Jump to content

ഗീതങ്ങൾ 100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗീതങ്ങൾ 100 (ക്രിസ്തീയ ഗീതങ്ങൾ) (1842)

[ 5 ] ഗീതങ്ങൾ

100.

Mangalore Mission Press

1842 [ 7 ] ഗീതങ്ങൾ

൧ ദൈവംസ്നെഹമൂലംആം
നല്ലകാഴ്ചകൾ എല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾ മെൽവരുന്നതാൽ

൨ യെശുനിന്റെസ്നെഹത്തെ
ഞങ്ങളൊളംനീട്ടുകെ
സൎപ്പവാക്കിൻവിഷംനാം
നിന്നെക്കൊണ്ടകളയാം

൩ സാത്താൻഞങ്ങളിൽമെയ്മെൽ
ആക്കിയകയിന്യചെൽ
വെരുടൻപറിക്കെണം
യെശുനിന്റെമരണം

൪ ലൊകക്കാരുംദ്വെഷിക്കിൽ
ആബെലിന്റെമനസ്സിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്താക്കുകെ

൧ ജീവപ്രഭുവെ [ 8 ] ഭുലയത്തിലെ
വൈകും ആദംജാതിക്കായ
ദൈവജീവനുറവായ
രക്ഷിതാനീയെ
ജീവപ്രഭുവെ

൨ എന്നെസ്നെഹിക്കിൽ
ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചിട്ടുശാപത്തിന്നു
മൊക്ഷംവരുത്തെണ്ടതിന്നു
ശാപമായിട്ടെ
എന്നെ രക്ഷിച്ചെ

൩ ആസ്തിമുഷ്കുയിർ
നാസ്തിനിന്റെതിർ
ശുചിഇല്ലഭുസംസാരെ
രുചിയില്ലലൊകാചാരെ
ഞാൻഉടന്തടി
എറിയാൽമതി

൧ വമ്പുള്ള വെള്ളനാശത്താൽ
മുമ്പുള്ളസൃഷ്ടിപൊയതാൽ
വിനാശംജീവനാരംഭം
എന്നൊൎപ്പിച്ചു പ്രാവിൻദളം

൨ കൃഷ്ടിങ്കൽ സ്നാനത്തുദകം [ 9 ] തുടച്ചിടുംമനൊമലം
ദൃഷ്ടിക്കെകാഗ്രംഉണ്ടായാൽ
ഇലയെകാട്ടുംപ്രാവിൻകാൽ

൩ ആരൊന്റെവടിയിൻതളിർ
മരിച്ചതിന്നുപുത്തുയിർ
അനുജന്മാർമാജ്യെഷ്ഠനും
അനുഭവത്താൽജീവിക്കും

൪ വെറൊരത്യാഗ്രഹമുണ്ടെ
നിന്റഗ്നിയാൽസദാന്മനെ
മനുഷ്യഭൂചരാചരം
എല്ലാം ശുദ്ധീകരിക്കെണം

൧ ആകാശവില്ല നൊക്കിയാൽ
മനസ്സന്തൊഷിക്കും
നരൎക്കസപ്തവൎണ്ണത്താൽ
ദൈവമ്പെകാണിക്കും

൨ ദയാപരന്റെ ദൃഷ്ടിയിൽ
അഭീഷ്ടംആംഇപ്പാർ
ഒഴിപ്പിക്കുംആപച്ചവിൽ
മിന്നൽമുഴക്കംകാർ

൩ പരത്തിൽഒർസിംഹാസനം
പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം [ 10 ] തരാതിരിക്കുമൊ

൧ ഭൂമിയുംആകാശവും
അതിലുള്ളസൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായിനില്ക്കുന്നുണ്ടെ

൨ പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദംകെൾപ്പാറായി
വഞ്ചിച്ചങ്ങുംസൎപ്പവായി

൩ പുനൎഭൂതഭൂമിയിൽ
സ്നെഹക്കുറിപച്ചവിൽ
ഗുണദൊഷാൽനിത്യപൊർ
ചാവുകൊണ്ടജീവിപ്പൊർ

൪ മൂന്നാംലൊകംകണ്ടതാർ
പൂകുന്നൊർവിശുദ്ധന്മാർ
സത്യദൈവത്തിന്നുടൽ
നിത്യംസൃഷ്ടിക്കുംപകൽ

൧ കരുണജ്യൊതിയായ
യെശുമഹീയഹെ
മനുഷ്യജീവനായ
ഉയൎന്നന‍ാഥനെ [ 11 ] എൻപാപത്തെക്ഷമിച്ചു
സന്തൊഷത്തെകൊടു
വ്യസനവുംത്യജിച്ചു
കനിവിനൊടിരു

൨ പിതാവെഉദ്ധരിച്ചു
അകൃത്യംഒക്കെയും
ഞാൻമനസ്സിൽവിധിച്ചു
പകച്ചു വിടവും
എൻഉള്ളിൽനിന്റെവാക്കു
രഹസ്യവുമെ ല്ലാം
നില്പിച്ചുവെപ്പാറാക്കു
എന്നാൽ സുഖമുണ്ടാം

൧ പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രതീക്ഷയാം
യെശുഎന്നുംകനിവുള്ള
രാജാവെന്റെധനമാം
കൺകാണാതെ
മനസ്സിന്നുറപ്പുണ്ടെ

൨ ലൊകസൌഖ്യമായിഭവിക്കും
നൂറവൽസവത്തില്ലും
ക്രിസ്തുവൊടെസഞ്ചരിക്കും [ 12 ] ഒരുനാളുംനെരവും
എറെനല്ലൂ
നീവന്നാലുംരാജാവെ

൩ ദാഹംതീൎക്കുവാൻനദിക്കു
ഒടിപൊംതളൎന്നമാൻ
ദാഹമുണ്ടെടൊഎനിക്കു
ശക്തിപൊരഒടുവാൻ
തൃപ്തിയാക്കി
എന്നെകൂട്ടികൊള്ളുകെ

൧ ലൊകമെമനസ്സുടൻ
നിന്നെഞാൻവെറുക്കുന്നെൻ
യെശുവെനൊക്കാഞ്ഞതു
നിൻചിരിപ്പാൽവന്നതു

൨ കഷ്ടം ഞാൻത്യജിച്ചതെ
ദൈവആട്ടു കുട്ടിയെ
എന്നന്യായവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രെയാൾ

൩ സ്തുതിച്ചിട്ടുഞാനപ്പൊൾ
അബ്ബഎന്നെകെറ്റിക്കൊൾ
ഞാനും നിന്റെ പുത്രനും
ഒരാത്മാവും ദെഹവും
[ 13 ] ൪ എന്നപ്രാൎത്ഥിച്ചാൽ മതി
ചൊദിക്കും സഭാപതി
ആത്മാസാക്ഷിപറയും
അച്ചൻ തീൎച്ചയരുളും

൧ ഞാൻദൂരത്തുകണ്ടിട്ട
നിന്റെ സിംഹാസനം
ൟലൊകമായാവിട്ട
അങ്ങുള്ളപ്പട്ടണം
ആവീഥിയൂടെസ്വൎണ്ണം
ആരത്നതെജസ്സും
മതിലുംനല്ലവൎണ്ണം
ഇപ്പൊൾഅന്വെഷിക്കും

൨ ക്ഷമിച്ചുകൈയ്യിലെറ്റൂ
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെകരെറ്റൂ
താഗൊപനിന്റെകൊൽ
പതുക്കവെനടക്കാം
നെരം വരുമെല്ലെ
തൃക്കൈയിനാൽ കടക്കാം
മൃത്യുനീ എവിടെ [ 14 ] ൧ അഹൊഎല്ലാജനങ്ങൾക്കും
ഉണ്ടാക്കുംസുഖഭാഗ്യവും
ഉണൎത്തിച്ചാനന്ദമുടൻ
ഒംൎദെവസുവിശെഷകൻ

൨ മശിയാദാവീദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാജാതിക്കാർ
ൟശിശുവിനെനൊക്കുവാർ

൩ ക്ഷണത്തിൽതെടിനൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആദൈവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്രത്തെഉടുത്തവൻ

൪ അയ്യൊ നൽവസ്ത്രരാജസം
ലൌകികകണ്ണിന്നാവശ്യം
അതുകുടാതെഭൂവിൽആർ
ൟരാജാവിനെകൈകൊൾ്വാർ

൧൧

൧ യെസുവെനീവന്നെ
എൻ സന്തൊഷംതന്നെ
നീഎൻആനന്ദം
മനസ്സനാൾതൊറും
നിങ്കൽനിന്നകൊരും [ 15 ] നിത്യഅമൃതം
നീവിട്ടാൽ
ലൊകാസ്തിയാൽ
ഞാൻസ്വൎണ്ണാദ്രിപ്രാവിച്ചിട്ടും
എനിക്കെന്തസൌഖ്യംകിട്ടും

൨ ലൊകത്തലങ്കാരം
നീ എനിക്ക ഭാരം
എന്നെവിട്ടുപൊ
ലൊകാദായംനഷ്ടം
ക്രുശിൽവെച്ചകഷ്ടം
ലാഭമല്ലയൊ
നിന്നെക്കാൾ
ആർ രക്ഷയ്ക്കാൾ
യുദ്ധത്തിൽ ഞാൻ നിന്നെപാടും
സിദ്ധരുൾ നിന്നെകൊണ്ടാടും

൧൨

൧ ആയെസുആത്മവൈദ്യനെ
മനസ്സിൻ രൊഗം നീക്കുകെ
ദീനങ്ങൾഎണ്ണി കൂടുമൊ
സൎവ്വൌഷധം നിൻചൊൽഗുരൊ

൨ ഞാൻ കുഷ്ഠരൊഗിഎൻവിളി
തൊടാതിരുതീണ്ടാതിരി [ 16 ] എന്നാലുംനിന്നെകണ്ടുനാം
തൊടെണം എന്നപ്രാൎത്ഥിക്കാം

൩ മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻചൊന്നാൽഒടുവെൻ
ഞാൻകുരുടൻപ്രകാശംനീ
നിന്നാലെഞാൻസുലൊചനീ

൪ ഞാൻചെവിടൻ നി ദൈവച്ചൊൽ
അനുസരിച്ചുവന്നപ്പൊൽ
എൻചെവിനല്ലവിത്തിന്നു
തുറന്നാൽഎത്രനല്ലതു

൫ ഞാൻഊമയൻനീവാൎത്തയാം
ഗ്രഹിച്ചവചനംഎല്ലാം
കരുത്തിനൊടറിയിപ്പാൻ
നീകല്പിച്ചാൽപ്രസംഗിഞാൻ

൧൩

൧ കൎത്താബലിക്കൊരാടു
താൻനൊക്കും എന്നിതി
പണ്ടിസ്ത്രീയെല്യനാടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാപൎവ്വതം
അതിൽവാഗ്ദത്തസാരം [ 17 ] അറിഞ്ഞിട്ടാബ്രാഹാം

൨ ഒർപുത്രനാടുരൂപം
മലയിൽകെറിയാൽ
പിതാവാളഗ്നിധൂപം
എടുത്തുകൊണ്ടന്നാൽ
ഇവന്റെനിത്യപ്രീതി
മൃത്യുവിൽചാകുമൊ
ചത്തൊനെദെവനീതി
കുഴിയിൽവിടുമൊ

൩ സദ്രക്ഷിതാകിഴിഞ്ഞു
നൃമാംസരക്തത്തിൽ
ആദാമ്യനായികഴിഞ്ഞു
ഉറങ്ങിപൊടിയിൽ
ഇപ്പൊൾരണ്ടാമത്താദം
നമുക്കുതലയാം
അവന്റെശക്തപാദം
ദുഷ്ടനെചവിട്ടാം

൧൪

൧ പകുത്തിട്ടുള്ളസ്നെഹമെ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യനീഭുമിക്കെ
നിണക്കരണ്ടുണ്ടൊ [ 18 ] ൨ നീയെസുവിന്നഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ
ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ൟലൊകസ്നെഹത്തിൽ

൩ നിൻപാപംഎല്ലാംമൂടുവാൻ
തൻരക്തംവീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കുനെരിട്ടു

൪ മനസ്സിനെനീകാത്തകൊൾ
എകന്നതുക്കൊടു
അവനുംതന്നെതാനപ്പൊൾ
കൊടുക്കുംനിണക്കു

൧൫

൧ ജീവനാഥൻക്രൂശിൽതന്റെ
ശത്രുക്കൾ്ക്കവെണ്ടിയും
പ്രാൎത്ഥിച്ചിട്ടദുസ്സത്താന്റെ
ചാവുംചാവിൽതടവും
ആയിമരിച്ചു
ഹല്ലസൂയാവന്ദനം

൨ ചെയ്വതിന്നതെന്നറിഞ്ഞു
കൂടനിന്നെകൊല്ലുന്നൊർ
പാപംഒക്കെയുംവെടിഞ്ഞു [ 19 ] കൂടനിന്നെവിടുന്നൊർ
നിന്നെകൊന്നെൻ
എന്നെജിവിപ്പിക്കെണം

൩ നിന്നെ ഞാൻ മറന്നവിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യംനീതരെണമെ
നീമെടിച്ച
ലൊകം നിന്റെതാകെണം

൧൬

൧ യൊൎദാനിൽമുങ്ങി വന്നിതാ
പാപിഷ്ടർ ഒരൊവൎഗ്ഗം
മദ്ധ്യെനില്ക്കുന്നുരക്ഷിതാ
എന്തിന്നാൻ ഈസംസൎഗ്ഗം
അവൎക്ക എത്രമലമൊ
അയൊഗ്യ മൊഹപാപമൊ
ഇവന്നത്രെയുംപുണ്യം

൨ ഇവങ്കൽ എന്തഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കു ലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടുമുപ്പതാം [ 20 ] ശുദ്ധാത്മാവാൽ ലഭിച്ചതാം
രാജാചാൎയ്യാഭിഷെകം

൩ പ്രവൃൎത്തിസ്ഥാനങ്ങളിലും
ഒന്നാം ക്രിസ്തുപ്രവൃത്തി
എക്കല്പനെക്കുംആശെക്കും
ഇപ്പെരിനാൽനിവൃത്തി
തികഞ്ഞുചെലാസ്നാനവും
പ്രവൃത്തിയുംനിവൃത്തിയും
നിന്നാൽഎല്ലാൎക്കും ക്രീസ്തെ

൧൭

൧ ഒന്നുമാത്രമെ ആവശ്യം
ഒന്നന്വെഷിപ്പാനുണ്ടെ
ലൊകമായാആത്മാലസ്യം
അത്തെ തെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങൾ്ക്ക എത്രെ പ്രകാശം
മിനുക്കവും ചായയും അത്രെയുംനാശം
എല്ലാറ്റെയുംവിട്ടു കടക്കയിൽനാം
ഒർ ജീവകിരീടം എടുത്തുകൊള്ളാം

൨ അപ്രകാരം യെശുകാക്കൽ
കുത്തിരുന്നുമറിയാ
വീട്ടുകാൎയ്യം തീനുണ്ടാക്കൽ
ഒട്ടും ചിത്തത്തിൽവരാ [ 21 ] തിന്നെണ്ടതിന്നല്ല താൻ തൃപ്തിവരുത്താൻ
ഈപുരുഷൻ ഇന്നു ബെതാന്യയടുഞാൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കും എന്നൊൎത്തതത്രെ

