Jump to content

താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯൪. ചന്തിയില്ലാത്തവൻ ഉന്തി നടക്കും. ചരതമില്ലാത്തവൻ പരതിനടക്കും
൪൯൫. ചന്ദനം ചാരിയാൽ മിന്നാറി മണക്കൂല്ല
൪൯൬. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല
൪൯൭. ചാകാത്തത് എല്ലാം തിന്നാം
൪൯൮. ചാക്യാരുടെ ആസനം പൊലെ
൪൯൯. ചാക്യാരെ ചന്തി വണ്ണത്താന്റെ മാറ്റു
൫൦൦. ചാക്കില്ലാത്തനാൾ ആർ പിറന്നു
൫൦൧. ചാട്ടത്തിൽ പിഴെച്ച കുരങ്ങു പൊലെ
൫൦൨. ചാൺ വെട്ടിയാൽ മുളംനീളം
൫൦൩. ചാന്തും ചന്ദനവും ഒരു പൊലെ
൫൦൪. ചാരിയാൽ ചാരിയതു മണക്കും
൫൦൫. ചാലിയന്റെ ഒടം പൊലെ
൫൦൬. ചാലിയർ തിരുമുല്ക്കാഴ്ച വെച്ചപ്പൊലെ
൫൦൭. ചിന്തയില്ലാത്തവന്നു ശീതമില്ല
൫൦൮. ചിരിച്ചൊളം ദുഃഖം