Jump to content

ഒരആയിരം പഴഞ്ചൊൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പഴഞ്ചൊൽ മാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒര ആയിരം പഴഞ്ചൊൽ (1850)

[ 5 ]

ഒരആയിരം പഴഞ്ചൊൽ




-----------------
**************






തലശ്ശെരിയിലെഛാപിതം


൧൮൫൦
1850

[ 7 ] <poem>

ജ്ഞാനമായവൾ വിളിക്കുന്നല്ലയൊ ബുദ്ധി ശബ്ദിക്കുന്നവല്ലൊ അവൾ നിരത്തുകളിലും തെരുവീഥികളിലും നിന്നു പടിവാതിലുകളിലും പട്ടണപ്രവെശത്തും ഗൊപുരദ്വാരത്തും വെച്ച് ആർത്തുചൊല്ലുന്നു-മനുഷ്യരെ നിങ്ങളൊടു ഞാൻ വിളിക്കുന്നു-നരപുത്രനിലെക്ക് എന്റെ ശബ്ദം ആകുന്നു-മൂഢന്മാരെ വിവെകത്തെ തിരിഞ്ഞു കൊൾവിൻ-പൊട്ടരെ ബൊധഹൃദയമുള്ളവരാകുവിൻ-കെൾപിൻ ഞാൻ ശുഭമുള്ളവ ഭാഷിക്കും നെരുള്ളവറ്റിനായി എന്റെ അധരങ്ങളെ തുറക്കും എന്റെ വായി സത്യം ഉരെക്കും ദൊഷമൊ എൻ അധരങ്ങൾക്ക വെറുപ്പു തന്നെ-

__________
<poem> [ 9 ]
ഒര ആയിരം പഴഞ്ചൊൽ

൧. അകത്തിട്ടാൽ പുറത്തറിയാം
൨. അകത്തു കത്തിയും പുറത്തു പത്തിയും
൩. അകലെ പൊന്നവനെ അരികെ വിളിച്ചാൽ അരക്കാത്തുട്ടു ചെതം
൪. അകൌശല ലക്ഷണം സാധനദൂഷ്യം-
൫. അക്കര നിന്നൊൻ തൊണി ഉരുട്ടി
(അക്കരെ നിൽക്കുന്ന പട്ടർ തൊണി മുക്കി)
൬. അക്കര മാവിലൊൻ കെണിവെച്ചിട്ടു എന്നൊടൊ ക്രൂരാ കണ്ണുമിഴിക്കുന്നു
൭. അങ്ങാടി തൊലിയം അമ്മയൊടൊ
(അങ്ങാടീല്തൊറ്റാൽ അമ്മയുടെ നെരെ)
൮. അങ്ങില്ലാപ്പൊങ്ങിന്റെ വെർ കിളെക്കാമൊ-
൯. അങ്ങുന്നെങ്ങാൻ വെള്ളംഒഴുകുന്നതിന്ന് ഇങ്ങുന്നു ചെരിപ്പഴിക്കാമൊ-

[ 10 ]

൧൦. അച്ഛൻ ആനപ്പാപാൻ എന്നുവച്ചു മകന്റെ
ചന്തിക്കും തഴമ്പുണ്ടാമൊ

൧൧. അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
കഞ്ഞി വാർത്തുണ്ണുന്നത് നെഞ്ഞറിയും

൧൨. അടക്കയാകുമ്പോൾ മടിയിൽവെക്കാം കഴുങ്ങായാൽ വെച്ചു കൂടാ
൧൩. അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
൧൪. അടിയൊളം നന്നല്ല അണ്ണന്തമ്പി
൧൫. അടിവഴുതിയാൽ ആനയും വീഴും
൧൬. അട്ട പിടിച്ചു മെത്തയിൽ കിടത്തിയാലൊ
൧൭. അട്ടം പൊളിഞ്ഞാൽ അകത്തുപാലംമുറിഞ്ഞാൽ ഒഴിവിലെ
൧൮. അട്ടെക്ക കണ്ണുകൊടുത്താൽ ഉറിയിൽ കലംവച്ചു കൂടാ
൧൯. അട്ടെക്ക പൊട്ടക്കുളം
൨൦. അണിയലം കെട്ടിയെ ദൈവമാവു

[ 11 ]

൨൧. അണ്ണാക്കിലെതൊൽ അശെഷം പൊയാലും അംശത്തിൽ ഒട്ടും കുറകയില്ല
൨൨. അണ്ണാക്കൊട്ടൻ തന്നാൽ ആംവണ്ണം
൨൩. അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട
൨൪. അതിബുദ്ധിക്ക അൽപ്പായുസ്സ്
൨൫. അതിമൊഹം ചക്രം ചുമക്കും (ചവിട്ടും)
൨൬. അത്തഞ്ഞാറ്റുതലയും അരമർകൊപവും പിത്ത വ്യാധിയും പിതൃശാപവും ഒക്കുവൊളം തീരാ
൨൭. അത്യാശെക്കനർത്ഥം
൨൮. അന്നത്തിന്റെ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ മന്നത്താലിങ്കൽകാണാം
൨൯. അന്നന്നുവെട്ടുന്നവാളിന്നു നെയ്യിടുക
൩൦. അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്
൩൧. അൻപറ്റാൽ തുമ്പറവും
൩൨.അൻപൊടുകൊടുത്താൽ അമൃത്
൩൩. അപ്പം തിന്നാൽപ്പോരേ കുഴിയെണ്ണുന്നെന്തിന്നു

[ 12 ]

(അപ്പംതിന്നാൽമതി കുത്തെണ്ണണ്ട)
൩൪. അഭ്യസിച്ചാൽ ആനയെ എടുക്കാം
൩൫. അമ്പലം വിഴുങ്ങിക്കവാതിപ്പലകപപ്പടം
൩൬. അമ്പുകളഞ്ഞൊൻ വില്ലൻ ഒലകളഞ്ഞൊൻ എഴുത്തൻ
൩൭. അമ്പുകുമ്പളത്തും വില്ലു ശെക്കളത്തും എയ്യുന്ന നായർ പനങ്ങാട്ടുപടിക്ക‌ൽ എത്തി
൩൮. അമ്മപുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
൩൯. അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
൪൦. അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
൪൧. അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
൪൨. അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞുതലയിൽ വീഴും
൪൩. അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല പുരുഷനുമില്ല

[ 13 ]

൪൪. അരചൻ വീണാൽ പട ഉണ്ടൊ
൪൫. അരണ കടിച്ചാൽ ഉടനെ മരണം
൪൬. അരണെക്കുമറതി(അരണയുടെ ബുദ്ധി പൊലെ)
൪൭. അരപ്പലം നൂലിന്റെ കുഴെക്ക്
൪൮. അരികെ പൊകുമ്പോൾ അരപ്പലം രൊഞ്ഞുപോകും
൪൯. അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും നായിന്റെ പല്ലിന്നു മൊറുമൊറുപ്പു
൫൦. അരിയെറിഞ്ഞാൽ ആയിരം കാക്ക
൫൧. അരിശം വിഴുങ്ങിയാൽ അമൃത്, ആയിരം വിഴുങ്ങിയാൽ ആണല്ല
൫൨. അരുതാഞ്ഞാൽ ആചാരം ഇല്ല ഇല്ലാഞ്ഞാൽ ഓശാരവും ഇല്ല
൫൩. അരെച്ചതു കൊണ്ടു പൊയിടിക്കരുതു
൫൪. അരെച്ചുതരുവാൻ പലരും ഉണ്ടു കുടിപ്പാൻതാനെ ഉണ്ടാകും

[ 14 ]

൫൫. അൎത്ഥം അനൎത്ഥം
൫൬. അൎത്ഥമില്ലാത്തവനും(അല്പന്ന്)അൎത്ഥം കിട്ടിയാൽ അൎദ്ധരാത്രിക്കും കുടപിടിപ്പിക്കും
൫൭. അൎദ്ധം താൻ അൎദ്ധം ദൈവം
൫൮. അറിയാരവെന്നു ആനപടൽ
൫൯. അറിയുന്നെരൊടു പറയെണ്ട അറിയാത്തൊരൊടു പറയരുത്
൬൦. അറുക്കാൻ ൧000 കൊടുക്കുലും പൊറ്റാൻ ഒന്നിനെ കൊടുക്കരുതൊ
൬൧. അറുത്തിട്ട കൊഴി പിടെക്കുമ്പൊലെ
൬൨. അലക്കുന്നൊന്റെ കഴുതപൊലെ
൬൩. അലൎന്നാൽ അമ്മെക്കപരാധിക്കാമൊ
൬൪. അല്ലലുള്ള പുലയിക്ക നുള്ളിയുള്ള കാടുപറയെണ്ടാ
൬൫. അവൻ പത്താൾക്ക ഒരുമെത്ത
൬൬. അശ്ചിനി ദെവന്മാർ വന്നാൽ സാധിക്കും

[ 15 ]

൬൭. അഷ്ടാംഗ ഹൃദയഹീനന്മാർ ചികിത്സിക്കും ചികിത്സയിൽ മഞ്ഞൾ എല്ലാം വയമ്പായി കൎപ്പൂരം കൊടുവെരിയായി
൬൮. അള(എറ)കുത്തിയാൽ ചെരയും കടിക്കും
(അളമുട്ടിയാൽ ചെരയും തിരിഞ്ഞു)
൬൯. അഴകുള്ള ചക്കയിൽ ചുളയില്ല
൭൦. ആ കുണ്ടയിൽ വാഴ കുലെക്കയില്ല
൭൧. ആച്ചി നൊക്കിയെ കൂച്ചു കെട്ടാവു
൭൨. ആടറിയുമൊ അങ്ങാടി വാണിഭം
൭൩. ആടാ ചാക്യാൎക്ക അണിയൽ പ്രധാനം
൭൪. ആടുമെഞ്ഞ കാടുപൊലൊ
൭൫. ആടൂടാടും കാടാകാ അരചൻ ഊടാടും നാടാകാ
൭൬. ആട്ടം മുട്ടിയാൽ (നിന്നാൽ)കൊട്ടടത്തിൽ
൭൭. ആട്ടുന്നവനെ നെയ്‌വാൻ ആക്കിയാൽ കാൎയ്യമൊ
൭൮. ആനകൊടുക്കുലും ആശകൊടുക്കരുത്
൭൮. ആനക്കൊമ്പും വാഴക്കാമ്പും രണ്ടും ശരിയൊ
൮൦. ആന നടത്തവും കുതിരപ്പാച്ചലും ശരി

[ 16 ]

                                                   
൮൧. ആനയില്ലാതെ ആറാട്ടൊ
൮൨. ആനയുടെ പുറത്തു ആനക്കാരൻ ഇരിക്കുമ്പൊൾ നായികുരെച്ചാൽ അവൻ എത്ര പെടിക്കും
൮൩. ആനയുടെ യുദ്ധം ഇറുമ്പിന്ന മരണം
൮൪. ആനെക്ക കുതിര തെരിക
൮൫. ആനെക്ക ചക്കര പന
൮൬. ആനെക്ക മണി കെട്ടെണ്ടാ
൮൭. ആമാടെക്ക പുഴത്തുള്ള നൊക്കുന്നവൻ
൮൮. ആയിരം ഉപദെശം കാതിലെ ചൊന്നാലും അവശബ്ദം അല്ലാതെ പുറപ്പെടുകയില്ല.
൮൯. ആയിരം കണിക്കരപ്പാട്ടമുണ്ടു അന്തിക്കരെപ്പാൻ തെങ്ങാപ്പിണ്ണാക്കു
൯൦. ആയിരം കണ്ണുപൊട്ടിച്ചെ അരവൈദ്യനാകും
൯൧. ആയിരം കാക്കെക്ക പാഷാണം ഒന്നെ വെണ്ടു
൯൨. ആയിരം കാതംഎടുത്ത് അരക്കാതം ഇഴെക്കൊല്ലാ
൯൩. ആയിരം കാൎയ്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെ കാണുന്നതു നല്ലൂ

[ 17 ]

൯൪. ആയിരം പഴഞ്ചൊൽ ആയുസ്സിന്നുകെടല്ല ആയിരം പ്രാക്കൽ
ആയുസ്സിന്നു കെടു
൯൫. ആയിരം പുത്തിക്കുനെഞ്ചിന്നു പാറ നൂറുപുത്തിക്ക ഈക്കിലും കൊക്കിലി എകബുദ്ധിക്കതി ആകമമ്മാ
൯൬. ആയിരം വാക്ക് അരപ്പലംതൂങ്ങാ
൯൭. ആയെങ്കിൽ ആയിരം തെങ്ങാ പൊയെങ്കിൽ ആയിരംതൊണ്ടു
൯൮. ആരാനെ ആറാണ്ടു പൊറ്റിയാലും ആരാൻ ആരാൻതന്നെ
൯൯. ആരാന്റെ അപരാധം വാരിയന്റെ ഊരമെൽ
൧൦൦. ആരാന്റെകുട്ടി ആയിരം മുത്തിയാലും ഒന്നുപൊത്തികൂടാ
൧൦൧. ആരാന്റെ പല്ലിനെക്കാൾ തന്റെ തൊണ്ണു നല്ലു
൧൦൨. ആരും ഇല്ലാഞ്ഞാൽ പട്ടർ ഏതും ഇല്ലാഞ്ഞാൽ താൻ

[ 18 ]

൧൦൩. ആറുനാട്ടിൽ നൂറുഭാഷ
൧൦൪. ആറ്റിൽ തൂകുവിലും അളന്നുതൂകെണം
൧൦൫. ആലി നാഗപ്പുരത്തു പൊയപൊല
(ആലിപ്പഴത്തിന്നു അരണകൾ പൊലവെ)
൧൦൫. ആലക്കൽ നിന്നു പാൽ കുടിച്ചാൽ വീട്ടിൽ മൊർ ഉണ്ടാകയില്ല
൧൦൭. ആലെക്ക വരുന്നെരത്തു മൊന്തെക്കടിക്കരുതു
൧൦൮. ആവല്ക്ക ആവൽ വിരുന്നുവന്നാൽ അങ്ങെക്കൊമ്പിലും ഇങ്ങെക്കൊമ്പിലും തൂങ്ങിക്കൊള്ളു
൧൦൯. ആവും കാലം ചെയ്തതു ചാവുംകാലം കാണാം
൧൧൦. ആശവലിയൊൻ അതാവുപെട്ടുപൊം
൧൧൧. ആശാരിയുടെ ചെൽ ആദിയും ഒടുവും കഷ്ടം
൧൧൨. ആസനം മുട്ടിയാൽ അമ്പലം വെൺപറമ്പു
൧൧൩. ആസനത്തിൽ പുൺ അങ്ങാടിയിൽ കാട്ടരുതു
൧൧൪. ആളുവില കല്ലുവില
൧൧൫. ആൾ ഏറ ചെല്ലൂൽ താൻ ഏറചെല്ലുക