൩ ധീരവീരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൻ ആഞായറ്റിൽ
ശ്രമിച്ചുനശിച്ചുബലാൽ‌പൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർകൊടി
ഥൊമാസുടെ ബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തി ആ മഗ്ദലനാൾ

൪ യെശുകണ്ണെനൊക്കും ദൃഷ്ടി
യെശുചൊൽപുകും ചെവി
ഈവിധത്താൽപുതുസൃഷ്ടി
ആൎക്കും എളുതാം ഭുവി
ഖരൂബസരാഫ്യർ ഭൂമിക്കുംരഹസ്യം
ഒർപൈതലിന്നായ്പരമാൎച്ച പരസ്യം
മനുഷ്യന്നു സ്വൎഗ്ഗത്തിൽ എറിവരാ
കയറ്റും ഇറങ്ങിയൊൻ ഹല്ലലുയാ

൧൮

൧ നല്ല ഒൎമ്മയായുണൎന്ന
[ 22 ] ബൊധംകൊള്ളുമനസ്സെ
വാക്കുംശ്രദ്ധയും കലൎന്ന
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കയും മറന്നാൽ
എന്തുനഷ്ടംനെരിടും
നീ ഇതിന്നുചെവിതന്നാൽ
നിത്യലാഭം പ്രാപിക്കും

൨ ആജ്ഞയല്ല ന്യായംഅല്ല
യെശു ചൊന്നവചനം
ആശ്വസിപ്പിക്കുന്നതല്ല
വൎത്തമാനവിവരം
ഭാരംപെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടംകൊരും
സൌജന്യാൽപറിക്കുംകായി

൩ പച്ചവെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊകയറ്റും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീനല്ലാത്തിന്നുവല്ലി
നീരല്ലാതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വംഅല്ലി [ 23 ] ക്രിസ്തെവാങ്ങും അറിവൊൻ

൧൯

൧ യെശു നിന്നെതാ
എന്നെ വാങ്ങിവാ
പാപസൂക്ഷ്മം-പാപസ്ഥൂലം
എങ്കലുള്ള ദൊഷമൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨ നീ സമീപത്തിൽ
നിലനില്ക്കയിൽ
നിന്റെ കൺരാഗാദിനാശം
മണ്ണിൽനിന്നിഴെക്കും പാശം
അതിപ്പൊൾ നമ്മെ
ഉയൎത്തണമെ

൨൦

൧ സീനായ്മലയ്ക്കു യഹൊവാ
കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽ തീവിളങ്ങി
നിൻ ദെവത്തെനീസ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീ ശാപത്തുൾഅടങ്ങി [ 24 ] ൨ ഇരുൾജയിച്ചതാരെന്നാൽ
പ്രമാണമല്ലാ സ്നെഹം
സ്വർഗ്ഗാഗ്നി ജ്യൊതിശക്തിയാൽ
നിറഞ്ഞ ശിഷ്യഗെഹം
അപ്പൊൾസ്തുതികെൾ‌്പാനുണ്ടായി
നൽക്രിയഎറെകാണ്മാനായി
സഭാആത്മാവിൻദെഹം

൩ തൃദെഹത്തിൽഒരസ്ഥിയും
ഒടിപ്പാൻപാടില്ലാഞ്ഞൂ
ഒടിഞ്ഞിപ്പൊൾഉൾപുറവും
ആ വാക്യംതെഞ്ഞു-മാഞ്ഞു
നീ പുതുപെന്തകൊസ്തെതാ
നാനാവരങ്ങൾ എകാത്മാ
നിൻനാമത്തിൽനാം ചാഞ്ഞു

൨൧

൧ നഗ്നൻഞാൻ പിറന്നവന്നു
നഗ്നനുംപൊയ്പിടും
യാഃവിളിക്കുമന്നു
ൟച്ചഇന്നലെപറന്നു
ഇന്നത്രെ ചത്തതെ
എന്നെക്കാളും നന്നു

൨ മാംസംആത്മാവെ ഒഴിച്ച [ 25 ] ശാപത്താൽചാകയാൽ
നിത്യംഞാൻനശിച്ച
എന്നെ വെഗം ജീവിപ്പിച്ച
നിത്യാത്മാ ഇങ്ങുവാ
ക്രിസ്തല്ലൊ മരിച്ച

൨൨

൧ ദിവ്യരക്തം നീ പടച്ചശാന്തി
ശിഷ്യരിൽ മറക്കുമാർ
എങ്കിലുംകൃതജ്ഞരായി ശുഷ്കാന്തി
കാട്ടിസെവിക്കുന്നതാർ
അല്ലയൊ ൟആത്മാഹാരം
പാട്ടുപൊൻമധുരസാരം
ഞങ്ങളിൽദിനംദിനം
നീ പ്രകാശിപ്പിക്കെണം

൨ മനസ്സിങ്കൽപുക്കപാപരൊഗം
ഒക്കെ ആട്ടിക്കളവാൻ
ക്രുശിമെൽമെടിച്ചസ്വൎഗ്ഗഭൊഗം
രുചിക്കാണിക്കെ ഭവാൻ
രക്തംപൂണ്ടാ ബലിപീഠം
അഞ്ചമുറിമുൾകിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണംവരും [ 26 ] ൨൩

൧ യെസുവെനീസ്നെഹശക്തി
ലൊകത്തിൽവരുത്തിയൊൻ
കടമായദാസഭക്തി
ആർനിണക്കകൊടുപ്പൊൻ
മുന്തിരിക്കുകൊമ്പായിട്ടും
ഞങ്ങളിൽഫലംപൊരാ
നാമെപ്പൊഴുംനിന്നെവിട്ടും
വാടിപ്പൊയിതമ്പുരാ

൨ നീവിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവുംകൊടു
അത്തിക്കത്രെകൊമ്പുംചപ്പും
നീക്കണ്ടാൽശപിച്ചിതു
രാജൻനിന്നെലൊകംദെഹം
സാത്താനുംവിരൊധിച്ചാൽ
ജയംകൊള്ളുംനിന്റെസ്നെഹം
പാമ്പെകൊല്ലുംനിന്റെകാൽ


൨൪

൧ മഹൊന്നതത്തിൽയെശുവെ
എൻവഴിയാത്രനൊക്കുകെ
ഞാൻപാഴിൽപറദെശിയാം
ചുമടുപാപഭാരമാം [ 27 ] ൨ ഈദെശത്തിങ്കൽകാരിരുൾ
എൻജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩ പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪ അതാൽഅന്യന്റെഹൃദയം
നിണക്കശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവയിലുംപരിചയം

൫ ഹെതൊഴർബദ്ധപ്പെടുവിൻ
കനാനിൽനാംകടന്നപ്പിൻ
എല്ലാൎക്കുംമുന്നടന്നആൾ
ഒരുക്കുംമാകൂടാരനാൾ

൨൫

൧ വൽകൊട്ടയായുധങ്ങളും
ആരെന്നാൽദൈവംതന്നെ
ഞരിക്കങ്ങൾഎല്ലാറ്റിലും
രക്ഷിപ്പാൻഅവൻവന്നെ
പാതാളരാജാപടകൂട്ടിവാ [ 28 ] ശക്തികൌശലംഒക്കനീചെൎക്കെണം
ഈയുദ്ധത്തിൽആർനില്ക്കും

൨ മനുഷ്യശക്തിനഷ്ടമായി
ഈസൃഷ്ടിസൈന്യംതൊറ്റു
ഹെദൈവഭുജംദെവവായി
ക്രീസ്തെനീനമ്മെപൊറ്റു
യഹൂദാസിംഹംനീദാവീദിൻസന്തതി
ഇഗൊലിയത്തെജയിച്ചുകൊല്ലുകെ
സഭാഗംഭീരംപാടും

൩ പിശാചംമെലുംങ്കിഴെല്ലാം
നിറഞ്ഞൂവായിതുറന്നൂം
നിന്നാലുംപെടികളകാം
ജയിക്കുംഇന്നുംഅന്നും
എന്നെക്കുംഅധിപൻകുഞ്ഞാടായവൻ
സ്വരക്തംകൊണ്ടല്ലൊഅവൻജയിച്ചഹൊ
പടെക്കീവാക്കുപൊരും

൨൬ ൧ ഭയംവെണ്ടശിഷ്യനെ
സ്വൎഗ്ഗത്തെക്കമാൎഗ്ഗമെ
ദുൎഗ്ഗമമായ്തൊന്നിട്ടും
ക്രീസ്തുവഴികാണിക്കും

൨ ഭയംവെണ്ടശിഷ്യനെ [ 29 ] സാത്താൻപൊരിന്നായ്വന്നെ
സൽപ്രകാശത്തായുധം
അന്ധകാരപാരണം

൩ ഭയംവെണ്ടശിഷ്യനെ
പാപഹൃദയമുണ്ടെ
സൎപ്പത്തെചതക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ

൪ ഭയംവെണ്ടശിഷ്യനെ
അച്ചൻനിന്നെശിക്ഷിച്ചെ
തന്റെശുദ്ധിക്ഷമയും
നിന്റെഅംശമായ്വരും

൫ ഭയംവെണ്ടശിഷ്യനെ
രക്ഷനാൾസമീപ്പിച്ചെ
ശത്രുസൈന്യംകളയും
നിത്യംനീസന്തൊഷിക്കും

൨൭ ൧ ഇതാവന്നസ്തമാനം
ഇക്കാട്ടിൽനില്ക്കാമൊ
സീയൊനിൽനിത്യസ്ഥാനം
ആരങ്ങുപൊകുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാംപ്രയാണം [ 30 ] മഹത്വംഅവസാനം
മുൻചാവുജീവൻപിൻ

൨ ഈലൊകർപരിഹാസം
പെടിപ്പിക്കരുതെ
നമുക്കാംസ്വൎഗ്ഗവാസം
അവൎക്കപുകയെ
ജഡംസ്വഭവവും
അവൎക്കദെവലൊകം
ശിഷ്യന്മാൎക്കത്രെശൊകം
ചിരിപ്പുപിൻവരും

൨൮

൧ ഹാദൈവത്തിൻകുഞ്ഞാടു
മരത്തിൽതൂങ്ങിയൊനെ
അസൂയനിന്ദപാടു
പൊറുത്തുമരിച്ചൊനെ
നീപെറിഎല്ലാപാപം
അല്ലാഞ്ഞാൽപറ്റുംശാപം
കൃപയരുളിചെയിഒയെശു

൨ ദുൎദ്ദീനത്തെനീഛെദം
ചെയ്വാൻനിൻരക്തസാരം
ഒഴുക്കിതന്നഭെദം
ചൊല്ലറ്റഉപകാരം [ 31 ] കൈകൊൾ്കനിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കൃപയരുളിചെയിഒയെശു

൩ എൻകുഴിയിൽനീകൂടി
എൻജ്യെഷ്ഠഭാവംകാട്ടി
എൻദ്രൊഹംഒക്കമൂടി
എൻപ്രതിയെനീആട്ടി
എന്നിനിനിത്യംപാടാം
നീദൈവത്തിൻകുഞ്ഞാടാം
കൃപയരുളിചെയിഒയെശു

൨൯

൧ പിതാവെനിന്റെദാനം
സ്തുതിക്കന്യായമാം
നിന്നൊടപുത്രസ്ഥാനം
എല്ലാൎക്കുംപ്രാപിക്കാം
അതിന്നായാദ്യജാതൻ
മരത്തിൽതൂങ്ങിയാൻ
കിഴിഞ്ഞൂസൎവ്വനാഥൻ
തൻദാസൎക്കടിയാൻ

൨ ആനസരെത്തെതച്ചൻ
തൻഅബ്‌ബാവിളിയാൽ
പിതാവുംഞങ്ങൾ്ക്കച്ചൻ [ 32 ] താൻജ്യെഷ്ഠൻആകയാൽ
പുത്രാത്മാആങ്ങളൂടെ
അബ്‌ബാവിളിക്കുകെ
കണ്ണീർതന്നൊടുംകൂടെ
നമ്മിൽഞറങ്ങുകെ

൩൦

൧ മനുഷ്യനാക്കുസ്നെഹത്തിൻ
ആദ്യന്തം വിസ്തരിക്കുമൊ
മിണ്ടാതെല്ലാരുംതൊഴുവിൻ
ജയിക്കനീ സൎവ്വപ്രഭൊ
നീഎല്ലാഹൃദയങ്ങളെ
നിണക്കുവശമാക്കുകെ

൨ ഇടവിടാതെനാമിതിൽ
ശ്രമിച്ചന്വെഷിക്കണമെ
നീയിത്രെസ്നെഹംകാട്ടുകിൽ
നിണക്കുംകാട്ടാംഎങ്ങിനെ
ഒടുക്കുംസൎവ്വശിഷ്യന്മാർ
നിന്റഗ്നികൊണ്ടകത്തുവാർ

൩൧

൧ ഇന്നുത്ഥിച്ചുമെശിയാ
ഛിന്നഭിന്നംപാപരാ
കാവൽമൂടിമുദ്രയും [ 33 ] ചാവഴിഞ്ഞുടൻവിടും-ഹല്ലെലൂയാ

൨ പ്രാണനുള്ളൊൻചത്തൊരിൽ
കാണുന്നില്ലുണ്ടെതുകിൽ
തെടുന്നൊരെദൂതന്മാർ
പെടിപ്പിച്ചുറപ്പിച്ചാർ-ഹല്ലെലൂയാ

൩ എമ്മയൂസ്സിൽരണ്ടു പെർ
ചെമ്മയാക്കിനിന്റെനെർ
നൂതനാത്മാവിന്റെചെൽ
ഊതാചാൎയ്യശിഷ്യർമെൽ–ഹല്ലെലൂയാ

൪ ഹൊമംതീൎന്നെന്നറിവാൻ
ഥൊമാതൊട്ടുനൊക്കിയാൻ
ഞാൻകാണാതറിയുന്നെൻ
താൻ വിളിച്ചാൽതൊടുവെൻഹല്ലെലൂയാ

൩൨

൧ എല്ലാരുംനിന്നെ വിട്ടാൽ
ഞാൻ വിടുമാറുണ്ടൊ
ഭൂലൊകർചിരിച്ചിട്ടാൽ
നിന്നെമറക്കാമൊ
എനിക്കായിട്ടദീനം
നിണക്കപ്രാപിച്ചെ
ഇപ്പൊഴുംസ്നെഹഹീനം
ഞാൻആകുമാറില്ലെ [ 34 ] ൨ സിംഹാസനത്തിരുന്ന
ഈആണ്ടുകൾ എല്ലാം
ഭൂവിധിക്കവരുന്ന
ന്യായാധിപൻനിയ്യാം
നിന്റിഷ്ടമാംക്ഷമിക്ക
സാത്തൻആദാമ്യൎക്കും
നിന്നെപരിഹസിക്ക
നടപ്പായെവരും

