ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൮൬. സങ്കടക്കൊഴിക്ക പണം ഒന്നു
൯൮൭. സമുദ്രത്തിൽ മുക്കിയാലും പാത്രത്തിൽ പിടിപ്പതെ വരും
൯൮൮. സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്തു കായ് പത്തു തിന്നാം
൯൮൯. സാരം അറിയുന്നവൻ സൎവ്വജ്ഞൻ
൯൯൦. സാള വരുമ്പൊൾ സ്വര വരാ സാര വരുമ്പൊൾ സാള വരാ രണ്ടും കൂടി വരുമ്പോൾ അവസര വരാ
൯൯൧. സുഖദുഃഖാദികൾ വെള്ളത്തിൽ ഇട്ട ഉതളങ്ങപൊലെ (സുഖത്തിൽ പിന്നെ ദുഃഖം ദുഃഖത്തിൽ പിന്നെ സുഖം)
൯൯൨. സുൽതാൻ പക്കീറായാലും പക്കീർ സുല്ത്താനായാലും തരം അറിയിക്കും
൯൯൩. സൂക്ഷിച്ചു നൊക്കിയാൽ കാണാത്തതും കാണാം (കാണാത്തവനും കാണും)
൯൯൪. സൂചി പൊയ വഴിക്കെ നൂലും പൊകും
൯൯൫. സെതുവിങ്കൽ പൊയാലും ശനിപ്പിഴവിടാതു