ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
(അപ്പംതിന്നാൽമതി കുത്തെണ്ണണ്ട)
൩൪. അഭ്യസിച്ചാൽ ആനയെ എടുക്കാം
൩൫. അമ്പലം വിഴുങ്ങിക്കവാതിപ്പലകപപ്പടം
൩൬. അമ്പുകളഞ്ഞൊൻ വില്ലൻ ഒലകളഞ്ഞൊൻ എഴുത്തൻ
൩൭. അമ്പുകുമ്പളത്തും വില്ലു ശെക്കളത്തും എയ്യുന്ന നായർ പനങ്ങാട്ടുപടിക്കൽ എത്തി
൩൮. അമ്മപുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
൩൯. അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
൪൦. അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
൪൧. അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
൪൨. അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞുതലയിൽ വീഴും
൪൩. അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല പുരുഷനുമില്ല