൩ എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകെടുക്കുമൊ
നിൻസ്നെഹനിത്ത്യത്താലെ
നീദ്രൊഹിസൈന്യത്തെ
ജയിക്കുംആകയാലെ
നാമുംപൊറുക്കാമെ

൩൩

൧ നങ്കൂരംപറ്റികൊണ്ടിരിക്കും
നിലത്തുവന്നുനില്ക്കുന്നാർ
ഭൂപാപംഒക്കെയുംവഹിക്കും
കാഞ്ഞാട്ടിനെകൈക്കൊള്ളുവാർ
എല്ലാറ്റിൽമാറ്റംവരുകിൽ [ 35 ] മാറാതെനില്ക്കും ഞാൻ ഇതിൽ

൩൪

൧ ക്രിസ്തുപെർധരിച്ച ജാതി
പ്രഭുവിന്റെ പിന്നട
ദൈവപുത്രനുൾഅനാദി
കാലത്തിങ്കൽതൊന്നിയ
മനഃപൂൎവ്വം
നിങ്ങളിൽകാണ്മാനുണ്ടൊ

൨ ദെവരൂപത്തിൽ വന്നിട്ടും
ദെവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
ഒജസ്സുംമഹത്വവും
കൊള്ളപൊലെ
ചെൎത്തുകൊണ്ടിട്ടില്ലല്ലൊ

൩ തന്റെതെജസ്സൊക്കമൂടി
വന്മതാഴത്തിമാംസത്തിൽ
അവമാനത്തൊടുംകൂടി
ദാസനായ്തൻദാസരിൽ
ക്ക്രൂശെയൊളം
താണുവീണുവന്നല്ലൊ

൪ ആകയാൽപിതാകൊടുത്ത ഊൎദ്ധ്വലൊകംശ്രെഷ്ഠപെർ [ 36 ] ശിഷ്യരുംഇപ്പൊൾഉടുത്ത
താഴ്ചതെജസ്സിന്നുവെർ
മുൻമരിച്ചു-പിൻഭരിച്ചു
കൊള്ളുംമാൎഗ്ഗംഅത്രെനെർ

൩൫

൧ യെശുവെഞാൻവിടുമൊ
ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷംനിധികൾഉണ്ടെ
യെശുപൊലെഒന്നില്ലെ

൨ സ്വൎഗ്ഗത്തിൻപ്രകാശത്തുൾ
യെശുവെകൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻആനന്ദഹെതു
ജീവന്റെപ്രകാശമാർ
യെശുവിന്റെമുഖംപാർ

൩ ജീവൻപൊംകിടക്കയിൽ
യെശുമാത്രംഎന്റാശ്വാസം
ന്യായവിധിനെരത്തിൽ
ആത്മാവിന്നുഎന്തവാസം
യെശുനിന്നെഞാൻവിടാ [ 37 ] എന്നെവിടല്ലെസദാ

൩൬

൧ ഹെനിത്യജീവൻഒഴുകുന്നകൂപം
നാംവന്നുനിങ്കൽനിന്നുകൊരുവാൻ
ഒഴിക്കനമ്മിൽജീവനീർസ്വരൂപം
പടച്ചപാത്രംപൂൎണ്ണമാക്കുവാൻ

൨. നീപണിയിച്ചഹൃദയങ്ങൾ്ക്കഎല്ലാം
നിന്നെ കുടിപ്പാൻദാഹമുണ്ടല്ലൊ
വാഗ്ദത്തംഒൎത്തവൎക്കമദ്ധ്യെചെല്ലാം
നിന്റത്ഭുതങ്ങൾകാണിക്കാമല്ലൊ

൩ നീകൺതുറന്നുമനസ്സിന്റെകൎണ്ണം
തിരിച്ചുകെൾപ്പിക്കുന്നവൈദ്യനാം
നീകല്മനസ്സുമാറ്റിനല്ലവൎണ്ണം
നിന്നെതാൻസ്നെഹിപ്പാൻശക്തനാം

൪ നിൻവാക്കിലിഷ്ടംലൊകത്തിൽവെറുപ്പും
സഭയിൽകനിവുംഉണ്ടാക്കുകെ
നമ്മെഭൂലൊകതൂണുംലൊകഉപ്പും
അതിൻവിളക്കുമാക്കിസൃഷ്ടിക്കെ

൩൭

൧ ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെകെൾ്ക്ക
പരിശുദ്ധപുരുഷ [ 38 ] നീഅശുദ്ധഎന്നെവെൾ്ക്ക
രക്തംതന്നുകെട്ടുവാൻ
നീപിറന്നദെവനാൻ

൨ ബാലന്മാൎക്കുംഅബ്‌ബാനീ
പെണ്ണുങ്ങൾ്ക്കുംനീചങ്ങാതി
ഭൎത്താവിന്നുജ്ഞാനസ്ത്രീ
സൃഷ്ടിക്കെമനുഷ്യജാതി
ജീവപ്രഭുധൂളിയിൽ
നരപുത്രൻസ്വൎഗ്ഗത്തിൽ

൩ എന്റെഹൃദയത്തിലും
ഇപ്പൊൾനീജനിച്ചുപാൎക്ക
നിന്റെ ജ്ഞാനസ്നെഹവും
പൂൎണ്ണംഎന്റകത്തുവാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെഎങ്കൽകാണെണം

൩൮

൧ വന്നെസൽപരദെശി
ദരിദ്രർപാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചുംദുഃഖിപ്പിൻ
സന്തൊഷംസ്വൎഗ്ഗത്തിൽ
കളഞ്ഞുദെവക്രുദ്ധം [ 39 ] തീൎത്താലുംപാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ

൨ വെളിച്ചമിന്നുദിച്ചു
കഴിഞ്ഞുനീണ്ടരാ
പിശാചിനെകെട്ടിച്ച
ആത്മാവിൻരക്ഷിതാ
വൽപെടിനീങ്ങലായി
വിശ്വാസംമണ്ണിൽനിന്നു
പിതാവിൻസ്വൎഗ്ഗത്തിന്നു
കടപ്പാൻവഴിയായി

൩ ഞാൻപാഞ്ഞിടയരൊടും
ആ തൊട്ടിനൊക്കുന്നെൻ
സൽകന്യകാതലൊടും
ഉടൽതടവുന്നെൻ
എൻമാംസം എല്ലും നീ
നിൻരാജ്യനാൾവരട്ടെ
നിൻഇഷ്ടംനടക്കട്ടെ
എങ്ങുംസഭാപതി

൩൯

൧ യെശുപെർക്രിയയും
ശിശുവും വൃദ്ധനും
ശ്രുതിപ്പെട്ടാർ [ 40 ] സ്നെഹം നിറഞ്ഞവൻ
ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽപാൎത്തവൻ
സ്തുതിപൊരുൾ

൨ ദാനംപകൎന്നവൻ
മാനംകുറഞ്ഞവൻ
സൎവ്വരാജാ
സകലർജീവിപ്പാൻ
അകലുംഅച്ചനിൽ
പകരുംരക്തവും
പൎവ്വതത്തിൽ

൩ സ്വൎഗ്ഗത്തിൽകെറിയ
മാൎഗ്ഗത്തിൽപിന്നട
ശിഷ്ടകുലം
വെറുവീടില്ലയെ
ചെറുവിട്ടൊടിനാം
കെറുകയെല്ക്കുവാൻ
ഇഷ്ടപരം

൪൦

൧ സലാംപറഞ്ഞിട്ടുണ്ട
നിന്നൊടലൊകമെ
മതിനിൻവെശ്യചുണ്ടു [ 41 ] ചിരിച്ചുചും‌മ്പിച്ചെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദ്രവ്യവാസം
നൽമന്നശുദ്ധപാൽ

൨ വിശക്കിൽഅന്നപാനം
തരുംപിതാക്കരം
കീഴ്വാസന്തവസാനം
മെൽവാസന്താരംഭം
ഈരാജ്യെമുമ്പനാകാം
എല്ലാരിലും പിന്നൊൻ
സന്തൊഷത്തൊടുചാകാം
ജീവാഗ്രഹമുള്ളൊൻ

൩ നിന്നെതീൻപണ്ടം ആക്കും
കാരുണ്യത്താലെനാം
വീഞ്ഞപ്പത്തൊടവാക്കും
നുകൎന്നുജീവിക്കാം
സ്വൎഗ്ഗെനിൻപുരത്തൊഴം
എനിക്കുമാംപ്രഭൊ
ഈനാക്കുസ്നെഹആഴം
അളന്നുചൊല്ലുമൊ [ 42 ] ൧ പ്രിയമുള്ളപുസ്തകം
നിന്നെഎങ്ങിനെസ്തുതിക്കാം
മന്നാനിന്നെതിന്നെണം
നിന്നെപാലുപൊൽകുടിക്കാം
പാപവ്യാധിമരണം
നീക്കാനാകുംഔഷധം

൨ നീകൊടുക്കുംപലിശ
ശാത്താനമ്പുകൾവിലക്കും
നിത്യപടകൂടുന്ന
ശത്രുവിനെനീഅടക്കും
സൎവ്വലൊഹങ്ങളെക്കാൾ
ഉറപ്പുള്ളദെവവാൾ

൩ ഹാകടൽനിന്റാഴത്തിൽ
ഒളിച്ചെച്ചഎത്രമുത്തു
നിങ്കൽനൂണുതെടുകിൽ
മലഎത്രപൊൻകൊടുത്തു
വയൽനിന്റെനൽകതിർ
കൊയ്താൽഇല്ലതിൽപതിർ

൪ ദെവകാറ്റിൽ ആടുന്ന
കെദ്രുകൾനിറഞ്ഞകാട
ഉച്ചവെയിൽആറ്റുന്ന
നിഴലുള്ളപുഷ്പനാട [ 43 ] പണ്ടെടുത്തഭാരത്തെ
നാംഇറക്കിപാൎക്കുകെ

൫ നീനക്ഷത്രവാനവും
എത്രെമിൻപ്രകാശത്തിന്ന
വഴികാണിക്കുന്നതും
ഒന്നുകപ്പലൊട്ടത്തിന്നു
ഒളംകാറ്റുംവൎദ്ധിച്ചാൽ
മതിനീഉദിച്ചതാൽ

൬ ശ്രീകുഞ്ഞാട്ടിൻസ്തുതികൾ
പാടിവൎണ്ണിക്കുംസംഗീതം
കെട്ടൊകൊടിനാവുകൾ
ഇല്ലതാനുംവിപരീതം
ഞാനുറങ്ങിപൊംവരെ
പാടു എന്റെടയനെ

൪൨

൧ ചാവിൻ കെട്ടിനെ കഴിച്ച
എഴുനീറ്റമാനുജൻ
ഭൂമിദെവനെജയിച്ച
തൊല്പിക്കുന്നനായകൻ
വാഴുകസൎവ്വെശപുത്ര
ഞാനുംസെവിക്കാമല്ലൊ
ക്രൂശെനിന്റെരാജ്യമുദ്ര [ 44 ] എങ്കൽഇടുകപ്രഭൊ

൨ ചെൎത്തെടുത്തപാപഭാരം
നീഇറക്കികളഞ്ഞാൽ
നിന്നെവിട്ടവ്യഭിചാരം
ക്ഷമിച്ചിട്ടമാറ്റിയാൽ
ഞാനുംനിണക്കിഷ്ടവൊളം
പിന്നെചെല്ലാംയുദ്ധത്തിൽ
ശാത്താൻമാംസവുംഭൂഗൊളം
തൊല്പിക്കാംനിൻകൊടിയിൽ

൩ ഞാൻ ശ്മശാനത്തിൽകിഴിഞ്ഞാൽ
നിൻശവത്തെഒൎക്കുന്നെൻ
ഉള്ളമെനീകെട്ടഴിഞ്ഞാൽ
അബ്‌ബകൈയിൽഎല്പിപ്പെൻ
മാംസത്തെപൊടിക്കകീടം
എഴുനീല്ക്കുംനാൾ വരും
ഒരൊവീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും

൪൩

൧ ദെവശുദ്ധാത്മാ
മെവികൊൾ്വാൻവാ
മാംസമായെ നിത്യമാട്ടി
കൺകാണാത്തസത്ത്യംകാട്ടി [ 45 ] താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨ ചത്തൊർഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കാറ്റെനിന്നാൽഅഗ്നിസ്നാനം
ശുദ്ധവാക്കെടുക്കുംജ്ഞാനം
വാൾനീവെട്ടുകെ
നാൾഉദിക്കുകെ

൩ സ്നെഹംസൃഷ്ടിക്കെ
ദെഹംനിണക്കെ
ഇഷ്ടവാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവുപൊൽപിടി
നാവു–കൺ–ചെവി

൪ ബീജശക്തിയിൽ
നീചനൂടെനിൻ
മതിഎന്നിൽനിന്നാശ്വാസം
ചാവെവാവാപരിഹാസം
ലൊകത്തിൽഭയം
ശൊകത്താൽജയം

൪൪

൧. ആദംജന്മമായിപിറന്ന [ 46 ] ശാപമൃത്യുല്പന്നന്മാർ
നിങ്ങളിൽകൃപാസമ്പന്ന
ദെവമക്കളായതാർ
ആന്യജാതൻകൈപിടിച്ചു
അവൻരക്തസ്നാനത്തുൾ
കൂടിചത്തൊൎക്കായിലഭിച്ചു
പുനൎജ്ജന്മത്തിൻപൊരുൾ

൨. ആത്മദെഹംഒക്കപുക്കു
പാപം എന്ന ദുൎവ്വിഷം
ദെവസാദൃശ്യനുറുക്കു
ഒന്നെപാപബൊധകം
ദൂരെവെളിച്ചംകണ്ടിട്ടും
യാത്രക്കായ്ബലംകിട്ടൊ
ദുശ്ശുശ്രൂഷദ്വെഷിച്ചിട്ടും
വിട്ടിട്ടില്ലഫരവൊ

൩. ചെങ്കടൽനിന്നെസ്തുതിക്കാം
വീണ്ടെടുത്തഇസ്രയെൽ
അഗ്നിതൂൺനിന്നാൽജയിക്കാം
നിന്നാൽനില്പാംകരമെൽ
പെട്ടകത്തിൽതിരഘൊഷം
ഇടിശബ്ദംകെട്ടുനാം
പെടിയാഞ്ഞുബഹിർദൊഷം [ 47 ] സ്വസ്ഥംഉൾഎന്നറിയാം

൪. വെള്ളംചൊരയൊടുംകൂട
ആത്മാവെനീസാക്ഷിതാ
നീതിവസ്ത്രത്തെ നാം ചൂട
ആയുധത്താൽനമ്മെകാ
സൂക്ഷിക്കപ്രഭൊനിൻവീടു
ദയ ചെയ്തുപാർഇതിൽ
നമ്മാൽനിൻപെരമ്പിന്നീടു
ആംവരെചെയിനിൻതൊഴിൽ

൪൫

൧ എല്ലാദ്രവ്യത്തിൽവിശിഷ്ടം
തൃപ്തിയാകുന്നപ്രഭൊ
യാവന്നായിനിൻരസംഇഷ്ടം
വെറെരസംതെടുമൊ
ഇങ്ങും–അങ്ങും–മെലും–കിട്ടും–
തിരഞ്ഞാലുംആശവീഴും
ദൂരെനിന്നെകണ്ടവൻ
പെടിയെജയിച്ചവൻ

