താൾ:GkVI34.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

രും തെങ്ങളെ നാസ്തികന്മാർ എന്ന പോലെ അപമാ
നിച്ചു വന്നിരിക്കേ, ഇങ്ങെ വിശ്വാസം പരസ്യമാ
യി അറിയിക്കെണ്ടതിന്നു ഇതു തന്നെ സമയം. കേ
ൾപാൻ നീരസം തോന്നരുതെ എന്നപേക്ഷിച്ചു. നാ
ള കെൾക്കാം എന്നു കൈസരും സമ്മതിച്ചു. ആകയാ
ൽ (൨൫ആം ജൂൻ.) കൈസർ പ്രഭുക്കളും അകമെ,
അനന്ത സംഘങ്ങൾ പുറമെ കൂടി വന്ന ശെഷം
സഹ്സമന്ത്രികൾ സ്വീകാരത്തിന്റെ ൨ പ്രതി കൈയി
ൽ പിടിച്ചു നിന്നു, കൈസർ ലത്തീന വായിക്കെണം
എന്നു ചൊദിച്ചാറെ, സഹ്സക്കൊൻ ഇതു ഗൎമ്മന്ന്യ ഭൂ
മിയല്ലൊ! ഗൎമ്മന്ന്യ വാക്കായി കെൾക്കെണ്ടതിന്നു തിരു
മനസ്സുണ്ടാകെണം എന്നു അപേക്ഷിച്ചു. മന്ത്രി ൫
നാഴികയോളം സ്വീകാരം എല്ലാം ഉറക്ക വായിച്ചു തീ
ൎത്തു, കൂട്ടങ്ങൾ എല്ലാം അനങ്ങാതെ കേട്ടു, കൈസരും
വളരെ ആശ്ചൎയ്യപ്പെട്ടു. ഒരു മേത്രാൻ ഇതു ശൂദ്ധ പ
രമാൎത്ഥം അത്രെ എന്നും, മറ്റു ചിലരും ഇതിനെ വേ
ദം കൊണ്ടു ആക്ഷേപിച്ചു കളവാൻ കഴികയില്ല എ
ന്നും സമ്മതിച്ചു. ഇതല്യ, പ്രാഞ്ചി, പൊൎത്തുഗി, എക്ലി
ഷ മന്ത്രികളും ഉടനെ താന്തങ്ങളുടെ ഭാഷകളിൽ പക
ൎപ്പിച്ചു, രാജാക്കന്മാൎക്കും മറ്റും അയച്ചു വിടുകയുഞ്ചെ
യ്തു. ൟ ശ്രെഷ്ഠസ്വീകാരത്തിലെ ഉപദേശമാവിതു.

൧ ഉം. ൩ ഉം: ത്രിയേക ദൈവത്തെയും, ക്രിസ്ത
ന്റെ ൨ സ്വഭാവങ്ങളെയും പണ്ടു സഭയിൽ വിശ്വ
സിച്ച പ്രകാരം വിശ്വസിക്കുന്നു.

൨. ആദാമിൽ ജനിക്കുന്നവർ എല്ലാം ഗൎഭമ്മുതൽ
പാപികൾ ആകയാൽ, സ്നാനത്താലും ആത്മാവിനാ
ലും വീണ്ടും ജനിക്കയില്ല എങ്കിൽ, നിത്യം ദേവകോ
പത്തിന്നു പാത്രമാകുന്നു.

൪. ക്രിയകളാലല്ല, നമ്മുടെ പാപത്തിനു വേണ്ടി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/80&oldid=180686" എന്ന താളിൽനിന്ന് ശേഖരിച്ചത്