Jump to content

വിദ്യാമൂലങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വിദ്യാമൂലങ്ങൾ (1858)

[ 5 ] വിദ്യാമൂലങ്ങൾ

ഒന്നാം ഖണ്ഡം

ഭൂലോകവിശെഷങ്ങൾ

(Cottayam 1858) [ 7 ] ഭൂലോക വിശെഷങ്ങൾ

ഒന്നാം അദ്ധ്യായം

മതങ്ങൾ, അധികാരങ്ങളും മറ്റും.

സത്യവേദത്തിൽ നാം വായിക്കുന്ന പ്രകാരം, ഭൂമി രൂപ
മില്ലാത്തതും, ഒഴിയപ്പെട്ടതും; ആഴത്തിന്റെ മുഖത്ത ഇരുളും
ആയിരുന്നു: എങ്കിലും സൎവ്വശക്തിയുള്ള ദൈവം ഏകദേശം
ഇപ്പോഴത്തെ ആണ്ടിന ൫൮൬൦ വൎഷം മുമ്പെ കൽപ്പിച്ചപ്പോ
ൾ; സകല വസ്തുക്കളും അനുസരിച്ചു, വെള്ളങ്ങൾ താഴ്വരയി
ലേക്ക് മാറി കടലുകളായിട്ടുതിരിഞ്ഞു, ഉണങ്ങിയ നിലങ്ങൾ
കാണപ്പെട്ടു; അതാത പഴങ്ങൾ കായിക്കുന്ന വൃക്ഷാദികളും,
സസ്യങ്ങളൂം കിളുൎത്ത, പക്ഷി, മത്സ്യം, മൃഗജാതികളൊക്കെയും
ജീവിക്കയും ചെയ്തു. ഒടുക്കം ദൈവം മനുഷ്യനെ പൊടിയി
ൽ നിന്ന നിൎമ്മിച്ച, ജീവൻ തന്ന, നിത്യമായുള്ള ആത്മാവി
നെ അവനിൽ ഊതി സകല സൃഷ്ടിയുടെമേൽ അധികാര
വും കൊടുത്തു. "യഹോവ പറഞ്ഞു, അപ്രകാരവും ഉണ്ടായി,
അവൻ കല്പിച്ചു, അപ്രകാരം സ്ഥിരമാകയും ചെയ്തു." മനു
ഷ്യർ ദൈവത്തെ വേഗം മറുത്തു, ഓരോരുത്തൎക്ക ൯൦൦ വൎഷം
വരെ കാലം കഴിപ്പാൻ ഇട കിട്ടിയതുകൊണ്ട, തങ്ങളുടെ അ
വസാന അവസ്ഥയെ വിചാരിക്കാതെ, അവരുടെ സ്വന്ത
മോഹങ്ങളെ തൃപ്തി ആക്കുവാനായിട്ട അന്വേഷിച്ചതേയുള്ളൂ.
ഇതിനാൽ ദൈവം മനുഷ്യരെ ശിക്ഷിപ്പാനായിട്ടും, അവരു
ടെ സന്തതി നന്നാകുവാൻ ഇട ഇല്ലയോ എന്നും, അറിവ
കാട്ടുവാനായിട്ടും, ജലപ്രളയത്തെ അയച്ചു. മനുഷ്യജാതിയി
ൽനിന്ന എട്ടുപേരും, സകല മൃഗങ്ങളും പറവജാതിയിൽനി
ന്നും, ൟരണ്ടീരണ്ടും നീക്കി, സകല ജീവജന്തുക്കൾ ലോക
കാലം ൧൬൫൬ാമാണ്ട നശിപ്പിക്കപ്പെട്ടു: ൟ എട്ടു മനുഷ്യൎക്കും മൃ
ഗങ്ങൾക്കും രക്ഷപെടുവാനായിട്ട, തലവനായ നോഹാ
യെകൊണ്ട ഒരു വലിയ പെട്ടി പണിവാൻ ദൈവം തന്നെ
പഠിപ്പിക്കുകയും ചെയ്തു. ജലപ്രളയം ശാന്തത ആയശേഷം,
ഇവർ പെട്ടിയിൽനിന്ന് ഇറങ്ങി ഭൂമിയിൽ സഞ്ചരിച്ചു. നോ
ഹായുടെ മൂത്ത പുത്രനായ ഷേമിന്റെ സന്തതി ഏഷ്യാ എ
[ 8 ] ന്നു വിളിക്കപ്പെടുന്ന അംശം അനുഭവിച്ചു. യാഫേത്ത എന്നു
വിളിക്കപ്പെട്ടവൻ, യൂറോപ്പിലേക്ക് കടന്നു, കാപ്പിരിക്കാരുടെ
പിതാവായ ഹാം ആപ്പ്രിക്കായിലെ പ്രദേശങ്ങളിൽ വസിക്ക
യും ചെയ്തു. അമ്മറിക്കായിലും സമുദ്രത്തിലെ ദ്വീപുകളിലും പാ
ൎക്കുന്ന ആളുകൾ ൟ അംശങ്ങളിൽനിന്ന പുറപ്പെട്ടിരിക്കുന്നു
എന്നു വിചാരിപ്പാൻ ഇടയുണ്ട. ഇതിന്റെശേഷം മനുഷ്യർ
വേഗത്തിൽ വൎദ്ധിക്കുകയും ചെയ്തു, എങ്കിലും ദൈവം അവരു
ടെ അഹമ്മതി കുറപ്പിപ്പാനായിട്ട, മനുഷ്യജാതിയുടെ ആയു
സ്സ ൧൨൦ വയസ്സിൽ അധികം ആകരുത എന്ന് കല്പിക്ക മാ
ത്രമല്ല, അവരുടെ ഭാഷയും കലൎത്തി അവരെ ഭൂമിയിൽ ഒ
ക്കെ ചിന്നപ്പെടുത്തുകയും ചെയ്തു.

മനുഷ്യർ പിന്നെയും വഷളായി തീൎന്നു എന്ന് കണ്ട, ദൈ
വം അബ്രഹാമിനെ തന്റെ സ്വന്ത ഭൃത്യനായിട്ട ലോകകാ
ലം ൨൦൮൩ൽ വിളിച്ച അനുഗ്രഹിച്ചു; അബ്രഹാമിന്റെ പു
ത്രനായ ഇസ്രായേലിന്റെ സന്തതി, അധികം വൎദ്ധിച്ച എ
ജിപ്തിയിൽനിന്ന ൬൦൦,൦൦൦ പുരുഷന്മാരായിട്ട ൨൫൧൩-ാം ആ
ണ്ടിൽ, കാനാൻദേശത്തിലേക്ക യാത്രപുറപ്പെട്ടു. ദാവീദും ശ
ലോമോനും രാജ്യഭാരം ചെയ്തകാലങ്ങളിൽ, യൂദന്മാർ വൎദ്ധി
ച്ച ദ്രവ്യവും ആൾപ്രാപ്തിയുംകൊണ്ട അന്ന ലോകത്തിൽ ഇ
രുന്ന ജനങ്ങളിൽ വച്ച അധിക പുഷ്ടിയുള്ളവരായിരുന്ന, സീ
യോൻപൎവതത്തിൽ ൨൯൯൨ാം ആണ്ടിൽ, യഹോവയുടെ
നാമത്തിന് വിശേഷപ്പെട്ട ആലയം പണിതു.

പാപം പിന്നെയും ക്രമേണ സകലവും ദോഷപ്പെടുത്തി,
എങ്കിലും ദൈവം മനുഷ്യൎക്കുവേണ്ടി ഒരു വലിയ രക്ഷിതാ
വിനെ അയക്കാമെന്ന, ആദ്യം മുതൽ വാഗ്ദത്തം ചെയ്തപ്ര
കാരം, ഭൂമി സൃഷ്ടിച്ച ൪൦൦൪ാം ആണ്ടറുതിക്ക, തന്റെ പുത്ര
നെ ലോകത്തിലേക്ക അയച്ചു.

വേദവാക്യത്തിൽ കാണ്മാനുണ്ട, ഭൂമി ഏകദേശം ൬,൦൦൦ കാ
ലം ചെല്ലുമ്പോൾ മിശിഹാ സകല മനുഷ്യരെയും വിധിപ്പാ
നായിട്ടുവരുമെന്നും മനുഷ്യരുടെ കാൎയ്യങ്ങൾ തീൎപ്പായതി
ന്റെ ശേഷം, ഭൂമി സകല പാപദോഷത്തിൽനിന്നും വിടു
വിപ്പാനായിട്ട, അഗ്നിജ്വാലയാൽ ചുട്ട് പുതുതാക്കപ്പെടുകയും
ചെയ്യും.

മനുഷ്യജാതിയുടെ എണ്ണം.

൧മാത. ലോകത്തിലെ ജനങ്ങളുടെ സംഖ്യ ഏകദേശം
൯൦൦ ലക്ഷമായി കണക്ക കൂട്ടിയിരിക്കുന്നു. ഇവയിൽ ക്രി
സ്ത്യാനിക്കാർ എല്ലാ കൂട്ടത്തിലും കൂടെ ൨൬൦ ലക്ഷവും, യെഹൂ
[ 9 ] ദന്മാർ ൪ ലക്ഷവും, മഹമ്മതകാർ ൯൬ ലക്ഷവും, ബ്രഹ്മാവി
നെ വന്ദിക്കുന്നവർ ൧൨൦ ലക്ഷവും, ബുദ്ധമതക്കാർ ൩൨൦
ലക്ഷവും, പലവന്ദനക്കാരും മൂഡന്മാരും കൂടെ ൧൦൦ ലക്ഷ
വും ഉണ്ട.

വാമത. പിന്നെയും മനുഷ്യജാതി വിഭാഗിക്കപ്പെടുന്നത
യൂറോപ്പിലും, ഏഷ്യായുടെ പടിഞ്ഞാറെ രാജ്യങ്ങളിലും, അ
പ്പ്രിക്കായുടെയും അമ്മെറിക്കായുടെ ഏതാനും ഭാഗങ്ങളിലും കൂ
ടെ കുടിയിരിക്കുന്നതും; ഇപ്പോൾ കുറഞ്ഞൊരു നാളായിട്ട ഓ
സ്ത്രേലിയായിലും കൂടെ പരന്നിരിക്കുന്ന കൊക്കൈഷ്യർ; അ
ല്ലെങ്കിൽ വെള്ളക്കാര.

മൊങ്കോൽ്സ, അല്ലെങ്കിൽ മഞ്ഞനിറമോ ഇരുനിറമോ ഉള്ള
വംശക്കാർ; കിഴക്കേ ഏഷ്യായിലും, റുശ്യായുടെയും ചീനയു
ടെയും അമ്മെറിക്കായുടെയും ചില ഭാഗങ്ങളിലും പാൎക്കുന്നു.

