താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൯. നമ്പിതുമ്പി പെരിച്ചാഴി പട്ടരും പൊതുവാൾ തഥാ - ഇവർ‌ ഐവരും ഉള്ളെടം ദൈവമില്ലെന്നു നിൎണ്ണയം
൬൪൦. നമ്പൂതിരിക്കെന്തിന്നുണ്ടവല
൬൪൧. നമ്പൊലന്റെ അമ്മകിണററിൽ പൊയപൊലെ (വെളുത്തെടനെ മുതല പിടിച്ചതുപൊലെ)
൬൪൨. നയശാലിയായാൽ ജയശാലിയാകും
൬൪൩. നരകത്തിൽ കരുണയില്ല സ്വൎഗ്ഗത്തിൽ മരണം ഇല്ല
൬൪൪. നരിക്കുണ്ടൊ പശുക്കുല
൬൪൫. നരി നരച്ചാലും കടിക്കും
൬൪൬. നരി പെറ്റമടയിൽ കുറുക്കൻ പെറുകയില്ല
൬൪൭. നരിയിൻ കയ്യിൽ കടച്ചിയെ പൊറ്റുവാൻ കൊടുത്തതു പൊലെ
൬൪൮. നാടുവിട്ട രാജാവും ഊർ വിട്ട പട്ടിയും ഒരു പൊലെ
൬൪൯. നാടെനിക്ക നഗരം എനിക്ക പകൽ എനിക്ക വെളിവില്ല
൬൫൦. നാട് ഒടും നെരം നടുവെ
൬൫൧. നാട്ടിലെ വലിയൊർ പിടിച്ചാൽ അരുത് എന്നു പാടുണ്ടൊ