൨ നിന്നെ വാങ്ങിഎല്ലാംവില്ക്കും
മനസ്സിന്നലാഭമായി
ബന്ധുവിടുംപൊൾനീനില്ക്കും
കാട്ടിൽകെൾ്പിക്കുനിൻവായി [ 48 ] നിന്റെആത്മാവൊടപറ്റും
ആത്മാവിനെഎന്തകറ്റും
നിന്നെകൈപിടിച്ചതാൽ
നിലനിന്നുനൊന്തകാൽ

൩ ഭാഗ്യംനിറവുള്ളദെവ
വന്നുപാർഎന്റുള്ളത്തിൽ
പുത്രൻമൂലംഎങ്കൽമെവ
ശുദ്ധമാക്കുകെനിന്റിൽ
നമ്മെകെട്ടുകെവിശ്വാസം
ചിലനാളൊചിലമാസം
പിൻകല്യാണനെരംനാം
നിത്യത്തൊളംഭൊഗിക്കാം

൪൬

൧ മനുഷ്യർനാടും കാടും
ഉറങ്ങിയെ നാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
കൊടുക്കലൊകവെളിച്ചം

൨ സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ [ 49 ] നിന്നാൽപ്രകാശിക്കുന്ന
മീൻകൂട്ടംപൊൽമിന്നുന്ന
വിണ്ണൊനായിഞാൻഉണരുകെ

൩ കിടപ്പാൻനെരംവന്നു
കൈകാൽതലഉഴന്നു
നിദ്രെക്കുചായുന്നെ
ചാവിന്നിതടയാളം
പുലൎന്നിട്ടൂതുംകാളം
നീപുത്തുടുപ്പതരികെ

൪ നമ്മെനിന്നൊടിണക്കി
ശത്രുഭയംവിലക്കി
തൃകാവൽകാരെതാ
ചിറകുകൾവിരിച്ചു
നീകുഞ്ഞൂകൾവലിച്ചു
ഒരമ്മെപൊലെമൂടുകാ

൪൭

൧ നമ്മൊടുനിന്റെകൃപ
ഇരിക്കയെശുവെ
എന്നാൽകഠൊരനൃപ
ഉപായംവെറുതെ

൨ നമ്മൊടനിന്റെവാക്യം
പാൎപ്പിക്കദയയാ [ 50 ] എന്നാൽവെണ്ടുന്നഭാഗ്യം
പിൻതുടരുംസദാ

൩ നമ്മൊടനിൻപ്രകാശം
മതിലായിനില്പിച്ചാൽ
നശിച്ചുബുദ്ധിനാശം
നെരെനടക്കുംകാൽ

൪ നമ്മെലെനിൻശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്കസൎവ്വവാഴി
നമ്മിൽനിൻവൻപൊരുൾ

൫ നമ്മിൽനിൻഇളകാത്ത
ധ്രുവത്തെ നട്ടിരി
ചാവിൽനമ്മെമാറാത്ത
നാട്ടാക്കിയാൽമതി

൪൮

൧ രാജാതിരാജാവിന്ന
തിരുമുൽകാഴ്ചക്കായി
കിഴക്കിരിട്ടിൽനിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെവന്നു
ത്രിശാസ്ത്രീവരന്മാർ
പൊന്മീർസാമ്പ്രാണിതന്നു [ 51 ] ശിശുവെവന്ദിച്ചാർ

൨ തൃമുമ്പിലിഷ്ടത്രീയും
ഇപ്പൊഴുംവെച്ചെക്കാം
എന്നാലെഞാനുംനീയും
പ്രസാദംവരുത്താം
ബെത്ത്ലെമിലുള്ളസത്രം
പൊയെത്തിചെരുവാൻ
ഉദിച്ചുസന്നക്ഷത്രം
കണ്ടൊള്ളാംആൎക്കുവാൻ

൩ ആമീരിൻകൈപ്പാൽഎതു
വെക്കട്ടെസ്വാദുതെൻ
വെണ്ടാസമ്മാനഹെതു
ഞാൻകാട്ടിതരുവെൻ
ചെയ്തെണ്ണിചൊന്നപാപം
നീഒൎത്താൽകണ്ണുനീർ
കൈപ്പാകുംഅനുതാപം
തന്നെക്കുംഅതുമീർ

൪ പൊന്നെന്നവഴിപാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
പാഴായനെഞ്ഞുകാട്ടിൽ
അകപ്പെടാത്തതാൽ
നീശുദ്ധമുള്ളസ്വൎണ്ണം [ 52 ] മെലെറിവാങ്ങിവാ
നവാത്മാവശ്യകൎണ്ണം
സ്വൎഗ്ഗീയാഭാവംതാ

൫ ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻഎങ്ങിനെതരാം
കെട്ടാലുംസൎവ്വപ്രാണി
സ്രഷ്ടാവിൻസ്തുതിക്കാം
നിത്യംവാനൊർസ്വരൂപം
ചെയ്യുംപ്രകാരത്തിൽ
അപെക്ഷസ്തുതിധൂപം
കത്തിക്കനിൻതൊഴിൽ

൪൯

൧ ജീവൻമദ്ധ്യത്തിങ്കൽനാം
ചാവിൽഉൾ്പെടുന്നു
കൃപാഎങ്ങിനെവരാം
തൂണആരനില്ക്കുന്നു
മദ്ധ്യസ്ഥനെഅല്ലാതെ
പാപാൽനാംമാണ്ടുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ [ 53 ] ത്രിയെകപതെ
ചാവിൽനാംമുങ്ങാതെ
രാവിൽഒളിയെകാണ്മാൻ
കൃപചെയ്താലും

൨ ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീമുമ്പനായ്കടന്നു
പിതാവിന്നിത്യസമ്മതി
ഇങ്ങൊട്ടാക്കിനിൻബലി
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ഇന്നുംനാംനടന്നു
നിൻവാഗ്ദത്തംപ്രാപിപ്പാൻ
കൃപചെയ്താലും

൩ മൃത്യുമദ്ധ്യത്തിങ്കലും
ൟവിശ്വാസംതാങ്ങും
സാത്താൻഎറ്റൂപൊകിലും
കുട്ടിക്കഞ്ചിവാങ്ങും [ 54 ] വാക്കാത്മാശ്വാസംഎറും
ൟമാംസത്തായസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൺ
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ
ത്രിയെകപതെ
ലൊകകൊളുംചെറും
വിട്ടെന്നെക്കുംവാഴുവാൻ
കൃപചെയ്താലും

൫൦

നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
നാംവളൎന്നുനിന്റെസെവ
ചെയ്വാൻനമ്മെസൽകരി
ഗുണമെല്ലാംനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി
സ്വൎഗ്ഗത്തിങ്കൽഅന്നപാനം
നമുക്കുണ്ടായാൽമതി [ 55 ] ൫൧

൧ ക്രിസ്തപിതാവതരുംസമാധാനം
ൟലൊകവരങ്ങളിൽഅന്യവരം
ചഞ്ചലമാനസത്തിന്നൊളിസ്ഥാനം
പരാഭവകാലത്തിലുള്ളജയം
അച്ചാരംഇതൊന്നുഭവാനടിയന്നു
കല്പിച്ചതിനാൽ നിനയാത്തതുവന്നു

൨ സന്ധിപുകഴ്ത്തിയദൂതരെവെച്ചു
യഹൂദയിൽഅവതരിച്ചശിലൊ
എങ്ങുമപൊസ്തൊലകൂട്ടമയച്ചു
നിൻരക്തഫലംപറയിച്ചഗുരൊ
എനിക്കുംഈദൂതപ്രവാചകഗാനം
സ്ഥിരീകരിക്കെണമെനിൻസമാധാനം

൩ മൽസരദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരുസന്ധികറാർ
ക്രിസ്തനുകത്തടിഎറ്റവഹിച്ചു
സഹിച്ചവർസന്ധിപുരംപുകുവാർ
അപ്പൊഴെതുടങ്ങുകനൂതനഗാനം
നീവാഴുകഞങ്ങളുടെസമാധാനം

൫൨

൧ തൻക്രൂശെയെശു ഏല്ക്കുവാൻ
യരൂശലെമിൽ കെറിയാൻ [ 56 ] സ്വരക്തംഒഴുകുംസ്ഥലം
മാശക്തനുംആരൊഹണം

൨ യരൂശലെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപൊം
ജഡത്തിന്നുഗ്രമെങ്കിലും
നടത്തംസ്വസ്ഥതാംതരും

൩ കരച്ചൽഅല്ലൽവ്യാധികൾ
ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിചത്തതും
പരത്തിൽനാംമറന്നിടും

൪ ഭയംവിലക്കികെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസംകണ്ടുസുഖിപ്പൊർ

൫൩

൧ ഹാരക്തംനിന്ദകുത്തും
മുള്ളിൻകിരീടത്തെ
കെട്ടീട്ടുംകൎണകെടുത്തും
താണായശിരസ്സെ
പണ്ടെത്രഅലങ്കാരം
തെജസ്സുംനിൻഅണി
ഇന്നത്രെപാപഭാരം [ 57 ] കൊണ്ടുള്ളവൻപിണി

൨ ഈവായിൽനിന്നുറ്റീച്ച
വാക്കെഴുകെട്ടുനാം
ഇപ്പാരിൽഅഭ്യസിച്ചു
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെഅറിഞ്ഞു
കൂടായ്കകൊണ്ടുനീ
ഇവൎകളിൽകനിഞ്ഞു
ക്ഷമിക്കുകെ ഇതി

൩ മനുഷ്യജാതിഭ്രാതാ
അമ്മെക്കിതാമകൻ
ശിഷ്യന്നതാനിൻമാതാ
ഇതിപറഞ്ഞുടൻ
എദെനിൽനീഎന്നൊട
ഇന്നെത്തുംനിശ്ചയം
എന്നൊരുകള്ളനൊടു
സന്തൊഷകല്പിതം

൪ ഹാലമ്മസബക്താനി
എലിഎലി എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊഅകപ്പെട്ടാൽ
അഹൊ എനിക്കുദാഹം [ 58 ] എന്നെന്തിന്നീവിളി
സമാപ്തംനിൻനിൎവ്വാഹം
സമാപ്തം മാബലി

൫ പിതാവെഎൻ ആത്മാവെ
നിൻകയ്യിൽ എല്പിച്ചെൻ
എന്നിപ്രകാരം ചാവെ
ജയിച്ചുകാണുന്നെൻ
ആമുൾതറെച്ചനെറ്റി
മുടിഅണിഞ്ഞിടും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും

൫൪

൧ ഹെക്രൂശയിൽ തറച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടുംചികിത്സനിൻപവിത്ര
ഹൃദയം ദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യ പൂൎണ്ണ ഹൃദയം
എബ്ബാധചാവെയുംതടുത്ത
മഹാത്മനെങ്ങെൻആശ്രയം

൨ പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ [ 59 ] ആനെഞ്ഞെനിക്കും നീ തുറന്നു
നിൻസമാധാനം താഗുരൊ
നീർചൊരയും ഒലിച്ച പക്ഷം
കഷ്ടാനുഭവക്കാൎക്കിടം
ആശ്വാസകാരണങ്ങൾ ലക്ഷം
അതിൽഞാൻരുചികാണെണം

൩ നിന്നെനൊക്കാത്തകണ്ണുസൃഷ്ടി
മൊഹഭയങ്ങൾക്കുൾപെടും
ശിമൊനെഎതിരെറ്റദൃഷ്ടി
എതിൎത്താൽ അത്രെകഴിയും
നിൻഒളിവിൽഞാൻഒളികാണും
നിൻകണ്ണീർ ഒൎത്താൽ കരയും
കൎണജ്വാലയാൽനീഎങ്കൽവാണും
ശുദ്ധീകരിച്ചുമരുളും

൪ പണ്ടിത്രദീനക്കാൎക്കും ചാച്ച
ചെവിഎനിക്കുംചായ്ക്കെണം
നാൾതൊറുംഞാൻനിൻചൊരമാച്ച
കടക്കണക്കുചൊല്ലെണം
സ്വീകാരപ്രാൎത്ഥനാസ്തുതിക്കു
നിത്യംതുറക്കുകെചെവി
അയക്കദാസന്റെധ്വനിക്കു
ആം ആമെൻ എന്നമാറ്റൊലി [ 60 ] ൫൫

൧ അവൻമാത്രം വന്നാൽ
അവൻനില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടംവന്നുമനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളംഅത്രെഒർസന്തൊഷം

൨ അവൻഇരിക്കട്ടെ
വെറെവെണമൊ
കള്ളൻകാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരംഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കം

൩ അവനുള്ളദിക്കു
എന്റെജന്മംതാൻ
അവകാശം എന്നെനിക്കു
ഒരൊകാഴ്ചകാണിപ്പാൻ
ഒൎത്തുംമറന്നിട്ടും
ഉള്ളനെകർഅങ്ങകണ്ടുകിട്ടും

൫൬

൧ ഒർദെഹത്തെമറപ്പാൻ
സ്നെഹാൽകരയുംനാം [ 61 ] അനിത്യതെനിനപ്പാൽ
കണ്ണിന്നുനീരുണ്ടാം

൨. വാഗ്ദത്തം ഒന്നുപൊക്കും
ഭയംകരപ്പൽമൎണ
മയക്കില്ലാതെ നൊക്കും
സ്വൎഗ്ഗംവിശ്വാസക്കൎണ

൩. പിതാവിൻചൊൽപരീക്ഷ
ചെയ്താൽആശ്വാസമായി
നില്ക്കെണമീപ്രതീക്ഷ
വിത്താൽഉണ്ടാകും കായി

൪. ദുൎബലമായവിത്തും
ഇട്ടാൽ പ്രബലമാം
ആദാമ്യദെഹംചിത്തും
ഖരൂബ്യശൊഭയാം

൫. നീ വീണ്ടെടുത്തഗൊത്രം
ചെൎത്തെഴുനീല്പിച്ചാൽ
ശെഷിപ്പതത്രെസ്തൊത്രം
മറന്നുപൂൎവ്വമാൽ

൫൭

൧ അല്പകാലം മണ്ണിൽപാൎത്തുനീ
ജീവിക്കും എൻ പൊടി
പുനരുത്ഥാനം [ 62 ] സൃഷ്ടിച്ചവന്റെദാനം
ഹല്ലെലുയ്യാ

൨ ചാകെണം വിതച്ചതൊക്കയും
ചത്താറെ ജീവിക്കും
മണിക്കുൾധാന്യം
ൟനിന്ദ്യത്തൂള്ളെമാന്യം
ഒളിച്ചുണ്ടെ

൩ ആദ്യവിളവായജ്യെഷ്ഠനെ
ഒൎത്താശ്വസിക്കുകെ
അവൻവിളിച്ചു
വിതച്ചതുയിൎപ്പിച്ചു
പ്രത്യക്ഷനാം

൪ സ്വപ്നംകണ്ടുണൎന്നഭാവംനാം
മിഴിച്ചുനില്ക്കയാം
അങ്ങില്ല യുദ്ധം
എവ്വിടവുംവിശുദ്ധം
എങ്ങുംസ്തുതി