[ 19 ]

൧൧൬. ആൾക്കു സഹായം മരണത്തിന്നുവെർ
൧൧൭. ആഴമുള്ള കുഴിക്ക നീളമുള്ള വടി
൧൧൮. ആഴം മുങ്ങിയാൽ കുളിരില്ല
൧൧൯. ഇക്കര നിന്നു നൊക്കുമ്പോൾ അക്കരപച്ച
൧൨൦. ഇടല ചുടലക്കാകാ ശുദ്രന് ഒട്ടും ആകാ
൧൨൧. ഇടികെട്ട പാമ്പു പൊലെ
൧൨൨. ഇടി വെട്ടിയ മരം പൊലെ
൧൨൩. ഇണയില്ലാത്തവന്റെ തുണ കെട്ടൊല്ലാ
൧൨൪. ഇണയില്ലാത്തവനൊടു ഇണകൂടിയാൽ ഇണ ഒമ്പതുപൊകും പത്താമതു താനും പൊകും
൧൨൫. ഇരന്നു മക്കളെ പൊറ്റിയാൽ ഇരപ്പത്തനം പൊകയില്ല
൧൨൬. ഇരവിഴുങ്ങിയ പാമ്പുപൊലെ
൧൨൭. ഇരിക്കുന്ന അമ്മമാരുടെ വാതിൽപൊലെ
൧൨൮. ഇരിക്കുമുമ്പെ കാൽ നീട്ടൊല്ല
൧൩൦. ഇരിങ്ങല്പാറ പൊന്നായാൽ പാതി തെവൎക്കു

[ 20 ]

൧൩൦. ഇരിപ്പിടം കെട്ടിയെ പടിപ്പുര കെട്ടാവു
൧൩൧. ഇരിമ്പുകുടിവെള്ളം തെക്കുമൊ
൧൩൨. ഇരിമ്പുപാറ വിഴുങ്ങി ചുക്കുവെള്ളം കുടിച്ചാൽ ദഹനം വരുമൊ
൧൩൩. ഇരിമ്പുരസം കുതിരഅറിയും ചങ്ങല രുചി ആനഅറിയും
൧൩൪. ഇരിമ്പും തൊഴിലും ഇരിക്കെ കെടും
൧൩൫. ഇരു തൊണിയിൽ കാൽവെച്ചാൽ നടുവിൽകാണാം
൧൩൬. ഇരുത്തിയെവെച്ചതുപൊലെ
൧൩൭. ഇരുന്നമരം മുറിച്ചാൽ താൻ അടിയിലും മരം മെലും
൧൩൮. ഇരുന്നുണ്ടവൻ രുചി അറിയാ കിളെച്ചുണ്ടവൻ രുചിഅറിയും
൧൩൯. ഇരുന്നെടത്തുനിന്നു എഴുനീറ്റില്ല എങ്കിൽ രണ്ടും അറികയില്ല

[ 21 ]

൧൪൦. ഇറച്ചി ഇരിക്കെ തൂവൽ പിടക്കരുത്
൧൪൧. ഇറച്ചിക്കപൊയൊൻ വിറച്ചിട്ടും ചത്തു കാത്തിരുന്നൊൻ നുണച്ചിട്ടുചത്തു
൧൪൨. ഇറച്ചി തിന്മാറുണ്ടു എല്ലുകൊത്തുകഴുത്തിൽ കെട്ടാറില്ല
൧൪൩. ഇല്ലത്തില്ലെങ്കിൽ കൊലൊത്തും ഇല്ല
൧൪൪. ഇല്ലത്തു നല്ലതിരിക്കുവാൻ പൊകയില്ല
൧൪൫. ഇല്ലത്തു പഴയരി എങ്കിൽ ചെന്നെടത്തും പഴയരി
൧൪൬. ഇല്ലത്തുവെൺപെറ്റപൊലെ ഇരിക്കുന്നത് എന്തു
൧൪൮. ഇല്ലാത്തെക്ക എഴുപത്തഞ്ചും കെട്ടും
൧൪൯. ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം
൧൪൫. ഇല്ലത്തെ പൂച്ച പൊലെ
൧൫൦. ഇല്ലാത്തവൎക്ക ആമാടയും പൊന്നും
൧൫൧. ഇഷ്ടമല്ലാ പ്പെണ്ണുതൊട്ടതെല്ലാം കുറ്റം
൧൫൨. ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു
൧൫൩. ഇളന്തല കുഴിയാട്ടയാക്കരുത്
൧൫൪. ഇളമാൻ കടവറിയാ മുതുമാൻ ഒട്ടംവല്ലാ

[ 22 ]

൧൫൫. ഇളമ്പക്കത്തൊട്ടിൽ നായി കയറിയതു പൊലെ
൧൫൬. ഇളിച്ചവായന്നു അപ്പം കിട്ടിയതു പൊലെ
൧൫൭. ഈച്ചെക്ക പുണ്ണുകാട്ടല്ല പിള്ളക്കനൊണ്ണുകാട്ടല്ല
൧൫൮. ഈത്തപ്പഴം പഴുക്കുമ്പൊൾ കാക്കെക്കവായ്പുണ്ണു
൧൫൯. ഈർ എടുത്തെങ്കിൽ പെൻകൂലിയൊ
൧൬൦. ഈറ്റമായൻ നെടിയതു ചക്കരമായൻ തിന്നു
൧൬൧. ഈറ്റെടുപ്പാൻ പൊയ ആൾ ഇരട്ടപെറ്റു
൧൬൨. ഈഴത്തെ കണ്ടവർ ഇല്ലം കാണുകയില്ല
൧൬൩. ഉക്കണ്ടം എനിക്കാതെങ്ങമുല്ലപ്പള്ളിക്കും
൧൬൪. ഉക്കെത്തുപുണ്ണുള്ളവന്നു തൽകടക്കുമൊ
൧൬൫. ഉടുപ്പാൻ ഇല്ലാത്തൊൻ എങ്ങിനെ അയലിന്മെലിടും
൧൬൬. ഉണ്ട ഉണ്ണി ഓടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
൧൬൭. ഉണ്ട ചൊറ്റിൽ കല്ലിടരുത്
൧൬൮. ഉണ്ടവൻ അറികയില്ല ഉണ്ണാത്തവന്റെ വിശപ്പു.
൧൬൯. ഉണ്ടവനു പായി കിട്ടാഞ്ഞിട്ട് ഉണ്ണാത്തവനു ഇലകിട്ടാഞ്ഞിട്ടു.

[ 23 ]

൧൭൦. ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്
൧൭൧. ഉണ്ണിയെ കണ്ടാൽ ഊരിലെപഞ്ചഅറിയാം
൧൭൨. ഉണ്ണുമ്പൊൾ ശോരവും ഉറക്കത്തിൽ ആചാരവും ഇല്ല
൧൭൩. ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തുകുത്തി ഉണ്ണാം ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്ക
൧൭൪. ഉണ്മൊരെ ഭാഗ്യം ഉഴുതെടം കാണാം
൧൭൫. ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം
൧൭൬. ഉന്തിക്കയഹിയാൽ ഊരിപ്പൊരും
൧൭൭. ഉപകാരം ഇല്ലാത്ത ഉലക്കെക്കരങ്ങു തലക്കുചുറ്റു കെട്ടുന്നതിനെക്കാൾ തന്റെ കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ ചാടി ചാകുന്നതഏറനല്ലൂ
൧൭൮. ഉപ്പിൽഇട്ടത് ഉപ്പിനെക്കാൾ പുളിക്കയില്ല
൧൭൯. ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും
൧൮൦. ഉപ്പുപുളിക്കുലും മൊട്ടചതിക്കും
൧൮൧. ഉമികുത്തിപുകകൊണ്ടു

[ 24 ]

൧൮൨. ഉരലിന്നു മുറിച്ചാലെ തുടിക്ക കണക്കവു
൧൮൩. ഉരല്ക്കീഴിൽ ഇരുന്നാൽ കുത്തു കൊള്ളും
൧൮൪. ഉരൽ ചെന്നു മദ്ദളത്തൊടു അന്യായം
൧൮൫. ഉലക്കെക്ക മുറിച്ചു കുറുവടിയായി
൧൮൬. ഉള്ളതു പറഞ്ഞാൽ ഉറിയുംചിരിക്കും
൧൮൭. ഉള്ളവന്റെ പൊൻകപ്പാൻ ഇല്ലാത്താവന്റെ പാരവെണ്ടു
൧൮൮. ഉള്ളിൽ വജ്രം പുറമെ പത്തി (൨)
൧൮൯. ഊക്കറിയാതെ തുള്ളിയാൽ ഊരരണ്ടുമുറി
൧൯൦. ഊട്ടുകെട്ട പട്ടർ ആട്ടുകെട്ട പന്നി
൧൯൧. ഊണിന്നും കുളിക്കും (ഉഗ്രാണത്തിന്നും)മുമ്പു പടെക്കും കുടെക്കും ചളിക്കും നടു നല്ല
൧൯൨. ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം
൧൮൩. ഊന്നു കുലെക്കയില്ല
൧൯൪. ഊമരിൽ കൊഞ്ഞൻ സൎവ്വജ്ഞൻ
൧൯൫. ഊർ അറിഞ്ഞവനെ ഒല വായിക്കാവു

[ 25 ]

൧൯൬. ഊരാൾ ഇല്ലാത്ത മുക്കാൽ വട്ടത്തു താറും വിട്ടു നിരങ്ങാം
൧൯൭. ഊരാളിക്ക വഴി തിരിച്ചതു പൊലെ
൧൯൮. ഊർവിട്ട നായിനെപൊലെ
൧൯൯. എടുത്ത വെറ്റിയെ മറക്കൊല്ലാ
൨൦൦. എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല
൨൦൧. എണ്ണിഎണ്ണി കുറുകുന്നിതായുസ്സും മണ്ടി മണ്ടി കരെറുന്നു മൊഹവും
൨൦൨. എണ്ണിയ പയറ് അളക്കെണ്ടാ
൨൦൩. എൺപത്തിരിക്കൊൽ പുരയുടെ കല്ലും മണ്ണും എല്ലാം തിന്നിട്ടും എനിക്ക പിത്തം പിടിച്ചില്ല. ഇനി ഈ കൊട്ടടക്കയുടെ നുറുക്കുതിന്നാൽ പിടിക്കുമൊ
൨൦൪. എമ്പ്രാന്റെ വിളക്കകത്തു വാരിയന്റെ അത്താഴം പോലെ
൨൦൫. എനിച്ചൊരു കൊഴ പറിച്ചൂന്നാക്കരുത്
൨൦൬. എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കെണ്ടാ

[ 26 ]

൨൦൭. എറുമ്പിന്നു ഇറവെള്ളം സമുദ്രം
൨൦൮. എലി നിരങ്ങിയാൽ പിട്ടം തഴകയില്ല
൨൦൯. എലി പന്നി പെരിച്ചാഴിപട്ടരും വാനരൻ തഥാ ഇവർ ഐവരും ഇല്ലെങ്കിൽ മലയാളം മഹൊത്സവം
൨൧൦. എലിപ്പുലയാട്ടിന്നു മലപ്പുലയാട്ടു
൨൧൧. എലിപിടിക്കും പൂച്ച കലം ഉടെക്കും
൨൧൨. എലിയെത്തോൽപ്പിച്ച് ഇല്ലം ചുട്ടാൽ എലി ചാടിയും പൊം ഇല്ലം വെന്തും പൊം
൨൧൩. കൊല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞഗർഭവും പെറെണ്ടും
൨൧൪. എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടുടുപ്പിനിച്ചിപ്പൊതിയെ ഉള്ളു വെളിച്ചപ്പെടാൻ
൨൧൫. എല്ലാ മാരയാനും തണ്ടിന്മെൽ ചങ്കര മാരയാൻ തൊണ്ടിന്മെൽ. എല്ലാ മാരയാനും പീശ്ശാങ്കത്തി ചങ്കരമാരയാനു പൂച്ചക്കുട്ടി

[ 27 ]

൨൧൬. എല്ലാരും തെങ്ങാ ഉടെക്കുമ്പൊൾ ഞാൻ ഒരു ചിരട്ടയെങ്കിലും ഉടെക്കണം
൨൧൭. എല്ലുമുറിയ പണിതാൽ പല്ലുമുറിയ തിന്നാം
൨൧൮. എളിയൊരെ കണ്ടാൽ എള്ളും തുള്ളും
൨൧൯. എള്ളുചൊരുന്നതു കാണും തെങ്ങാ തല്ലുന്നതറിയുന്നില്ല
൨൨൦. എള്ളൊളം തിന്നാൽ എള്ളൊളം നിറയും
൨൨൧. എഴുന്ന ഊക്കിന്നു തുള്ളിയാൽ ഊരരണ്ടുമുറി (൧൮൬)
൨൨൨. ഏകൽ ഇല്ലായ്കയാൽ ഏശിയില്ല
൨൨൩. ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക
൨൨൪. ഏക്കറ്റത്തിന്നു നാക്കണ്ടതു
൨൨൫. ഏങ്ങുന്ന അമ്മെക്ക കുരെക്കുന്ന അഛ്ശൻ
൨൨൬. ഏടെക്കും മൊഴെക്കും ചുങ്കം ഇല്ല
൨൨൮. ഏട്ടിൽകണ്ടാൽ പൊരാ കാട്ടികാണെണം
൨൨൮. ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു
൨൨൯. ഏറ കിഴക്കൊട്ടു പൊയാൽ പനിപിടിക്കും

[ 28 ]

൨൩൦. ഏറചിത്രം ഓട്ടപ്പെടും
൨൩൧. ഏറപ്പറയുന്നവന്റെ വായിൽ രണ്ടുപണം
൨൩൨. ഏറവലിച്ചാൽ കൊടിയും കീറും
൨൩൩. ഏറെവെളുത്താൽ പാണ്ടു
൨൩൪. ഏറിപ്പൊയാൽ കൊരികൂടാ
൨൩൫. ഏറിയതും കുറഞ്ഞതും ആകാ
൨൩൬. ഏറും മുഖവും ഒന്നൊത്തുവന്നു
൨൩൭. ഒട്ടുംഇല്ലാത്തഉപ്പാട്ടിക്കഒരു കണ്ടംകൊണ്ടാലും പൊരെ
൨൩൮. ഒത്തതുപറഞ്ഞാൽ ഉറിയുംചിരിക്കും.(൧൮൬)
൨൩൯. ഒന്നുകിൽ കളരിക്ക പുറത്തു അല്ലെങ്കിൽ കുരിക്കളെ നെഞ്ഞത്തു
൨൪൦. ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം
൨൪൧. ഒരുകൊമ്പു പിടിച്ചാലും പുളിക്കൊമ്പു പിടിക്കെണം
൨൪൨. ഒരു തൊഴുത്തിൽ മുളയുന്നപശുക്കൾ കുത്തുന്നതും വടിക്കുന്നതും അയൽഅറിയാ

