Jump to content

താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൭൭. താണ്ടൊർ ഉണ്ടെങ്കിൽ തളൎച്ച ഉണ്ടു
൫൭൮. താണ കണ്ടത്തിൽ എഴുന്നവിള
൫൭൯. താണനിലത്തെ നീർ ഒഴുകും-അതിനെ ദൈവം തുണ ചെയ്യും (താണപുരത്തെ വെള്ളം നിയ്ക്കും)
൫൮൦. താൻ ആകാഞ്ഞാൽ കൊണത്തിരിക്ക പല്ലാകാഞ്ഞാൽ മെല്ല ചിരിക്ക
൫൮൧. താൻ ഇരിക്കുന്നെടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെപ്പിന്നെ നായിരിക്കും
൫൮൨. താൻ ഉണ്ണാതെവർ വരംകൊടുക്കുമൊ (താൻ ഒട്ടെളുതായാൽ കൊണത്തിരിക്കെണം പല്ലൊട്ടെളുതായാൽ മെല്ലെ ചവക്കണം(൫൮൦)
൫൮൩. താൻ ചത്തു മീൻപിടിച്ചാൽ ആൎക്കു കൂടാൻ ആകുന്നു
൫൮൪. താൻ ചെന്നാൽ മൊർ കിട്ടാത്തെടത്തു നിന്നൊ ആളെ അയച്ചാൽ പാൽ കിട്ടുന്നു