Jump to content

താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪൮. കൊതികൊണ്ടു പറക്കാനും പാടില്ല വെച്ചൊണ്ടു തിന്മാനും പാടില്ല
൪൪൯. കൊത്തുന്ന കത്തി പണയത്തിലാക്കൊല്ല
൪൫൦. കൊന്നാൽപാപം തിന്നാൽ തീരും
൪൫൧. കൊമ്പൻ എന്നും ചൊല്ലിപിടിക്കുമ്പൊഴെക്ക ചെവിയൻ
൪൫൨. കൊമ്പൻ പൊയതു മൊഴെക്കും വഴി
൪൫൩. കൊമ്പന്റെ മുമ്പാക വമ്പന്റെ പിമ്പാക
൪൫൪. കൊമ്പുതൊറും നനെക്കെണ്ടാ മുരട്ടു നനച്ചാൽമതി
൪൫൫. കൊല്ലപ്പെരുവഴി തള്ളെക്ക സ്ത്രീധനമൊ
൪൫൬. കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി
൪൫൭. കോടി ഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതിവില
൪൫൮. കോടികോടി കോടി കൊടുത്താൽ കാണി കൊടുത്ത ഫലം-കൊടാതെ ഒരു കാണി കൊടുത്താൽ കോടി കൊടുത്ത ഫലം