Jump to content

താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪൯. പശു കുത്തുമ്പോൾ മൎമ്മം നോക്കരുത്
൭൫൦. പശു ചത്തിട്ടും മൊരിലെ പുളി പൊയില്ല
൭൫൧. പശു ചത്തെടുത്ത കഴു എത്തുമ്പോലെ
൭൫൨. പള്ളിച്ചാനെ കാണുമ്പോൾക്കാൽ കടഞ്ഞു
൭൫൩. പഴഞ്ചൊലിൽ പതിർ ഉണ്ട് എങ്കിൽ പശുവിൻ പാലും കൈക്കും (പഴഞ്ചൊൽ ഒക്കാതിരുന്നാൽ പാ-പാ-കൈ)
൭൫൪. പഴമ്പിലാവില വീഴുമ്പോൾ പച്ചപിലാവില ചിരിക്ക വെണ്ടാ
൭൫൫. പഴുക്കാൻ മൂത്താൽ പറിക്കെണം
൭൫൬. പാങ്ങൻ നന്നെങ്കിൽ പടിക്കൽ ഇരുന്നാലും മതി
൭൫൭. പാങ്ങർ ഒക്കപടിക്കലൊളം
൭൫൮. പാഞ്ഞവൻ തളരും
൭൫൯. പാണന്റെ നാകിപൊലെ
൭൬൦. പാപി ചെല്ലുന്നടം പാതാളം
൭൬൧. പാമ്പിന്നു പാൽ വിഷം പശുവിന്നു പുല്ലു പാൽ