താൾ:GkVI126.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ എന്നപ്രാൎത്ഥിച്ചാൽ മതി
ചൊദിക്കും സഭാപതി
ആത്മാസാക്ഷിപറയും
അച്ചൻ തീൎച്ചയരുളും

൧ ഞാൻദൂരത്തുകണ്ടിട്ട
നിന്റെ സിംഹാസനം
ൟലൊകമായാവിട്ട
അങ്ങുള്ളപ്പട്ടണം
ആവീഥിയൂടെസ്വൎണ്ണം
ആരത്നതെജസ്സും
മതിലുംനല്ലവൎണ്ണം
ഇപ്പൊൾഅന്വെഷിക്കും

൨ ക്ഷമിച്ചുകൈയ്യിലെറ്റൂ
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെകരെറ്റൂ
താഗൊപനിന്റെകൊൽ
പതുക്കവെനടക്കാം
നെരം വരുമെല്ലെ
തൃക്കൈയിനാൽ കടക്കാം
മൃത്യുനീ എവിടെ


൧൦

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/13&oldid=186706" എന്ന താളിൽനിന്ന് ശേഖരിച്ചത്