[ 29 ]

൨൪൩. ഒരുത്തനായാൽ ഒരുത്തിവെണം
൨൪൪. ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്
൨൪൫. ഒരുത്തനെ പിടികുകിൽ കരുത്തനെ പിടിക്കെണം
൨൪൬. ഒരുദിവസം തിന്നചോറും കുളിച്ചകുളവും മറക്കരുത്
൨൪൭. ഒരുമ ഉണ്ടെങ്കിൽ ഉലക്കമെലും കിടക്കാം
൨൪൮. ഒരു ഒല എടുത്താൽ അകവും പുറവും വായിക്കെണം
൨൪൯. ഒരു വെനല്ക്ക ഒരു മഴ
൨൫൦. ഒറ്റമരത്തിൽ കുരങ്ങുപൊലെ
൨൫൧. ഒറ്റക്ക് ഉലക്ക കാക്കാൻ പോയൊൻ കൂക്കട്ടെ
൨൫൨. ഒലിപ്പിൽ കുഴിച്ചിട്ട തറിപോലെ
൨൫൩. ഒഴുകുന്ന തൊണിക്ക ഒർ ഉന്തു
൨൫൪. ഓടംമാടായ്ക്കു പൊകുമ്പൊൾ ഒലക്കെട്ടു വെറെ പൊകണമൊ

[ 30 ]

൨൫൫. ഒടുന്നതിന്റെ കുട്ടി പറക്കും
൨൫൬. ഒട്ടക്കാരന്നു വാട്ടം ചെരുകയില്ല
൨൫൭. ഓണം അടുത്തചാലിയന്റെ ഒട്ടം (കൂട്ടു)
൨൫൮. ഒണം വന്നാലും ഉണ്ണി പിറന്നാലും കൊരനു കുമ്പിളിൽ കഞ്ഞി
൨൫൯. ഒമനപ്പെണ്ണു പണിക്കാകാ
൨൬൦. ഒലക്കണ്ണിപ്പാമ്പുകൊണ്ടു പെടിപ്പിക്കെണ്ടാ
൨൬൧. ഒല കളയാത്തൊൽ നാടുകളയും
൨൬൨. ഒലപ്പുരെക്കും ഒട്ടുപുരെക്കും സ്ഥാനം ഒന്നു
൨൬൩. ഒൎത്തവൻ ഒരാണ്ടുപാൎത്തവൻ ൧൨ ആണ്ടു (൨൭൭)
൨൬൪. കക്കുവാൻ പഠിച്ചാൽ ഞെലുവാൻ പഠിക്കെണം (കക്കുവാൻ തുടങ്ങിയാൽ നില്ക്കാൻ പഠിക്കെണം)
൨൬൫. കക്കാൻ പൊകുമ്പൊൾ ചിരിക്കല്ല
൨൬൬. കച്ചിട്ടിറക്കിയും കൂടാ മധുരിച്ചിട്ടുതുപ്പിയും കൂടാ
൨൬൭. കടച്ചിച്ചാണകം വളത്തിനാകാ
൨൬൮. കടച്ചിയെ കെട്ടിയെടം പശുചെല്ലും

[ 31 ]

൨൬൯. കടന്നക്കൂടിന്നു കല്ലെടുത്തു എറിയുമ്പൊലെ
൨൭൦. കടപ്പുറം കിടക്കുമ്പൊൾ കാല്ക്കൂത്തൽ കിടക്കെണമൊ
൨൭൧. കടം വാങ്ങി ഇടെചെയ്യല്ല
൨൭൨. കടം വീടിയാൽ ധനം
൨൭൩. കടലിൽ കായം കലക്കിയതു പൊലെ
൨൭൪. കടിക്കുന്നതു കരിമ്പു പിടിക്കുന്ന തിരുമ്പു
൨൭൫. കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും
൨൭൬. കടുകീറികാൎയ്യം ആന കൊണ്ട ഒശാരം (കടുകീറി കണക്ക് ആന കെട്ടി ഒശാരം)
൨൭൭. കടുചൊരുന്നതുകാണും ആനചൊരുന്നതു കാണാ
൨൭൮. കടുമ്പിരി കയർ അറുക്കും
൨൭൯. കട്ടതു ചുട്ടു പൊകും
൨൮൦. കട്ടവനൊടു കട്ടാൻ മൂന്നു മൂളൽ
൨൮൧. കുട്ടികൂട്ടിയാൽ കമ്പയും ചെല്ലും
൨൮൨. കട്ടിൽ ചെറുതെങ്കിലും കാൽ നാലു വെണം
൨൮൩. കട്ടെറുമ്പുപിടിച്ച് ആസനത്തിൻ കീഴിൽവെക്കുന്നതു പൊലെ

[ 32 ]

൨൮൪. കട്ടൊനെ കാണാഞ്ഞാൽ കണ്ടവനെ പിടിച്ചു കഴുവെറ്റാം
൨൮൫. കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം
൨൮൬. കണ്ടംകൊണ്ടവനെ പിണ്ടം വെക്കും
൨൮൭. കണ്ടമീൻ എല്ലാം കറിക്കാകാ
൨൮൮. കണ്ടറിയാഞ്ഞാൽ കൊണ്ടറിയും
൨൮൯. കണ്ടാൽ അറിയാം കൊണ്ടാൽ കൊടുക്കുന്നതു
൨൯൦. കണ്ടിമുഖത്തുമീൻ അടുത്ത പൊലെ
൨൯൧. കണ്ടിയിരിക്കെ മതിൽ തുള്ളരുത്
൨൯൨. കണ്ണു ചിമ്മി ഇരുട്ടാക്കി
൨൯൩. കണ്ണു പൊയാൽ അറിയാം കണ്ണിന്റെ കാഴ്ച
൨൯൪. കണ്ണെത്താക്കുളം ചെന്നെത്താ വയൽനഞ്ഞും നായാട്ടും മറുമരുന്നില്ലാത്ത ആന്തയും-
൨൯൫. കണ്ണൊടു കൊള്ളെണ്ടതു പുരികത്തൊടായ്പൊയി
൨൯൬. കത്തിവാളൊടുചോദിച്ചിട്ടൊ കാടുവയക്കുക

[ 33 ]

൨൯൭. കത്തുന്ന തീയിൽ നെയി പകരുമ്പൊലെ
൨൯൮. കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും സമ്മാനം വാങ്ങുവാൻ താഴിൽ വരെണം
൨൯൯. കമ്പിളിക്കുണ്ടൊകര
൩൦൦. കയ്യിലിന്നുതക്കകണ
൩൦൧. കയ്യന്റെകയ്യിൽകത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കുനാശം
൩൦൨. കയ്യാടി എങ്കിലെ വായാടും
൩൦൩. കയ്യിൽ കൊടുത്താൽ കള്ളനും കക്കാ
൩൦൪. കയ്യൂക്കുള്ളവൻകാൎയ്യക്കാരൻ
൩൦൫. കരണത്തിന്നുമെൎന്നതു കൈമുറി
൩൦൬. കരയടുക്കുമ്പൊൾ തുഴയിട്ടു കളയല്ലെ
൩൦൭. കരയുന്നകുട്ടിക്കെ പാൽ ഉള്ളു
൩൦൮. കരിക്കട്ട കഴുകുന്തൊറും കറുക്കും
൩൦൯. കരിമ്പിൻ തൊട്ടത്തിൽ ആന കടന്നപൊലെ
൩൧൦. കരിമ്പിന്നു കമ്പു ദൊഷം

[ 34 ]

൩൧൧. കരിമ്പെന്നും ചൊല്ലി വെരൊളം ചവെക്കല്ല
൩൧൨. കരുത്തിന്നു കാരം ഗുരുത്വം
൩൧൩. കൎക്കടഞാറ്റിൽ പട്ടിണി കിടക്കുന്നതു പുത്തരി കഴിച്ചാൽ മറക്കരുത്
൩൧൪. കറിക്ക പൊരാത്ത കണ്ടം നുറുക്കല്ല
൩൧൫. കറ്റയും തലയിൽവെച്ചു കളം ചെത്തരുതു
൩൧൬. കറ്റെക്ക താൾപടി പണയമൊ
൩൧൭. കലത്തിൽ നിന്നു പൊയാൽ കഞ്ഞിക്കലത്തിൽ
൩൧൮. കല്പന തന്നെ പൊരാ കലിപിൽ നിനവും വെണം
൩൧൯. കളിയും ചിരിയും ഒപ്പരം കഞ്ഞിക്ക പൊകുമ്പോൾ വെവ്വെറെ
൩൨൦. കള്ളത്തി പശുവിന്നു ഒരു തട്ട(മുട്ടി)തുള്ളിച്ചി പെണ്ണിന്നു ഒരു കുട്ടി
൩൨൧. കള്ളിയിൽ കുത്തി കൈ എടുത്തപ്പൊലെ
൩൨൨. കള്ളുകണ്ട ഈച്ചപ്പൊലെ
൩൨൩. കഴുത അറിയുമൊ കുങ്കുമം

[ 35 ]

൩൨൪. കഴുതയെ തെച്ചാൽ കുതിരയാകുമൊ
൩൨൫. കാകന്റെ കഴുത്തിൽ മണികെട്ടിയ പൊലെ
൩൨൬. കാക്കതൂവൽകൊണ്ടമ്പുകെട്ടിയാൽ കാഷ്ഠത്തിലെകുത്തും
൩൨൭. കാക്കനൊക്കറിയും കാട്ടിആളറിയും
൩൨൮. കാക്കയും കുയിലുംഭെദമില്ലയൊ
൩൨൯. കാക്കയുടെഒച്ചെക്കപെടിക്കുന്നവൾ അർദ്ധരാത്രിയിൽത്തന്നെആറുനീന്തും
൩൩൦. കാക്കവായിലെ അട്ടചാകും
൩൩൧. കാക്കെക്കു ചെക്കിടം കൊടുത്താൽ കാലത്താലെനാശം
൩൩൨. കാക്കെക്കു തമ്പിള്ള പൊമ്പിള്ള
൩൩൩. കാച്ചവെള്ളത്തിൽ വാണപൂച്ച പച്ചവെള്ളം കണ്ടാലും പെടിക്കും
൩൩൪. കാഞ്ഞഒട്ടിൽവെള്ളംപകർന്നപൊലെ
൩൩൫. കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം
൩൩൬. കാടുകളഞ്ഞവന്റെകൈകൊത്തുമാറുണ്ടൊ

[ 36 ]

൩൩൭. കാട്ടിലെ മരം തെവരുടെ ആന എത്തിയവിടത്തറ്റം വലിക്കട്ടെ വലിക്കട്ടെ
൩൩൮. കാട്ടിലെ മുത്തച്ചിയുടെ പശുവിനെ പുലിപിടിച്ചാൽ പുലിക്കു നാട്ടിലും കാട്ടിലും ഇരുന്നൂടാ
൩൩൯. കാട്ടുകൊഴിക്കുണ്ടൊ സംക്രാന്തി
൩൪൦. കാട്ടുകൊഴി വീട്ടു കൊഴിയാവൊ
൩൪൧. കാണെ വിറ്റും ഒണം ഉണ്ണെണം
൩൪൨. കാണാതെ കണ്ട കുശത്തിതാൾ എല്ലാംവാരി തുറുത്തി
൩൪൩. കാണ്മാൻ വന്നവൻ കഴുവെറി
൩൪൪. കാതറ്റ പന്നിക്ക കാടൂടെയും പായാം-കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം
൩൪൫. കാതറ്റ സൂചിയും കൂടവരാതു
൩൪൬. കാമം കാലൻ
൩൪൭. കാരണവർകാലം ഒരു കണ്ടിഞാങ്കാലം നാലുകണ്ടി
൩൪൮. കാരമുരട്ടുചീര മുളെക്കയില്ല ചീരമുരട്ടുകാര മുളെക്കയില്ല

[ 37 ]

൩൪൯. കാരാടൻ ചാത്തൻ നടുപറഞ്ഞ പൊലെ
൩൫൦. കാൎത്തികകഴിഞ്ഞാൽ മഴയില്ല കൎണ്ണൻ പെട്ടാൽ പടയില്ല
൩൫൧. കാൎയ്യത്തിന്നു കഴുതക്കാലും പിടിക്കെണം
൩൫൨. കാൎയ്യം പറയുമ്പൊൾ കാലുഷ്യം പറയല്ലെ
൩൫൩. കാൎയ്യം വിട്ടു കളിക്കല്ല
൩൫൪. കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും
൩൫൫. കാറ്റു നന്നെങ്കിൽ കല്ലും പറക്കും
൩൫൬. കാറ്റുശമിച്ചാൽ പറക്കുമൊ പഞ്ഞികൾ
൩൫൭. കാലം നീളെ ചെന്നാൽ നെർതംനെഅറിയാം
൩൫൮. കാലത്തു തൊണി കടവത്തു എത്തും (കാലെ തുഴഞ്ഞാൽ കരെക്കണയും)
൩൫൯. കാലെ വന്നവൻ കാരണവൻ വീട്ടിൽ പിറന്നവൻ പൂലുവൻ
൩൬൦. കാൽമെൽ ചവിട്ടല്ല കൊമച്ചകളി കാണെണ്ട എങ്കിൽ കാണെണ്ട

[ 38 ]

൩൬൧. കാശിയില്ലാത്തവൻ കാശിക്ക പൊയാലും ഫലമില്ല
൩൬൨. കിടക്കുന്നതു കാവല്ചാള സ്വപ്നം കാണുന്നതു മച്ചും മാളികയും
൩൬൩. കിണറ്റിൽ വീണപന്നിക്ക കല്ലും പാറയും തുണ
൩൬൪. കിണ്ണം വീണു ഒശയും കെട്ടു
൩൬൫. കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ
൩൬൬. കീരിയും മൂൎഖനും പൊലെ സ്നെഹം
൩൬൭. കീരിയെ കണ്ട പാമ്പു പൊലെ
൩൬൮. കുഞ്ഞന്റെകണ്ണങ്ങമ്മിയുടെഉള്ളിലും
൩൬൯. കുഞ്ഞിയിൽ പഠിച്ചത്ഒഴിക്കയില്ല
൩൭൦. കുടകുമലയിന്നു പെറുകിഴിഞ്ഞ കാണിയാക്കെണ്ടി എരയിന്റെ തലയിലൊ
൩൭൧. കുടത്തിൽ വെച്ച വിളക്കുപൊലെ
൩൭൨. കുടം കമിഴ്ത്തി വെള്ളം പകൎന്നതുപൊലെ
൩൭൩. കുടൽ വലിയൊന്നു ചക്ക
൩൭൪. കുടുമെക്കമീതെ കൎമ്മം ഇല്ല- ആക മുങ്ങിയാൽ ശീതം ഒന്നു