തലമുടി ചുരുണ്ടും ചിടയായിട്ടും മൂക്ക പരന്നിരിക്കുന്നവരു
മായ കാപ്പിരികൾ, അപ്പ്രിക്കായുടെ നടുക്കും തെക്കേ ഭാഗ
ത്തും പല ദ്വീപിലും ഒസ്ത്രേലിയായിലും പാൎത്തുവരുന്നു.
ൟ വംശക്കാർ ഒക്കെയും ഒന്നാമത്തെ മനുഷ്യനായ ആദാമി
ൽനിന്ന ഉണ്ടായവരും നോഹായുടെ മൂന്ന മക്കളുടെ സന്തതി
കളും ആകുന്നു. നോഹായുടെ കഥ എഴുതിയിരിക്കുന്ന പുസ്ത
കവും,അവന്റെ മക്കൾക്ക വച്ചിരിക്കുന്ന അനുഗ്രഹവും നോ
ക്കി വായിച്ചാൽ, ഇത തെളിഞ്ഞിരിക്കും. ഇളയ മകനായ യാ
ഫേത്ത, യൂറോപ്പുകാരുടെ പിതാവും, മൂത്ത മകനായ ഷേം
ഇരുനിറക്കാരുടെയും, ഹാം കാപ്പിരികളുടെയും പിതാവാകുന്നു
ൟ പലവൎണ്ണമുള്ള ജനങ്ങൾ കൂടി കലശിയിരിക്കകൊണ്ട, മൂ
ന്നു കൂട്ടക്കാരെയും വേർതിരിച്ച സൂക്ഷമായിട്ട കാണിക്കുന്ന
തിന ഇപ്പോൾ പ്രയാസം തന്നെ ആകുന്നു. ൯൦൦ ലക്ഷം മ
നുഷ്യജാതിയുള്ളതിൽ ൧൫൦ ലക്ഷം വെള്ളക്കാരും, അതിനോ
ടു ചേരുന്നവരും കൂടെ മിക്കവാറും വെളുത്തവരും ആയിട്ട യൂ
റൊപ്പിൽ കുടിയേറപ്പെട്ടിരിക്കുന്നു. തുൎക്കിയിലും വടക്കേ ഏ
ഷ്യായിലും ഹിന്തുസ്താൻ മുതലായ രാജ്യങ്ങളിൽ പാൎക്കുന്ന
വെള്ളക്കാരും കൂടി ൧൫ ലക്ഷവും അമ്മെറിക്കായിലും അപ്പ്രി
ക്കായിലും ഒസ്ത്രേലിയായിലും കൂടെ ഏകദേശം ൩൬ ലക്ഷ
വും ഉണ്ട. എല്ലാം കൂടെ ലോകത്തിൽ ഏകദേശം ൨൩൧ ലക്ഷം
വെള്ളക്കാരുണ്ട. മൊങ്കൽ്സ അല്ലെങ്കിൽ ഇരുനിറമുള്ള ജന
ങ്ങൾ ഏഷ്യായിലും അമ്മെറിക്കായിലും കൂടെ ൫൧൫ ലക്ഷ
ത്തോളും ഉണ്ട. ശേഷം ൪൫ ലക്ഷം ആളുകൾ ഹീനാവസ്ഥ
യിൽ സാമാന്യേന മൂഢസ്വഭാവമുള്ള കറുത്ത ആളുകൾ ആ
കുന്നു. [ 10 ] ഭൂലോകത്തിലെ മതങ്ങൾ

൧ാമത. ഏകദൈവത്തെ മാത്രം അനുസരിക്കുന്നവർ.

യഹോവാ ആയിരിക്കുന്ന ഏകദൈവം, ഒരുവനെയുള്ളൂ
എന്ന പറയുന്ന മതക്കാർ മൂന്നുണ്ട. ക്രിസ്ത്യാനിക്കാർ, യെഹൂ
ദന്മാർ, മഹമ്മതകാർ

൧. ക്രിസ്ത്യാനി സഭ മൂന്ന ഭാഗമായിട്ട വേർതിരിഞ്ഞിരി
ക്കുന്നു. ലത്തീങ്കാർ, പാപ്പാ അവരുടെ തലവനും വിശ്വാസ
ത്തിന്റെ ന്യായദാതാവ എന്നും പറഞ്ഞവരുന്നു. ൟ വിശ്വാ
സം യൂറോപ്പിലെ തെക്കെ ഭാഗത്തും തെക്കെ അമ്മെറിക്കായി
ലും ഇന്ദ്യായിൽ ചില ഭാഗങ്ങളിലും പ്രബലപ്പെട്ടിരിക്കുന്നു.
പ്രോതിസുന്ത മതം, യൂറൊപ്പിൽ വടക്കും പടിഞ്ഞാറും ഏക
ദേശം വടക്കെ അമ്മെറിക്കാ മുഴുവനും, ഇന്ദ്യായിൽ ചില ഭാ
ഗങ്ങളും കൂടെ പ്രബലപ്പെട്ടിരിക്കുന്നു. പ്രോതിസ്താന്ത മത
ത്തിന്റെ വിശേഷത, വേദവാക്യം മാത്രം വിശ്വാസത്തി
ന്റെയും കൎമ്മത്തിന്റെയും മുറയാകുന്നു എന്ന പിടിച്ചിരിക്കു
ന്നു. റുശ്യായിലും തുൎക്കിയുടെ ചില ഭാഗങ്ങളിലും നടന്ന വ
രുന്ന യവനായ സഭ ഏകദേശം ഇന്ദ്യായിലെ സുറിയാനി
ക്കാരോട ചേൎന്നിരിക്കുന്നു.

൨ യെഹൂദന്മാർ ഏകദൈവത്തിൽ വിശ്വസിക്കയും, വി
ഗ്രഹാരാധനയെ നിരസിച്ച, പഴയ നിയമം മാത്രം വേദ
വാക്യമെന്ന വിചാരിക്കയും ചെയ്യുന്നു. മശിഹായെ തള്ളിക
ളഞ്ഞിട്ടുള്ള കാരണത്താൽ, അവൎക്ക തനിച്ച രാജ്യം ഇല്ലാതെ
യും; ശിക്ഷെക്കായിട്ട, ലോകത്തിൽ എല്ലാടത്തും ചിതറപ്പെട്ടും
ഇരിക്കുന്നു.

൩. മഹമ്മത മതക്കാരും ഒരു ദൈവത്തെ വന്ദിക്കുകയും, യെ
ഹൂദന്മാർ മോശയെ വിചാരിച്ചുവന്നപ്രകാരം, മഹമ്മതിനെ
ഒരു ദീൎഘദൎശിയായിട്ട വിചാരിച്ചവരുന്നു. അവരുടെ നടപ
ടികൾ, പ്രാൎത്ഥനയും ശുദ്ധീകരണവും ഉപവാസവും ധൎമ്മം
കൊടുക്കുന്നതും പരദേശയാത്രയും ആകുന്നു. അറബിയിലും
തുൎക്കിയിലും അപ്പ്രിക്കായിലും ഇന്ദ്യായിൽ ഏതാനും ഭാഗങ്ങ
ളിലും, ൟ മതം അനുസരിച്ചിരിക്കുന്നു.

വാമത. പല ദേവവന്ദനക്കാർ

൧. പുറജാതിക്കാരിൽ ഒന്നാമത്തെ ഭാഗം ബ്രാഹ്മണ മതം,
[ 11 ] അവർ മുഖ്യസ്ഥനായ ൎദൈവമെന്നുവച്ച, പരബ്രഹ്മത്തിൽ
വിശ്വസിക്കുന്നു, ബ്രഹ്മാവും വിഷ്ണുവും, ശിവനും അവന്നു
കീഴിൽ, മൂന്ന അധികാരികളും; ൩൩൩,൦൦൦,൦൦൦ താഴെയുള്ള ദേ
വന്മാരൊ പിശാചുക്കളൊ, ഇവർ ഒക്കെയും ദുൎന്നടപ്പിനും ദു
ൎമ്മോഹത്തിനും ദുഷ്ടതയ്ക്കും മാത്രം കീൎത്തിപ്പെട്ടിരിക്കുന്നു. ഇ
വർ ആത്മാക്കൾക്ക മറുജന്മം ഉണ്ടെന്നും, തമ്മിൽ തമ്മിൽ ചേ
രാത്ത ജാതിക്കാരായിട്ട വേർതിരിച്ചിരിക്കുന്നു എന്നും, വിശ്വ
സിക്കുന്നു. ഇവർ ഇന്ദ്യായിൽ മാത്രം കണ്ടെത്തപ്പെടുന്നു.

൨. ബുദ്ധമതക്കാർ. ഇവർ ദൈവം പലപ്രാവശ്യം മനു
ഷ്യനായിട്ട അവതരിച്ചു എന്നും, ഇപ്പോൾ തിബെറ്റിൽ
പാൎക്കുന്ന ഒരു ആളിൽ വസിക്കുന്നു എന്നും വിചാരിക്കുന്നു.
അവൻ മരിക്കുമ്പോൾ മറ്റൊരുത്തൻ അവന പകരം സ്ഥാ
പിക്കപ്പെടുന്നു. ൟ മതക്കാർ ജാതിഭേദം വൎജ്ജിക്കുന്നില്ല, എ
ങ്കിലും ആത്മാക്കൾക്ക മറുജന്മം ഉണ്ടെന്ന വിശ്വാസം ഉണ്ട.
ചീനക്കാൎക്കും ബൎമ്മക്കാർക്കും അവരുടെ അയൽക്കാൎക്കും ൟ
വിശ്വാസം തന്നെ പ്രമാണം.

൩. പാൎശിക്കാർ. ആദിത്യൻ ദൈവമാകുന്നു എന്ന വിചാ
രിച്ച, തീയെ വന്ദിക്കുന്നു, അവരുടെ മരിച്ചവരെ ആകാശ
ത്തിലെ പക്ഷികൾക്ക കൊടുക്കുകയും ചെയ്യുന്നു. ഇവർ ചുരുക്ക
വും ബോംബായിലും മറ്റുചില സ്ഥലങ്ങളിലുമേ കാണ്മാ
നുള്ളൂ.

൪. അറിവില്ലാത്തവരും മൂഡരുമായ മറ്റുചില കൂട്ടക്കാ
രുമുണ്ട. ഇവർ ദൈവങ്ങൾ ആകാശത്തിലും ഭൂമിയിലും വെ
ള്ളത്തിലും മലകളിലും പാറകളിലും, ചില മൃഗങ്ങളിലും കൂടെ
വസിച്ചിരിക്കുന്നു എന്ന വിചാരിച്ചിരിക്കുന്നു: അവർ പല
പ്പോഴും നരബലി കഴിക്കുന്നു. അവരുടെ മൎയ്യാദകൾ കടുപ്പ
മുള്ളതും, പലപ്പോഴും അവരുടെ മുറകൾ മൃഗത്തെ പോലെ
യുള്ള സ്വഭാവങ്ങളെ കാണിക്കയും ചെയ്യുന്നു.

റോമ്മാക്കാർ.

പാപ്പാ അവരുടെ മതത്തിന്റെ ജ്ഞാനദാതാവ എന്ന പ
റഞ്ഞവരുന്നു. പാരമ്പൎയ്യന്യായവും പരിശുദ്ധന്മാരോടും, മരി
ച്ചവൎക്ക വേണ്ടിയുള്ള പ്രാൎത്ഥനയും, കൂദാശകൾ ഒരു ബലി
യായിട്ട കഴിക്കയും, വിഗ്രഹങ്ങളെ വന്ദിക്കയും, പട്ടക്കാർ വി
വാഹം ചെയ്യുന്നതിന വിരോധിക്കയും, ഏഴു കൂദാശകൾ പ്ര
മാണിക്കയും, വസ്തുഭേദവും, ബസ്പുൎക്കാനായും, ഒടുക്കത്തെ ഉ
പ്പ്രിശുമായും, പ്രായശ്ചിത്തവും, പ്രമാണിക്കയും; അയ്മേനി
കൾക്ക വേദവവാക്യം, തന്നെത്താൻ പൊരുൾ കാണിക്കാത്ത
[ 12 ] ത എന്ന വച്ച, വിരോധിക്കയും; പ്രാൎത്ഥനകൾ അറിയാത്ത
ഭാഷയിൽ കഴിക്കയും; ക്രിസ്തു ഭൂമിയിൽ വരുന്നതിന മുമ്പേ
ഏതാനും പുസ്തകങ്ങൾ എഴുതപ്പെട്ടിരുന്നത; ക്രിസ്തുവിനാലും
യെഹൂദന്മാരാലും ശുദ്ധമുള്ളതായി പ്രമാണിക്കാത്തത, ഇവർ
വേദപുസ്തകത്തോട കൂട്ടിച്ചേൎക്കയും ചെയ്തുവരുന്നു: പ്രോതി
സ്താന്തക്കാർ റൊമാസഭയെ ഉപേക്ഷിക്കുന്നതിന ഇടവരു
ത്തിയ്ത ൟ കാരണങ്ങൾ തന്നെ ആകുന്നു.

പ്രോതിസ്താന്തകാർ.