൫൮

പ്രഭൊനീദെഹപുഷ്ടി
മുഴുപ്പാനൂട്ടുന്നു
മനസ്സിലുംസന്തുഷ്ടി
തൃവാക്കിനാൽകൊടു [ 63 ] ൫൯

വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർ ഉണ്ടല്ലൊ
മനശ്ശരീരകാംക്ഷയും
നീ തീൎക്കുക എല്ലാരിലും

൬൦

൧– ശ്വാസംമുട്ടാതെഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കദാസനെവാഴ്ത്തെണമെ

൨– ലക്ഷംഅനാഥരെതൽക്ഷണം താൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩– ഗ്രാമവനങ്ങൾ ആകാശകടൽ
ക്ഷാമംഅകറ്റിഭരിച്ചവന്റെ
നാമംഉയൎത്തിപുകഴ്ത്തെണമെ

൬൧

൧– നിലനിൽ നിലനിൽ
സീയോൻഎന്നപൎവ്വതം
ജാതികൾകടൽതരംഗം
പൊലലച്ചുപൊങ്ങിലും
നിന്റെപാറെക്കില്ലഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ
(നിലനിൽ) [ 64 ] നില നിൽ നില നിൽ

൨– നിന്നെകാനിന്നെകാ
സീയൊനെനീശത്രുവിൻ
സൎപ്പകൌശലംസമ്പ്രെക്ഷ
ബുദ്ധിയും ധരിച്ചപിൻ
ശുദ്ധിലൊകത്തിന്നുപെക്ഷ
ഒൎത്തുപാരമാൎത്ഥ്യത്തിൽപിരാ
നിന്നെകാനിന്നെകാ

൩– മിന്നുകമിന്നുക
ചിന്നിക്കയിരിട്ടിൻകൂർ
ദൂരെകാട്ടുനിൻപ്രകാശം
കുന്നിൽവെളിപ്പെട്ടയൂർ
ഒളിമക്കൾക്കൊരുപാശം
ആയ്ചമഞ്ഞാകൎഷിച്ചെറുക
മിന്നുകമിന്നുക

൪– താണുപൊതാണുപൊ
താഴ്കിൽഏറുംനാൾവരും
ഇന്നപത്തുംനാളനൂറും
തെറ്റിസ്നെഹംകുളിരും
കഷ്ടംദ്വെഷ്യംഅവദൂറും
ഒരൊനാൾമുഴുക്കുംഎങ്കിലൊ
താണുപൊ താണുപൊ [ 65 ] ൫– വിശ്വസി വിശ്വസി
സത്യംനാംനിൻവാഴുന്നെൻ
നീരാജാവിൻരക്ഷയല്ല
ഞാൻനിൻ രക്ഷയായകൊൻ
ജീവൻഞാൻനീജീവകല്ല
ഭക്തനെതൂണാക്കും എന്നിതി
വിശ്വസി വിശ്വസി

൬൨

൧ തൊഴരെരക്തം ഒലിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെസ്തുതിയാടും
ഐക്യതയായി ഭൂതലെ നമ്മുടെവായി
യെശുവിൻനാമത്തെപാടും

൨– രൊഗിഗണംഗുണമാക്കിയ തന്നുടെഉക്തി
ശാപനിമഗ്നനരൎക്കവരുത്തിയമുക്തി
സ്നെഹബലം
നിൎമ്മലനീതിജയം
രക്തകളെബരഭുക്തി

൩ ഞാനുംഅലഞ്ഞുതിരിഞ്ഞതുകണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞുവരിച്ചു
സ്നെഹകരാർ
ആക്കിയുറച്ചവനാർ
ചെയ്തതുയെശുതനിച്ചു [ 66 ] ൪ ദാസരിൽഅനുഭാവംവളരെണമെകൎത്താ
ശുദ്ധപതിവ്രതയായ്സഭതീരുകഭൎത്താ
നിൻദയയാ
ഭക്തിയിൽഒർമറിയാ
നിത്യശുശ്രൂഷയിൽമൎത്താ

൫ വാഴ്ത്തുവിൻഎങ്ങുംഅടക്കിയസെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയഹൂദർ
എന്റെമനം
ആടിനെപുകഴെണം
കൂടസിംഹാസനദൂതർ

൬– വെട്ടിയുയൎത്തിടുംആടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയംബഹുമാനം
എന്നിവറ്റിൻ
പാത്രമാംപുകഴുവിൻ
നമ്മുടെആദ്യവസാനം

൬൩

൧ കെൾക്കനിദ്രാഭാരധാത്രി
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുറക്കകൂവുന്നാർ
ഗൊപുരത്തിൽകാവലാളൻ
അതാവരുന്നുമണവാളൻ
ചെന്നെതിരെല്പിൻകന്നിമാർ [ 67 ] സ്വൎഗ്ഗീയനാളുദിച്ചുവാഴുകെ
കരുണയാൽവിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽപൂകുവൊളത്തിൽ
ദിനംഒരംശംതാനിൻശുദ്ധിയിൽ

൬൫

൧– സീയൊൻപുത്രിനിൻരാജാവു
വന്നതാൽസന്തൊഷിക്കെ
താണ്മയുള്ളരക്ഷിതാവു
കഴുതപ്പുറത്തല്ലെ
സമാധാനം
എന്നദാനം
എത്തിപ്പാൻസമീപിച്ചെ

൨– ഞാൻശലെമീൽ അശ്വത്തെയും
എപ്രയീമിൽ രഥവും
സൎവ്വജാതിഛിദ്രത്തെയും
അമ്പും വില്ലുംഛെദിക്കും
നീരില്ലാത്ത
കുഴികാത്ത
ബദ്ധരെഅയച്ചിടും

൩– എൻകരാരിലുള്ള ചൊര
അടിമയെമൊചിക്കും [ 68 ] ദാഹമുള്ളൊൻഅതിൽകൊര
ശുദ്ധിതൃപ്തിയുംവരും
അവൻമാത്രം
ബലിപാത്രം
എന്നപൊലെനിരയും

൪– ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കുംനിൻഅമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കപടയിൽ
ത്വൽപ്രതീതി
നിത്യ പ്രീതി
ശാന്തരാജഎൻമതിൽ

൫– വാതിൽദ്വാരങ്ങൾമഹത്വം
ഉള്ളരാജാപൂകുവാൻ
ആൎന്നുയവിൻഅവൻതത്വം
നീതിയുദ്ധബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കുംപുരാൻ [ 69 ] സ്വൎഗ്ഗീയനാളുദിച്ചുവാഴുകെ
കരുണയാൽവിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽപൂകുവൊളത്തിൽ
ദിനംഒരംശംതാനിൻശുദ്ധിയിൽ

൬൫

൧– സീയൊൻപുത്രിനിൻരാജാവു
വന്നതാൽസന്തൊഷിക്കെ
താണ്മയുള്ളരക്ഷിതാവു
കഴുതപ്പുറത്തല്ലെ
സമാധാനം
എന്നദാനം
എത്തിപ്പാൻസമീപിച്ചെ

൨– ഞാൻശലെമീൽ അശ്വത്തെയും
എപ്രയീമിൽരഥവും
സൎവ്വജാതിഛിദ്രത്തെയും
അമ്പുംവില്ലുംഛെദിക്കും
നീരില്ലാത്ത
കുഴികാത്ത
ബദ്ധരെഅയച്ചിടും

൩– എൻകരാരിലുള്ളചൊര
അടിമയെമൊചിക്കും [ 70 ] ദാഹമുള്ളൊൻഅതിൽകൊര
ശുദ്ധിതൃപ്തിയും വരും
അവൻമാത്രം
ബലിപാത്രം
എന്നപൊലെനിരയും

൪– ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കുംനിൻഅമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കപടയിൽ
ത്വൽപ്രതീതി
നിത്യപ്രീതി
ശാന്തരാജഎൻമതിൽ

൫– വാതിൽദ്വാരങ്ങൾമഹത്വം
ഉള്ളരാജാപൂകുവാൻ
ആൎന്നുയവിൻഅവൻതത്വം
നീതിയുദ്ധബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കുംപുരാൻ [ 71 ] ൬൬

൧ പണ്ടുലകത്തിറങ്ങി
അതായഹൊവവായി
ദൈവീകരൂപഭംഗി
ഇട്ടെച്ചമാംസമായി

൨ അനിഷ്ടംതൻആകാരം
തൻവാക്യംആശ്ചൎയ്യം
മനുഷ്യരാൽധിക്കാരം
ചിരിപ്പുംതൻഫലം

൩ അവൻവഹിച്ചഖെദം
സ്വരൂപിച്ചതുനാം
അവന്റെപ്രാണഛ്ശെദം
നമുക്കുസൌഖ്യമാം

൪ നാംതെറ്റിപ്പൊകുംആടു
പൊലുള്ളസ്വെഛ്ശക്കാർ
മിണ്ടാത്തബലിയാടു
ഇവനല്ലാതെ ആർ

൫ തൻആത്മംകുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവരാജ്യവാഴ്ച
ഈകൈയിൽസാധിക്കും

൬ സ്വതക്തത്തിൻപകൎച്ച [ 72 ] ക്ഷമാനിമിത്തവും
യഥെഷ്ടംതൻകവൎച്ച
സമസൂമായ്വരും

൬൭

൧ സെവചെയ്തുതീൎന്നപ്പൊൾ
ദെവമുമ്പിൽഎത്തിനാം
സ്വാതന്ത്ര്യംപുകഴും
ഹാഎത്രസന്തൊഷം
സെവചെയ്തുതീൎന്നപ്പൊൾ

൨ വൎണ്ണവെഷ ഭെദവും
വൎണ്ണവസ്ത്രമൊടിയും
ഇല്ലാൎക്കുംമാറ്റുണ്ടെ
ഹാഎത്രസന്തൊഷം
വൎണ്ണവെഷഭെദം പൊം

൩ പട്ടുടുത്തുനില്ക്കുന്നാർ
അട്ടുകുഞ്ഞിൻ ശിഷ്യന്മാർ
വിശുദ്ധകൂട്ടക്കാർ
ഹാഎത്രസന്തൊഷം
പട്ടുടുത്തുനില്ക്കുമ്പൊൾ

൪ ആസനംഒരൊന്നിലും
വാസംനീതിക്കൂട്ടൎക്കും
സഭാമദ്ധ്യെ പ്രഭു [ 73 ] ഹാഎത്രസന്തൊഷം
ആസനത്തിരിക്കുമ്പൊൾ

൫ ജീവന്റെകിരീടങ്ങൾ
ശ്രീവദ്രാജപുത്രന്മാർ
ജയിച്ചതാൽകൊൾ്വാർ
ഹാഎത്രസന്തൊഷം
ജീവന്റെകിരീടത്താൽ

൬൮

൧ എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്‌ബാവിളിഎൻവഴിവാടു
അതിന്നുചായ്ക്കശ്രൊത്രം

൨ തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡു
പിശാചുകണ്ടുടൻപിന്വാങ്ങി
സൂക്ഷിച്ചതെനിൻകണ്ണു

൩ ഈജീവൻഒക്കനിന്റെകാഴ്ച
കെടെണംലൊകസംഗം
ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കഒരൊഅംഗം

൪ എൻവാക്കുഭാവംക്രിയവെഷം
ദൈവീകമാം വരെക്കും [ 74 ] ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും

൫ അതെനീഎങ്കൽആദിഅന്തം
നടുവുമായിരിക്ക
ഞാൻസ്വൎഗ്ഗത്തിൽവരുംപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൬൯

൧ സ്വൎഗ്ഗയാത്രമാത്രമെ
മാൎഗ്ഗസാരമാം
ശിഷ്ടർആശിക്കുന്നതെ
ദൃഷ്ടമാക്കിടാം
ആകാഭുവി
മണ്മഹത്വംചക്രചെൽ
കാണ്മതൊക്കെവിട്ടുമെൽ
മുഖംതിരി

൨ സ്വൎഗ്ഗംഎറി പൂകുവാൻ
സൎഗ്ഗംവിടുക
രാഗബുദ്ധിശക്തിമാൻ
ത്യാഗംശീലിക്ക
ചെയ്വാൻപണി
സുഖത്തിൽഞെളിഞ്ഞുപൊം
ദുഃഖത്തിൽചുരുങ്ങിപൊം [ 75 ] ഈ ദുൎമ്മതി
സ്വൎഗ്ഗത്തൊളംയെശുതാൻ
വൎഗ്ഗധളവായി
സത്തുക്കൾ്ക്ക വെല്ലുവാൻ
ചത്തുമാത്രിയായി
നിൻദൈവം ആർ
ഗുണംഎല്ലാംതൊല്ക്കുകിൽ
തുണഒന്നുംകാണായ്കിൽ
മിണ്ടാതെപാർ
സ്വൎഗ്ഗാൽഅന്ധകാരത്തിൽ
നിൎഗ്ഗതം ഒളി
കാണുദൂതർഏണിയിൽ
താണു കയറി
നീഒർബെതെൽ
നിണക്കായിറങ്ങിയൊൻ
വിണ്ണിലുംകടത്തുവൊൻ
ഇമ്മാനുവെൽ
സ്വൎഗ്ഗത്തിന്നായ്പാടിനാം
ദുൎഗ്ഗചുരവും
രാത്രിയുംകടന്നിടാം
യാത്രതികയും
മെൽഎത്തിഹാ [ 76 ] വെട്ടംഎങ്ങുംകണ്ടിടും
പട്ടണംതലവനും
ഹല്ലെലുയാ

൭൦

൧ പ്രകാശിച്ചരുണൊദയം
അജ്ഞാനരാത്രിയെസ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽപുത്രയശ്ശെവെർ
അത്യന്തകൃപയുള്ളനെർ
എൻരാജാനീഎൻഛത്രം
ചിത്രംമിത്രംപാപനാശം
നിൻപ്രകാശംസിദ്ധസത്വം
സീമയില്ലനിൻമഹത്വം

൨ പിതാവുതന്നപുത്രനെ
ഞാൻഒന്നിനെഗ്രഹിക്കുകെ
ഈരത്നമണിമാത്രം
നിന്നെസുരർഭൂതങ്ങളും
തുള്ളിപ്പൊടിസ്തുതിക്കിലും
ഞാനൊഅതിന്നുപാത്രം
എന്നാൽ നിന്നാൽ പാപികൾ്ക്കും
ദ്രൊഹികൾ്ക്കുംനീങ്ങിക്രൊധം
ഇല്ലദാസരിൽ വിരൊധം [ 77 ] ൩ നീമുഖം ചാച്ചുനൊക്കിയാൽ
എന്നുള്ളംനിൻപ്രസാദത്താൽ
വക്കൊളവുംനിറയും
നിന്നെമറന്നുദൊഷത്തിൽ
ഉൾപ്പെട്ടുവെറെനൊക്കുകിൽ
ഞാൻതന്നിയെവലയും
താണു കാണുഎൻനിൎവ്വാഹം
എന്റെ ദാഹം ജീവാഹാരം
താനിൻ സുവിശെഷസാരം