[ 39 ]

൩൭൫. കുടെക്കടങ്ങിയ വടിയായിരിക്കണം
൩൭൬. കുട്ടിക്കരിക്കൂട്ടി വെക്കെണ്ടാ
൩൭൭. കുണ്ടി എത്ര കുളം കണ്ടു കുളം എത്ര കുണ്ടി കണ്ടു
൩൭൮. കുണ്ഡലം ഇല്ലാത്തവർ കാണാത നാടു
൩൭൯. കുതിരെക്ക കൊമ്പു കൊടുത്താൽ മലനാട്ട ഒരുത്തരും വെക്കുകയില്ല
൩൮൦. കുത്തുകൊണ്ട പന്നി നെരങ്ങും പൊലെ
൩൮൧. കുത്തുകൊള്ളുമ്പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തം കരെറി ചത്തുപൊം (കുത്തും തല്ലും ചെണ്ടെക്ക അപ്പവും ചൊറും മാരയാനു (൧൩)
൩൮൨. കുത്തുവാൻ വരുന്ന പൊത്തൊടു വെദം ഒതിയാൽ കാൎയ്യമൊ
൩൮൩. കുനിയൻ മദിച്ചാലും ഗൊപുരം ഇടിക്കാ
൩൮൪. കുന്തം കൊടുത്തു കുത്തിക്കൊല്ലാ

[ 40 ]

൩൮൫. കുന്തം പൊയാൽ കുടത്തിലും തപ്പെണം
൩൮൬. കുന്തം മുറിച്ച് ഇട്ടി ആക്കരുത്
൩൮൭. കുന്നലകൊനാദിരിയുടെ പദവിയും ഉള്ളാടൻ ചെനന്റെ അവസ്ഥയും
൩൮൮. കുന്നിക്കുരു കപ്പയിൽ ഇട്ടാലും മിന്നും
൩൮൯. കുന്നൊളം പോന്നു കൊടുത്താൽ കുന്നിയൊളം സ്ഥാനം കിട്ടാ
൩൯൦. കുപ്പയിൽ കിടന്നു മാളിക കിനാകാണും (൩൬൨)
൩൯൧. കുപ്പയിൽയിരുന്നൊൻ മാടം കനാകാണും
൩൯൨. കുപ്പ ചിനക്കയാൽ ഒട്ടക്കലം
൩൯൩. കുരങ്ങൻ ചത്ത കുറവനെ പൊലെ
൩൯൪. കുരങ്ങിന്നു ഏണി ചാരൊല്ല
൩൯൫. കുരങ്ങിന്റെ കൈയിൽ മാലകിട്ടിയതു പൊലെ
൩൯൬. കുരൾ എത്തും മുമ്പെ തളപ്പറ്റു
൩൯൭. കുരു ഇരന്ന മലയന്നു ചക്കകൊടുത്താൽ ഏറ്റമായി

[ 41 ]

൩൯൮. കുരുടന്മാർ ആനയെ കണ്ടപൊലെ
൩൯൯. കുരുവറുത്ത ഒടല്ല ചക്ക പുഴുങ്ങിയ കലമാകുന്നു
൪൦൦. കുരെക്കുന്ന നായി കടിക്കയില്ല
൪൦൧. കുരെക്കുന്ന നായിക്ക് ഒരു പൂള തെങ്ങാ
൪൦൨. കുറിക്കുവെച്ചാൽ മതില്ക്കെങ്കിലും കൊള്ളെണം
൪൦൩. കുറിച്ചി വളർന്നാൽ ആവൊലിയെളം
൪൦൪. കുറുക്കന്നു ആമയെ കിട്ടിയതു പൊലെ
൪൦൫. കുറുക്കൻ കരഞ്ഞാൽ നെരം പുലരുകയില്ല
൪൦൬. കുറുപ്പ കണ്ടൊത്ത കുറുപ് പഉടുപ്പിന്റെ വിവരം ഞാൻ അറിയൂല്ല
൪൯‌൭. കുറെച്ച ഉള്ളതും കഞ്ഞിയൊടു പൊയി
൪൦൮. കുലം എളിയവന്നു മനം എളുതു
൪൦൯. കുലം കെട്ടൊതെ ചങ്ങാതിയാക്കല്ല
൪൧൦. കുലമല്ലാത്തൊന്റെ ചങ്ങായ്ത്തം കെട്ടി ഊരും ഇല്ല ഉടലും ഇല്ല
൪൧൧. കുലയാനതലവൻ ഇരിക്കവെ കുഴിയാന മദിക്കും കനക്കവെ

[ 42 ]

൪൧൨. കുലയാന മുമ്പിൽ കുഴിയാനയെ പൊലെ
൪൧൩. കുളത്തിൽനിന്നു പൊയാൽ വലയിൽ വലയിൽ നിന്നു പൊയാൽ കുളത്തിൽ
൪൧൪. കുളത്തൊടു കൊമ്പിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊര നാറുകെ ഉള്ളു
൪൧൫. കുളംകുഴിക്കുമ്പൊൾ കുറ്റി വെറെ പൊരിക്കെണ്ടാ
൪൧൬. കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നിൽക്കും
൪൧൭. കുഴിയാന മദിച്ചാൽ തലയാന ആകുമൊ
൪൧൮. കുഴിയാനയുടെ ചെൽ പറയുന്തൊറും വഴിയൊട്ടു
൪൧൯. കൂഞ്ഞോളംമെത്തിയാൽ മുള്ളന്നും ഇല്ല
൪൨൦. കൂടകിടന്നവനെ രാപ്പനിയെ അറിഞ്ഞു കൂടും
൪൨൧. കൂടംകൊണ്ട് ഒന്നെങ്കിൽ കൊട്ടി കൊണ്ടു രണ്ടു
൪൨൨. കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ

[ 43 ]

൪൨൩. കൂട്ടിൽ ഇട്ട മെരുവിനെ പൊലെ
൪൨൪. കൂറകപ്പലിൽ (മണപ്പാട്ടു) പൊയ പൊലെ
൪൨൫. കെട്ടിയ മരത്തിന്നു കുത്തരുതു
൪൨൬. കെട്ടിയിട്ട പട്ടിക്ക കുപ്പയെല്ലാം ചൊറു
൪൨൭. കെട്ടുപാടിന്നു കൊടുത്താൽ മുട്ടിന്നു കിട്ടും
൪൨൮. കേമത്തിനു കെടില്ല
൪൨൯. കേരളം ബ്രാഹ്മണൎക്ക സ്വൎഗ്ഗം ശെഷം ജാതികൾക്കു നരകം
൪൩൦. കൈ നനയാതെ മീൻ പിടിക്കാമൊ
൪൩൧. കൈപ്പത്തടത്തിൽ തവള നിയ്ക്കെണം
൪൩൨. കൈപ്പുണ്ണിന്നു കണ്ണാടി (കണ്ണട) വെണ്ടാ
൪൩൩. കൈയിൽ നിന്നു വീണാൽ എടുക്കാം വായിൽ നിന്നു വീണാൽ എടുത്തൂടാ
൪൩൪. കൊങ്ങണം വളഞ്ഞതു എന്തുപറ
൪൩൫. കൊഞ്ചൻ കൊത്തു കുളവൻ വറ്റു
൪൩൬. കൊഞ്ചൻ തുള്ളിയാൽ മുട്ടൊളം എറതുള്ളിയാൽ ചട്ടിയിൽ

[ 44 ]

൪൩൭. കൊടാത്തവനൊടു വിടാതിരക്ക
൪൩൮. കൊടിലിന്നു കൊട്ട
൪൩൯. കൊടുത്താകെക്കാശയും കൊണ്ട കൈക്ക ഭീതിയും (കൊടുക്കുന്നെടത്താശ കൊല്ലുന്നെടത്തു വെടി)
൪൪൦. കൊടുത്തു കൊള്ളെണം വിദ്യ കൊത്തു കെട്ടെണം കച്ച
൪൪൧. കൊണ്ടൊൻ തിന്നൊൻ വീട്ടട്ടെ
൪൪൨. കൊണ്ടവൻ കൊടുക്കും കൊണ്ടവൻ അഞ്ചും
൪൪൩. കൊണ്ടാടിയാൽ കുരണ്ടിയും ദൈവം
൪൪൪. കൊണ്ടാൽ കൊണ്ട പരിച്
൪൪൫. കൊണ്ടെടത്തു കൊടുക്കാഞ്ഞാൽ രണ്ടെടത്തു കൊടുക്കെണം
൪൪൬. കൊതിച്ചതുവരാ വിധിച്ചതെ വരും
൪൪൭. കൊതുപൊകുന്നത് അറിയും ആന പൊകുന്നതറിയുന്നില്ല

[ 45 ]

൪൪൮. കൊതികൊണ്ടു പറക്കാനും പാടില്ല വെച്ചൊണ്ടു തിന്മാനും പാടില്ല
൪൪൯. കൊത്തുന്ന കത്തി പണയത്തിലാക്കൊല്ല
൪൫൦. കൊന്നാൽപാപം തിന്നാൽ തീരും
൪൫൧. കൊമ്പൻ എന്നും ചൊല്ലിപിടിക്കുമ്പൊഴെക്ക ചെവിയൻ
൪൫൨. കൊമ്പൻ പൊയതു മൊഴെക്കും വഴി
൪൫൩. കൊമ്പന്റെ മുമ്പാക വമ്പന്റെ പിമ്പാക
൪൫൪. കൊമ്പുതൊറും നനെക്കെണ്ടാ മുരട്ടു നനച്ചാൽമതി
൪൫൫. കൊല്ലപ്പെരുവഴി തള്ളെക്ക സ്ത്രീധനമൊ
൪൫൬. കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി
൪൫൭. കോടി ഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതിവില
൪൫൮. കോടികോടി കോടി കൊടുത്താൽ കാണി കൊടുത്ത ഫലം-കൊടാതെ ഒരു കാണി കൊടുത്താൽ കോടി കൊടുത്ത ഫലം

[ 46 ]

൪൫൯. കൊട്ടം പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു
൪൬൦. കൊട്ടയിൽ ഉപദെശം അങ്ങാടിയിൽ പാട്ടു (കൊട്ടയിൽ അകത്തു മന്ത്രം-അ-പ)
൪൬൧. കോണം കൊടുത്തു പുതപ്പു വാങ്ങി
൪൬൨. കൊന്തല ഇല്ലെങ്കിൽ നാന്തല വെണം
൪൬൩. കോപത്തിനു കണ്ണില്ല
൪൬൪. കൊപിക്കു കുരണ
൪൬൫. കൊരിക്കണ്ട വാഴയാകാ ദൂരക്കണ്ട നാരിയാകാ
൪൬൬. കൊൽ ഇവിടെ ഉറെച്ചു ആലയും ചക്കും ഇനി ഒക്കാനുള്ളു
൪൬൭. കൊളാമ്പിക്ക തൂക്കിയ ഒടു പൊലെ
൪൬൮. കൊഴിക്ക നെല്ലും വിത്തും ഒക്കും
൪൬൯. കൊഴിയിറച്ചി തിന്നു മാറുണ്ടു കൊഴിപ്പൂ ചൂടുമാറുണ്ടൊ

[ 47 ]

൪൭൦. കൊഴിമുട്ട ഉടെക്കാൻ കുറവടി വെണ്ടാ
൪൭൧. ക്ഷെത്ര പാലന്നു പാത്രത്തൊടെ
൪൭൨. ക്ഷൗരത്തിന്നു തെങ്ങാ കൊടുത്തയക്കെണം
൪൭൩. ഗതികെട്ടാൽ പുലിപുല്ലും തിന്നും
൪൭൪. ഗതികെട്ടാലെന്തു ചെയ്യാം ചാമ എങ്കിലും ചെമ്മൂൎയ്യ
൪൭൫. ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം
൪൭൬. ഗുരുക്കൾക്ക കൊടുക്കുന്നത് അപ്പം തിന്നാൽ പലിശെക്ക് കൊള്ളുന്നതു പുറത്തു (ഗുരുക്കൾക്ക വെച്ചതു ചക്ക കൊണ്ടാൽ പലിശക്കുള്ളതു പുറത്തു)
൪൭൭. ഗുരുവില്ലാത്ത വിദ്യായാകാ (ഘടദീപംപൊലെ(൩൭൧)
൪൭൮. ചക്കയാകുന്നു ചൂന്നു നൊക്കുവാൻ
൪൭൯. ചക്കയൊളം കൊത്തിയാലെ ഉലക്കയൊളം കാതൽ കിട്ടും
൪൮൦. ചക്കര കൂട്ടിയാൽ കമ്പിളിയും തിന്നാം (൨൮൧)

[ 48 ]

൪൮൧. ചക്കര തിന്നുമ്പൊൾ നക്കിനക്കി - താരം കൊടുക്കുമ്പൊൾ മിക്കിമിക്കി
൪൮൨. ചക്കര തൊട്ട കൈ നക്കും (ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുകയൊ- ഇല്ലയൊ)
൪൮൩. ചക്കരക്കെ അകവും പുറവും ഒക്കും (ഇല്ല)
൪൮൪. ചക്കിക്ക ചങ്കരൻ അട്ടെക്ക പൊട്ടക്കുളം
൪൮൫. ചക്കിന്റെ മുരട്ടെ കുട്ടന്റെ മെൽ
൪൮൬. ചക്കെ തെങ്ങാ കൊണ്ടിട്ടും കൂട്ടെണം
൪൮൭. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വെണ്ടാ
൪൮൮. ചട്ടിയിലെ പന്നിക്ക നായാടെണ്ടാ
൪൮൯. ചണ്ഡാലൻ തീണ്ടിയ പിണ്ണം പൊലെ
൪൯൦. ചത്താൽ തല തെക്കു പൊലും വടക്കു പൊലും
൪൯൧. ചത്തു കിടക്കിലെ ഒത്തു കിടക്കും
൪൯൨. ചത്തുപൊയ ചിറ്റപ്പനു കാണിക്കാവൊ
൪൯൩. ചത്തൊന്റെ വീട്ടിൽ കൊന്നൊന്റെ പൊടു

[ 49 ]