ഒന്നാമത്തെ ൩൦൦ വൎഷങ്ങൾ ക്രിസ്ത്യാനിസഭ കൈക്കൊ
ണ്ടുവന്ന ഉപദേശത്തെ കൈക്കൊൾകയും; വിശ്വാസത്തി
ന്റെയും ഉപദേശത്തിന്റെയും സംഗതികൾക്ക വേണ്ടിയു
ള്ള ഏക അധികാരം, വേദപുസ്തകം മാത്രം എന്ന പ്രമാണി
ക്കയും ഓരോരുത്തൻ അവനവന്റെ സ്വന്ത ഭാഷയിൽ അ
തിനെ വായിക്കേണ്ടുന്നതാകുന്നു എന്ന ആഗ്രഹിക്കയും, ആ
യ്ത ഇപ്പോൾ ൨൪൦ ഭാഷയുൽ അധികമായി പൊരുൾ തിരി
ക്കയും, വേദപുസ്തകങ്ങളെയും പട്ടക്കാരെയും പുറജാതിക്കാരു
ടെ അടുക്കൽ അയക്കുന്നതിന വളരെ ചിലവിടുകയും, ചെ
യ്തുവരുന്നു. പ്രോതിസ്താന്തകാരൻ എന്ന വാക്കിന്റെ അർത്ഥം
ലത്തീൻ ഭാഷയിൽ തെറ്റുകൾക്ക വിരോധം പറയുന്നവൻ
എന്നാകുന്നു. ഇവർ റൊമാക്കാാരാലും യവനായക്കാരാലും പ്ര
മാണിച്ച വരുന്ന മേൽപറഞ്ഞ സകല ഉപദേശങ്ങളേയും,
അഭിലാഷങ്ങളേയും വേദവാക്യത്തിൽ കാണായ്ക കൊണ്ട, ത്യ
ജിച്ചുകളയുന്നു. ക്രിസ്തുവിന്റെ ആത്മസംബന്ധമുള്ള സഭ
യാൽ അടയാളപ്പെടുത്തിയിരിക്കുന്നപ്രകാരം, ക്രിസ്ത്യാനിക്കാ
ൎക്ക ആവശ്യമുള്ള രണ്ട കൂദാശകൾ ഇവർ പ്രമാണിച്ച വരു
ന്നു, വിശ്വാസത്താൽ മാത്രം ഉള്ള നീതികരണവും, പരിശു
ദ്ധാത്മാവിനാൽ ഉള്ള ശുദ്ധീകരണവും, പ്രവൃത്തികൾ ഒരു
സത്യവിശ്വാസിയുടെ ഫലങ്ങളും സാക്ഷികളും കാണിപ്പാ
ൻ ആവശ്യമുള്ളതാകുന്നു, എങ്കിലും ക്രിസ്തുവിനാൽ മാത്രം വീ
ണ്ടെടുപ്പ ഉള്ളൂ എന്നും, പ്രമാണിച്ചിരിക്കുന്നു, പ്രോതിസ്താന്ത
കാർ റോമായിൽനിന്ന ൨൫൫൫ാമാണ്ട വേർപിരിഞ്ഞ, ലൂ
ത്തർ ജർമനിയിലും, ക്രാന്മറ, റിഡ്ലിയും, മറ്റു ബിഷോപ്പന്മാ
രും രാജാവും, പ്രഭുക്കന്മാരും കൂടി ഇംഗ്ലാണ്ടിലും, ജനങ്ങളെ
വഴി കാണിച്ച, പാപ്പായിൽനിന്ന പിരിഞ്ഞ, ഓരോരൊ സ
ഭകൾ ഉണ്ടാക്കുകയും ചെയ്തു.

യവനായക്കാർ,

എന്ന പറയുന്നവർ, പരിശുദ്ധാത്മാവ പുത്രനിൽനിന്ന പു
[ 13 ] റപ്പെടുന്നില്ല എന്നും, ക്രിസ്തു പിതാവിനേക്കാൾ ഏറ്റവും താ
ണവൻ എന്നും, കൂദാശകൾ ഏഴ ഉണ്ടെന്നും പറയുന്നു, എ
ഴുത്തുരൂപങ്ങളെയും മനുഷ്യരുടെ അസ്ഥികളെയും വന്ദിക്കുന്ന
തല്ലാതെ, വിഗ്രഹങ്ങളെ വന്ദിക്കുന്നില്ല. പരിശുദ്ധാത്മാവി
നോടുള്ള പ്രാർത്ഥനയും, പട്ടക്കാർ വിവാഹം കഴിക്കയും ഉണ്ട.
എങ്കിലും കുമ്പസാരവും റോമ്മാക്കാരുടെ ചട്ടപ്രകാരം, ബസ്പു
ൎക്കാനായും ഇല്ല. മരിച്ചവൎക്ക വേണ്ടിയുള്ള പ്രാൎത്ഥനകൾ ഉ
ണ്ട, പ്രസംഗവും വേദവാക്യങ്ങളെ വായിക്കയും ചട്ടമില്ല;
അയേമനികൾ വായിക്കുന്നതിനെ വിരോധിക്കുന്നതുമില്ല.
ഉപദേശത്തിലും അറിയായ്മയിലും ശുദ്ധമുള്ള വസ്തുക്കളെ
ഉദാസീനമായി വിചാരിക്കുന്നതിലും, സുറിയാനിക്കാരോട
ശരിയായിരിക്കും. ഇവർ ൧൦൫൪ാമാണ്ട പാപ്പായെയും റൊമാ
സഭയെയും വേർപിരികയും മഹറോൻ ചൊല്ലുകയും ചെയ്തു.

സുറിയാനിക്കാരും മറ്റും

യാക്കോബായക്കാരായ സുറിയാനിക്കാൎക്ക, ഒരു പാത്രിയ
ൎക്കീസ ഉണ്ട. അയാൾ അന്ത്യൊഹായിക്ക വടക്ക കിഴക്ക, മർ
ദിൻ പട്ടണത്തിന അരികെ ശുദ്ധമുള്ള അനനിയാസിന്റെ
ആശ്രമത്തിൽ പാൎക്കുന്നു. ഇവൻ യാക്കോബായക്കാരുടെ
തലവൻ ആകുന്നു. ഇവരെ ഇപ്രകാരം വിളിക്കപ്പെടുന്നത,
ക്രിസ്തുവിന്ന പിമ്പ ൫൫൦ വൎഷത്തിനകം ജീവിച്ചിരുന്നവ
നായ യാക്കോബ അൽബാടി എന്ന ആളിൽനിന്ന ആയി
രുന്നു, ഇവർ ലോകരക്ഷിതാവിന ഒരു സ്വഭാവം മാത്രമെയു
ള്ളൂ എന്ന, വിചാരിച്ച വരുന്നു. ആയ്ത രണ്ട സ്വഭാവം ഉ
ണ്ടെന്ന വിശ്വസിക്കുന്നവരായ നെസ്തോറിയക്കാൎക്ക പ്രതി
യായിട്ട ആയിരുന്നു. ഇവൎക്കും ഒരു പത്രിയൎക്കീസ ഉണ്ട, അ
യാൾ മൂസൽപട്ടണത്തിന അരികയും, ഇടവകക്കാർ അ
വിടത്തെ പൎവ്വതങ്ങളിലും പാൎക്കയും ചെയ്യുന്നു. യാക്കോബാ
യക്കാരുടെ പാത്രിയൎക്കീസിന, അവന്റെ ഇടവകയിൽ
പാതി ഭരിക്കുന്നതിന, ഒരു സഹായക്കാരൻ ഉണ്ട. അ
വൻ കിഴക്കെ ദിക്കുകളുടെ പ്രധാന മേല്പട്ടക്കാരൻ എന്നും,
മാർ-അപ്പ്രെം എന്നും വിളിക്കപ്പെടുന്നു. ഇയാൾ തൈഗ്രീസ
നദിയുടെ കിഴക്കുവശത്തുള്ള പള്ളികൾ ഭരിക്കയും, മൂസല്ലിന
അരികെയുള്ള ശുദ്ധമുള്ള മത്തായിയുടെ ആശ്രമത്തിൽ പാ
ൎക്കയും ചെയ്യുന്നു. ൟ പാത്രിയൎക്കീസന്മാരെല്ലാവരെയും ഇഘ
നേഷിയസിന്റെ നാമപ്രകാരം വിളിക്കപ്പെട്ടവരുന്നു. നെ
സ്തോറിയക്കാരുടെത, ഇലിയാസിൻപ്രകാരവും, നെസ്തോ
റിയക്കാരിൽനിന്ന വേർതിരിഞ്ഞ റോമാക്കാരൊടു ചേൎന്ന
[ 14 ] വനായ മറ്റൊരു മാർ-അപ്പ്രെം, മേൽപറഞ്ഞ രണ്ടു കൂട്ട
ക്കാരെപോലെയും, അന്തിയോക്കിയായുടെ പാത്രിയൎക്കീസ
എന്ന തന്നത്താൻ വിളിച്ചുവരുന്നു. യാക്കോബായക്കാർ
ഏകദേശം ൩൦,൦൦൦ കുഡുംബങ്ങളായിട്ട മെസൊപൊത്താ
മിയായിലും, സീറിയായിലും പാൎക്കുന്നു. തുൎക്കുകാർ ൟ ദേശ
ത്തിൽ പ്രമാണികളും ജനങ്ങളെ അടിമക്കാരെപോലെ അ
ധികം ഞെരുക്കം ചെയ്തുംവന്നിരുന്നു. ൟ തുലോം പഴമക്കാ
രായ ക്രിസ്ത്യാനികളുടെ ഇടയിൽ, ഏതാനുംപേർ ദൈവത്തി
ന്റെ മുമ്പാകെ അധിക ഭക്തിയും ദൈവകാൎയ്യങ്ങൾക്ക വൈ
രാഗ്യവും ഉള്ളവരായി കാണ്മാനുണ്ടെന്ന കേൾക്കപ്പെടുന്നു.

ലോകത്തിലെ പ്രധാന രാജ്യങ്ങൾ

ഇവയിൽ, പ്രജകൾ അധികമുള്ളതും ലോകത്തിലെ പാ
തി ദ്രവ്യമുള്ളതും, ഇംഗ്ലാണ്ടാകുന്നു. ദേശം അധികമുള്ളത റു
ശ്യായ്ക്ക ഇവയിൽ ഒന്നുപാതി ഓർതരിശായിട്ടും, പാറയും
മണൽപ്രദേശമായ വിളയാഭൂമി ആകുന്നു. ജനങ്ങളിൽ ൫ൽ
൪പങ്ക, ശേഷം പേൎക്ക അടിമ ആകുന്നു. അധികം പട്ടാ
ളക്കാരുള്ളത പ്രാൻ്സരാജ്യം എങ്കിലും അവരുടെ തനത ജനങ്ങ
ളെ നടത്തിപ്പാനെ തികയത്തുള്ളു. ൬൦ വൎഷത്തിനകം ഭരി
ച്ചുവന്ന രാജാക്കന്മാരെ ഇവർ അഞ്ചുതവണ കലശൽ ഉ
ണ്ടാക്കി, പുറപ്പെടുവിച്ചിട്ടുണ്ട. ഇപ്പോൾ ഇംഗ്ലാണ്ടിനോട
ഐക്യതപ്പെട്ടിരിക്കുന്നു. ഓസ്ത്രിയാദേശം വിശേഷപ്പെട്ടതും,
ജനങ്ങൾ കൊള്ളാകുന്നവരും തന്നെ, എങ്കിലും രാജനീതി ഇ
ല്ലായ്കയാൽ ജനങ്ങൾ കൂടകൂടെ കലശൽ ഉണ്ടാക്കിവരുന്നു.
പ്രധാന രാജ്യങ്ങൾ ൫ൽ ചെറിയത പ്രശ്യാ ആകുന്നു.

