താൾ:GkVI34.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ലുഥരെ പരിഹസിപ്പാൻ ഒരു സംഭാഷണം അച്ചടി
പ്പിച്ചു. ഹൊ, മൎത്തിനെ! നിണക്കു ഇരിമ്പു മൂക്കു
ണ്ടൊ? നിന്റെ തല ഉടയാത്ത ചെമ്പൊ? നീ ആരി
ൽ ആശ്രയിക്കുന്നു? പാപ്പാ സമ്മതിക്കുന്നില്ല എങ്കിൽ,
ദൈവത്തിനും വല്ല അധികാരം ഉണ്ടൊ? നായിന്റെ
മകനെ! നിണക്കു നല്ല മാസപ്പടി കിട്ടുന്നു എങ്കിൽ
കുരെക്കയില്ലായിരുന്നു ദയ കൊണ്ടത്രെ നിനൊടു ന്യാ
യം പറയുന്നു. ദ്രൊഹികളെ അടക്കുവാൻ രൊമപ്പള്ളി
ക്കു മറ്റൊരായുധം ഉണ്ടു, എന്നറിഞ്ഞില്ലയൊ?

എന്നിങ്ങിനെ എല്ലാം ദുഷിച്ചപ്പൊൾ ലുഥർ ൨൫
ദിവസം വിചാരിച്ചു കൊണ്ട ഉടനെ മറുപടി എഴുതി.
നിന്റെ അടിസ്ഥാനം മനുഷ്യർ തന്നെ എന്റെ അ
ടിസ്ഥാനമൊ. ൧ ആമത നാം എങ്കിലും, സ്വൎഗ്ഗദൂതൻ
എങ്കിലും, വെറെ സുവിശെഷം അറിയിച്ചാൽ, ശാ
പഗ്രസ്തരാകട്ടെ, എന്നു പൌലിന്റെ വിധി ൨ആ
മത തെറ്റാത്ത സത്യം വെദപുസ്തകത്തിൽ അത്രെ
കണ്ടിരിക്കുന്നു, ശെഷം ആരെങ്കിലും ഏതാനും പറ
ഞ്ഞാലും, അവനെ വിചാരിച്ചു പ്രമാണിക്കെണ്ടത
ല്ല, എന്നു ഔഗുസ്തീന വിധി ൟ രണ്ടു കൊണ്ടും
നിന്റെ പുസ്തകം അബദ്ധം; വെദവാക്യം ഒന്നും
അതിലില്ലല്ലൊ. ഞാൻ നായായാലും നിങ്ങൾ രൊമ
യിൽനിന്നു ചാടുന്ന എല്ലുകളെ ഒട്ടും കപ്പുക ഇല്ല. അ
യ്യൊ, മലം അണിഞ്ഞ പുണ്യപട്ടണമെ! അയ്യൊ ദാ
നിയെൽ ബാബാലിൽ എന്ന പൊലെ ദുഷ്ടരുടെ ഇട
യിൽ ദുഃഖിച്ചു നിലക്കുന്ന പാപ്പാവായിള്ളൊവെ! സഭ
യുടെ ദീനങ്ങൾ എപ്പൊൾ മാറും? എന്നെ കൊന്നാ
ലും കാൎയ്യം ഇല്ല, എൻ കൎത്താവും വിശ്വനാഥനും ആ
കിയ യെശു ക്രിസ്തൻ എന്നെക്കും ജീവിച്ചിരിക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/25&oldid=180625" എന്ന താളിൽനിന്ന് ശേഖരിച്ചത്