താൾ:GkVI34.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

യും വഴിയിൽ നില്ക്കും, ചിലർ മാത്രം ദുഷിച്ചു; ഉദാസീ
നരത്രെ ഇല്ലാഞ്ഞു. ശത്രുക്കൾ ലുഥൎക്ക താമസവും ഭ
യവും വരുത്തുവാൻ എത്ര ഉപായം പ്രയൊഗിച്ചിട്ടും,
ചങ്ങാതികളും പിശാചെ അറിയാതെ, അതിൽ കൂട്ടീട്ടും,
എല്ലാം വ്യൎത്ഥമായി. വൎമ്മസിലെ വീടുകളുടെ മെലു
ള്ള ഓടുകൾ കണക്കെ പിശാചുകൾ പട്ടണത്തിൽ
നിറഞ്ഞാലും, ഞാൻ പൊയെത്തും എന്നുര ചെയ്തു,
ദെവകരുണയാലെ (൧൫൨൧ ആമതിൽ ഏപ്ര ൧൬൲)
വാതുക്കൽ പ്രവെശിച്ചു. കൈസരെ കാണ്മാൻ വ
ന്നവരിൽ അധികമായിട്ടു പുരുഷാരം തിങ്ങി വിങ്ങി
നിന്നു, ഏക സന്ന്യാസിയെ നൊക്കുകയും, അവൻ
വണ്ടിയിൽനിന്നു കിഴിഞ്ഞു ദൈവം എനിക്കു തുണ
നില്ക്കും എന്നു പറഞ്ഞു, വീട്ടിൽ ആശ്വസിക്കയും
ചെയ്തു. കള്ളന്നു എഴുതിക്കൊടുത്ത നിൎഭയം ഭംഗം ചെ
യ്യാം എന്നു പാതിരികൾ മന്ത്രിച്ചിട്ടും, കൈസർ തന്റെ
വാഗ്ദത്തം രക്ഷിച്ചു, നാളെ അവനെ കൊണ്ടുവരെ
ണം എന്നു കല്പിച്ചു.

അന്നു രാവിലെ ലുഥർ പ്രാൎത്ഥിച്ചിതു: സൎവ്വശ
ക്തനായ ദൈവമെ! ൟ ലൊകം എത്രയും ഭയങ്കരം!
എന്നെ വിഴുങ്ങുവാൻ നൊക്കുന്നു. എന്റെ വിശ്വാ
സവും വാടി, മാംസം ബലഹീനമത്രെ. സാത്താൻ
എത്ര ബലവാൻ! ഞാൻ ഏതിൽ ആശ്രയിക്കെണ്ടു?
ഇപ്പൊൾ ഉറപ്പുള്ള ആധാരം വെണം. മരണവിധി
പുറപ്പെട്ടു, മണി മുട്ടുന്നു. ദൈവമെ! എന്റെ ദൈവ
മെ! ലൊകജ്ഞാനത്തൊടു മറുത്തു നില്പാൻ തുണെ
ക്കെണമെ! നീ തുണെക്കെ ഉള്ളൂ. ഇന്നു എന്റെ
കാൎയ്യമല്ല, നിന്റെതു നടക്കുന്നതു. എനിക്കു ഇവി
ടെ എന്തു? അടിയന്നു മഹാരാജാക്കന്മാരൊടു ഒരിടവാ
ടുമില്ല. സുഖെന ദിവസം കഴിപ്പാൻ ആഗ്രഹം ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/46&oldid=180650" എന്ന താളിൽനിന്ന് ശേഖരിച്ചത്