താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൮൭൨. മുളനാഴിക്ക മുറിച്ച പന്തിയിൽ
൮൭൩. മുളയാകുമ്പൊൾ നഖംകൊണ്ടുനുള്ളാം പിന്നെമഴുവിട്ടു മുറിച്ചാലും നീങ്ങാ
൮൭൪. മുളയിൽ അറിയാം വിള
൮൭൫. മുള്ളിന്മെൽ ഇലവീണാലും ഇലമെൽമുള്ളു വീണാലും നാശം ഇലെക്ക
൮൭൬. മുള്ളുപിടിക്കിലും മുറുക്കനെ പിടിക്കെണം
൮൭൭. മുഴങ്ങാൻ നില്ക്കുന്ന നായിന്റെ തലയിൽ തെങ്ങാപറിച്ചിട്ടാലൊ
൮൭൮. മൂക്കിന്മെൽ ഇരുന്നു വായിൽ കാഷ്ഠിക്കരുതു
൮൭൯. മൂക്കില്ലാനാട്ടിൽ മുറിമൂപ്പൻ-(വമ്പൻ)
൮൮൦. മൂക്കുതൊടുവാൻ നാവുനീളം പൊരാ
൮൮൧. മൂക്കുമുങ്ങിയാൽ മൂവാൾക്കൊ മുപ്പതിറ്റാൾക്കൊ (മൂക്കുനനഞ്ഞാൽ മുവാൾക്കു പൊലും മുപ്പതിറ്റാൾക്കപൊലും)
൮൮൨. മൂഢൻ ൨ കൈയിലും ൪ ചിരട്ട പിടിച്ചുപൊം