ൟ അഞ്ചുദേശങ്ങളിലെ രാജാക്കന്മാരും, അവരുടെ മന്ത്രി
മാരും കൂടി, തമ്മിലുള്ള വഴക്കുകളും വേർവിട്ടുരാജ്യങ്ങളിലുള്ള
തൎക്കങ്ങളും എല്ലാം പറഞ്ഞ ഒതുക്കം വരുത്തുന്നു. ഇവ കൂടാതെ
കാൎയ്യമായിട്ടുള്ള രാജ്യം ഒന്നേയുള്ളൂ. അത വടക്കേ അമ്മറിക്കാ
യിൽ യൂനൈറ്റെഡ സ്റ്റെയിറ്റ എന്നാകുന്നു. ഇതിൽ ൨൦
ലക്ഷം ജനങ്ങൾ ഇംഗ്ലാണ്ടിൽനിന്നും ജർമനിയിൽനിന്നും
അവരുടെ സ്വദേശത്തിൽ, ദാരിദ്ര്യംകൊണ്ട പാൎപ്പാൻ വഹി
യാഞ്ഞിട്ട, ചെന്ന പാൎത്ത, ഇപ്പോൾ ശ്രേഷ്ഠതയും ഐശ്വ
ൎയ്യവും ഉള്ള ജനമായി തീൎന്നു. ൟ പ്രധാന രാജ്യങ്ങളിൽ ഇം
ഗ്ലാണ്ടിലും പ്രശ്യായിലും അമ്മെറിക്കായിലും ഉള്ളവർ പ്രോ
തിസ്താന്ത മതം അനുസരിച്ചവരാകുന്നു. ഇവയിൽ റോമാമത
ക്കാർ ഏതാനുമേയുള്ളു. പ്രാൻ്സകാരും ഓസ്ത്രിയാക്കാരും റോമ്മാ
മതക്കാരാകുന്നു, അവയിൽ ഏതാനും പ്രോതിസ്താന്തക്കാരും
[ 15 ] ഉണ്ട. റുശ്യക്കാർ യവനായക്കാരും, പ്രൊതിസ്താന്തകാരെ
പോലെ പാപ്പായോട മത്സരിച്ചുവരുന്നവരും ആകുന്നു, ഇ
തിന്റെ കാരണം, പാപ്പാ, പള്ളിയുടെ തലവനായിരിക്കുന്നു
എന്ന ചൊല്ലുന്നതകൊണ്ട. ഇവരുടെ പള്ളിയിൽ ഇവനെ
ശാപം ഇട്ടും വരുന്നു.

ലോകത്തിലെ അധികാരികൾ.

എമ്പ്രദോർ എന്ന പറയുന്നത, ലത്തീൻഭാഷയും വ
ലിയ യജമാനൻ എന്ന അൎത്ഥമാകുന്ന ഒരു സ്ഥാനപേർ ആ
കുന്നു. ൟ പേർ പുറജാതിക്കാരായ റോമ്മാക്കാർ അവരുടെ
സേനാപതിമാൎക്കും പിന്നത്തേതിൽ അവരുടെ രാജാക്കന്മാ
ൎക്കും കൊടുത്തു, ഇപ്പോഴും രാജാവ എന്ന വാക്കിന പകരം,
പ്രാൻ്സ, ഓസ്ത്രിയ, റുശ്യാ മറ്റും ചിലചെറിയ രാജ്യങ്ങളിൽ
ഭരിക്കുന്ന ആളുകൾക്ക ൟ പേർ ഇട്ടിരിക്കുന്നു. ഡൊമിങ്കൊ
എന്നുള്ള ദ്വീപിൽ ഒരു കാപ്പിരിക്കാരനും ൟ പേർ ധരിച്ചി
രിക്കുന്നു. മനുഷ്യൎക്ക വലിയ ഉപദ്രവിയും, തന്നെത്താൻ പ്രാ
പ്തിയുള്ളവനാക്കുന്നതിന ആഗ്രഹിച്ചവനും ആയ ഗ്രീഗറി
എന്ന പാപ്പാ, പ്രാൻ്സരാജാവിന്റെ ദിവാന്ന ൟ പേർ കൊ
ടുത്തു. അതിന്റെശേഷം ജർമനി മുതലായ രാജ്യങ്ങളുടെ
എമ്പ്രദോർ എന്ന വിളിക്കപ്പെട്ടു. റോമക്കാർ എമ്പ്രദോരിനെ
യൂറൊപ്പിലും എല്ലാ ക്രിസ്ത്യാനി രാജാക്കന്മാരിൽവച്ചും രാജ്യാ
ധികാരത്തിന്ന തലവൻ എന്ന വിചാരിച്ചു, എങ്കിലും മേൽ
പറഞ്ഞപ്രകാരം ചില രാജ്യങ്ങളിൽ, പ്രധാന അധികാരി,
രാജാവ എന്നും, ചിലടത്ത എമ്പ്രദോർ എന്നും ചിലടത്ത
പ്രസിടന്ത എന്നും വിളിക്കപ്പെടുന്നു. എല്ലാം അർത്ഥം ഒന്നു
തന്നെ. പാപ്പായിക്ക തന്റെ സഭയിലുള്ള സകല പട്ടക്കാ
ൎക്കും ഏതുദേശത്തോ രാജ്യത്തോ റോമാമതസംബന്ധമുള്ള
കാൎയ്യാദികളെയും നടത്തിക്കുന്നതിന മാത്രം കല്പനകൊടുക്കു
ന്നതല്ലാതെ, മറ്റൊരു രാജാവിന്റെ മേലും അധികാരമില്ല.

കുമ്പിനിയാര പണ്ടെതന്നെ ഇംഗ്ലാണ്ടിലും ഇന്ദ്യായി
ലും കൂടി കച്ചവടം ചെയ്തുവന്ന ഒരു സംഘകച്ചവടക്കാരായി
രുന്നു. അവർ മിടുക്കന്മാരും എല്ലാതരത്തിലുള്ള വിദ്യയും ധൈ
ൎയ്യവും ഉണ്ടെന്ന രാജാക്കന്മാർ കണ്ടപ്പോൾ, യുദ്ധത്തിൽ സ
ഹായിക്കുന്നതിന്ന അവരെ കൂടെ കൂട്ടി, കോട്ടകൾ പണിയി
ച്ച അവരുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിന, അഞ്ചീംഗ ത
ങ്കച്ചേരി മുതലായ്ത പോലെയുള്ള സ്ഥലങ്ങൾ, അവൎക്ക കൊടു
ത്തു. കാലക്രമത്തിൽ കുമ്പിനിയാരുടെ ദേശങ്ങളും അനുഭവ
ങ്ങളും വൎദ്ധിച്ചുതുടങ്ങി, അവരുടെ സ്വന്തമായി ചിലവിട്ട യു
[ 16 ] ദ്ധങ്ങളും, അവരുടെ ഇഷ്ടപ്രകാരം രാജ്യങ്ങൾക്ക സഹായി
ക്കയും നശിപ്പിക്കയും ചെയ്കയുണ്ടായിരുന്നു. ഇംഗ്ലാണ്ടിലെ
അപ്പോഴത്തെ രാജാവ സകലവും നന്നാക്കി നടത്തേണ്ടതി
ന ചില പട്ടാളക്കാരെയും ജഡ്ജിമാരെയും സത്യവേദം പഠിപ്പി
ക്കുന്നതിന പട്ടക്കാരെയും, പ്രധാനകോട്ടകളിലെ ചില ഗവ
ൎണന്മാരെയും അയപ്പാൻ നിശ്ചയിച്ചു. ഇംഗ്ലാണ്ടിൽ ഒരു ദി
വാനെയും ഇന്ദ്യാദേശവും, അതിന്റെ വസ്തുക്കളും നല്ലവണ്ണം
ശീലിച്ച അറിഞ്ഞിട്ടുള്ളതിൽ ൧൨ വിദ്വാന്മാരെയും, പ്രധാ
ന ആധിപത്യം നടത്തിപ്പാനായിട്ട ന ശ്ചയിച്ചു; ൟ വിദ്വാ
ന്മാരെ ബൊർ്ഡ. ഡിറക്കറ്റൊർ്സ എന്നും ദിവാനും അവ
ന്റെ രായസക്കാരും ബൊർ്ഡ കൊന്റ്രാൽ എന്നും വിളിക്ക
പ്പെട്ടു. ആ രാജാവും അവന്റെ ശേഷമുണ്ടായ രാജാക്കന്മാ
രും രാജസ്ത്രീയും, ഇന്ദ്യാദേശം മേൽപറഞ്ഞ രണ്ടു സമൂഹക്കാ
രെ ഏല്പിച്ചിരിക്കുന്നു. അവർ ഇന്ദ്യാദേശം ഭരിച്ച കരം പി
രിവിന്റെയും പട്ടാളക്കാരുടെ വേലവിവരത്തിന്റെയും, മ
റ്റു, പ്രധാന കാൎയ്യങ്ങളുടെയും കണക്കുകൾ, ആണ്ടുതോറും
പാർല്യാമെന്തിൽ കേൾപ്പിക്കുകയും വേണം. കുമ്പിനിയാര എ
ന്ന പറയുന്ന കൂട്ടക്കാര ഇവരാകുന്നു. ഇവർ ഹിമാലയം പ
ൎവതം മുതൽ കന്യാകുമാരിവരെ,൧൮൫൦ നാഴികയിൽ അധി
കം നീളവും പ്രൊം മുതൽ ഇണ്ടസ്സനദിവരെ ഏകദേശം
അത്രയും വീതിയും ഉള്ള ദേശങ്ങൾ ഭരിക്കുന്നു. ഇവൎക്ക
൧൮൦,൦൦൦,൦൦൦ ജനങ്ങൾ അധികാരത്തിൻ കീഴിൽ ഉൾപ്പെട്ടി
രിക്കുന്നു. വളരെ രാജാക്കന്മാര കപ്പം കൊടൂക്കയും, വളരെ ജന
ങ്ങൾ സൌഖ്യത്തോടെ ഭരിക്കപ്പെടുകയും അവരുടെ വസ്തു
ക്കളും ആളുകളും, രക്ഷിച്ചുകൊണ്ടും വരുന്നു. നല്ല വഴികളും
ചിറകളും അണക്കെട്ടുകളും പാലങ്ങളും തോടുകളും ഉണ്ടാക്കി
ട്ടുണ്ട. ഊഴിയവും അടിമയും ഇല്ല. ഓരോരുത്തന അവനവ
ന്റെ വസ്തുവകയും ഭാൎയ്യയും മക്കളും അവന്റെ സ്വന്തമായി
ട്ട തന്നെ പറയാം. ഇവൎക്ക ൬൦,൦൦൦ വെള്ളക്കാര പടയാളികളും
൩൦൦,൦൦൦ ശിവായിമാരും അവരുടെ ശമ്പളക്കാരായിട്ട ഉള്ള
പ്പോൾ, ഇന്ദ്യായിലെ പൊറുതി ഇളക്കത്തിന്ന ഏത ശിങ്കി,
പറുങ്കി, അല്ലെങ്കിൽ റുശ്യാൻ വരുമെന്ന വിചാരിക്കാമൊ?
ഇനിയും എത്ര ആയിരം ഭടന്മാർ വേണ്ടിയിരുന്നാൽ, ഇം
ഗ്ലാണ്ടിൽനിന്ന അയക്കപ്പെടുകയും ചെയ്യും.

