താൾ:GkVI34.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ങ്കിലൊ, നാം അഞ്ചിപ്പേടിച്ചു ചിന്തിച്ചു ഖെദിക്കുന്ന
തിനാൽ എന്തു? പുത്രനെ തന്നിട്ടുള്ളവൻ ചെറിയതി
ൽ സഹായിക്കാതെ ഇരിക്കുമൊ? നിജകാൎയ്യത്തിൽ നി
ങ്ങൾക്കു ധൈൎയ്യവും, എനിക്കു ശങ്കയും ഉണ്ടു. ജീവ
നെ ഉപെക്ഷിക്കാം, എന്നു നിങ്ങൾ നിശ്ചയിച്ചിട്ടും,
ദൈവകാൎയ്യത്തിന്നു ഛേദം വരും, എന്നു പേടിക്കുന്നു.
ഞാനൊ ദേവകാൎയ്യത്തിന്നായി ഒരു വിചാരം കൂടാതെ
ധൈൎയ്യപ്പെട്ടു സന്തോഷിക്കുന്നു. പാപമുള്ള എന്റെ
ഹൃദയത്തിന്നത്രെ വിറെക്കുന്നു. ഞങ്ങൾ വീണാൽ,
വിശ്വ രാജാവായ ക്രിസ്തനും വീഴെണ്ടി വരും അ
വൻ വീണാലോ കൈസരൊടു കൂട നില്ക്കുന്നതിനെ
ക്കാൾ ക്രിസ്തനൊടു കൂടി വീഴുന്നതു നല്ലൂ. ൟ കാൎയ്യം
നിങ്ങളുടെ മെൽ തന്നെ അല്ല, എന്റെ മേലും ആ
കുന്നു. പ്രാൎത്ഥന ഞരക്കങ്ങളാലും ഞാൻ നിത്യം കൂടി
നിന്നു സഹായിക്കുന്നു. അതു കൊണ്ടു നിങ്ങൾ ദി
വ്യ വാഗ്ദത്തങ്ങളെ പുല്ലു പൊലെ വിചാരിച്ചു കള
യരുതെ. ധൈൎയ്യം കൈക്കൊണ്ടിരിപ്പിൻ! ഞാൻ ലൊ
കത്തെ ജയിച്ചു എന്നു എഴുതി ഇരിക്കുന്നുവല്ലൊ. ക്രി
സ്തൻ ലൊകത്തെ ജയിച്ചു എന്നു വരികിൽ, ഇനി
ലോകത്തിന്നു ജയം ലഭിക്കുന്ന പ്രകാരം ശങ്കിക്കാമൊ?
ൟ വചനം പണ്ടെ വായിച്ചു, പഴകി പൊയതിനാ
ൽ ശക്തി കുറഞ്ഞു പോയൊ? ഇതു നന്നല്ല. പക്ഷെ
ൟ എഴുത്തും, പഴുതെയാകും. നിങ്ങൾ ജ്ഞാനശാസ്ത്ര
പ്രകാരം വകതിരിച്ചു നടത്തി വരുന്നതിനാൽ, നിത്യം
ചിന്തിച്ചു വലഞ്ഞു, നിങ്ങളെ തന്നെ കൊല്ലുവാൻ തു
ടങ്ങുന്നു. ൟ കാൎയ്യം നിങ്ങളുടെ കൈയിൽ നില്ക്കുന്ന
തല്ല, നിങ്ങളുടെ ചിന്തയാൽ തീരുന്നതുമല്ല. അയ്യൊ!
അതു നിങ്ങളുടെ കൈയിൽ അകപ്പെട്ടാൽ ഞങ്ങൾ
വേഗം നശിക്കും. തനിക്കു എത്താത്ത കാൎയ്യം തുടങ്ങ
7✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/77&oldid=180683" എന്ന താളിൽനിന്ന് ശേഖരിച്ചത്