൪൯൪. ചന്തിയില്ലാത്തവൻ ഉന്തി നടക്കും. ചരതമില്ലാത്തവൻ പരതിനടക്കും
൪൯൫. ചന്ദനം ചാരിയാൽ മിന്നാറി മണക്കൂല്ല
൪൯൬. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല
൪൯൭. ചാകാത്തത് എല്ലാം തിന്നാം
൪൯൮. ചാക്യാരുടെ ആസനം പൊലെ
൪൯൯. ചാക്യാരെ ചന്തി വണ്ണത്താന്റെ മാറ്റു
൫൦൦. ചാക്കില്ലാത്തനാൾ ആർ പിറന്നു
൫൦൧. ചാട്ടത്തിൽ പിഴെച്ച കുരങ്ങു പൊലെ
൫൦൨. ചാൺ വെട്ടിയാൽ മുളംനീളം
൫൦൩. ചാന്തും ചന്ദനവും ഒരു പൊലെ
൫൦൪. ചാരിയാൽ ചാരിയതു മണക്കും
൫൦൫. ചാലിയന്റെ ഒടം പൊലെ
൫൦൬. ചാലിയർ തിരുമുല്ക്കാഴ്ച വെച്ചപ്പൊലെ
൫൦൭. ചിന്തയില്ലാത്തവന്നു ശീതമില്ല
൫൦൮. ചിരിച്ചൊളം ദുഃഖം

[ 50 ]

൫൦൯. ചീങ്കണ്ണന്നു കൊങ്കണ്ണി
൫൧൦. ചീഞ്ഞ ചൊറ്റിന്നു ഒടിഞ്ഞ ചട്ടുകം (ചീരമുരട്ട കാര പൊടിക്കയില്ല)
൫൧൧. ചുട്ടു തല്ലുമ്പൊൾ കൊല്ലനും കൊല്ലത്തിയും ഒന്നു
൫൧൨. ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല
൫൧൩. ചുമടൊഴിച്ചാൽ ചുങ്കം വീട്ടെണ്ടാ
൫൧൪. ചുമലിൽ ഇരുന്നു ചെവി തിന്നരുത്
൫൧൫. ചുവർ ഉണ്ടെങ്കിലെ ചിത്രം എഴുതിക്കൂടു
൫൧൬. ചുളുക്കില്ലാത്ത ചക്കയും കട്ടുചമ്പാടൻ വഴക്കുണ്ടായി
൫൧൭. ചൂട്ട കണ്ട മുയലിനെപൊലെ
൫൧൮. ചെക്കിപ്പൂവൊടു ശൈത്താൻ ചുറഞ്ഞപൊലെ
൫൧൯. ചെട്ടിക്കകള്ളപ്പണം വന്നാൽ കുഴിച്ചു മൂടുകയുള്ളു
൫൨൦. ചെട്ടിയാന്റെ കപ്പലിന്നു ദൈവം തുണ
൫൨൧. ചെപ്പടിക്കാരൻ അമ്പലം വിഴുങ്ങും പൊലെ
൫൨൨. ചെമ്പിൽ അമ്പഴങ്ങ പുഴുങ്ങി തിന്നിട്ടും ജീവിക്കെണം
൫൨൩. ചെമ്പെന്നും ചൊല്ലി ഇരുമ്പീന്നു ചൊര കളഞ്ഞു (ഇരുമ്പീന്നു മൂഴക്ക ചൊര പൊങ്ങി)

[ 51 ]

൫൨൪. ചെറിയോൻ പറഞ്ഞാൽ ചെവിട്ടിൽ പോകാ
൫൨൫. ചെറുതു കുറുതു പണിക്ക നല്ല വിരുതൻ
൫൨൬. ചെറുവിരൽ വീങ്ങിയൽ പെരുവിരലൊളം
൫൨൭. ചെല്ലാത്ത പൊന്നിന്നു വട്ടം ഇല്ല
൫൨൮. ചേട്ടെക്ക പിണക്കവും അട്ടെക്ക കലക്കവും നല്ലിഷ്ടം
൫൨൯. ചെമ്പെന്നും ചൊല്ലി വെളിക്കൊമണ്ണുകയറ്റിയത്
൫൩൦. ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നൊളു
൫൩൧. ചേറു കണ്ടെടം ചവിട്ടിയാൽ വെള്ളം കണ്ടെടത്തു നിന്നു കഴുകെണം
൫൩൨. ചേറ്റിൽ അടിച്ചൽ നീളെ തെറിക്കും
൫൩൩. ചൊട്ടു കൊണ്ടാലും മോതിരക്കൈ കൊണ്ടു കൊള്ളെണം
൫൩൪. ചൊറിക്കറിവില്ല
൫൩൫. ചൊറങ്ങും കൂറിങ്ങും

[ 52 ]

൫൩൬. ചൊറും കൊണ്ടതാ കറി പൊകുന്നു
൫൩൭. ചൊറും വചു കൈ മുട്ടുമ്പൊൾ കാക്കച്ചി വറൊൻ (വരും)
൫൩൮. ഛെദം വന്നാലും ചിതംവെണം
൫൩൯. ജലരെഖ പൊലെ
൫൪൦. ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ
൫൪൧. ഡില്ലിയിൽ മീതെ ജഗഡില്ലി
൫൪൨. തകൃതിപ്പലിശ തടവിന്നാകാ
൫൪൩. തക്കം എങ്കിൽ തക്കം-അല്ലെങ്കിൽ വെക്കം
൫൪൪. തക്കവൎക്ക തക്കവണ്ണം പറകൊല്ല
൫൪൫. തഞ്ചത്തിന്നു വളം വേണ്ട
൫൪൬. തട്ടാൻതൊട്ടാൽ പത്തിന്നുഎട്ടു (എട്ടാൽ ഒന്നു)
൫൪൭. തല്ക്കാലവും സദൃശവും ഉപ്പുപൊലെ
൫൪൮. തല്ക്കുലം വറട്ടി ധൎമ്മം ചെയ്യരുത്
൫൪൯. തനിക്കല്ലാത്തതു തുടങ്ങരുത്
൫൫൦. തനിക്കിറങ്ങിയാൽ തനിക്കറിയാം
൫൫൧. തനിക്ക ചുടുമ്പൊൾ കുട്ടി അടിയിൽ

[ 53 ]

൫൫൨. തനിക്ക താനും പുരെക്കതൂണും
൫൫൩. തനിക്ക വിധിച്ചതെ പുരെക്കമീതെ
൫൫൪. തനിക്കു വെണ്ടുകിൽ എളിയതും ചെയ്യാം
൫൫൫. തനിക്കൊരുമുറം ഉണ്ടെങ്കിലെത വിട്ടിന്റെ ഗുണം അറിയും
൫൫൬. തൻകാണം തൻകൈയിൽ അല്ലാത്തൊന്നു ചൊട്ട ഒന്നു
൫൫൭. തന്നിൽ എളിയതു തനിക്കിര
൫൫൮. തന്നില്ലം പൊരിച്ച ധനം ഉണ്ടൊ
൫൫൯. തന്നിഷ്ടത്തിനു മരുന്നില്ല
൫൬൦. തന്നെകൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല
൫൬൧. തന്നെത്താൻ അറിയാഞ്ഞാൽ പിന്നെ താൻ അറിയും
൫൬൨. തന്മെൽ കാച്ചതു മുരട്ടിൽവീഴും
൫൬൩. തന്റെ ഒരു മുറംവെച്ചിട്ട് ആരാന്റെ അരമുറം പറയരുതു

[ 54 ]

൫൬൪. തന്റെ കണ്ണിൽ ഒരു കൊലിരിക്കെ അന്യന്റെ കണ്ണിലെ കരടു നൊക്കരുതു
൫൬൫. തന്റെ കൈയെ തലൈക്ക വെച്ചൂടും
൫൬൬. തന്റെ മീടാകാഞ്ഞിട്ടു ആരാന്റെ കണ്ണായി പൊളിക്കൊല്ലാ
൫൬൭. തലമറന്നു എണ്ണ തെക്കരുതു
൫൬൮. തലമുടി ഉള്ളവക്ക രണ്ടുപുറവും തിരിച്ചുകെട്ടാം
൫൬൯. തലയുള്ളന്നും മൂക്കിലെ വെള്ളം വറ്റുകയില്ല
൫൭൦. തല വലിയവന്നു പൊത്തിൽ പൊയ്ക്കൂടാ
൫൭൧. തല്ലുകൊള്ളുവാൻ ചെണ്ട പണം കെട്ടുവാൻ മാരാൻ (൩൮൨)
൫൭൨. തവള പിടിച്ചു ഗണപതിക്ക വെച്ചതു പൊലെ
൫൭൩. തവിടു തിന്നുമ്പൊൾ കുഴൽ വിളിക്കരുതു
൫൭൪. തവിടു തിന്നൂലും തകൃതി കളയരുത്
൫൭൫. തളികയിൽ ഉണ്ടാലും തെക്കും
൫൭൬. തുള്ളെക്ക ചുടുമ്പൊൾ കുട്ടി ഇട ചവിട്ടും (അച്ചിക്കു പൊള്ളുന്നെരം കുട്ടിയെ പിടിച്ചു ചന്തിക്ക വെക്കും)

[ 55 ]

൫൭൭. താണ്ടൊർ ഉണ്ടെങ്കിൽ തളൎച്ച ഉണ്ടു
൫൭൮. താണ കണ്ടത്തിൽ എഴുന്നവിള
൫൭൯. താണനിലത്തെ നീർ ഒഴുകും-അതിനെ ദൈവം തുണ ചെയ്യും (താണപുരത്തെ വെള്ളം നിയ്ക്കും)
൫൮൦. താൻ ആകാഞ്ഞാൽ കൊണത്തിരിക്ക പല്ലാകാഞ്ഞാൽ മെല്ല ചിരിക്ക
൫൮൧. താൻ ഇരിക്കുന്നെടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെപ്പിന്നെ നായിരിക്കും
൫൮൨. താൻ ഉണ്ണാതെവർ വരംകൊടുക്കുമൊ (താൻ ഒട്ടെളുതായാൽ കൊണത്തിരിക്കെണം പല്ലൊട്ടെളുതായാൽ മെല്ലെ ചവക്കണം(൫൮൦)
൫൮൩. താൻ ചത്തു മീൻപിടിച്ചാൽ ആൎക്കു കൂടാൻ ആകുന്നു
൫൮൪. താൻ ചെന്നാൽ മൊർ കിട്ടാത്തെടത്തു നിന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു

[ 56 ]

൫൮൫. താന്താൻ കുഴിച്ചതിൽ താന്താൻ
൫൮൬. താന്തോന്നിക്കും മെത്തൊന്നിക്കും പ്രതിയില്ല
൫൮൭. താന്നെടാപ്പൊന്നിന്റെ മാറ്ററിയാ
൫൮൮. താൻ പാതി ദൈവം പാതി(൭൭)
൫൮൯. തരം അഴിയാതെ പൂരം കൊള്ളാമൊ
൫൯൦. താരം കൊണ്ടുരുട്ടിയാൽ ഒടം കൊണ്ടുരുട്ടും
൫൯൧. താററ്റ മണി പൊലെ
൫൯൨. താളിന്നുപ്പില്ല എന്നും താലിക്കുമുത്തില്ല എന്നും
൫൯൩. താഴിരിക്കെ പടിയൊടു മുട്ടല്ല
൫൯൪. താഴത്തുവീട്ടിൽ വന്ന വെള്ളിയഴ്ച മെലെവീട്ടിലും
൫൯൫. താഴെ കൊയ്തവൻ ഏറ ചുമക്കെണം
൫൯൬. തിണ്ടിന്മെൽ നിന്നു തെറി പറയരുതു
൫൯൭. തിന്നവായും കൊന്നകൈയും അടങ്ങുകയില്ല
൫൯൮. തിര നീക്കി കടലാടാൻ കഴിയുമൊ (തിര അടങ്ങി കുളിക്കാമൊ)

[ 57 ]

൫൯൯. തിരുവായ്ക്കെതിർ വായില്ല
൬൦൦. തീക്കട്ട കഴുകിയാൽ കരിക്കട്ട (൩൦൮)
൬൦൧. തീക്കനൽ അരിക്കുന്ന എറുമ്പു കരിക്കട്ട വെച്ചെക്കുമൊ
൬൦൨. തീക്കൊള്ളിമെലെ മീറു കളിക്കുമ്പൊലെ
൬൦൩. തീയിൽമുളെച്ചത വെയിലത്തു ചാകാ
൬൦൪. തുടങ്ങല്ല മുമ്പെ അതാവതൊളം തുടങ്ങിയാൽ പിമ്പതു കൈവിടല്ല (അല്ലാത്തെടത്തിൽ ചെല്ലല്ല ചെന്നാൽപിന്നെ പൊരല്ല)
൬൦൫. തുണയില്ലാത്തവൎക്ക ദൈവം തുണ
൬൦൬. തൂകുമ്പൊൾ (ഉഴിഞ്ഞു ചാടുമ്പൊൾ)പെറുക്കെണ്ടാ
൬൦൭. തൂറാതൊൻ തൂറുമ്പോൾ തീട്ടം കൊണ്ടുള്ള ആറാട്ടു
൬൦൮. തൂറിയൊനെപ്പെറിയാൽ പെറിയൊനെയും നാറും
൬൦൯. തെക്കോട്ടുപൊയ കാറുപൊലെ വടക്കൊട്ടുപോയ ആളെപൊലെ
൬൧൦. തെങ്ങുള്ള വളപ്പിലെ തെങ്ങാ കൊണ്ടു പൊയി കൂടെ

[ 58 ]

൬൧൧. തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്ക
൬൧൨. തെങ്ങ പത്തരച്ചാലും താളല്ലെ കറി
൬൧൩. തെങ്ങപ്പിണ്ണാക്കിന്നു പ്രിയം വലിപ്പിക്കെണ്ടാ
൬൧൪. തെവർ ഇരിക്കെ വെലിക്കല്ലിനെ തൊഴണ്ടാ
൬൧൫. തെവയാൻ കടിച്ചാലും അന്തിക്കത്തെ ചോറുമുട്ടും
൬൧൬. തെറിതൊനെ മാറല്ല മാറിയൊനെ തെറല്ല
൬൧൭. തൊട്ടം തൊറും വാഴ നാടു തൊറും ഭാഷ
൬൧൮. തൊണി മറിഞ്ഞാൽ പുറം നല്ലൂ
൬൧൯. തൊണിയിൽ കടന്നു പാഞ്ഞാൽ കെരക്കണിയില്ല
൬൨൦. തൊറ്റപുറത്ത് പടയില്ല
൬൨൧. ദാനം ചെയ്ത പശുവിന്ന് പല്ലു നൊക്കരുത്
൬൨൨. ദുഗ്ധം ആകിലും കൈക്കും ദുഷ്ടർ നൽകിയാൽ
൬൨൩. ദുൎജ്ജന സമ്പർക്കത്താൽ സജ്ജനം കെടും
൬൨൪. ദുൎബ്ബലനു രാജാബലം ബാലൎക്കു കരച്ചൽ ബലം
൬൨൫. ദുരത്തെ ബന്ധുവെക്കാൾ അരിക്കത്തെ ശത്രു നല്ലു
൬൨൬. ദൈവം ഉള്ള നാൾ മറക്കുമൊ