൪ വാക്കാത്മാചൊര ദെഹവും
മുന്നിനയാത്തക്ഷമയും
നീഎറതന്നഎനിക്കും
നീഎവിടെവസിക്കുമൊ
അങ്ങത്രെഞാനും എൻപ്രഭൊ
സൂൎയ്യാഎപ്പൊൾഉദിക്കും
ശാന്തകാന്തഇഹലൊകം
പൂൎണ്ടശൊകംതീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം

൭൧

൧ കെൾ്പിൻഇന്നുംവിതക്കാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം [ 78 ] വെലയിൽഉത്സാഹിപ്പിൻ
ദ്രവ്യവിത്തുകിട്ടുവാൻ ഞെരുക്കം
വെലയിൽവിശ്വസ്തരുംചുരുക്കം

൨ മാംസത്തിൽഫലംഒരാതെ
വാളിപ്പൊയ എത്രനാൾ
ക്ഷാമക്കാലംനിനയാതെ
മിനക്കെട്ടതെത്ര ആൾ
നല്ല വെലക്കാകും പരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം

൩ കുടിയാൻനിലം അടക്കി
നല്ലവെലി കെട്ടെണം
വാളുമ്മുൻപുനംവയക്കി
കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪ ദെവനാമത്തിൽഅദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കുംഅനുഗ്രഹം
ക്ഷമയൊടെകാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫ എന്റെവെലയെമറന്നു [ 79 ] എന്നുനീവിലാപിക്കും
ആശനഷ്ടമാകുംഅന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൭൨

മശീഹയിൽവിളങ്ങുംസ്നെഹം
ഞാൻവിസ്മയിച്ചാരാധിപ്പെൻ
കൃമിക്കു തന്നതിൽസന്ദെഹം
കളഞ്ഞുരച്ചാനന്ദിപ്പെൻ
എൻഅഹംഭാവംനീവിഴുങ്ങും
ഞാൻസ്നെഹക്കടലുള്ളിൽമുങ്ങും
പടച്ചമുമ്പിലുംഎൻനാമം
വരച്ചുജീവപുസ്തകെ
യുഗാന്തത്തിൽവരുംവിശ്രാമം
അപ്പൊഴുംനിശ്ചയിച്ചുമെ
എത്രെദിനംനിൻഅധികാരം
അത്രെയുംഎന്റെമെൽവിചാരം
നിൻരൂപത്തിൽമനുഷ്യവംശം
അന്നെന്നെയുംനിൎമ്മിച്ചു നീ
എനിക്കാദാമ്യപ്പിഴയംശം
ഉണ്ടായതെവഹിച്ചുനീ [ 80 ] നീനരപുത്രനായ സ്ഥാനം
എത്തിച്ചെനിക്കുദിവ്യമാനം

൪ മെലെഞാൻദിവ്യനായ്സുഖിപ്പാൻ
നീദീനനായിഭൂമിയിൽ
ഞാൻഅബ്‌ബഎന്നതെളിവിപ്പാൻ
നീസംശയിച്ചക്രൂശയിൽ
എനിക്കനുഗ്രഹംനിൻശാപം
ഞാൻദെവനീതിനീയൊപാപം

൫ ചാവൊളംപൊരുതുകരഞ്ഞും
വിയൎത്തുമുള്ളസ്നെഹമെ
ഈഅമ്പില്ലാത്തഎന്റെനെഞ്ഞും
നിൻജ്വാലയാൽകൊളുത്തുകെ
എപ്പൊഴുംഎങ്കൽഉണ്ടുപെക്ഷ
അതിൻചികിത്സനിൻഅപെക്ഷ

൬ ഇരിക്കനീഎൻഅവകാശം
ചരാചരത്തിൽഎൻമുതൽ
എൻരാത്രിയിങ്കൽഉൾപ്രകാശം
എൻഒട്ടംതീൎന്നാൽഎൻപകൽ
നിൻകൈക്കൽവാങ്ങും പുതുദെഹം
അതെന്നുംവാഴ്ത്തും നിന്റെസ്നെഹം

൭൩

൧ ഇത്രസ്നെഹിച്ചനിണക്കു [ 81 ] നിത്യംആകവന്ദനം
വൈരിയൊടനീകണക്കു
തീൎത്തുചെയ്തുപകരം
നീമരിച്ചക്രൂശയിൽ
മുട്ടുകുത്തിപാൎക്കയിൽ
വെണ്ടാഭൂമിയൊടാകാശം
ഒന്നെഉള്ളുസ്നെഹപാശം
രക്ഷിതാനിണക്കീപീഡ
വന്നപ്പൊൾഞാൻഎവിടെ
ലൊകവിദ്യപാപക്രീഡ
വമ്പിത്യാദിയിൽഅത്രെ
നിന്നെകുത്തുംപാപമുൾ
ഒന്നുംഇല്ലീനെഞ്ഞിൻഉൾ
ഇങ്ങിനെവിടാതെപാപം
ചെയ്തത ഇന്നുഎന്റെതാപം
ദൊഷംകണ്ടുനൊമ്പുധൎമ്മം
ജപവുംതുടങ്ങും നാൾ
നീവിളിച്ചു– വെണ്ടാകൎമ്മം
ഞാൻഈ യെശുനിന്റെആൾ
സാക്ഷാൽഞാൻപ്രമാണനൂൽ
പെസ്‌ഹയ്ക്കായകടിഞ്ഞൂൽ
ഉൾതികഞ്ഞദെവസ്നെഹം [ 82 ] ശാപഗ്രസ്തമൊഎൻദെഹം

൪ എന്നുകെട്ടുമാറിദണ്ഡം
അല്ലെനിക്കധീനൻഞാൻ
ഇനിമെൽഞാൻനിന്റെഖണ്ഡം
തലയായതമ്പുരാൻ
എന്നെനൊവുചാവിലും
നിണക്കൊപ്പമാക്കിലും
പുരമൂടിനിന്റെനീതി
അകപ്പൂൎത്തിനിന്റെപ്രീതി

൭൪

൧ പിള്ളകൾ്ക്കനല്ലസ്നെഹി
ആയുദിച്ചയെശുവെ
നീപടച്ച എന്റെദെഹി
കൂടനിന്നെവന്ദിക്കെ

൨ കവിതീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ
ഉള്ളംഅത്രെശുദ്ധമാക്കു
വാക്കുംനല്ലതാംഗുരൊ

൩ നിന്നെപൊലെഞാനുംകെറ
എൻപിതാവിൻആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദംജനിക്കവെ [ 83 ] ക്കെട്ടുചൊദിപ്പാനും നാണം
വെണ്ടയെന്റെഭാവത്തിൽ
വശമാക്കനിൻപ്രമാണം
മുഖ്യമാകഎൻ തൊഴിൽ
താനുംഅമ്മയച്ചസ്ഥാനം
കല്പിച്ചാചരിച്ചപ്പൊൽ
ഞാൻ അവൎക്കുംആകമാനം
വാൎദ്ധക്യത്തിൽഊന്നുംകൊൽ
മുപ്പത്താണ്ടുതക്ഷകൎമ്മം
ചെയ്തുവന്നതഒൎക്കുമ്പൊൾ
ഇങ്ങും വെണ്ടരാജധൎമ്മം
മതിജീവനത്തിൻകൊൾ
നാളെക്കരുതെവിചാരം
എന്നതുംനിൻകല്പിതം
ഇന്നുതന്നഗുണഭാരം
ഒൎത്തുനിത്യംവാഴ്ത്തെണം
പാത്രംഅല്ലീദുഷ്ടബുദ്ധി
ഇത്രനന്മയ്ക്കുംപ്രഭൊ
ഈവല്ലാത്തനെഞ്ഞിൽശുദ്ധി
ഒരുനാളുംഎത്തുമൊ
എപ്പെർപ്പെട്ടദൊഷമുക്തി
അടിയന്നുകിട്ടുവാൻ [ 84 ] നല്ലതക്കംശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ

൧൦ ഞാൻഅലറുംസിംഹനാദം
സൂക്ഷിപ്പാൻപൊരാത്തവൻ
പൊരുമെനിൻആശീൎവാദം
നീഎല്ലാംഅറിഞ്ഞവൻ

൧൧ ബാലൎക്കഏകുംഅഭിഷെകം
എന്റെമെൽപകൎന്നരുൾ
കള്ളംഏറുംസത്യംഏകം
നില്ക്കഞാൻപ്രകാശത്തുൾ

൧൨ ഞാൻപിഴച്ചാൽ നിന്റെരക്തം
എനിക്കായ്‌വിളിക്കെണം
ആടുഞാൻ എന്നിട്ടുശക്തം
ആയകൈഎൻ ആശ്രയം

൧൩ വൎദ്ധിക്കുംഎൻദൊഷത്താലെ
എന്നെദ്വെഷിച്ചു തൃക്കൺ
വെൎത്തിരിയുംമുമ്പിനാലെ
ഇന്നെന്നെമറെക്കമൺ

൧൪. എപ്രകാരത്തിൽ ആയാലും
ഞാൻനിന്നൊടിരിക്കെണം
യെശുഎന്നെകാണിച്ചാലും
സ്വൎഗ്ഗത്തിൽനിൻവൈഭവം [ 85 ] ൭൫

ചാവിനെജയിച്ചവീര
മാവിശെഷംനിൻപണി
സല്ഗുണത്താൽദൊഷം തീര
ഗൊല്ഗതാവിൽചത്തുനീ
ഛിന്നദെഹത്തെകുഴി
തന്നിൽഇട്ടുടൻശരീരെ
നീതിക്കായുയിൎത്തപ്പിൻ
ഭ്രീരിനീങ്ങിവാഴ്ത്തുവിൻ
പൂട്ടവെണ്ടയാത്മദ്വാരം
കൂട്ടരെകാണ്മാൻവരും
ദൈവപുത്രനെസല്കാരം
ചെയ്‌വാൻആർഒരുങ്ങിടും
കുറ്റംഞാൻകുഴിച്ചിടും
മുറ്റുംഈപുതുപ്രകാരം
രാത്രിഭൊജനംചെയ്‌വാൻ
പാത്രതെക്കുയിൎക്കുംഞാൻ

൭൬

വിശ്വാസം എന്റെ ആശ്രയം
ഈദാസന്നില്ലസുകൃതം
പ്രശംസയില്ലഎനിക്കു
ബലങ്ങൾഅല്ല കൃപയെ [ 86 ] മലത്തിൽനിന്നെടുത്തതെ
സ്ഥലംഉണ്ടെസ്തുതിക്കു
കൃപാനിധിസമ്പാദിക്കിൽ
നിൎഭാഗ്യംഇല്ലീജന്മത്തിൽ

൨ വന്നുള്ളതുംവരുന്നതും
ഇന്നുള്ളദുഃഖസംഘവും
ഗുണത്തിന്നാംസമസ്തം
ജയംപിശാചിനുംവരാ
ഭയംകെടുക്കുംനീസദാ
തൃക്കൈയല്ലൊവിശ്വസ്തം
തെരിഞ്ഞെടുത്തപ്രിയനെ
പിരിപ്പാൻകൂടയാൎക്കുമെ

൩ അഹൊപിശാചിൻ കലശൽ
സഹൊദരൎക്കരാപ്പകൽ
എത്രെഅസഹ്യഭാരം
നൽസാക്ഷിആട്ടിൻരക്തവും
തൻപ്രാണന്റെഉപെക്ഷയും
ജയത്തിന്നത്രെസാരം
എൻചാവിലുംനിൻപെരിനെ
ഈനാവിൽസ്ഥിരമാക്കുകെ [ 87 ] ൭൭

൧ നീഎത്രനന്നായിസ്വന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻനീവിശ്വസ്തൻഎവിടത്തും
നീചെയ്‌വതിൽകാണാഒർഅപ്രിയം
നിന്നൊളംകുട്ടികൾ വരുവഴി
വളഞ്ഞുംകൂടക്കൂടകാൺകിലും
ഞാൻനൊക്കിയാൽതലകുലുക്കിലും
നിൻവഴിനെർനിൻനൊട്ടവും ശരി

൨ ഈബുദ്ധിചെൎപ്പതൊന്നുനീഅകറ്റി
തെക്കും വടക്കും ആക്കിപാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യംപറ്റി
ഞരങ്ങുവൊൎക്കുസ്വാതന്ത്ര്യംതരും
ഇവർപിരിപ്പതൊന്നുകെട്ടിയും
ഇടിപ്പതെനീതീൎത്തും അരുളി
ഇവൎക്കുതത്വംആയതെചതി
ഈജീവൻചാവുംഎന്നകല്പിക്കും

൩. നിൻപുസ്തകത്തിൽമാച്ചുപൊയആളും
ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊ എന്നുചൊല്ലുംനാളും [ 88 ] നിൻസന്നിധാനംമെല്ലയെത്തുംതാൻ
പറിശസദ്യ നീരസിച്ചുനീ
പാപിഷ്ഠരൊടിരുന്നു ഭക്ഷിക്കും
മഹാപ്രസംഗംവ്യൎത്ഥമായ്‌വരും
ഒലല്പചൊല്ലാൽകത്തുംനിന്റെതീ

൪. ഇതാദിവ്യത്വംപൂണ്ടതിതുസൎവ്വം
എന്നുള്ളതുംനിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായ്നീലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം
ചിലപ്പൊൾകാട്ടുംനിന്റെകാഠിന്യം
ചിലപ്പൊൾഅമെക്കൊത്തമാധുൎയ്യം
ഇപ്പൊൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊൎത്തനാൾഅതന്യഥാകൃതം

൫ ഹാകൊന്നുംഉയിൎപ്പിച്ചുംവാഴുവൊനെ
നീമാത്രമെഎനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടുംക്കളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യംമാനുഷംസ്വൎഗ്ഗീയംമൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ [ 89 ] എന്മെൽവിളങ്ങുകെവിശുദ്ധകൺ

൭൮.

൧ ഹെയെശുഎന്നെടിയനെ
നിൻ ആടു ഞാൻനിൻശിഷ്യനെ
ഉണ്ടായചാവും പാപവും
നീതീൎത്തരുൾഅശെഷവും

൨ എൻ ആശാപൂൎത്തിനീഅല്ലൊ
എന്നുള്ളിൽവാഴുകപ്രഭൊ
നീപാൎത്താൽദുഃഖംനാസ്തിയായി
എപ്പൊഴുംവാഴത്തുംഎന്റെവായി

൩. പിശാചിന്റെപരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റൊൎക്കിലുംവെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം

൪ സന്ദെഹംപൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചുവിശ്വസിച്ചതും
ആസത്യവാൻനിവൃത്തിക്കും

൭൯

൧ ഈഅന്ധകാരകാലത്തിൽ [ 90 ] നമ്മൊടുപാൎക്കയെശുവെ
വെളിച്ചവാക്കസഭയിൽ
ദിനമ്പ്രതിഉദിക്കുകെ

൨ നീഎന്നിയെഈലൊകത്തുൾ
നിൻകൂട്ടംമെയ്പാൻ ആരുണ്ടാം
വിശുദ്ധവചനപ്പൊരുൾ
നൽകെണമെ അവൎക്കെല്ലാം

൩ പിശാചിൻശാഠ്യകൈകളിൽ
ഉൾപ്പെട്ടതെവിടീക്കുകെ
അവന്നുക്രിസ്തഭക്തരിൽ
ഒരവകാശം ഇല്ലല്ലെ

൪ ആകെട്ടുനിന്റെചൊരയാൽ
അഴിഞ്ഞുംഅറ്റുംപൊയല്ലൊ
നിൻകഷ്ടതാസാദൃശ്യത്താൽ
ജയംനമുക്കുംതാപ്രഭൊ

൮൦.

