താൾ:GkVI34.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ൽ തങ്ങളുടെ കൊപത്താലും ദെവക്രിയയെ വെർ ഊ
ന്നിക്കയും ചെയ്തു. സ്വിച്ചിൽ പണ്ടു രാജാവില്ലായ്ക
യാൽ, പുതുതാക്കിയ സഭകളെ രക്ഷിച്ചു നടത്തെണ്ട
തിന്നു പ്രജാസംഘങ്ങൾക്കു അധികാരം വന്നു.

൧൨. വൎത്തബുൎഗ്ഗിലെ കാലം.

ലുഥർ മറഞ്ഞു പൊയതിനാൽ ഗൎമ്മന്ന്യരിൽ ഭയ
മല്ല, കൊപമത്രെ വൎദ്ധിച്ചു. അദ്ദെഹത്തെ, കാണാ
ഞ്ഞും അവന്റെ മനസ്സു ശിഷ്യരിൽ ഉറഞ്ഞ പ്രകാ
രവും പ്രസിദ്ധമായി. പാപ്പാവിന്റെ മന്ത്രിയെയും
കൈസരുടെ ശാപാജ്ഞയെയും സാധുക്കൾ ആരും
കൂട്ടാക്കാതെ, ലുഥരിൽ രഞ്ജന ഏറുകയത്രെ ചെയ്തത.
പലരും സംശയിച്ചു നില്ക്കുമ്പൊൾ, പുതിയ പുസ്തക
ങ്ങളും പൊഴിഞ്ഞു തുടങ്ങിയ ഉടനെ, ഹൊ, അവൻ ഉ
ണ്ടു എന്നു പരസ്യമായി. ഇനി പാതിരികളൊടല്ല ത
മ്മിൽ തമ്മിൽ പാപത്തെ ഏറ്റു പറയെണ്ടത എന്നും,
ശത്രുക്കൾ എന്നെ അശാന്തൻ എന്നു ദുഷിക്കുന്നുവ
ല്ലൊ; സായ്വിന്റെ ഇഷ്ടം ബുദ്ധി എല്ലാം നന്നു ന
ന്നെത്രയും എന്നിപ്രകാരം പറഞ്ഞു വന്നാൽ, ലൊക
ത്തെ മറിച്ചും സാധുക്കളെ കൊന്നും പൊയാലും, ശാ
ന്തൻ എന്ന പെർ വിളങ്ങും എന്നും, ഞാനൊ സ്വ
ഭാവത്താൽ കരുകരുപ്പുള്ള തോടും ദെവകരുണയാൽ മ
ധുരമായ അണ്ടിയും ആകുന്നു എന്നും, കള്ള വിശ്വാ
സക്കാരനെയും ദഹിപ്പിപ്പാൻ സമ്മതിക്കയില്ല എന്നും,
വിശ്വാസം കൂടാതെ നെൎന്നതു പിശാചിന്നു നെൎന്ന
താകകൊണ്ടു സന്ന്യാസിവ്രത ഇനിമെൽ വ്യൎത്ഥം
എന്നും വിവരമായി എഴുതി അച്ചടിപ്പിച്ചു. നിത്യം
വായിച്ചും പ്രാൎത്ഥിച്ചും പണിചെയ്തും കൊണ്ടിട്ടും, അ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/55&oldid=180659" എന്ന താളിൽനിന്ന് ശേഖരിച്ചത്