ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൯൫. മൊറ്റിന്നു വന്നൊർ പശൂവില ചൊദിക്കരുതു
൮൯൬. യഥാശക്തി മഹാഫലം
൮൯൭. യഥാരാജാ തഥാപ്രജാ
൮൯൮. രണ്ടുതലയും കത്തിച്ചു നടുപിടിക്കല്ല
൮൯൯. രാജവായ്ക്ക് പ്രത്ത്യുത്തരമില്ല
൯൦൦. രാജാവിനൊടും വെള്ളത്തൊടും തീയൊടും ആനയൊടും കളിക്കരുതു
൯൦൧. രാജാവിന്റെ നായായ്ട്ടല്ലെ എന്നറിഞ്ഞൂടാത്തതു
൯൦൨. രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
൯൯൩. രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആർ എന്നു ചൊദിക്കും
൯൦൪. രാവുവീടാകാ പകൽകാടാകാ
൯൦൫. രാവുവീണ കുഴിയിൽ പകലുംവീഴുമൊ
൯൦൬. ലൊകപ്പശുക്കളുടെ കുത്തുസഹിച്ചു കൂടാമൊ
൯൦൭. ലൊകം പാഴായാൽ നാകം പാഴാമൊ (ലൊകർ എല്ലാം ചത്താൽ ശൊകം ചെയ്‌വാൻ ആർ)