൧ ജീവമാൎഗ്ഗത്തിൽ
ക്രിസ്തെകൂട്ടരിൽ
മുന്നടന്നാൽമടിയാതെ
നാമുംനിന്നെകൈവിടാതെ [ 91 ] സ്വൎഗ്ഗത്തൊളവും
പിന്തുടൎന്നിടും

൨ സൎപ്പംചീറുമ്പൊൾ
എന്നെകാത്തുകൊൾ
യാത്രയുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം
വെഗംവിസ്മൃതം

൩. എന്റെനടയെ
ക്രമമാക്കുകെ
നിന്നാലാറിയാത്രഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം
ഞാനുംഏറെണം

൮൧.

൧ നിവൃത്തിയായി അതെനിവൃത്തിയായി
എൻ യെശു സത്യവാൻ
മരത്തിലും ആഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചുതാൻ
മുറവിളിപ്പിണിക്കലക്കം [ 92 ] കണ്ണീരിന്നുംഭവിച്ചടക്കം
നിവൃത്തിയായി

൨. ഹല്ലെലുയാസ്വൎഗ്ഗസ്ഥനാംപിതാ
എല്പിച്ചതെറ്റുനീ
കരയല്ലെമകൻജയിച്ചതാ
ജ്വലിച്ചുദിവ്യതീ
പുകഞ്ഞുപൊയിപാപംകെടും
അവൻജയത്താൽഞാനും നെടും
നിവൃത്തിയായി

൩. നിവൃത്തിയായിവിശ്വാസിനീതിമാൻ
ആയ്തീൎന്നുതല്ക്ഷണം
തികഞ്ഞനെർശുചിയുംഎന്തുവാൻ
ഉണ്ടൊരൊതാമസം
ആരക്തംപുഴുവാംഎനിക്കും
കില്ലില്ലനിത്യവുംവിളിക്കും
നിവൃത്തിയായി

൪ നിവൃത്തിയായിആദ്യന്തമായവൻ
വിളിച്ചുതൊൎത്തുവൊ
ഈസൎവ്വവുംസിംഹാസനസ്ഥിതൻ
താൻപുതുതാക്കുമൊ [ 93 ] കീഴിൽകഴിഞ്ഞതുകടന്നു
എല്ലാറ്റിന്നുംപുതുക്കംവന്നു
നിവൃത്തിയായി

൫. നിവൃത്തിയായിവെഗംവരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻവരികയെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങിസുരസെന നീയും
ഒരുങ്ങുന്നുകല്യാണസ് ത്രീയും
നിവൃത്തിയായി

൮൨

൧ നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദെവ
നിന്നെതെടുഎൻഉദ്യൊഗം
നിന്നെകാൺകശ്രെഷ്ഠഭൊഗം

൨. ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൽനിൻഅവതാരം
വെഗത്തിൽനീവന്നെനിക്കും
നീതിസൂൎയ്യനായിഉദിക്കും

൩. സ്വപ്നംപൊലെഈപ്രപഞ്ചം [ 94 ] സൌഖ്യത്തിന്നും ഇല്ലതഞ്ചം
നീഉണൎത്തുമ്പൊൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും

൪ തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരൊടുകൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെഉരെക്കും

൮൩

ഹല്ലെലുയാ ഈ ദിവസം
നമുക്കുരക്ഷവന്നു
സല്ക്കന്യകയിൽഅത്ഭുതം
സൎവ്വാധിപൻപിറന്നു
ഒർഗുണവാൻകാണായ്കയാൽ
ഈപുത്രൻജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാപ്രിയമുള്ളയെശുവെ
ഉടപ്പിറന്നജ്യെഷ്ഠനെ
സൎവ്വസ്തുതിനിൻഅംശം

൮൪.

൧. ശെഷിച്ചതിനിഒരു‌സ്വൈരം [ 95 ] എൻആത്മാവെഉണരുകെ
പ്രപഞ്ചഛിദ്രംദുഷ്ടവൈരം
വിചാരിയാതെപാടുകെ
കണ്ടാലുംഅല്പം ഒരുയത്നം
കഴിച്ചാൽഅതിമൂല്യരത്നം
കുഞ്ഞാടിൻപക്കൽമെടിക്കാം
അവൻസിംഹാസനാഗ്രെഖെദം
ഒഴിഞ്ഞിട്ടാകും ദീനഭെദം
എന്നെക്കും അങ്ങുവാണിടാം

൨. തളൎന്നുപൊയവർ അടുത്തു
ഈസ്വസ്ഥതപ്രവെശിപ്പിൻ
ഞെരുക്കഗുഹയിൽമടുത്തു
നിന്നൊർനിവിൎന്നുചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചുകൊൾവിൻവെള്ളവെഷം
നിങ്ങൾ്ക്കാശ്വാസംയെശുതാൻ
ഞാൻനിങ്ങളെനീതീകരിച്ചു
എൻസ്വസ്ഥതെക്കകംവിളിച്ചു
വരുന്നൊൻതന്നെബുദ്ധിമാൻ

൩. പൈദാഹവും കണ്ണീരും ഇല്ല [ 96 ] ആസ്വസ്ഥരാജധാനിയിൽ
മിണ്ടാതെഖെദിപ്പൊരുമില്ല
കുഞ്ഞാടു സന്നിധാനത്തിൽ
അവന്നുഭക്തരൊടുവാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദസ്തുതിയും
ചൊദ്യൊത്തരംവെദാൎത്ഥജ്ഞാനം
ഇല്ലീവകെക്കൊരവസാനം
മഹാശബത്താരംഭിക്കും

൮൫.

൧. ഞാൻഅയക്കാംഎന്നുപ്രാൿ
വാനവൻപറഞ്ഞവാൿ
വന്നുമാംസം ആകയാൽ
വന്ദ്യൻസൎവ്വലൊകത്താൽ

൨. ആബ്രഹാംപിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദൎശിച്ചപ്പിൻ
കായമായതറിവിൻ

൩. മല്ലുകെട്ടുംഇസ്രയെൽ
നല്ലസ്വൎഗ്ഗക്കൊണിമെൽ [ 97 ] ദൂതരൊടുകണ്ടആൾ
യൂദാകൊൽഗിദ്യൊനവാൾ

൪ മൊശത്തൂണുംപാറയും
യൊശുകണ്ടവീരനും
ദാവിദിൻമഹാസുതൻ
ചാവിലായസെവകൻ

൫. വാശിയൊന്നുരക്ഷതാ
ഹൊശിയന്നവാഴുകാ
ആശ്വസിപ്പതിന്നിപ്പൊൾ
വിശ്വസിക്കിൽനല്ലകൊൾ

൬. ഇക്കാടൊക്ക വാഴുവാൻ
നീകയ്യെറ്റനൽപുമാൻ
ആണയിൻപ്രകാരവും
വാണമൎത്തിയരുളം

൭. അല്പംഇന്നുനിൻശ്രുതി
കല്പനെക്കുമറതി
തിരുവാക്കിൽമാത്സൎയ്യം
ഇരുളുംഅത്യുല്ക്കടം

൮. കെഞ്ചികെണുകൂപ്പിടും
നെഞ്ചുകൊയിലാക്കിയും [ 98 ] ഒരൊഗൂഢശത്രുവെ
പൊരിൽഎറ്റുംവാഴുകെ

൯. അന്തംതെജസ്സൊടുതാൻ
സ്വന്തത്തെഅടക്കുവാൻ
വാനിൽനിന്നിറങ്ങുകിൽ
ഞാനുംഏല്ക്കഘൊഷത്തിൽ

൮൬

൧. വരികഹെവിശുദ്ധാത്മാ
വിശ്വസ്തരിൽപ്രകാശംതാ
ഉദിക്കമനസ്സൂരൻ
ജീവാതിത്യന്റെഹെതുവെ
എന്നുള്ളംസ്ഫുടമാക്കുകെ
വിശിഷ്ടഗുണപൂരൻ
സത്യം പത്ഥ്യം
നിത്യ പ്രീതി
പൂൎണ്ണ നീതി
വെണ്ടുവൊളം
പൂരിക്കെണംഭൂമിഗൊളം

൨. നീസൎവ്വജ്ഞാനനിധിയാം
അതെഇറക്കുകഎല്ലാം [ 99 ] എന്നാലെവന്നാശ്വാസം
ഈമന്നിലുള്ളഭക്തരും
ആവിണ്ണിലുള്ളദൂതരും
ഒന്നിച്ചുചെയ്കവാസം
പിന്നെ നിന്നെ
ഞങ്ങളെയും
യൊഗം ചെയ്യും
സ്നെഹമൂലം
ശെഷംകൂട അനുകൂലം

൩. പ്രകാശിപ്പിക്കഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കജ്ഞാനം
വിശ്വാസത്തിന്റെ‌സ്ഥൈൎയ്യവും
അനൎത്ഥകാല ധൈൎയ്യവും
ഇതൊക്കെ നിന്റെദാനം
ഖെദം ഛെദം
മറ്റും എതു‌
ഭയഹെതു
ദുൎവ്വിചാരം
തച്ചിടിക്കും നിന്റെകുഠാരം [ 100 ] ൪. നിൻആയുധങ്ങൾശക്തിയും
പൊരാട്ടത്തിന്നുത്സാഹവും
നിൻഭക്തരിൽവളൎത്തു
നീതലവൻഎന്നുവന്നാൽ
ഉറെച്ചുനില്ക്കുംശിഷ്യക്കാൽ
നീശത്രുവെഅമൎത്തു
ദൊഷംരൊഷം
സംഹരിച്ചു
ഉദ്ധരിച്ചു
സമാധാനം
ആക്കഭൂമിയൊടുവാനം

൫ വിശുദ്ധിയിങ്കൽജീവനം
കഴിപ്പാൻനല്കസന്തതം
എനിക്കീയാത്മശക്തി
പ്രപഞ്ചംഒക്കനെടുകിൽ
ആദായംഒട്ടുംഇല്ലതിൽ
വിശിഷ്ടലാഭംഭക്തി
നഷ്ടൻ ഭ്രഷ്ടൻ
ആയ്‌വന്നാലും
വെദപാലും [ 101 ] നിന്റെകൊലും
എന്നുംമുട്ടുന്നില്ല പൊലും

൮൭.

൧. ഈപിറന്നവൎഷത്തിൽ
ആദി അന്തംയെശുമാത്രം
നാംഈപെരിൽ നില്ക്കുകിൽ
നിത്യംതൻകൃപെക്കുപാത്രം
യെശുപെർനിരന്തരം
കൊടിയായിരിക്കെണം

൨. യെശു നാമംവാക്യവും
ഘൊഷിച്ചറിയിക്കവെണം
നിന്റെസഭഒക്കയും
ഏകമനംആകവെണം
എല്ലാഹൃദയങ്ങളും
നിന്റെനാമംഅറിയും

൩. അതിനാലും സഹ്യമാം
യാത്രയിൽ എടുത്തഭാരം
സൎവ്വവുംസഹിക്കുംനാം
സൎവ്വത്തിന്നീനാമംസാരം
യെശുവിന്റെവാത്സല്യം
ആശാപൂൎത്തികാരണം [ 102 ] ൮൮

൧. യെശുജനിച്ചതുകാരണംഅഛ്ശന്നുസ്തൊത്രം
അവന്നുപാടു വിലെക്ക സമ്പാദിതഗൊത്രം
ഇന്നുതന്നെ
നമ്മുടെരക്ഷകനെ
ഭൂതലത്തിങ്കൽഅയച്ചു

൨ മൃത്യുനിഴൽ ഭുവിഎങ്ങുംഅമൎന്നുഭരിച്ചു
ആടുകണക്കെമനുഷ്യരുംതെറ്റിതിരിച്ചു
വന്നിതതാ
യെശുഭയങ്കരരാ
നീങ്ങിവെളിച്ചമുദിച്ചു

൩. കീഴിലുംമെലിലുംപാടുവിൻനമ്മുടെദെവം
യെശുവിലുള്ളമഹത്വവുംജീവനുംഏവം
ക്രൂശവരെ
താണുടൻപാപിഷ്ഠരെ
സ്വൎഗ്ഗത്തിൽ കെറ്റി തുടങ്ങി

൪. സിദ്ധരൊടവിടെകൂടിഉയൎന്നുടൻവാണും
വാഴ്ത്തിയുംനിത്യംഅമാനുഷപുത്രനെകാണും
അവനുടൽ
ആയവർഇന്നുമുതൽ [ 103 ] ൮൯

൧ പിതാപുത്രാത്മാവഭിധാനം
ഞാൻചൊല്ലി സ്നാനപ്പെട്ടവൻ
അതാലെഞാൻഅവൻസന്താനം
വിശുദ്ധജാതിചെൎന്നവൻ
ക്രിസ്തങ്കൽനട്ടുപൊയിനാൾ
തന്നൊടുംഎഴുനീറ്റയാൾ

൨ പിതാവില്ലാതെഞാൻഅനാഥൻ
ആയാറെഇന്നുപുത്രനായി
കുമാരനൊടൊരനുജാതൻ
സൎവ്വാവകാശികൂടയായി
പിന്നെസദാത്മാവായവൻ
എന്നെക്കുംഎൻആശ്വാസദൻ

൩ ഈസ്നെഹത്തിന്നൊരൊത്തസ്നെഹം
ഞാൻകാണിയാതിരിക്കുമൊ
മനസ്സുദെഹിഹീനമുദറ്റം
നിനക്കിതൊക്കെയുംപ്രഭൊ
പിശാചിനുശുശ്രൂഷയും
എടുക്കയില്ലയായ്‌വരും

൪ ഈനിൎണ്ണയംനീഒരുനാളും
ഇളക്കയില്ലെന്നറിയാം
എനിക്കുപരിചയുംവാളും [ 104 ] നീഒഴിഞ്ഞുത്രാതാ
ഞങ്ങൾ്ക്കില്ലല്ലൊ
നീപിതാനീമാതാ
ന്യായത്തിൻവിഭൊ

൪ ശൊധനകഴിച്ചു
സൎവ്വനികൃതി
കള്ളവുംപറിച്ചു
ശിക്ഷയുംവിധി
പരിശുദ്ധപാത്രം
അഗ്നിതൊട്ടനാ
നിത്യംനിന്നെമാത്രം
ചെരുംആശതാ

൯൪

൧ നിന്റെസ്നാനംരക്തംപാനം
മാംസഭൊജനം
ആത്മാദാനംക്രൂശജ്ഞാനം
ശുദ്ധവചനം
ഈവകഇരിക്കയിൽ
യെശുനീതൃസഭയിൽ
ഇന്നുംതാഴ്ചഎന്നിവാഴ്ച
കൊള്ളുന്നുദൃഢം

