താൾ:GkVI34.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷമിച്ചനുഗ്രഹിക്കയും ചെയ്തു. മഠത്തിലെ മൂഢന്മാ
ർ ലുഥരെ നന്നായി താഴ്ത്തി, അടിച്ചു തളിക്ക, കാഷ്ഠം
വാരുക, മുതലായ വീടുപണികൾ എടുപ്പിച്ചു, പ്രാ
ൎത്ഥിപ്പാനും പഠിപ്പാനും കുറയ ഇട കൊടുത്തു, പൊക്ക
ണം കെട്ടി മഠത്തിന്നായിരന്നു നടപ്പാൻ നിയൊഗി
ച്ചു. ഇത ഒക്കെയും വളരെ വിനയത്തൊടെ ചെയ്തു
വന്ന ശെഷം, വിദ്യാലയക്കാർ അവന്നു വെണ്ടി താ
ല്പൎയ്യമായി അപെക്ഷിക്കയാൽ, മൂപ്പൻ വന്നു, മൎത്തി
നെ ഇനി തെണ്ടുവാനും വാരുവാനും പൊകരുതെ വെ
ദവിദ്യകളെ ശീലിച്ചു കൊണ്ടിരിക്ക എന്നനുവാദം
കൊടുത്തു. ലുഥർ ഓഗുസ്തീൻ മുതലായ ഭക്തന്മാരു
ടെ പ്രബന്ധങ്ങളെ അല്ലാതെ, ചങ്ങല കെട്ടി കിട
ക്കുന്ന വെദപുസ്തകത്തെയും കണ്ടു വായിച്ചും ധ്യാ
നിച്ചും, ഊണും ഉറക്കവും ഇളച്ചു, ആത്മരക്ഷെക്കാ
യി സന്ന്യാസികൾക്കു വിധിച്ച് ഘൊര തപസ്സുകളെ
ഒക്കെയും ചെയ്തു എങ്കിലും, സമാധാനം വന്നില്ല; ദൈവ
കൊപം ശമിച്ചതും ഇല്ല. നാൎത്തുണി ഉടുത്തതിനാൽ
പാപം നീങ്ങിയില്ല എന്നു കണ്ടാറെ, ഞാൻ എന്തൊ
രു പാപി! ശെഷമുള്ളവർ എന്നെ ചൂണ്ടി ചിരിക്കു
ന്നു; എന്റെ ഹൃദയം പൊലെ പിശാചിന്നു അധീ
നമായത ഒന്നും ഇല്ല; എന്റെ കഥ തീൎന്നു എന്നു മുറയി
ട്ടു, രാവും പകലും ഉരണ്ടും കരഞ്ഞും കൊണ്ടിരിക്കും.
അതു കൊണ്ടു സന്ന്യാസികൾ അവനൊടു “സഹൊ
ദര! ആ വെദം വായിക്കുന്നത നന്നല്ല” ഇതു ബഹു
ദുഃഖകരമായ പുസ്തകം; സകല കലക്കത്തിന്നും കാ
രാണം തന്നെ എന്നു പലപ്പൊഴും മന്ത്രിച്ചു. ഒരു നാ
ൾ ചങ്ങാതികൾ അന്വെഷിച്ചാറെ, ലുഥർ ൟ ൪
ദിവസം മുറിയെ തുറക്കാതെ ഇരിക്കുന്നു എന്നു കെട്ടു,
ഉന്തി തുറന്നു നൊക്കീട്ടു, ചത്തവനെ പൊലെ കണ്ടു,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/9&oldid=180607" എന്ന താളിൽനിന്ന് ശേഖരിച്ചത്