[ 59 ]

൬൨൭. ധൎമ്മടം പിടിച്ചതു കൊയ അറി‍‍ഞ്ഞില്ല
൬൨൮. ധൎമ്മദൈവവും തയമുഴിയും തനിക്ക നാശം
൬൨൯. ധൂപം കാട്ടിയാലും പാപം പൊകാ
൬൩൦. ധ്യാനമില്ലാഞ്ഞാലും മൊനം വെണം
൬൩൧. നക്കുന്ന നായിക്ക സ്വയം ഭൂവും പ്രതിഷ്ഠയും ഭെദം ഉണ്ടൊ
൬൩൨. നരകത്തിൽ ഇരുന്നാലും നരകഭയം എടം
൬൩൩. നഞ്ഞെറ്റ മീൻ പൊലെ
൬൩൪. നടന്ന കാൽ ഇടരും (ഇരുന്നകാൽ ഇടരുന്നില്ല)
൬൩൫. നടന്നു കെട്ട വൈദ്യനും ഇരുന്ന കെട്ട വെശ്യയും ഇല്ല
൬൩൬. നനെച്ചിറങ്ങിയാൽ കുളിച്ചു കയറും
൬൩൭. നനെഞ്ഞ കിഴവി വന്നാൽ ഇരുന്ന പിറകിന്നു ചെതം
൬൩൮. നനെഞ്ഞവന്നു ഈറൻ ഇല്ല തുനിഞ്ഞവന്നു ദുഃഖം ഇല്ല

[ 60 ]

൬൩൯. നമ്പിതുമ്പി പെരിച്ചാഴി പട്ടരും പൊതുവാൾ തഥാ - ഇവർ‌ ഐവരും ഉള്ളെടം ദൈവമില്ലെന്നു നിൎണ്ണയം
൬൪൦. നമ്പൂതിരിക്കെന്തിന്നുണ്ടവല
൬൪൧. നമ്പൊലന്റെ അമ്മകിണററിൽ പൊയപൊലെ (വെളുത്തെടനെ മുതല പിടിച്ചതുപൊലെ)
൬൪൨. നയശാലിയായാൽ ജയശാലിയാകും
൬൪൩. നരകത്തിൽ കരുണയില്ല സ്വൎഗ്ഗത്തിൽ മരണം ഇല്ല
൬൪൪. നരിക്കുണ്ടൊ പശുക്കുല
൬൪൫. നരി നരച്ചാലും കടിക്കും
൬൪൬. നരി പെറ്റമടയിൽ കുറുക്കൻ പെറുകയില്ല
൬൪൭. നരിയിൻ കയ്യിൽ കടച്ചിയെ പൊറ്റുവാൻ കൊടുത്തതു പൊലെ
൬൪൮. നാടുവിട്ട രാജാവും ഊർ വിട്ട പട്ടിയും ഒരു പൊലെ
൬൪൯. നാടെനിക്ക നഗരം എനിക്ക പകൽ എനിക്ക വെളിവില്ല
൬൫൦. നാട് ഒടും നെരം നടുവെ
൬൫൧. നാട്ടിലെ വലിയൊർ പിടിച്ചാൽ അരുത് എന്നു പാടുണ്ടൊ

[ 61 ]

൬൫൨. നാണം കെട്ടവനെ കൊലംകെട്ടും(ഭൂതം കെട്ടി കൂടും)
൬൫൩. നാഥനില്ലാത്ത നിലത്തു പട ആകാ
൬൫൪. നായകം പറിച്ച പതക്കം പൊലെ
൬൫൫. നായാട്ടു നായ്ക്കൾ കടിച്ചാൽ പന്നി കുന്നു കയറും
൬൫൬. നായായി പിറക്കിലും തറവാട്ടി പിറക്കെണം
൬൫൭. നായി നടുക്കടലിൽ ചെന്നാലും നക്കീട്ടെ കുടിക്കും
൬൫൮. നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
൬൫൯. നായിന്റെ വാൽ ഒട കുഴലിലിട്ടു വലിച്ചാലും നെരെയാകയില്ല
൬൬൦. നായി പത്തു പെറ്റിട്ടും ഫലമില്ല- ശുഒന്നുപെറ്റാലുംമതി
൬൬൧. നായക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല
൬൬൨. നായക്കാഷ്ഠത്തിന്നു മെല്ക്കാട്ടം ഉണ്ടെങ്കിൽ നായ്ക്കാട്ടവും വിലപൊകും
൬൬൩. നാറ്റാൽ കൊടുത്താൽ നക്കരുത്

[ 62 ]

൬൬൪. നാലാം കരുന്തല നഷ്ടം
൬൬൫. നാലാൾ പറഞ്ഞാൽ നാടുംവഴങ്ങണം
൬൬൬. നിടിയൊന്റെ തലയിൽവടി
൬൬൭. നിടുവാൾ പൊയാൽ കൊടുവാൾനിടുവാൾ
൬൬൮. നിടുമ്പന പൊയാൽ കുറുമ്പനനിടുമ്പന
൬൬൯. നിത്യാഭ്യാസി ആനയെ എടുക്കും (൩൪)
൬൭൦. നിന്ന കുന്നു കുഴിക്കല്ല
൬൭൧. നിന്റെ കെട്ടും എന്റെ കൊത്തും സൂക്ഷിച്ചൊ
൬൭൨. നിന്റെ വായി കണ്ടാൽ വെളുത്തെടന്റെ അറ തുറന്നതു പൊലെ
൬൭൩. നിറക്കുടം തുളുമ്പുകയില്ല-അരക്കുടം തുളുമ്പും
൬൭൪. നിലത്തു വെച്ചെ മുഖത്തുനൊക്കും
൬൭൫. നിലാവു കണ്ടതായി വെള്ളം കുടിക്കുമ്പൊലെ
൬൭൬. നിലെകു നിന്നാൽ മലെക്കുസമം
൬൭൭. നിലംക്കു നിന്നാൽ വിലക്ക പൊകും
൬൭൮. നിഴലിനെകണ്ടിട്ടു മണ്ണിന്നടിച്ചാൽ കൈ വെദനപ്പെടുക അല്ലാത്ത ഫലം ഉണ്ടൊ

[ 63 ]

൬൮൯. നീചനിൽ ചെയ്യുന്ന ഉപകാരം നീറ്റിലെ വരപൊലെ (൭൩൯) തൊണിയുടെ നടുവിൽ നിന്നു തുഴയുന്നതു പൊലെ
൬൯൦. നിരൊലി കെട്ടു ചെരിപ്പഴിക്കണമൊ
൬൯൧. നിൎക്കൊലിയും മതി അത്താഴം മുടക്കാൻ
൬൯൨. നിർ നിന്നെടത്തൊളം ചളി(ചെറുകെട്ടും)
൬൯൩. നിറാലിയിൽ ആറുകാൽ ആകാ
൬൯൪. നീറ്റിൽ അടിച്ചാൽ കൊലെ മുറിയുംനീർ എല്ലാം ഒന്നു തന്നെ
൬൯൫. നുണക്കാതെ ഇറക്കികൂടാ. ഇണങ്ങാതെ പിണങ്ങി കൂടാ
൬൯൬. നുള്ളിക്കൊടു ചൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള
൬൯൭. നെയ്ക്കൂട്ടിയാൽ നെഞ്ഞറിയും അകത്തിട്ടാൽ പുറത്തറിയാം

[ 64 ]

൬൯൦. നെയ്യപ്പം തിന്നാൽ രണ്ടുണ്ടു ലാഭം മിടും മിനക്കാം വയറും നിറയും
൬൯൯. നെല്ക്കൊരിയന്നു മക്കൾ പിറന്നാൽ മക്കടെ മക്കളും നെല്ക്കൊരിയർ
൭൦൦. നെല്പൊതിയിൽ പൂക്ക മുഷികൻ പൊലെ
൭൦൧. നെല്ലിൽ തുരുമ്പില്ലെന്നും പണത്തിൽകള്ളൻ ഇല്ലെന്നും വരുമൊ
൭൦൨. നെല്ലുപൊലുവിന്നു കൊടുത്തെടുത്തുനിന്നു അരിവായ്പ വാങ്ങല്ല
൭൦൩. നെല്ലും മൊരും കൂട്ടിയതു പൊലെ
൭൦൪. നെടി ഉണ്മാടാൻ പൊയ കൂത്തിച്ചി കണ്ണാടി വിറ്റു
൭൦൫. നെരെ വന്നാൽ ചുരിക വളഞ്ഞു വന്നാൽ കടുത്തില
൭൦൬. നെർ പറഞ്ഞാൽ നെരെത്തെ പൊകാം
൭൦൭. നൊന്തവൻ അന്തം പായും
൭൦൮. നൊക്കി നടക്കുന്ന വള്ളി കായ്ക്ക തടഞ്ഞു
൭൦൯. പകരാതെ നിരെച്ചാൽ കൊരാതെ ഒഴിയും

[ 65 ]

൭൧൦. പകൽ എല്ലാം തപസ്സു ചെയ്തു രാത്രി പശുവിൻ കണ്ണു തിന്നും
൭൧൧. പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം
൭൧൨. പകൽ കണ്ണു കാണാത്ത നത്തു പൊലെ
൭൧൩. പകൽ വിളക്ക എന്ന പൊലെ
൭൧൪. പക്ഷിക്കാകാശം ബലം മത്സ്യത്തിന്നു വെള്ളം ബലം
൭൧൫. പുഞ്ച പുറത്തിട്ട വെലി കെട്ടുക
൭൧൬. പടകണ്ട കുതിര പന്തിയിൽ അടങ്ങാതെ
൭൧൭. പടയിൽ ഉണ്ടൊ കുട(യും വടിയും)
൭൧൮. പക്ഷിക്കു കൂടു മക്കൾക്കു അമ്മ
൭൧൯. പടിക്കൽ കുടം ഇട്ടുടെക്കല്ല
൭൨൦. പടെക്കും അടെക്കും കുടെക്കും ചളിക്കും നടുന്നല്ലൂ
൭൨൧. പട്ടൎക്കുണ്ടൊ പടയും പിനയും പൊട്ടൎക്കുണ്ടൊ വാക്കും പൊക്കും
൭൨൨. പട്ടർ പാടുവന്നപൊലെ

[ 66 ]

൭൨൩. പട്ടാണി തൊട്ട അളന പൊല
൭൨൪. പട്ടനൂലും വാഴനാരും പൊലെ
൭൨൫. പട്ടും വളയും പണിക്കൎക്കപ്പെട്ടും കുത്തും പലിശെക്ക
൭൨൬. പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലെനെന്നും കരുതരുതു
൭൨൭. പണത്തിനു മീതെ പരന്തും പറക്കുകയില്ല
൭൨൮. പണമരികെ ഞായം മലയരികെ ഉറ്റു
൭൨൯. പണമുള്ളവന്നെ മണം ഉള്ളു(പണമില്ലാത്തവൻ പുല്ലുപൊലെ)
൭൩൦. പണമെ ഗുണം
൭൩൧. പണം കിട്ടിന്മേൽ കുലം കുപ്പയിൽ
൭൩൨. പണം നൊക്കിന്നു മുഖം നൊക്കില്ല
൭൩൩. പണം പണം എന്നു പറയുമ്പോൾ പിണവും വായ് പിളൎക്കും
൭൩൪. പണിക്കർ വീണാലും അഭ്യാസം
൭൩൫. പണിക്കർ വീണാലും രണ്ടുരുളും

[ 67 ]


൭൩൬. പണ്ടുകഴിഞ്ഞതും പടയിൽ പടയിൽ ചത്തതും പറയെണ്ടാ
൭൩൭. പണ്ടൊരാൾ പറഞ്ഞ പൊലെ
൭൩൮. പണിമുറിച്ചാൽ പണിക്കുറകു വാതുണ്ണി മുറിച്ചാൽ ഉണ്ണിക്കുറുക
൭൩൯. പണി മൂത്താൽ കുന്നണയും ആളു മൂത്താൽ അണയും
൭൪൦. പണിയെ പായും കടവുശൊഷിക്കും
൭൪൧. പരപക്ഷം ചെയ്യെന്നും പരലൊകം ഇല്ല
൭൪൨. പരുത്തിയൊളമെ നൂൽ വെളുക്കും
൭൪൩. പറഞ്ഞാൽ കെൾക്കാത്തവന്നു വന്നാൽ ഖേദം ഇല്ല
൭൪൪. പലതുള്ളി പെരുവെള്ളം
൭൪൫. പലർ ഈമ്പും അണ്ടി തനിക്കെങ്കിൽ തന്റെ പെട്ടകത്താക്കെണം
൭൪൬. പലരും കൂടിയാൽ പാമ്പും ചാകാ
൭൪൭. പല്ലിടുക്കിൽ കുത്തി മണപ്പാൻ കൊടുക്കരുതു
൭൪൮. പശുകുത്തുമ്പോൾ പഞ്ചാക്ഷരം ഒതിയാൽ പൊര

[ 68 ]

൭൪൯. പശു കുത്തുമ്പോൾ മൎമ്മം നോക്കരുത്
൭൫൦. പശു ചത്തിട്ടും മൊരിലെ പുളി പൊയില്ല
൭൫൧. പശു ചത്തെടുത്ത കഴു എത്തുമ്പോലെ
൭൫൨. പള്ളിച്ചാനെ കാണുമ്പോൾക്കാൽ കടഞ്ഞു
൭൫൩. പഴഞ്ചൊലിൽ പതിർ ഉണ്ട് എങ്കിൽ പശുവിൻ പാലും കൈക്കും (പഴഞ്ചൊൽ ഒക്കാതിരുന്നാൽ പാ-പാ-കൈ)
൭൫൪. പഴമ്പിലാവില വീഴുമ്പോൾ പച്ചപിലാവില ചിരിക്ക വെണ്ടാ
൭൫൫. പഴുക്കാൻ മൂത്താൽ പറിക്കെണം
൭൫൬. പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി
൭൫൭. പാങ്ങർ ഒക്കപടിക്കലൊളം
൭൫൮. പാഞ്ഞവൻ തളരും
൭൫൯. പാണന്റെ നാകിപൊലെ
൭൬൦. പാപി ചെല്ലുന്നടം പാതാളം
൭൬൧. പാമ്പിന്നു പാൽ വിഷം പശുവിന്നു പുല്ലു പാൽ

[ 69 ]