൨ എല്ലാംആടിവീണുവാടി [ 105 ] ചിന്നിപൊകിലും
യെശുഇന്നുംഊന്നിനിന്നും
തഞ്ചികൊണ്ടിടും
രാജാതാൻഇരിക്കവെ
ആരുവാൻഅവനുടെ
അവകാശംമൂലനാശം
ചെയ്‌വാൻഇനിയും

൩ മൂലക്കല്ലുംകുത്തുതല്ലും
മറ്റുംകൊണ്ടതാൽ
ഈമതിൽക്കുംഊക്കുനിൽക്കും
ആരുംതട്ടിയാൽ
സൎവ്വശത്രുകൌശലം
പാറമെലെആലയം
കെട്ടഴിപ്പാൻതച്ചിടിപ്പാൻ
തെടുന്നുബലാൽ

൪ ഒളിയമ്പു‌വാക്കിൽവമ്പു
ജ്ഞാനവഞ്ചന
ഭക്തിമായചിത്രഛായ
ചൂണ്ടൽകൈവല
മറ്റെല്ലാംപ്രയൊഗിച്ചാൽ
അല്പമാംവിശ്വാസത്താൽ
നിന്നുകൂടുംനമ്മെചൂടും [ 106 ] കല്യാണംകൊലുമന്നെ
വിശ്വാസംസഫലം

൯൨

ത്രാഹിമാംരാജാവായ‌യെശുവെ
എന്റെഅപരാധഭാരം
മറച്ചുനീക്കിതീൎത്തുതെ
നീതളിച്ചരക്തംസാരം
മലമാണ്ടൊരുങ്ങിൽ യുക്തമാം–ത്ര–

൨ ത്രാഹിമാം–സന്ധിഇല്ലിലൊകത്തുൾ
കഷ്ടംഎന്റെ‌വിശ്വകൎമ്മം
ഇല്ലതിൽഒരുൾപൊരുൾ
നീക്കുന്നിച്ചപുണ്യധൎമ്മം
എന്റെശൂന്യത്തിന്നുനിറവാം–ത്ര–

൩ ത്രാഹിമാംശത്രുവിൻപരീക്ഷയിൽ
അടിയന്നുനീസങ്കെതം
എങ്കിൽ അസ്ത്രംതൂവുകിൽ
അരുത്തച്ചംഇല്ലഖെദം
ജയംനിന്നിൽഞാനുംപ്രാപിക്കാം–ത്ര–

൪ ത്രാഹിമാംമൃത്യുഹിത്തുമളവിൽ
യെശുകണ്ണിലെപ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെനല്ലആന്ധ്യനാശം [ 107 ] അന്നുനമ്മിൽഅറിയാവുനാം–ത്ര–

൯൩

൧ ക്രിസ്തിൻഅൻപന്നുവ്യക്തം
നാംഎല്ലാരിലും
എങ്കിലുംതൻരക്തം
മാനംകുരയും
ശാപപുത്രരല്ല
ദെവവംശവും
മെല്ക്കുമെൽആനല്ല
ആശ്രയംവിടും

൨ നിൻഎകാന്തഭക്തി
എങ്ങുംദുൎല്ലഭം
ഈപ്രപഞ്ചസക്തി
ഉള്ളിൽമിശ്രിതം
പിന്നെയുംഭൂവാസം
ചെയ്‌വാൻവരികിൽ
നീതരുംവിശ്വാസം
കാണുമൊഇതിൽ

൩ ഇണ്ടെഅഹങ്കാരം
സംശയം മദം
എല്ലാംനീവിസ്താരം
ചെമ്മെചെയ്യെണം [ 108 ] ആയ്‌വന്നതാൽജയിക്കുംനാം
ഞാൻപുത്രൻഎന്നതെദിനം
മനസ്സിൽനിന്നുറെക്കെണം

൭ ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരുചെൎച്ചഇനിമെൽ
നിന്നാൽഒടുങ്ങിഅന്ധകാരം
വിളങ്ങിവാഇമ്മാനുവെൽ
നടപ്പിൽദൊഷംപറ്റിയാൽ
താൻകഴുകെണംഎന്റെകാൽ

൯൦

യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നെങ്കിൽദുഃഖംദീനം
ഭയംകളഞ്ഞുബലഹീനം
തീൎത്തുള്ളിൽകൂടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശെപെറുവിൻ
ശങ്കിയാതെ
അവൻകരംനിരന്തരം
അമൎത്തുംശാപമരണം

൯൧ [ 109 ] ൧ ഞാൻഎങ്ങിനെമറക്കും
എന്നെഒൎക്കുംന്നാനെ
ഞാൻഎങ്ങിനെപകെക്കും
എൻആത്മവൈദ്യനെ
ഞാൻരൊഗിയായ്ക്കിടന്നു
നീശാന്തിതന്നവൻ
കാരുണ്യസത്യംവന്നു
നിന്നാൽഎൻരക്ഷകൻ

൨ ഈസ്നെഹത്തെഞാൻഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞുകണ്ണീർതൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽതറെച്ചവൻ
പിന്നാലെഞാനുംവന്നു
അസാരനാംഭടൻ

൩ നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽപാടാതസ്നെഹം
കാട്ടെണം യെശുവെ
മരിപ്പുകാലംവന്നെ
നീയെഎൻകാംക്ഷിതം [ 110 ] യെശുപലിശ

൫ ശത്രുകെറിനമ്മെചെറി
പാറ്റികൊള്ളുംനാൾ
കല്ലുമാറിഉമിപാറി
ശിഷ്ടംനല്ലആൾ
നമ്മെവക്കുംചിലരും
ഇങ്ങെവലയിൽപെടും
യെശുവാക്കുസത്യനാക്കു
തന്നിൽഒരുവാൾ

൬ ലൊകചെൎച്ചജഢത്തെൎച്ച
കൂട്ടമായ്ചുടും
ശെഷംതങ്കംഒത്തസംഘം
തീയിൽതെളിയും
എങ്ങുംഐകമത്യമാം
അന്നുമക്കളായനാം
ജ്യെഷ്ഠനൊടുംഅഛ്ശനൊടും
ഒന്നായ്ചമയും

൯൫

൧ ക്രിസ്തൻആടായ്‌വന്നതാൽ
ഞാൻസന്തൊഷിക്കുംബലാൽ
എന്നെസ്നെഹിച്ചുംഗ്രഹിച്ചും
എന്റെനാമവുംവിളിച്ചും. [ 111 ] സല്ക്കരിച്ചു മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨ യെശുക്കൈയിൽശാന്തകൊൽ
നിൎഭയംനടത്തുമ്പൊൽ
നല്ലമെച്ചൽഹലുംചൊറും
തന്നുപൊറ്റുംദിനംതൊറും
ദാഹം തൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ

൩ ഇത്രഭാഗ്യംഉള്ളഞാൻ
എന്തുമൂലം ദുഃഖിപ്പാൻ
പലനല്ലനാളിൻശെഷം
കളയെണ്ടിപൊഈവെഷം
എന്റെ പാൎപ്പുപിറകിൽ
ഇടയന്റെ മടിയിൽ

൯൬

൧ ഹായെശുക്രിസ്തകന്യയാൽ
മനുഷ്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊസുരഗണം
ഈ ഞങ്ങളുംസ്തുതിക്കെണം–ഹല്ലെലുയാ

൨ അനാദിതാതന്റെ ശിശു
ഒർതൊട്ടിലിൽ കാണായിതു
ഈ ഹീനമാംസരക്തത്തുൾ [ 112 ] പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ–ഹ–

൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
മറിയമാൎവിൽ പാൎത്തവൻ
തനിച്ചുവിശ്വംതാങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ–ഹ–

൪. സദാപ്രകാശം ഈവഴി
നുഴഞ്ഞുദിച്ചിതെഭുവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെവെറും–ഹ–

൫. പിതാസുതൻപ്രപഞ്ചത്തിൽ
അതിഥിയായ്ക്കിഴിഞ്ഞതിൽ
വിചാരം എന്തഅവന്നുനാം
വിരുന്നുകൂടിചെല്കയാം–ഹ–

൬. നമുക്കുദൂതസാദൃശ്യം
പരത്തിലെ മഹാധനം
ഇത്യാദിഎല്ലാംകിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ–ഹ–

൭. ഈ വാത്സല്യാത്ഭുതം എല്ലാം
നമുക്കുവെണ്ടിചെയ്തതാം
അതാൻ അവന്റെ ഭക്തന്മാർ
മിനക്കെടാതെവന്ദിപ്പാൻ–ഹ–

൯൭.

ചിയൊൻ ബന്ധരെകൎത്താവു [ 113 ] കെട്ടഴിച്ചുവിടുംനാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപൊകും ശത്രുവാൾ
ഒട്ടം യുദ്ധം തടവും
സ്വപ്നം പൊൽ മറന്നിടും
സ്വൈര്യമായ്നാം സ്തുതിപാടും
ജയശക്തനെ കൊണ്ടാടും

൨ നീവലത്തുകൈഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്രകഷ്ടതാ
എല്ക്കുവാൻതുണെക്കുക
യുദ്ധനാൾകഴിഞ്ഞശെഷം
ധരിപ്പിക്കവെള്ളവെഷം

൩ അന്നുശത്രുക്കൈഉടെച്ചു
പൊൽകിരീടംചൂടിക്കാം
ക്ലെശമൊടഹൊവിതെച്ചു
മൊദമൊടെമൂത്മം‌നാം
സ്വൎഗ്ഗലൊകനായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾഒരൊകൊളിൽആഴും [ 114 ] അന്നഴിമുഖത്തുവാഴും

൯൮

൧ എല്ലാവിടത്തിലും
അനുഗ്രങ്ങൾചെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മംചെയ്തും
വരുന്നദൈവത്തിൻ
ദയാംകൃതജ്ഞരായി
ഇപ്പൊഴുംവാഴ്ത്തുവിൻ
മനസ്സുകൈകൾപായി

൨ ഈജീവകാലംനാം
അസൂയപൊർവിഷാദം
വെടിഞ്ഞുനാൾഎല്ലാം
യഹൊവതൻ പ്രസാദം
എത്തിച്ചവിണ്മുതൻ
അറിഞ്ഞുവാഴുവാൻ
നീദെഹിയൊടുടൽ
ചാവൊളംപൊറ്റുതാൻ

൩ പിതാകുമാരനും
ആത്മാവുമായവന്നു
ഈസഭയിങ്കലും
സ്തുതിവളൎന്നുവന്നു [ 115 ] അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കവാഴ്ത്തുകാ

൯൯

൧ കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീ മൃത്യുവിൻ വിനാശം
നീലൊക ജീവൻ താൻ
ഹാസത്യമുള്ളവാക്കു
പിതാവെവെളിവാക്കു
നീ ചൊല്കകെൾപുഞാൻ

൨ ഹെഞങ്ങടെ മദ്ധ്യസ്ഥ
നീസൽപ്രവാചകൻ
പിതാവിൻഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽനീശിഷ്ടൻ
എന്നെദെപൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩ ആചാൎയ്യനിന്റെ കൎമ്മം
വണങ്ങി വാഴ്ത്തണം നീചെയ്തതൊക്കധൎമ്മം [ 116 ] നിൻചാവെ ഉത്തമം
എൻപാപംസംഹരിച്ചു
നമ്മെയുംയൊജിപ്പിച്ചു
ഉള്ളൊൻആമരണം

൪. നിണക്കുരാജസ്ഥാനം
എന്നെക്കും ഉണ്ടല്ലൊ
നിൻനാടൂഭൂമിവാനം
പാതാളവും വിഭൊ
എന്നാലും സഭമാത്രം
നിൻമഹിമെക്കു പാത്രം
എനിക്കും എത്തുമൊ

൫. അനന്യനീഇദ്ദെഹം
അമൎന്നുവാഴെണം
എനിക്കുനല്കസ്നെഹം
രാജാചാൎയ്യപദം
ഞാൻനിന്നെപ്രവചിച്ചും
സ്തുതിബലിക്കഴിച്ചും
അരചനാകെണം

൧൦൦

൧. പിതാസുതൻ സദാത്മാവായ നാഥ
ഇതാസദാനിണക്കഅയൊഗ്യർനാം
ജഡം മനം അശുദ്ധം രണ്ടും താന
നീയൊ വന്നാൽഈക്ഷെത്രംശുദ്ധമാം [ 117 ] മഹാവിയൊഗക്ലെശം
മാറ്റെണം നിൻപ്രവെശം
ഇടിഞ്ഞനെഞ്ചകം
൧ ഇതിൻകുറിതൃവായിൽഉപദെശം
എല്ലാജഢംനിൻരക്ഷകാണണം
൨ അബ്‌ബാവിളിതുടങ്ങുന്നൊരുഭക്തി
ശുഭംഉടൻഗ്രഹിക്കുംഇന്ദ്രിയം
പുനർഅകംപർന്നുനൂ അശക്തി
ഹിതംചെയ്വാൻ മനസ്സും ഏകെണം
ആത്മാവെസൎവ്വഖെദം
വിഷാദവും നീ ഭെദം
വരുത്തിസ്വാസ്ഥ്യംതാ
നാനാവിധംനീഎഴുതിച്ചവെദം
പൊരുൾഅരുൾചെയ്താൽപിഴവരാ
൩ ദയാനിധെനീദ്വന്ദ്വത്തിൻവിരൊധി
ഇഹംപരം ഒരൈക്യംആക്കുവാൻ
ഞാനൊഅയ്യൊസ്വഭാവത്താലെക്രൊധി
പടവകഇത്യാദിശീലിച്ചൊൻ
ഞാൻ ചെയ്തസൎവ്വപാപം
നിനെക്കുന്നനുതാപം
എന്നുള്ളിൽ സൃഷ്ടിക്കെ
മകൻ ഉടൻ എനിക്കുംവെണ്ടിശാപം [ 118 ] എടുത്തതെ തെളിഞ്ഞുകാട്ടുകെ

൪. ഒരൊവഴിനീതന്നെദെവസ്ഥാനം
ശിലപണിഎടുത്തുകെട്ടുകെ
ശിലാമയമനസ്സെപൊടിമാനം
മൃദുമനംകല്ലാക്കിതീൎക്കുകെ
നീചെയ്യുംശില്പകൎമ്മം
എനിക്കെത്താത്തമൎമ്മം
നിൻഇഷ്ടംപൊലെചെയി
സദാസദാനീകല്പിക്കുന്ന ധൎമ്മം
വഴിപ്പെടുംഇതല്ലൊനിന്റെമെയി

൫. ഭവാൻമതിപിശാചിലെ ദുൎവ്വാശി
ജയിച്ചുടൻ തൻ നാടുവാഴുവാൻ
ഭുവിതുലൊംനിറഞ്ഞഭൂതരായി
അഴിനിലവരുത്തി ആടുവാൻ
നിന്നാലെ നാമുംകൂളി
വിതച്ചതൊക്കധൂളി
ആക്കിട്ടു നീക്കെണം
ഇതിന്നഎല്ലാംനീഅനുവാദം മൂളി
തരികെടൊപവിത്രമാനസം

"https://ml.wikisource.org/w/index.php?title=ഗീതങ്ങൾ_100&oldid=210914" എന്ന താളിൽനിന്ന് ശേഖരിച്ചത്