ഇംഗ്ലാണ്ടിലെ രാജസ്ത്രീ

റാണിമഹാരാജാ അവർകൾ, കാലംചെയ്ത രാജാവിന്റെ
മരുമകൾ ആകുന്നു: അവിടത്തെ പിതാവ പുത്രന്മാരില്ലാത്ത
[ 17 ] തന്റെ സഹോദരനായ രാജാവ മരിക്കുന്നതിന മുമ്പെ, മരി
ച്ചു. അവിടത്തെ ഭൎത്താവ, ജർമനിയിലെ ഒരു രാജാവിന്റെ
സഹോദരനാകുന്നു. അവരുടെ കാലം കഴിയുമ്പോൾ മൂത്തകു
മാരൻ രാജ്യം ഭരിക്കയും ചെയ്യും, അവിടത്തേക്ക എട്ട മക്കൾ
ഉണ്ട. മൂത്തത ഒരു കുമാരിയാകുന്നു. രാജ്യത്തിന്റെ തലയാ
യിരിക്കുന്ന രാജസ്ത്രീ, പട്ടാളങ്ങൾക്കും പടക്കപ്പലുകൾക്കും
കല്പന കൊടുക്കയും, ബിഷോപ്പന്മാരെയും ജഡ്ജിമാരെയും നി
യമിച്ച ആക്കുകയും, ഗവൎണ്ണന്മാരെ ഓരൊരൊ സ്ഥലത്തെ
ക്ക അയ്ക്കയും, ഇവരെ ആരെയെങ്കിലും മാറ്റുന്നതിന്ന അ
ധികാരവും ഉണ്ട. ചട്ടങ്ങൾ നിശ്ചയിപ്പാനും കരംകൂട്ടുവാനും
കുറപ്പാനും, ആരെയെങ്കിലും പാറാവിൽ വെപ്പാനും, പാർ
ല്യാമെന്തിലെ സമ്മതംകൂടാതെ വഹിയാ, ഇവർ ദേശത്തെ
പ്രഭുക്കന്മാർ ഒരു സംഘമായിട്ടും വല്യ പട്ടണങ്ങളിലും രാജ്യ
ങ്ങളിലും നിന്ന രാജസ്ത്രീയുടെ അടുക്കൽ അയക്കപ്പെട്ട മ
റ്റൊരു സംഘക്കാരും, ഇവര രണ്ടുകൂട്ടം ആളുകളും കൂടെ, എ
ണ്ണത്തിൽ ൯൦൦പേരും ആകുന്നു. രാജസ്ത്രീയോ പ്രഭുക്കന്മാ
രൊ ഒരു പുതിയ ചട്ടം നിശ്ചയിച്ചാൽ, അത ന്യായമാകുന്നു
എന്ന, പാതിയിൽ അധികംപെർ സമ്മതിച്ചതിന്റെ ശേ
ഷം, എല്ലാവരും അനുസരിക്കണം. രാജസ്ത്രീക്ക് വല്യ രാജ
ധാനികളും കാവലുകളും ഉണ്ട, ചിലപ്പോൾ അവരും അവി
ടത്തെ ഭൎത്താവും മക്കളും, മറ്റുള്ള ആളുകളെപൊലെ നടപ്പാ
ൻ പോകും, എങ്കിലും അവരെ കണ്ടറിയുമ്പോൾ, എല്ലാവരും
നിന്ന വണക്കം ചെയ്കയും, ആൎപ്പവിളിക്കയും, അവർ കട
ന്നപോകുന്നതുവരെ താമസിക്കയും ചെയ്യും, അവരും അവി
ടത്തെ ഭൎത്താവും തങ്ങൾ ചെയ്തുവരുന്ന നന്മക്കായിട്ടും പ്രജ
കളൊടു കാണിക്കുന്ന നല്ല ദൃഷ്ടാന്തങ്ങൾക്കായിട്ടും ഏറ്റം പ്രി
യപ്പെട്ടും ഇരിക്കുന്നു. ഇംഗ്ലാണ്ടിൽ ഒരു രാജാവോ രാജസ്ത്രീ
യൊ, കിരീടം ധരിക്കുമ്പോൾ, സകല പ്രഭുക്കന്മാരും ബി
ഷോപ്പന്മാരും, ലണ്ടനിൽ പ്രധാന പള്ളിയിൽ കൂടും: അവി
ടെ വച്ച തന്നെ ഏറിയ കാലങ്ങളായിട്ട രാജാക്കന്മാരെ നി
ശ്ചയിക്കപ്പെടുന്നു. ആൎച്ചബിഷോപ്പ എന്ന വിളിക്കപ്പെടു
ന്ന ഇംഗ്ലീഷ പള്ളിയിലെ പ്രധാന ബിഷോപ്പ, പുതിയതാ
യിട്ട നിശ്ചയിക്കുന്ന രാജാവിനെകൊണ്ട, പ്രൊതിസ്താന്ത
മതക്കാരനായി നടന്നുകൊള്ളാമെന്നും, ന്യായപ്രമാണത്തിൻ
പ്രകാരവും, ദൈവത്തിന്റെ സത്യത്തിൻപ്രകാരവും മാത്രം,
ഭരിച്ചുകൊള്ളാമെന്നും, ആണ ഇടുവിക്കയും ചെയ്യുന്നു. പി
ന്നെ വലത്തെ കയ്യിൽ ഒരു ചെങ്കോലും വാളും കൊടുത്ത, നി
യമിക്കപ്പെട്ട ആളിന്റെതലയിൽ കിരീടവും വച്ച, അവര അ
[ 18 ] നുഗ്രഹിക്കുന്നു. അപ്പോൾ പ്രഭുക്കന്മാർ എല്ലാവരും അവരവ
രുടെ കിരീടങ്ങൾ ധരിച്ച "ദൈവമെ രാജസ്ത്രീയെ രക്ഷ
ക്കേണമെന്ന" ആൎപ്പവിളിക്കയും ചെയ്യുന്നു. പല കാൎയ്യങ്ങളെ
യും നടത്തിക്കുന്നതിന, ദിവാന്മാരെയും പ്രധാന ജഡ്ജിക
ളെയും പട്ടാളവും പടക്കപ്പലുകൾ വിചാരക്കാരെയും, രാജ
സ്ത്രീ നിശ്ചയിച്ച ആക്കിയിരിക്കുന്നു. അവർ ചെയ്യുന്നതി
ന്റെയും ചിലവഴിക്കുന്നതിന്റെയും കണക്ക, പാർല്യാമെ
ന്തിനെ ബോധിപ്പിക്കയും വെണം. ൟ മന്ത്രികളും, മറ്റുള്ള
ഏതാനും ആളുകളും, കൌൻ്സൽ എന്ന വിളിക്കപ്പെടുകയും എ
ല്ലാവൎക്കും ആപ്പിൽഗോടും രാജസ്ത്രീ, മുഖ്യാധികാരസ്ഥലമാ
യിട്ട നിശ്ചയിച്ചിരിക്കുന്നു.

പാപ്പാ.

ൟ വാക്കിന്റെ അൎത്ഥം ഗേക്കഭാഷയിൽ പിതാവ എ
ന്നും, പണ്ടെ എല്ലാ മേല്പട്ടക്കാൎക്കും വിളിച്ചുവരുന്നതും പ്ര
ത്യേകം ഇപ്പോഴും റോമാക്കാതൊലിക്കാ പള്ളിയുടെ പ്രധാനി
യായിരിക്കുന്ന റോമ്മായിലെ ബിഷോപ്പിന, വിളിക്കപ്പെട്ട
തും ആകുന്നു. റോമ്മായിലെ രാജാക്കന്മാർ പണ്ടെ അറിയപ്പെ
ട്ട ഭൂലോകം ഒക്കെയും ഭരിച്ചുവരുമ്പോൾ, ക്രിസ്ത്യാനിക്കാരായി
തീൎന്നതിന്റെ ശേഷം, മിശിഹാകാലം ൩൩൭ൽ അവരുടെ
പ്രധാന നഗരികളുടെ വലിപ്പപ്രകാരം, റോമ്മായിലെ ബി
ഷോപ്പിനെ ഒന്നാമനും, കൊൻസ്താന്തിനൊപ്പിളിലെ രണ്ടാ
മനും അലക്സന്ത്രിയായിലെതും അന്തിയൊഹയിലേതും മൂ
ന്നാമനും, നാലാമനുമായിട്ട സ്ഥാനികളാക്കി വെവ്വേറെ അ
ധികാരം കൊടുക്കയും ചെയ്തു. ഇങ്ങിനെ ഇവൎക്ക പാത്രിയൎക്കി
സന്മാര എന്നും പേർവിളിച്ചു. റോമ്മാരാജ്യം പല രാജ്യങ്ങളാ
യിട്ട ചിന്നപ്പെട്ടതിന്റെശേഷം പ്രാൻ്സ രാജാവിന്റെ ദിവാ
നിജി ആയ പെപ്പിൻ തന്റെ യജമാനനോടുള്ള മത്സരത്തി
ൻ റോമ്മായിലെ ബിഷോപ്പ അവന സഹായിക്കയാൽ, ചി
ല ചെറിയ ദേശങ്ങൾ പാപ്പായിക്ക ഇനാമായിട്ട കിട്ടി. പെ
പ്പിന്റെ മകൻ ൮൦൦ ആമതിൽ റോമ്മായും അതിനു ചുറ്റുമു
ള്ള ദേശവും പാപ്പായിക്ക കൊടുത്ത, ജർമനിയുടെ എമ്പ്ര
ദോർ എന്ന സ്ഥാനപ്പേർ വാങ്ങിക്കയും ചെയ്തു. ൧൦൭൩ൽ പാ
പ്പാ ആയിരുന്ന വലിയ ഗ്രീഗറി, റോമാമതത്തിൽ ചേൎന്ന
രാജാക്കന്മാൎക്ക എല്ലാവൎക്കും, അയാൾ മാത്രം അധികാരവും
സ്ഥാനവും കൊടുക്കാവു എന്ന തുടങ്ങിയാറയും, ൟ അധികാ
രം പാപ്പായിക്ക ഉണ്ടെന്ന ഒരു ദേശക്കാരപൊലും സമ്മതി
ച്ചിട്ടും ഇല്ല. പാപ്പാമാൎക്ക മേൽപറഞ്ഞ തനതായിട്ടുള്ള ദേശ
[ 19 ] ങ്ങൾക്ക ൧൭൦ നാഴിക നീളവും അതിൽ പാതി വീതിയും
൨,൭൩൦,൦൦൦ പ്രജകളും മാത്രമെയുള്ളു. ഇവയ്ക്ക അല്ലാതെ രാജ
അധികാരം പാപ്പായിക്ക ഇല്ല. മതം ഇടപെട്ട എല്ലാസംഗ
തികൾക്ക, റോമാക്കാൎക്ക മിക്കപ്പോഴും പാപ്പായുടെ കല്പന പ്ര
ധാനംതന്നെ. കുറെ മുമ്പെ പാപ്പായും ജനങ്ങളും തമ്മിലുള്ള
മത്സരത്തിൽ പ്രാൻ്സ രാജാവ ജനങ്ങളെ അമൎച്ചവരുത്തി, ഇ
പ്പോഴും പാപ്പായെ രക്ഷിച്ചുവരികയും ചെയ്യുന്നു.

രണ്ടാം അദ്ധ്യായം.

ചില വിശേഷ ദേശങ്ങൾ

ശീമ, ബ്ലാത്തി, ഇംഗ്ലാണ്ട എന്ന ഇങ്ങിനെ പറയപ്പെ
ട്ടിരിക്കുന്ന രാജ്യം. ഗ്രേത്ത ബ്രിത്തെൻ എന്ന ഒന്നായിട്ട വി
ളിക്കപ്പെട്ടിരിക്കുന്ന, രണ്ടു വലിയതും അനവധി ചെറിയ
ദ്വീപുകളും അടങ്ങിയിരിക്കുന്നു. എഴുത്തുകൾ ൩൦ ദിവസം
കൊണ്ട കൊച്ചിയിൽ ആവിക്കപ്പലിൽ അവിടെനിന്ന വരു
ന്നുണ്ട. ഏതാനും വഴി കരെക്ക കൂടി എജിപ്ത ദേശത്തിൽ കൂടെ
ഉള്ളതാകുന്നു. വഴി മുഴുവനും കടൽവഴി ആയി വരുന്ന ചര
ക്കുകളും വഴിയാത്രക്കാരും, കൊച്ചിയിലൊ ആലപ്പുഴയോ എ
ത്തുന്നതിന, മൂന്നും നാലും മാസം ചെല്ലും. ശീതകാലത്ത കു
ളിരു കാരണത്താൽ ഇംഗ്ലാണ്ടിൽ എല്ലാടത്തും കൂടെ കൂടെ വെ
ള്ളം കണ്ണാടിപോലെ ഉറച്ച കാണും, ജനങ്ങൾക്ക അതിന്മേ
ൽ കൂടെ നടക്കയും ചിലപ്പോൾ തീയ കത്തിച്ചിട്ടുമുണ്ട ശീത
കാലം വൃശ്ചികമാസത്തിൽ തുടങ്ങിയാൽ നാലുമാസംവരെ
നില്ക്കും. ദിക്ക മുഴുവനും കുറെദിവസത്തേക്ക ഹിമംകൊണ്ട
മൂടിയിരിക്കും. ആയത വിശേഷമായി പൊടിക്കപ്പെട്ട വെളു
ത്ത ഉപ്പുപോലെ മേഘങ്ങളിൽനിന്ന മഞ്ഞായി വീഴുന്നു, ഇ
ലകൾ ഒക്കെയും വൃക്ഷങ്ങളിൽനിന്ന പൊഴികയും നിലം കി
ളച്ച പൊടിപ്പാൻ വഹിയാത്തപ്രകാരം, അത്ര കടുപ്പമായി
തീരുകയുംചെയ്യും, മീനമാസത്തിൽ കോതമ്പും യവവും മറ്റും
വളരെ ധാന്യങ്ങളും വിതയ്ക്കുന്നു: നെല്ല ഇംഗ്ലാണ്ടിൽ ഉണ്ടാ
കയില്ല , ചക്കയ്ക്കും മാങ്ങായിക്കും പകരം അവൎക്ക പഴങ്ങളും
പയറുകളും മുന്തിരിപഴങ്ങളും, മറ്റും പല വിശേഷപ്പെട്ട ഫ
ലങ്ങളും ഉണ്ട. തളിൎക്കുന്ന സമയത്തും, ഉഷ്ണസമയത്തും, ദിക്ക
വിശേഷം തന്നെ; ആദിത്യന്റെ ചൂട ൟ ദിക്കിൽ ഏറയില്ല,
കാലത്ത ഏഴുമണിസമയത്ത ഇവിടെ ഉള്ളതിനെക്കാൾ, അ [ 20 ] വിടെ ഉച്ചയ്ക്ക, ചൂട ഒട്ടും അധികം ഇല്ല. വിശേഷപ്പെട്ട ദേ
ശവും നല്ല ആഹാരവും, സകലവിധ വിദ്യയും ദൈവഭയ
വും ഇംഗ്ലാണ്ടിൽ ഉണ്ട; അവിടെയുള്ള ജനങ്ങൾക്ക വളരെ
വൎദ്ധനയും ധൈൎയ്യവും ഉണ്ടാകുന്ന കാരണം, ത നിമിത്തം
തന്നെ ആകുന്നു.