൭൬൨. പാമ്പൊടു വെറായ തൊൽ പൊലെ
൭൬൩. പാറ്റിത്തുപ്പിയാൽ പള്ളിയറയിലും തുപ്പും
൭൬൪. പാലം കടക്കുവോളം നാരായണ പാലംകടന്നാൽ പിന്നെ കൂരായണ
൭൬൫. പാലിന്നു പഞ്ചാര
൭൬൬. പാലു വിളമ്പിയെടുത്തു പഞ്ചതാര മൊർ വിളമ്പിയെടത്തുപ്പു
൭൬൭. പാളയം പൊയ നിരത്തുപൊലെ
൭൬൮. പിടിച്ചതിനെ വിട്ടു പറക്കുന്നതിൽ വഴിയെ പായരുത്
൭൬൯. പിടിച്ചതു മറന്നിട്ടു മറന്നു പിടിക്കു മുമ്പെ വശമോക്കെണ്ടതെല്ലാം വശമാക്കണം
൭൭൦. പിടിച്ചപ്പോൾ ഞെക്കിടാഞ്ഞാൽ ഇളക്കുമ്പൊൾ കടിക്കും
൭൭൧. പിടിച്ചു വലിച്ചു കുപ്പായം ഇട്ടാൽ പറിച്ചു കിറി പൊകും
൭൭൨. പിണം കണ്ട കഴു പൊലെ

[ 70 ]

൭൭൩. പിണം ചുട്ടാലും ഋണം ചുടാ
൭൭൪. പിണ്ണാക്കും കുത്തും ഒപ്പം
൭൭൫. പാലിവിന്റെ കാതൽ പൂതലാകുമ്പൊൾ തൊക്കിന്റെ ഇളന്തല പച്ചവിടും
൭൭൬. പിള്ളചിത്തം പീനാറും നായിചിത്തം തുണികീറും
൭൭൭. പിള്ളപ്പണി തീപ്പണി തള്ളെക്കു രണ്ടാം പണി
൭൭൮. പിള്ളരെ കൂട കളിച്ചാൽ പീറുകെടും
൭൭൯. പിള്ളരെ മൊഹം പറഞ്ഞാൽ തീരും- മൂരിമൊഹം മൂളിയാൽ തീരും
൭൮൦. പുത്തൻപെണ്ണു പുരപ്പുറം അടിക്കും പിന്നെ പെണ്ണു വെയിച്ചടം അടിക്കുകയില്ല
൭൮൧. പുരയില്ലാവനുണ്ടൊ തീപ്പെട്ടി
൭൮൨. പുര വലിപ്പാൻ പറഞ്ഞാൽ ഇറയെ വലിക്കാവു
൭൮൩. പുരക്കുമീതെ വെള്ളം വന്നാൽ അതുക്കു മീതെ തൊണി
൭൮൪. പുരെക്കൊരു മുത്തി (തിത്തി) അരെക്കൊരുകത്തി

[ 71 ]

൭൮൫. പുലൎന്ന കുറുക്കനെ പൊലെ
൭൮൬. പുല്ലിട്ട തീയും പുലയരെ ബാന്ധവവും
൭൮൭. പുല്ലിൽ തുകിയ നെയി പൊലെ
൭൮൮. പുല്ലുതച്ച നെല്ലിന്നു കീറിയ പായി
൭൮൯. പൂച്ച വീണാൽ തഞ്ചത്തിൽ
൭൯൦. പൂച്ചെക്ക വിളയാട്ടം എലിക്ക പ്രാണവെദന (എലിക്കു മുറുക്കും ചെരെക്കു വിളയാട്ടം)
൭൯൧. പൂത്തതൊക്ക മാങ്ങയും അല്ല - പെറ്റത് ഒക്ക മക്കളും അല്ല നെടിയത് എല്ലാം പണവുമല്ല
൭൯൨. പൂവായ തൊട്ടത്തിൽ പെടില്ല
൭൯൩. പൂളം കൊണ്ടും പാലം ഇട്ടാൽ കാലം കൊണ്ടറിയും
൭൯൪. പ്രഷ്ഠം നന്നെങ്കിൽ മുഖം ആകാ
൭൯൫. പെണ്ണൊരിമ്പെട്ടാൽ ബ്രഹ്മനും തടുത്തു കൂടാ
൭൯൬. പെൺപടപടയല്ല മൺചിറ ചിറയല്ല
൭൯൭. പെൺപിള്ള എല്ലാവൎക്കുംഒക്കെ
൭൯൮. പെരിയൊരൊടു എളിയൻ നടു പറയരുതു

[ 72 ]

൭൯൯. പെരുവഴിത്തൂ വെക്കരമില്ല
൮൦൦. പെറ്റമ്മെക്ക ചൊറു കൊടുത്തൊ മുത്തച്ചിക്കരിയളപ്പാൻ
൮൦൧. പെറ്റവൾ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാൽ കാൎയ്യമൊ (കണ്ടുവറടികതം പാഞ്ഞാൽ എന്തു ഫലം)
൮൦൨. പെടിക്കകാടു ദെശം പൊരാ
൮൦൩. പെട്ടു മുട്ടെക്ക പട്ടിണിയിടല്ല
൮൦൪. പൊട്ടൻ പറഞ്ഞതെ പട്ടെനിയും വിധിക്കും
൮൦൫. പൊൻതൂക്കുന്നെടത്തു പൂച്ചെക്കെന്തു (പൊന്നുരുക്കുന്നെടത്തു)
൮൦൬. പൊന്നാരം കുത്തിയാൽ അരിഉണ്ടാകയില്ല
൮൦൭. പൊന്നു കാക്കുന്ന ഭൂതംപൊലെ
൮൦൮. പൊന്നു വെക്കെണ്ടയിടത്തിൽ പൂവെങ്കിലും വെക്കെണം
൮൦൯. പൊന്നു ഒന്നു പണിപലതു
൮൧൦. പൊൻസൂചി കൊണ്ടു കുത്തിയാലും കണ്ണുപൊം

[ 73 ]

൮൧൧. പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി
൮൧൨. പൊകെണ്ടതു പൊയാൽ ബുദ്ധിവെക്കും വെവെണ്ടതുവെന്താൽ തീയും കത്തും
൮൧൩. പൊക്കറ്റാൽ പുലി പുല്ലുംതിന്നും (൪൮൩)
൮൧൪. പൊത്തിന്റെ ചെവിട്ടിൽ കിന്നരം വായിക്കുന്നതു പൊലെ
൮൧൫. പൊത്തിന്റെ മെൽ ഉണ്ണി കടിച്ചതു പൊലെ
൮൧൬. പൊത്തുകൂട വെള്ളം കുടിക്കാത്ത കാലം
൮൧൭. പൊയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും മതി
൮൧൮. പൊരുന്നൊരെ പൊരുമ്മ പൊരാത്താളുടെ ചന്തിമെൽ
൮൧൯. ബന്ധു ആറുകരയുന്നതിനെക്കാളും ഉടയവൻ ഒന്നു കരഞ്ഞാൽമതി (പാക്കയിവെളുത്താൽ പരുത്തിയൊളും (൭൪൨))
൮൨൦. ബാലർ പടെക്കാകാ ഇളന്തെങ്ങാ കറിക്കാകാ
൮൨൧. ബാലശാപവും നാരീശാപവും ഇറക്കികൂടാ

[ 74 ]

൮൨൨. ഭക്തിയാലെ മുക്തി യുക്തിയാലെ ഉക്തി(ഭയത്താലെ ഭക്തി നയത്താലെ യുക്തി)
൮൨൩. ഭണ്ഡാരത്തിൽ പണം ഇട്ടപൊലെ(ഭിക്ഷക്കവന്നവൻ പെണ്ടിക്കു മാപ്പിള്ള(൬൫൯)
൮൨൪. ഭൊജനം ഇല്ലാഞ്ഞാൽ ഭാജനംവെണം
൮൨൫. മകം പിറന്ന മങ്ക-പൂരാടം പിറന്ന പുരുഷൻ
൮൨൬. മകരം(മെടം)വന്നാൽ മറിച്ചെണ്ണെണ്ടാ
൮൨൭. മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം
൮൨൮. മക്കൾക്കു മടിയിലും മരുമക്കൾക്കു വളപ്പിലും ചവിട്ടരുതു
൮൨൯. മങ്ങലിക്കു പൂളു വെക്കുന്നതു പൊലെ
൮൩൦. മച്ചിയറിയുമൊ ഈറ്റുനൊവു-പെറ്റവൾക്കറിയാം പിള്ളവരുത്തം
൮൩൧. മഞ്ഞച്ചെര മലൎന്നു കടിച്ചാൽ മലനാട്ടിൽ എങ്ങും മരുന്നില്ല
൮൩൨. മടിയിൽ അരിഉണ്ടെങ്കിൽ പെങ്ങളെവീടു ചൊദിക്കെണമൊ

[ 75 ]

൮൩൩. മണ്ണു തിന്നുന്ന മണ്ഡലിയെപ്പൊലെ
൮൩൪. മതൃത്ത പാലിന്നില്ലാത്തതൊ പുളിച്ച മൊറ്റിന്നു
൮൪൫. മധുരത്തിൽ ഉത്തമം വായ് മധുരം
൮൩൬. മനകെട്ടി മലയാളൻ കെട്ടു
൮൩൭. മനസ്സിൽ ചക്കര മതൃക്കയില്ല
൮൩൮. മനസ്സൊപ്പമായാൽ ഉലക്കമെലും കിടക്കാം(൨൪൯)
൮൩൯. മനൊരഞ്ജന രഞ്ജന എങ്കിൽ ചാണകകുന്തിയും സമ്മന്തി
൮൪൦. മരത്തിന്ന വെർ ബലം മനുഷ്യന്നു ബന്ധുബലം(൪൪൬)
൮൪൧. മരുത്തിന്നു കായി ഘനമൊ
൮൪൨. മരത്തൊക്കിന്നു മണ്ണുണ്ട
൮൪൩. മരന്നൊക്കി കൊടിയിടെണം (ആളെനൊക്കി പെണ്ണും മരം നൊക്കി കൊടിയും)
൮൪൪. മരുന്നും വിരുന്നും മൂന്നുനാൾ
൮൪൫. മറക്കലം-തുറക്കലം പിന്നെ പനക്കലം പിന്നെയതുപാല്ക്കലം

[ 76 ]

൮൪൬. മലയരികെ ഉറവു പണമരികെ ഞായം-(൭൨൮)
൮൪൭. മലയൊടു കൊണ്ടക്കുലം എറിയല്ല
൮൪൮. മലർന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും
൮൪൯. മല്ലൻ പിടിച്ചെടം മൎമ്മം
൮൫൦. മഴയെത്തുള്ള എരുമ പൊലെ
൮൫൧. മാങ്ങവീണാൽ മാക്കീഴ് പാടൊ
൮൫൨. മാടൊടിയ തൊടി കനാടൊടിയ പെൺ
൮൫൩. മാണിക്കക്കല്ലു കൊണ്ടു മാങ്ങ എറിയുന്നുവൊ
൮൫൪. മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പയിൽ കിടന്നാലും മാണിക്കക്കല്ലുതന്നെ
൮൫൫. മാറാത്ത വ്യാധിക്ക് എത്താത്ത മരുന്നു (മീത്തലെക്കണ്ടത്തിൽ ഉറവുണ്ടായാൽ താഴെക്കണ്ടത്തിലും വരും(൫൯൪)
൮൫൬. മീൻകണ്ടം വെണ്ടാത്ത പൂച്ച ഉണ്ടൊ
൮൫൭. മുകന്തായം വളഞ്ഞാൽ (തെറ്റിയാൽ) ൬൪ വളയും(തെറ്റും)

[ 77 ]

൮൫൮. മുച്ചെവിടുകെട്ടാൽ മൂലനാശം വന്നു
൮൫൯. മുട്ടുങ്ങെങ്കിൽ ഇഷ്ടം പോകും
൮൬൦. മുട്ടുശാന്തിക്ക എല്പിച്ചാൽ കാശിക്കു പൊകം
൮൬൧. മുത്തിന്നു കൊണ്ടു ഉപ്പിന്നു വിയ്ക്കുമൊ
൮൬൨. മുത്തിന്നു മുങ്ങുന്നെരം അളിയെൻ പിടിക്കണം കയർ
൮൬൩. മുൻപിൽ പൊയിട്ടെല്ക്കല്ല പിന്നെപ്പാഴിൽ തൊല്ക്കല്ല
൮൬൪. മുമ്പെവന്നതൊ കൊമ്പൊ ചെവിയൊ
൮൬൫. മുൻവില പൊൻവില
൮൬൬. മുയൽ ഇളകുമ്പൊൾ നായ്ക്കു കാഷ്ഠിപ്പാൻ മുട്ടും
൮൬൭. മുറിപ്പാട്ടു കൊണ്ടങ്ങു ചെന്നാൽ മുഴുവൻ പാട്ടു കെൾക്കാം രണ്ടാട്ടും കെൾക്കാം
൮൬൮. മുറിവൈദ്യൻ ആളെക്കൊല്ലും-മുറി ഹജ്ജിദീൻ കൊല്ലും
൮൬൯. മുറ്റത്തുമുല്ലെക്ക മണം ഇല്ല
൮൭൦. മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കുമിടിക്കെണം
൮൭൧. മുലവിട്ടു മുലപിടിക്കുന്നതിനു മുമ്പിൽ (൭൬൯)

[ 78 ]

൮൭൨. മുളനാഴിക്ക മുറിച്ച പന്തിയിൽ
൮൭൩. മുളയാകുമ്പൊൾ നഖംകൊണ്ടുനുള്ളാം പിന്നെമഴുവിട്ടു മുറിച്ചാലും നീങ്ങാ
൮൭൪. മുളയിൽ അറിയാം വിള
൮൭൫. മുള്ളിന്മെൽ ഇലവീണാലും ഇലമെൽമുള്ളു വീണാലും നാശം ഇലെക്ക
൮൭൬. മുള്ളുപിടിക്കിലും മുറുക്കനെ പിടിക്കെണം
൮൭൭. മുഴങ്ങാൻ നില്ക്കുന്ന നായിന്റെ തലയിൽ തെങ്ങാപറിച്ചിട്ടാലൊ
൮൭൮. മൂക്കിന്മെൽ ഇരുന്നു വായിൽ കാഷ്ഠിക്കരുതു
൮൭൯. മൂക്കില്ലാനാട്ടിൽ മുറിമൂപ്പൻ-(വമ്പൻ)
൮൮൦. മൂക്കുതൊടുവാൻ നാവുനീളം പൊരാ
൮൮൧. മൂക്കുമുങ്ങിയാൽ മൂവാൾക്കൊ മുപ്പതിറ്റാൾക്കൊ (മൂക്കുനനഞ്ഞാൽ മുവാൾക്കു പൊലും മുപ്പതിറ്റാൾക്കപൊലും)
൮൮൨. മൂഢൻ ൨ കൈയിലും ൪ ചിരട്ട പിടിച്ചുപൊം

[ 79 ]

