൈവം ഇനി ദൈവമല്ല, സൎവ്വാധികാരത്തെ
യും പാപ്പാവിങ്കൽ സമൎപ്പിച്ചിരിക്കുന്നു. നിങ്ങൾ കാ
ണുന്നതിനെ കാണുന്ന കണ്ണുകൾക്ക എന്തൊരു ഭാ
ഗ്യം! എത്ര രാജാക്കന്മാരും പ്രവാചകരും ൟ വക കാ
ണ്മാൻ ആഗ്രഹിച്ചിട്ടും കാണാതെ പൊയിരിക്കുന്നു
ഇതു തന്നെ മുക്തി ദിവസം! കൊണ്ടുവരുവിൻ! എ
ന്നിങ്ങിനെ നിലവിളിച്ചു പുരുഷാരത്തെ ചതിച്ചും
പെടിപ്പിച്ചും വെവ്വെറെ കത്തുകളെ വാങ്ങുവാൻ നി
ൎബ്ബന്ധിക്കും. അതിന്നൊരു വിലവിവരം ഉണ്ടു. സ
ൎവ്വ പാപമൊചനത്തിന്നും അധികം വെണം; കുലെ
ക്കു ൪൦ രൂപ്പിക, പള്ളിക്കവൎച്ചയ്ക്കു ൪൫ രൂപ്പിക, പി
ള്ളയുടെ വധത്തിന്നു ൪ രൂപ്പിക; മറ്റും അപ്രകാരം
തന്നെ. ഓരൊ പെട്ടിയിൽ പണം നിറഞ്ഞ ഉടനെ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/19&oldid=180619" എന്ന താളിൽനിന്ന് ശേഖരിച്ചത്