ഇംഗ്ലാണ്ടിലെ കണക്കുകൾ ചിലത ഇവിടെ പറയുന്നു
ണ്ട, മറ്റ ചിലത വെറെ സ്ഥലങ്ങളിൽ കാണപ്പെടും. രാജ
സ്ത്രീ ഇപ്പോൾ രാജ്യം ഭരിക്കുന്നതാകുനൂ, ബിഷോപ്പന്മാരും
൧൨൦ പ്രഭുക്കന്മാരും ഏഴു സംവത്സരത്തേക്ക ജനങ്ങളാൽ ത
ന്നെ തിരഞ്ഞെടുക്കപ്പെട്ട ൬൫൮ ആളുകളും കൂടി ന്യായങ്ങൾ
ഉണ്ടാക്കുന്നുണ്ട. ൧൮൫൧ാമാണ്ടിൽ ഇംഗ്ലാണ്ടിലെ ജനങ്ങൾ
൨൧, ൧൨൧, ൯൬൭, ഐർലാന്തിൽ ൬,൫൫൩.൧൭൮ അന്യദിക്കു
കളിൽ പാൎത്തുവരുന്ന വെള്ളക്കാർ, ൩൯,൦൦൦,൦൦൦ ആകെ
വെള്ളക്കാര ൩൧,൬൭൫,൧൪൫ ഉണ്ടായിരുന്നു. ഇന്ദ്യായിൽ
൧൨൦,൦൦൦,൦൦൦ അപ്രിക്കായിലും ആസ്ത്രിയായിലും അമ്മറിക്കാ
യിലും കൂടെ പാൎക്കുന്ന കാപ്രിക്കാർ, ൩,൩൦൦,൦൦൦പേര ഉണ്ട.
ഗ്രേത്തബ്രിത്തനിലെ പണ്ടാരമുതലെടുപ്പ ഒരാണ്ടത്തെ തു
ക ൭൪ മുതൽ ൮൦,൦൦൦,൦൦൦ പൌണ്ട ഉണ്ട. ഇന്ദ്യായിലെ മുത
ലെടുപ്പ ൩൮,൦൦൦,൦൦൦ പൗണ്ട ഉണ്ട. പല ദ്വീപുകളിൽനിന്നും
കൊലൊനി എന്ന പറയപ്പെടുന്ന പുറാധികാരികളിൽനി
ന്നുംഏകദേശം ൯,൦൦൦,൦൦൦ൽ അധികം വരവുണ്ട. ഇംഗ്ലാണ്ടി
ലെ പട്ടാളം ഇപ്പോഴത്തെ യുദ്ധത്തിൽ ൨൫൦,൦൦൦ പതിവശ
മ്പളക്കാരും ൧൮ ൦൦൦൦ മിലിഷ്യയും വെള്ളക്കാരായിട്ട ഉണ്ടായി
രിക്കും. ഇന്ദ്യായിൽ കുമ്പിനിയാരുടെ തനത ശമ്പളക്കാരായി
ട്ട പാൎപ്പിച്ചിരിക്കുന്ന ൩൭൫,൦൦൦ പതിവശിപായിമാരും,
൨൮,൦൦൦ ൟറെഗുലർ ശിപായിമാരും ഉണ്ട. കുമ്പിനിയാരു
ടെ വകയ്കായിട്ട അന്യരാജാക്കന്മാരാൽ പാൎപ്പിച്ചിരിക്കുന്ന
ശിപായിമാർ മേല്പറഞ്ഞ തുകയിൽ പാതിയും ഉണ്ട. ഇന്ദ്യാ
ദേശത്തിൽ തന്നെ ഏകദേശം എല്ലാം കൂടെ തുക, ൫൫൦,൦൦൦
പടയാളികൾ ഉണ്ട. ൧൮൫൬മാണ്ട ൭൬൬ പടക്കപ്പൽ ഉണ്ടാ
യിരുന്നതിൽ മിക്കതും ആവിക്കപ്പലും, അതിൽ ൮൫,൦൦൦ ക
പ്പല്ക്കാരും ഉണ്ടായി കാണും. ഇംഗ്ലാണ്ടിലെ കച്ചവടക്കപ്പൽ
എല്ലാതരത്തിൽ ൩൧,൦൦൦ൽ ചില്ല്വാനം ഉണ്ട, അതിൽ ൨൪൦,൦൦൦
കപ്പല്ക്കാരും ഉണ്ട. മറ്റ മതം എടപെട്ട വരവുകൾ അനേകം
ഉണ്ടായിരുന്നാലും, ഇംഗ്ലാണ്ടിലെ പള്ളിവരവ തന്നെ, ഒരാ
ണ്ടിൽ ൪ ലക്ഷം പൌണ്ടിൽ അല്പമെ കുറയത്തുള്ളു, വേദപു
സ്തകം മറ്റും, മതം എടപെട്ട സംഗതികളെ നടത്തിപ്പാനാ
[ 21 ] യിട്ട, ആണ്ട ഒന്ന ൯൦൦,൦൦൦ പൌണ്ടും വരവുണ്ട; ഇതുകൂടാതെ
൬,൦൦൦,൦൦൦ പൌണ്ട ദീനക്കാൎക്കും പാവപ്പെട്ടവൎക്കും തക്കസ്ഥ
ലങ്ങളും, ദീനപുരകളും, പണിയിപ്പിച്ച ചിലവിട്ടുവരികയും
ചെയ്യുന്നു. കഴിഞ്ഞ ആണ്ടിൽ പഞ്ഞിനൂലുകൊണ്ട ഉണ്ടാക്ക
പ്പെട്ട ചരക്കിന്റെ വില ൩൧,൦൦൦,൦൦൦ പൌണ്ട; കമ്പിളിസാ
മാനങ്ങൾ ൨൨,൦൦൦,൦൦൦വും; പട്ടുശീലകൾക്ക ൧൦,൦൦൦,൦൦൦വും,
റേന്തയും കാൽമേശവകകൾക്കും ൩,൫൦൦,൦൦൦വും; കണ്ണാടി വ
സ്സി പിഞ്ഞാണം വകക്ക ൪,൩൦൦,൦൦൦വും ഉരുക്കും ഇരിമ്പും
കൊണ്ടുള്ള കോപ്പുകൾക്ക ൧൭,൦൦൦,൦൦൦പൌണ്ടും; മനുഷ്യജാതി
ക്ക തിന്മാൻ ഉണ്ടാക്കപ്പെട്ട ധാന്യങ്ങൾക്ക ൭൨,൦൦൦,൦൦൦ പൌ
ണ്ടും മൃഗജാതികൾക്ക ഉണ്ടാക്കപ്പെട്ട തീറ്റി ൫൯,൦൦൦,൦൦൦പൌ
ണ്ടും ആയിരുന്നു. ഇതിനാൽ ഇംഗ്ലാണ്ടിലെ ദ്രവ്യസമദ്ധി
ഇന്നത എന്ന അല്പമായിട്ട വിചാരിപ്പാൻ ഇടയുണ്ട; സൎക്കാ
രകണക്കിൽ പതിഞ്ഞിരിക്കുന്ന നാട്ടുവഴിയുടെ നീളം കൂട്ടിയാ
ൽ, ൧൨൨,൩൨൪ മയിലിന അധികം കാണും, തോണികൾ
പതിവായിട്ട നടക്കത്തക്കവണ്ണമുള്ള തോടുകൾ ൪,൫൦൦മയിൽ
നീളംവരെ ഉണ്ട. ഇരിമ്പപാദവഴികളെ, ഇപ്പോൾ തീൎക്കുന്ന
തുകൂടാതെ, ൩,൯൧൮മയിൽ നീളമായിട്ട തീൎന്നിരിക്കുന്നു.

ലങ്ക.

ഇപ്പോൾ സേലോൻ എന്ന വിളിക്കപ്പെടുന്നു.

പാണ്ടിയുടെ കടപ്പുറത്തിൽനിന്ന കുറെ നീങ്ങി, കന്യാകു
മാരിയുടെ കിഴക്കുവശത്തുള്ള സമുദ്രത്തിലെ ഒരു ദ്വീപാകുന്നു
ഇതിന്റെ തെക്കുവടക്കുള്ള നീളം ൨൭൦ നാഴികയും, വീതി ഏ
കദേശം ൧൪൫൦ആകുന്നു. പ്രജകൾ ൧,൨൪൨,൦൦൦ഉണ്ട, ഇവി
ടത്തെ അധികാരം കുമ്പിനിയാരെ ഏല്പിക്കാതെ, ഇംഗ്ലാണ്ടി
ലെ രാജസ്ത്രീയുടെ തനതാകുന്നു. തെക്കെഭാഗത്തെ പ്രധാന
കോട്ടകളും തുറമുഖങ്ങളും കൊളമ്പുംഗാലും ആകുന്നു. വടക്കെ
അറ്റത്ത യാപ്പാണവും ത്രിംങ്കമാലിയും ഉണ്ട. ദ്വീപിന്റെ
നടുവിലുള്ള മലംപ്രദേശങ്ങളിൽ കാൻണ്ടി എന്ന വിളിക്ക
പ്പെടുന്നത പ്രധാന പട്ടണം ആകുന്നു. തിരുനവേലി ജില്ല
യിലുള്ള രാമേശ്വരത്തനിന്ന, ലങ്കയുടെ കരവരെ ചില പാ
റക്കെട്ടുകൾ ഉണ്ടായിട്ട, കപ്പലുകൾ ഓടുവാൻ പ്രയാസമാക
കൊണ്ട ഇപ്പോൾ വെടിമരുന്നുകൊണ്ട, ഇഞ്ചിനിയർ സായ്പ
ന്മാർ പൊട്ടിച്ച ചാലുകൾ ഉണ്ടാക്കുന്നുണ്ട. ൟ പാറകൾ ശ്രീ
രാമൻ രാവണനോട യുദ്ധംചെയ്‌വാൻ പോയപ്പോൾ, കെട്ടി
യ ചിറ ആകുന്നു എന്ന ശാസ്ത്രക്കാർ പറയുന്നു. ആദാം, ഏ
[ 22 ] ദൻ തോട്ടത്തിൽനിന്ന ദൈവകൊപത്താൽ ഓടിക്കപ്പെട്ട
പ്പോൾ തീൎപ്പിച്ചതെന്ന മഹമ്മദുകാരും പറയുന്നു. എങ്കിലും
ൟ രണ്ടുകഥയും ഭോഷ്കുതന്നെ; അതെന്തന്നാൽ ൟ പാറ
ക്കെട്ടുകൾ, ലങ്കയും പാണ്ടിയും സ്ഥാപിച്ചിരിക്കുന്ന ആദ്യംമു
തലുള്ള ഒറ്റ പാറ തന്നെ ആകുന്നു. ലങ്കയിലെ ദിക്ക വി
ശേഷങ്ങളും കാലക്രമങ്ങളും മിക്കതും മലയാളംപൊലെ ത
ന്നെ. ഇതിന്റെ വടക്കെ ദിക്കിലുള്ള നാട്ടുകാർ തമിഴ ഭാഷ
പറയുന്നവരും, ശൂദ്രരും ആകുന്നു. തെക്കുള്ളവർ ചിങ്കിളി സം
സാരിക്കയും, ഏതാനുംപേർ ബുദ്ധമുനിയെ സേവിക്കുന്നവ
രും, തുലുക്കരും ആകുന്നു. എങ്കിലും ൟ ദ്വീപിലെ പാതിയിൽ
അധികം ആളുകൾ, ക്രിസ്ത്യാനിക്കാർ അത്രെ ആകുന്നത. ഇം
ഗ്ലാണ്ടിൽനിന്ന വളരെ കൃഷിക്കാർ വന്ന ഇതിൽ കാപ്പി, ക
ൎവാ, തെങ്ങ മുതലായ തോപ്പുകൾ ഉണ്ടാക്കിയ കാരണത്താൽ
തിരുനവേലിൽനിന്നും തിരുവിതാംകോട്ട നിന്നും ൧൨,൦൦൦ത്തി
ൽ അധികം കൂലിക്കാർ, ആണ്ടുതോറും അവിടെ പോയി, കാ
ഫലങ്ങൾ പറിച്ച കൊടുക്കുകയും വളരെ കൂലി വാങ്ങിക്കുക
യും ചെയ്യുന്നു. കടുവാ നീക്കി മലയാളത്തിലെ കാട്ടുമൃഗങ്ങൾ
ഒക്കെയും ലങ്കയിൽ ഉണ്ട. ചില ആണ്ടിൽ കടലിൽനിന്ന
ശംഖും, മുരിങ്ങയും എന്നുള്ള കക്കാ, വാരുവാനായിട്ട വളരെ
ആളുകൾ കൂടീട്ടും, അനവധി ദ്രവ്യം എടുപ്പാറുണ്ട. ഇതിനാ
ൽ സൎക്കാർവകെയ്ക്കുള്ള വീതം, ൧൫,൦൦൦പൌണ്ടിൽ അധികം
ആയിട്ടുമുണ്ട. രാമായണം എന്നുള്ളത ലങ്കയിലെ പണ്ടത്തെ
ആളുകളുടെയും, പാണ്ടിയിൽനിന്ന ചെന്ന ഇവരെ ജയിച്ച
രാജാക്കന്മാരുടെയും കഥ; കവിതമുറയായിട്ട ഉണ്ടാക്കി എ
ഴുതിയിരിക്കുന്നതാകുന്നു. പോൎട്ടുഗീകാർ ലങ്കയിൽ വന്ന,
൧൫൦൫ മാണ്ട, ചില സ്ഥലങ്ങൾ ഉണ്ടാക്കി; ലന്തകാർ ഇവ
രെ കളഞ്ഞ ൧൮൦൦ാം ആണ്ടവരെ, കാൎയ്യങ്ങൾ നടത്തിക്കയും
ചെയ്തു. ഇവരെ ഇംഗ്ലീഷുകാർ ജയിച്ച, അന്നുമുതൽ മേൽ
പറഞ്ഞപ്രകാരം നടത്തിക്കയും ചെയ്തുവരുന്നു.