൮൮൩. മൂത്തെടത്തൊളമെ കാതൽ ഉണ്ടാകും
൮൮൪. മൂത്തൊർ വാക്കും മുതുനെല്ലിക്കയും മുമ്പിൽകൈക്കും പിന്നെ മതൃക്കും
൮൮൫. മൂന്നൊന്നായാൽ മൂക്കൊലപ്പെരുവഴി തുണ
൮൮൬. മൂരിയൊടു ചൊദിച്ചിട്ടു വെണമൊ നുകംവെപ്പാൻ (മൂൎഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂൎഖനെ തിന്നണം (൫൩൦)
൮൮൭. മൂലം മറന്നാൽ വിസ്മൃതി
൮൮൮. മൂവർ കൂടിയാൽ മുറ്റം അടിക്കാ
൮൮൯. മൂളിയ വീട്ടിൽ തീക്കു പൊകരുത്
൮൯൦. മെല്ലെ തിന്നാൽ മുള്ളുംതിന്നാം
൮൯൧. മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കുഴിയ ചെല്ലും
൮൯൩. മെടി നൊക്കിയാൽ അറിയാം
൮൯൪. മെല്പെട്ടു മിന്നൽപൊലെ പൊങ്ങി ദെഹിയും കീഴ്പെട്ടു ദാരുപൊലെ വീണു ദേഹവും
൮൯൫. മൊർ വില്ക്കുന്നതായെ ഊരിലെ പ്രാവൎത്യം (പാരവത്യം)എന്തിന്നു

[ 80 ]

൮൯൫. മൊറ്റിന്നു വന്നൊർ പശൂവില ചൊദിക്കരുതു
൮൯൬. യഥാശക്തി മഹാഫലം
൮൯൭. യഥാരാജാ തഥാപ്രജാ
൮൯൮. രണ്ടുതലയും കത്തിച്ചു നടുപിടിക്കല്ല
൮൯൯. രാജവായ്ക്ക് പ്രത്ത്യുത്തരമില്ല
൯൦൦. രാജാവിനൊടും വെള്ളത്തൊടും തീയൊടും ആനയൊടും കളിക്കരുതു
൯൦൧. രാജാവിന്റെ നായായ്ട്ടല്ലെ എന്നറിഞ്ഞൂടാത്തതു
൯൦൨. രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
൯൯൩. രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആർ എന്നു ചൊദിക്കും
൯൦൪. രാവുവീടാകാ പകൽകാടാകാ
൯൦൫. രാവുവീണ കുഴിയിൽ പകലുംവീഴുമൊ
൯൦൬. ലൊകപ്പശുക്കളുടെ കുത്തുസഹിച്ചു കൂടാമൊ
൯൦൭. ലൊകം പാഴായാൽ നാകം പാഴാമൊ (ലൊകർ എല്ലാം ചത്താൽ ശൊകം ചെയ്‌വാൻ ആർ)

[ 81 ]

൯൦൮. വക്കടൎന്ന കലത്തിന്നു കണ മുറിഞ്ഞ കയിൽ
൯൦൯. വടികുത്തിയും പട കാണെണം
൯൧൦. വണ്ണത്താൻ വീടും കളത്രവീടും തനിക്കൊത്തതു
൯൧൧. വണ്ണത്താൻ വീട്ടിൽ ഇല്ലെങ്കിൽ തുണിയുറുപ്പയിൽ വെണം
൯൧൨. വന്നറിയാഞ്ഞാൽ ചെന്നറിയെണം
൯൧൩. വന്നാൽ എന്തുവരാഞ്ഞാൽ-വരാഞ്ഞാൽ എന്തു വന്നാൽ
൯൧൪. വമ്പനൊടു പഴുതു നല്ലു
൯൧൫. വരെക്കാൻ വരെച്ചു കരിച്ചതൊ എങ്ങിനെ
൯൧൬. വറുത്താൽ കൊറിച്ചുപൊകും-കണ്ടാൽ പറഞ്ഞു പൊകും
൯൧൭. വറ്റൊനും വലവീതൊനും കട്ടൊനുംകടം കൊണ്ടെനും ആശ വിടാ
൯൧൮. വലിയ ആനെക്ക മണി കെട്ടെണമൊ-(൮൬)

[ 82 ]

൯൧൯. വലിയവന്റെ പൊൻ എടുക്കെണം എങ്കിൽ എളിയവന്റെ പൊര വെണം
൯൨൦. വലിയവന്റെ വല്ലം തുറക്കുമ്പൊഴെക്കു എളിയവന്റെ വെണ്ണവലിക്കും
൯൨൧. വല്ലഭമുള്ളവന്നു പുല്ലുംആയുധം (വസ്തു പൊയാലെ ബുദ്ധിതൊന്നും-(൮൪൨))
൯൨൨. വളഞ്ഞ കത്തിക്ക തിരിഞ്ഞ ഉറ
൯൨൩. വളെച്ചു കെട്ടിയാൽ എത്തിനൊക്കും
൯൨൪. വളപ്പിൽ കൊത്തുന്നതും കഴുത്തിൽകെട്ടുന്നതും ഒരു പൊലെയൊ
൯൨൫. വഴിമൊഴിയെങ്കിൽ മുരിക്കുരിക്കാം
൯൨൬. വാക്കിൽ തൊറ്റാൽ മൂപ്പിൽ താഴെണം
൯൨൭. വാക്കു കൊണ്ടു കൊട്ട കെട്ടുക
൯൨൮. വാക്കു പൊക്കൎക്കം നെല്ലു കൊയിലകത്തും
൯൨൯. വാനം വീണാൽ മുട്ടിടാമോ
൯൩൦. വായറിയാതെ പറഞ്ഞാൽ ചെവിയറിയാതെ കൊള്ളാം (കാതറിയാതെ തുപ്പിയാൽ ചെള്ള അറിയാതെകൊള്ളും(൩൫൪)

[ 83 ]

൯൩൧. വായി ചക്കര കൈ കൊക്കര
൯൩൨. വായി പൊയകത്തി കൊണ്ട് എതിലെയും വെച്ചു കൊത്താം
൯൩൩. വായിലെ നാവിന്നു നാണം ഇല്ലെങ്കിൽ തൊണ്ടെക്കശ്രീ ഉണ്ടു-(വയറും നിറയും)
൯൩൪. വാൾ എടുക്കാത്തവൻ വാൾ എടുത്താൽ വാൾ എല്ലാം ചില മീൻ നാറും
൯൩൫. വിനാശ കാലെ വിപരീതബുദ്ധി ആരാന്റെ കത്തി എന്നെ ഒന്നു കൊത്തി
൯൩൬. വിരൽ ചുട്ടു കവിൾ തുളെക്കരുത്
൯൩൭. വിശക്കാന്തക്കതുണ്ണെണം മറക്കാന്തക്കതു പറയെണം
൯൩൮. വിശപ്പിന്നു കറിവെണ്ടാ-ഉറക്കിന്നു പായി വെണ്ടാ
൯൩൯. വിശ്വസിച്ചൊനെ ചതിക്കല്ല-ചതിച്ചൊനെ വിശ്വസിക്കല്ല

[ 84 ]

൯൪൦. വിശ്വാസമില്ലാതവൎക്കു കഴുത്തറുത്തു കാണിച്ചാലും കണ്കെട്ടെന്നെ വരും
൯൪൧. വിഷഹാരിയെ കണ്ട പാമ്പു പൊലെ
൯൪൨. വിളക്കൊടു പാറിയാൽ ചിറകുകരിയും
൯൪൩. വിളമ്പുന്നൊൻ അറിയാഞ്ഞാൽ വെയിക്കുന്നൊൻ അറിയെണം
൯൪൪. വിളയും വിത്തു മുളയിൽ അറിയാം-(൮൭൪)
൯൪൫. വീട്ടിൽ ചെന്നാൽ മൊർ തരാത്ത ആൾ ആലെക്കൽ നിന്നു പാൽ തരുമൊ
൯൪൬. വീട്ടിൽ ചൊറുണ്ടെങ്കിൽ വിരുന്നു ചൊറുണ്ടു(൮൪൭)
൯൪൭. വീണ മരത്തിൽ ഒടി കയറും
൯൪൮. വീണാൽ ചിരിക്കാത ചങ്ങാതിയില്ല(വീണാൽ ചിരിക്കാത്തതു ബന്ധുവല്ല)
൯൪൯. വീശിനവലെക്ക് ആറുകണ്ണ് ഉണ്ടാം
൯൫൦. വീഴുന്ന മൂരിക്ക ഒരു മുണ്ടു കരി-

[ 85 ]

൯൫൧. വീഴും മുമ്പെ നിലം നൊക്കെണം
൯൫൨. വെച്ചാൽ കുടുമ ചിരച്ചാൽ മൊട്ട
൯൫൩. വെടി കൊണ്ട പന്നി പായും പൊലെ
൯൫൪. വെട്ടാത്ത നായൎക്ക പൊരിയാത കുറ്റി
൯൫൫. വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു
൯൫൬. വെണ്ണീറ്റിൽ കിടന്ന പട്ടി പൊലെ
൯൫൭. വെറ്റിലെക്കടങ്ങാത അടക്കയില്ല-ആണിന്നടങ്ങാത്ത പെണ്ണില്ല
൯൫൮. വെളുത്തമാരയാൻ ഇഞ്ചിപൊരിച്ചതു മൂലം ദാവനപുക്കു
൯൫൯. വെളുത്തെടൻ അലക്കുമാറ്റി കാശിക്കു പൊവാൻ കഴിക്കയില്ല
൯൬൦. വെള്ളം ആകാഞ്ഞാൽ തൊണ്ടി കുടിക്കെണം നിലംആകാഞ്ഞാൽ നീങ്ങി ഇരിക്കെണം
൯൬൧. വെള്ളം കണ്ട പൊത്തു പൊലെ
൯൬൨. വെള്ളം വറ്റും പൊഴെക്ക പച്ചൊലയിൽ കെട്ടിയ കാക്കയും എത്തി-

[ 86 ]

൯൬൩. വെള്ളരിയിൽ കുറുക്കൻ കയറിയതു പൊലെ
൯൬൪. വെട്ടാളൻ പൊറ്റിയ പുഴുവെ പൊലെ
൯൬൫. വെട്ടുവർ പൊറ്റിയ നായിനെ പൊലെ
൯൬൬. വെണ്ടിക്കിൽ ചക്ക വെരിന്മെലും കായ്ക്കം വെണ്ട എങ്കിൽ കൊമ്പത്തും ഇല്ല
൯൬൭. വെദം അറിഞ്ഞാലും വെദനവിടാ
൯൬൮. വെദനക്കു വിനോദം(വെ-മൊനൊതം ചെരാ)
൯൬൯. വെർ കിഴിഞ്ഞു തിരുൾ ഇളക്കി
൯൭൦. വെറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി
൯൭൧. വെല ഒപ്പമല്ലെങ്കിലും വെയിൽ ഒപ്പം കൊണ്ടാൽ മതി
൯൭൨. വെലിക്കു പുറത്തെ പശുക്കളെ പൊലെ
൯൭൩. വെലി പഞ്ച തിന്നു തുടങ്ങി(വെലി വിള തിന്നുമ്പൊലെ)
൯൭൪. വെവുന്ന പുരെക്ക ഊരുന്ന കഴുക്കൊൽ ആദായം

[ 87 ]

൯൭൫. വെശി മൂത്താൽ കുരങ്ങു
൯൭൬. വെളീലപ്പുറത്തു വീണ വെള്ളം പൊലെ
൯൭൭. വൈദ്യൻ കാട്ടിൽ കയറിയ പൊലെ
൯൭൮. വൈരമുള്ളവനെ കൊണ്ടു ക്ഷൌരം ചെയ്യിക്കുമ്പൊലെ
൯൭൯. വൈശ്രവണന്റെ ദ്രവ്യം പൊലെ
൯൮൦. ശകുനം നന്നായാലും പുലരുവൊളം കക്കരുതു (കക്കാൻതരം എന്നു വെച്ചു-പു-ക)
൯൮൧. ശവം ചുട്ടവൻ ചാവു കഴിക്കയില്ല
൯൮൨. ശിക്ഷയെ ചൊല്കിലെ ശീലം നല്ലൂ
൯൮൩. ശീതം നീങ്ങിയവന്നു വാതം കൊണ്ടു ഭയം എന്തു
൯൮൫. ശൂരിമെൽ വാഴ വീണാലും വാഴമെൽ ശൂനി വീണാലും വാഴെക്കകെടു (൮൭൫)
൯൮൫. ശ്രീമാൻ സുഖിയൻ മുടിയൻ ഇരപ്പൻ (ശ്വാവിന്റ വാൽ പന്തീരാണ്ടു കുഴലിൽ ഇട്ടാലും എടുക്കുമ്പൊൾ വളഞ്ഞിരിക്കും ൬൭൯)

[ 88 ]

൯൮൬. സങ്കടക്കൊഴിക്ക പണം ഒന്നു
൯൮൭. സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതെ വരും
൯൮൮. സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്തു കായ് പത്തു തിന്നാം
൯൮൯. സാരം അറിയുന്നവൻ സൎവ്വജ്ഞൻ
൯൯൦. സാള വരുമ്പൊൾ സ്വര വരാ സാര വരുമ്പൊൾ സാള വരാ രണ്ടും കൂടി വരുമ്പോൾ അവസര വരാ
൯൯൧. സുഖദുഃഖാദികൾ വെള്ളത്തിൽ ഇട്ട ഉതളങ്ങപൊലെ (സുഖത്തിൽ പിന്നെ ദുഃഖം ദുഃഖത്തിൽ പിന്നെ സുഖം)
൯൯൨. സുൽതാൻ പക്കീറായാലും പക്കീർ സുല്ത്താനായാലും തരം അറിയിക്കും
൯൯൩. സൂക്ഷിച്ചു നൊക്കിയാൽ കാണാത്തതും കാണാം (കാണാത്തവനും കാണും)
൯൯൪. സൂചി പൊയ വഴിക്കെ നൂലും പൊകും
൯൯൫. സെതുവിങ്കൽ പൊയാലും ശനിപ്പിഴവിടാതു

[ 89 ]

൯൯൬. സെവമുഴുത്തിട്ട കണ്ടി ഇറങ്ങിക്കൂടാ- (സ്ഥാനത്തെളിയൊൻ കൊണത്തിരിക്കെണം(൫൮൦)
൯൯൭. സ്നെഹം ഒരു തൊണി-വണ്ടി പൊലെ ആകെണം-
൯൯൮. സ്വകാൎയ്യം തിന്നാൽ സൂകരം
൯൯൯. സ്വാമി ദ്രൊഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങൾ വാതിൽ
൧൦൦൦. ഹിരണ്യ നാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ

 






Tellicherry Mission Press

1850


പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=ഒരആയിരം_പഴഞ്ചൊൽ&oldid=205654" എന്ന താളിൽനിന്ന് ശേഖരിച്ചത്