താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൦. അച്ഛൻ ആനപ്പാപാൻ എന്നുവച്ചു മകന്റെ
ചന്തിക്കും തഴമ്പുണ്ടാമൊ

൧൧. അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
കഞ്ഞി വാർത്തുണ്ണുന്നത് നെഞ്ഞറിയും

൧൨. അടക്കയാകുമ്പോൾ മടിയിൽവെക്കാം കഴുങ്ങായാൽ വെച്ചു കൂടാ
൧൩. അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
൧൪. അടിയൊളം നന്നല്ല അണ്ണന്തമ്പി
൧൫. അടിവഴുതിയാൽ ആനയും വീഴും
൧൬. അട്ട പിടിച്ചു മെത്തയിൽ കിടത്തിയാലൊ
൧൭. അട്ടം പൊളിഞ്ഞാൽ അകത്തുപാലംമുറിഞ്ഞാൽ ഒഴിവിലെ
൧൮. അട്ടെക്ക കണ്ണുകൊടുത്താൽ ഉറിയിൽ കലംവച്ചു കൂടാ
൧൯. അട്ടെക്ക പൊട്ടക്കുളം
൨൦. അണിയലം കെട്ടിയെ ദൈവമാവു