കാശി, ഇപ്പോൾ ബെനാരേസ.

ഇത ഇന്ദ്യായുടെ തലസ്ഥാനമായ കല്ക്കത്തായിൽനിന്ന
൪൦൦ നാഴികവഴി അകലത്തിൽ ഗംഗാനദിയുടെ വടക്കപടി
ഞ്ഞാറ, തീരത്ത ബെങ്കോൾ എന്ന സമസ്ഥാനത്തുള്ളതിൽ
ഒരു പട്ടണമാകുന്നു. അതിൽ ൨൮,൦൦൦ ഓടുകൊണ്ട മേഞ്ഞി
ട്ടുള്ള പുരകളും, ൬൩൦,൦൦൦ കുടിയാനവന്മാരും ഉണ്ട; ഇത അ
ധിക ദ്രവ്യമുള്ള പട്ടണവും, ബ്രാഹ്മണർ തങ്ങളുടെ പു
ണ്യമായ സ്ഥലമെന്നും വിചാരിച്ചുവരുന്നു. അവിടെ എല്ലാ
[ 23 ] ദിക്കുകളിൽ നിന്നും, പരദേശക്കാര വരുന്നതിനാൽ, ഏകദേ
ശം ലക്ഷം ജനങ്ങളുള്ളതിൽ, ൮,൦൦൦ ബ്രാഹ്മണൎക്ക ചിലവ
കഴിഞ്ഞപോകുന്നുണ്ട. അതിന്റെ പണികളും ആറ്റിലോട്ടു
ള്ള നടകളും വിശേഷം തന്നെ. എന്നാൽ ഇത എല്ലാറ്റിനെ
ക്കാൾ വിശേഷതപ്പെട്ടിരിക്കുന്ന ഒരു പണി, ഒരു മഹമ്മദ
പള്ളി ആകുന്നു. ആയത, പ്രധാന അമ്പലം പൊളിച്ച കല്ലു
കൾ കൊണ്ട, ൟ പട്ടണം പിടിച്ച അറങ്ങസെബ എന്ന
രാജാവിനാൽ പണിയിക്കപ്പെട്ടതും, അതിന്റെ ഗോപുരം
പൊന്ന പൂശപ്പെട്ടതും, അതിന്റെ മാളികകൾ പട്ടണത്തി
ലെ എല്ലാ പണികളെക്കാളും ഉയൎന്നതുമാകുന്നു. ൟ പട്ടണ
ത്തിലെ കുടിയാനവന്മാരിൽ പത്തിലൊന്ന മഹമ്മദകാരും,
ഇവർ ഇംഗ്ലീഷുകാർ വരുന്നതിനമുമ്പെ, ബ്രാഹ്മണരുടെ പ്ര
ധാനസ്ഥലങ്ങളിൽ ഒക്കെയും പള്ളികൾ പണിത. പല വി
രോധങ്ങളെയും വരുത്തുമാറായിരുന്നു. ൟ പട്ടണത്തിൽ വി
ല ഏറിയ കല്ലുകളും, നേരിയ തുണികളും സാൽവായും, പട്ടും
അധികം വില്ക്കപ്പെടുന്നുണ്ട. അതിൽ ൩൦൦ ആളുകൾവരെ പ
ഠിച്ചുവരുന്നതായി, കീൎത്തിപ്പെട്ട ഒരു സംസ്കൃത സിമ്മനാരിയു
ണ്ട. അത കൂടാതെ കുമ്പിനിയാരാൽ ഒരു സിമ്മനാരിയും, ക്രി
സ്ത്യാനിമാൎഗ്ഗം അനുസരിച്ച ഒരു ബ്രാഹ്മണൻ, വേറൊരു
സിമ്മനാരിയും പണിയിച്ചിട്ടുണ്ട. ഇത രണ്ടിലും കൂടെ ൨൫൦
ജനങ്ങൾ പഠിച്ചുവരുന്നു. കാശിയും അതിന ചുറ്റുമുള്ള ദേ
ശവും, ഭൂമിയോടുകൂടെ സംബന്ധിച്ചിട്ടില്ലെന്നും, അത ശിവ
ന്റെ ത്രിശൂലത്തിൽ നിൎത്തപ്പെട്ടിരിക്കുന്നു എന്നും ശാസ്ത്രക്കാ
രാൽ പറഞ്ഞ വരുന്നു. എന്നാലും ൧൦൧൭ാമാണ്ടിൽ, മഹമ്മദ
കാർ അതിനെ പിടിച്ച, അതിൽ ഉണ്ടായിരുന്ന അമ്പലങ്ങ
ളെയും ഇടിച്ചുതകൎത്ത വളരെ ആയിരം ബ്രാഹ്മണരെയും
കൊന്നുകളഞ്ഞു. ൧൭൭൫ൽ, ഇംഗ്ലീഷുകാർ അതിനെ പിടിച്ച,
അതിലെ രാജാവിന അടുത്തുണ കൊടുത്തുവരുന്നു. എന്നാൽ
അവന്ന അധികാരം ഇല്ല.

തിരുവിതാംകോട രാജ്യം.

ൟ രാജ്യം ഇന്ദ്യായിലെ തെക്ക പടിഞ്ഞാറെ അറ്റവും,
അതിന്റെ അതൃത്തികൾ വടക്ക കൊച്ചീസംസ്ഥാനവും, പ
ടിഞ്ഞാറും തെക്കും സമുദ്രവും, കിഴക്ക മധുരയും തിരുനവേലി
യോട ചേൎന്ന മലകളും ആകുന്നു. വടക്ക പൈക്കാറ കോട്ടമു
തൽ, കന്യാകുമാരിവരെ, ൧൭൪ നാഴികവഴി നീളവും, വടക്കെ
അറ്റത്ത കൊച്ചിയോട ചേൎന്ന ഏതാനും സ്ഥലങ്ങൾ കൂടി,
൭൫ നാഴിക വീതിയും; എടഭാഗം ൪൦ നാഴിക വീതിയും ഉള്ള
[ 24 ] താകുന്നു. ൟ ദേശത്തിലെ പുഞ്ചക്കണ്ടങ്ങൾ, ഏകദേശം
൭൫൦ ചതുരനാഴികയും, മേച്ചിൽസ്ഥലങ്ങൾ, ൨൦൦൦ ചതുരനാ
ഴികയും, തോട നദികൾ മുതലായ്ത ൧൬൦ ചതുര നാഴിക
യും ചേരിക്കലും തെങ്ങും പന മുതലായ തോട്ടങ്ങളും കൂടെ
൧൪൭൦ ചതുരനാഴികയും, ശേഷം ഒക്കെയും കാടും കാനനവും,
ആയി തീൎന്നിരിക്കുന്നു. കരപ്പറത്തുനിന്ന ൨൫നാഴിക അക
ലം ഉള്ള ദിക്കിൽ, മനുഷ്യർ ചുരുങ്ങിയും, മൃഗജാതികൾ അ
ധികമായിട്ടും കാണുന്നതാകുന്നു: എങ്കിലും വലിയ കാനന
ങ്ങളിൽ കൂടെ ചില കിണറുകളും, പുരയുടെ അടിസ്ഥാനങ്ങ
ളും കാണ്മാനുണ്ട. ഇപ്പോഴത്തെ തിരുവിതാംകോട സംസ്ഥാ
നം, പണ്ട കേരളദേശത്തിലെ, ഒര അംശം ആയിരുന്നു. ഇ
തിലെ ഭൂമി ഒക്കയും നമ്പൂതിരിമാൎക്ക പകുതിചെയ്യപ്പെട്ടു. ഏ
താനും സ്ഥലങ്ങളിലും വാരം ഇപ്പോഴും അവൎക്ക കൊടുക്കപ്പെടു
ന്നു. കേരളരാജ്യത്തിലെ ഒടുക്കത്തെ രാജാവ ചേരമാൻപെ
രുമാൾ, തന്റെ ദേശത്തിലെ അധികാരം, തന്റെ മക്കൾക്ക
പകുതി ചെയ്താറയും, നമ്പൂതിരിമാർ ഇവരുടെ ഗുരുക്കന്മാരാ
യ ന്യായകൎത്താക്കന്മാരായിട്ട, നടന്നവന്നു എന്നും; രാജാക്ക
ന്മാരെ പടയുടെ നാഥന്മാരായിട്ട മാത്രമെ വിചാരിച്ചുള്ള എ
ന്നും, തോന്നുവാൻ എട ഉണ്ട. ചേരമാൻപെരുമാളിന മുമ്പെ
ഉണ്ടായിരുന്ന ൧൮ രാജാക്കന്മാരുടെ കഥ കേരളൊല്പത്തിയി
ൽ അടങ്ങിയിരിക്കുന്നു. നസ്രാണിമാപ്പിളമാരുടെ തലവനാ
യിരിക്കുന്ന കിനായി തോമ്മാ, ക്രിസ്തുകാലം ൩൪൫ാമാണ്ട,
കപ്പൽവഴിയായി വന്ന, കൊടുങ്ങല്ലൂര ഇറങ്ങിയപ്പോൾ, ചേ
രമാൻപെരുമാള കേരളദേശത്തിൽ രാജ്യഭാരം ചെയ്തവരുന്ന
പ്രകാരം കെൾവിപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തിനരി,
കെ തിരുവിതാംകോട എന്ന പറയുന്ന ദേശത്ത, പാൎത്തുവ
ന്ന മുപ്പത രാജാക്കന്മാരുടെ എണ്ണം നമുക്ക കിട്ടിയിരിക്കുന്നു;
ഇവരെ കുറിച്ച വിവരമായിട്ട ഏറെ ഇല്ല, എങ്കിലും ൧൪ാമ
ത്തെ തമ്പുരാനായ രെവിവൎമ്മരാജാവ, നഞ്ചനാട്ട കാൎയ്യാദിക
ൾ നടത്തിച്ച വന്ന ഒരു കൊറവൻ പ്രഭുവിനെ, ക്രിസ്തുകാ
ലം ൧൬൦൪ാമാണ്ട, ജയിച്ച. അവന്റെ ദേശം കീഴടക്കുകയും
ചെയ്തു. ൧൭൪൨ാമാണ്ട, വഞ്ചിമാൎത്താണ്ഡ രാജാവ, കായങ്കു
ളവും അതിന്റെ ചുറ്റുംഉള്ള ദേശവും, കീഴടക്കുകയും, പിന്ന
ത്തെ വഞ്ചിബാല രാജാവ, ലെന്നൊയി എന്ന ലെന്തക്കാര
ൻ, ഏതാനും പട്ടാളക്കാരെ കബാത്ത പടിപ്പിച്ച കാരണത്താ
ൽ, തെക്കും കൂറ, വടക്കും കൂറ, രാജാക്കന്മാരെയും, അമ്പലപ്പുഴ
ഗ്രാമത്തിലെ നമ്പൂതിരിമാരെയും കൂടാതെ പെരുമ്പടപ്പിൽ ത
മ്പുരാന്റെ തെക്കെദേശം, ഒക്കെയും പിടിക്കയും ചെയ്തു. ൟ
[ 25 ] രാജാവിന്റെ കല്പനപ്രകാരം തിരുവിതാംകേട്ട അതൃത്തി
യിൽ ഉള്ള മൺകോട്ടകളും മറ്റും പണിയപ്പെട്ടിരുന്നു. ൧൭൮൯ാ
മാണ്ട തിരുവിതാംകോട്ട തമ്പുരാൻ, ൟ പടകൾ ഉണ്ടാക്കു
മ്പോൾ കൊച്ചീതമ്പരാന്റെ തലവനായ ഡീപ്പുസുൽത്താൻ
കൊടുങ്ങല്ലൂര മൺകോട്ടകൾ പിടിച്ച, വടക്കംപറവൂര വരെ,
കരേറിവരികയും ചെയ്തു. ൟ ഉപദ്രവി, അനേകം പള്ളികളും
അമ്പലങ്ങളും ചുട്ട, ജനങ്ങളെ ബലാല്ക്കാരമായിട്ട മാൎഗ്ഗം കൂ
ട്ടുകയും, ഏറിയ ആളുകളെ അടിമയിലേക്ക കൊണ്ടുപോയി.
തിരുവിതാങ്കോട്ടിലെ രാജാവ മതിരാശ ഗെവൎണ്ണരോട സ
ഹായത്തിന്ന ആള അയച്ചാറെ, ഇംഗ്ലീഷകാർ ഇതും, മറ്റും
ആവലാധികൾ ഉണ്ടായ കാരണത്താൽ, സഹായം ചെയ്വാ
ൻ വേണ്ടി, ഒരു സൈന്യത്തെ അയച്ച, ഡീപ്പുവിനോട യു
ദ്ധം ചെയ്ത, അവന്റെ രാജ്യത്തിൽ ഒന്നുപാതി കുമ്പിനിയാര
അടക്കിക്കൊള്ളുകയും തിരുവിതംകോട്ടനിന്ന ഡീപ്പു കരേറി
യതായുള്ള സൎവ്വസ്വവും തിരിയെ കൊടുപ്പിക്കയും ചെയ്തു.
൧൭൯൭ാമാണ്ട രാജാവും കുമ്പിനിയാരും തമ്മിൽ ചില ഉടമ്പ
ടികൾ ചെയ്തതിൽ, മൂന്ന കുമ്പിനിപട്ടാളത്തിന വേണ്ടി ചില
വ ആണ്ടതോറും കപ്പമായിട്ട കൊടുത്തകൊള്ളാമെന്ന രാജാ
വ സമ്മതിച്ചു. ൧൮൦൫ാമാണ്ടിൽ തിരുവിതാങ്കൊട്ടു രാജാവും
കുമ്പിനിയാരും തമ്മിൽ രണ്ടാമതും ചില ഉടമ്പടികൾ ചെയ്തു,
അതിനാൽ രാജ്യം നന്നാകത്തക്കതിന്മണ്ണവും, രാജാവിന്റെ
അധികാരങ്ങൾ പ്രബലപ്പെടുന്നതിനുവെണ്ടിയും, ദിവാൻ
ജി, ദളവ, മറ്റ ഏതാനുംപേരുടെ തന്നിഷ്ടങ്ങൾ നടക്കാതെ
ഇരിപ്പാനും ആയി, ൫ കുമ്പിനിപട്ടാളം കൊല്ലത്ത പാൎപ്പിക്ക
പ്പെട്ടു ൧൮൦൯ാമാണ്ട ദിവാൻജിക്ക ബോധിച്ചപ്രകാരത്തിൽ,
കൎയ്യാദികൾ നടത്തിപ്പാൻ വഹിയാ എന്ന കണ്ട, കൊച്ചീ
ദിവാനിജിയോട ഒത്തുംകൊണ്ട, മൂന്നുനാലപ്രാവശ്യം കൊ
ല്ലത്തുള്ള പട്ടാളങ്ങളെ ഉപദ്രവിപ്പാൻ ആളയച്ചാറെ തോറ്റ
മടങ്ങിപോകയും; തെക്കെവഴിയായി തൃശ്ശിനാപള്ളിയിൽനി
ന്നു ഏതാനും പട്ടാളങ്ങളും, വടക്കു പറവൂരവരെ, കണ്ണൂരിൽനി
ന്ന ൬ പട്ടാളവും ഇങ്ങിനെ മൂന്ന ദിക്കിൽ ആയിട്ട, കുമ്പിനി
പട്ടാളങ്ങൾ വന്നുചേൎന്ന; രാജ്യത്തുണ്ടായിരുന്ന കലഹം ഒ
ക്കെയും നിൎത്തുകയും ചെയ്തു. വേലുതമ്പി എന്ന പേരായ ദി
വാനിജിയും മറ്റും ആലപ്പുഴ വെച്ച റസിഡെണ്ടിന്റെ
ഡൊക്റ്റർ സായ്പിനെയും, ൧൨ാം വെള്ളപ്പട്ടാത്തിൽ ചില
ആളുകളേയും ഒര ആപ്പസരെയും, ഉപായത്തിൽ കൈക്കൽ
ആക്കി, പള്ളാതുരുത്തി ആറ്റിൽവെച്ച, മുക്കി കൊല്ലുകയും
ചെയ്തു. ൟ കാരണത്താൽ ഇവർ രണ്ടുപേരയും കൊല്ലത്ത
[ 26 ] വെച്ച, ൧൨ാം പട്ടാളത്തിന്ന മുമ്പാകെ, കെട്ടിതുക്കി കൊല്ലക
യും ചെയ്തു. ൧൮൧൦ാമാണ്ട രാജ്യകാൎയ്യങ്ങൾ നടപ്പാകാതെ,
൨൩ ലക്ഷം രൂപാ രാജാവിന പലപ്രകാരത്തിലും കടം വ
ന്നത, തീൎപ്പാൻ ഉള്ളപ്പോൾ, റെസിഡെണ്ടായ മണ്ട്രൊസാ
യ്പിനെ, ദിവാൻജി ആക്കത്തക്കതിന്മണ്ണം, ആനുവാദം കിട്ടു
വാൻ, മതിരാശിലെ ഗവർനമെണ്ടിൽ ചോദിച്ചു; അപെ
ക്ഷ സമ്മതിച്ച, കല്പന ആയശേഷം. ൟ സായ്പ മൂന്നവൎഷം
കൊണ്ട, മേൽപറഞ്ഞ കടങ്ങൾ ഒക്കെയും തീൎത്ത, കരങ്ങൾ,
പിരിവ ഇരട്ടിക്കയും, താണ ഉദ്യോഗസ്ഥന്മാർ, ജനങ്ങളെ ഉ
പദ്രവിക്കാതെ ഇരിക്കത്തക്കതിന്മണ്ണം ഉള്ള ചട്ടങ്ങൾ ഉണ്ടാ
ക്കുകയും, ചില മോഷണക്കാരും, കുലപാതകന്മാരും, ആയി
രുന്ന ആളുകളെ ഒതുക്കം ചെയ്കയും, ആക്കാലങ്ങളിൽ എല്ലാ
കാൎയ്യങ്ങൾക്കും നടപ്പുണ്ടായ കാരണത്താൽ; ഇപ്പോഴും കൂടെ,
അതിനെകുറിച്ച മനുഷ്യർ പ്രസാദിച്ച പഠയാറുണ്ട. മണ്ട്രൊ
സായ്പ ദിവാൻജി ആയിരിക്കുമ്പോൾ, രാജാവ കഴിഞ്ഞപോ
കയും റാണിമഹാരാജാക്കന്മാര രാജ്യഭാരം ചെയ്കയും ചെയ്തു.
നാടനീങ്ങിയ രാജാവ ൧൮൧൯ാമാണ്ട രാജ്യഭാരം ഏറ്റു, ഇ
പ്പോഴത്തെ മഹാരാജാവ ൧൮൪൭ാമാണ്ട രാജ്യഭാരം ചെയ്വാ
ൻ തുടങ്ങി. ഖൎണ്ണെൽ മണ്ട്രൊ തിരുവിതാംകോട്ടനിന്ന പോ
കുമ്പോൾ, കരംപിരിവ, മുപ്പത്തെട്ടലക്ഷം രൂപാ ആക്കി, ദി
വാൻജി ഉദ്യോഗം ഒഴിഞ്ഞമുതൽ, രാജാക്കന്മാര ഗവൎമെണ്ടി
ലെ സമ്മതപ്രകാരം ദിവാൻ ആക്കുകയും, റസിഡണ്ടിന്മാര
ന്യായം ഉപദേശിക്കയും, മറ്റും ചില സഹായങ്ങൾ ചെയ്ക
യും ചെയ്തകൊണ്ടവരുന്നു. കഴിഞ്ഞപോയ രാജാവ, ഇംഗ്ലീഷ
മുതലായി പല ഭാഷകളെയും അഭ്യസിച്ചത കൂടാതെ, ത
ന്റെ പ്രജകളുടെ ഇടയിൽ, ജ്ഞാനം വൎദ്ധിക്കണമെന്ന ഇ
ഷ്ടം ഉണ്ടായിട്ട തിരുവനന്തപുരത്ത, ഗണിതക്കാൎക്കവേണ്ടി ഒ
രു വിശേഷ സ്ഥലം പണിയിപ്പിക്കയും, വിലയേറിയതായു
ള്ള സൂത്രപ്പണികൾവരുത്തി വയ്പിക്കയും, ഒര ഇംഗ്ലീഷ പള്ളി
ക്കൂടവും അച്ചടിപ്പുരയും, സ്ഥാപിക്കയുംചെയ്തു. ഇപ്പഴത്തെ രാ
ജാവും ആ കാൎയ്യങ്ങളിൽ അതപോലെ തന്നെ, താല്പൎയ്യപ്പെട്ട, തി
രുവനന്തപുരത്തേയ്ക്ക സമീപെയുള്ള അഗസ്ത്യകൂടപൎവ്വതത്തി
ൽ ഒര ഗണിതശാലയും, രാജ്യത്തിലെ വിശേഷമായുള്ള വസ്തു
ക്കളും, കൌശലപ്പണികൾ മുതലായ്തും, വച്ചുകാണുന്നതിന
തിരുവനന്തപുരത്ത, മ്യൂസിയം എന്ന വിളിക്കുന്ന ഒരു ശാല
യും സ്ഥാപിച്ചിരിക്കുന്നു. ഇതുകൂടാതയും, ബഹുമാനപ്പെട്ട കു
മ്പിനിയാരുടെ വിസ്കാരമായ രാജ്യങ്ങളിലുള്ള അടിമകൾ, അ
നുഭവിച്ചുവരുന്ന ഗുണങ്ങൾ, തിരുവിതാംകോട്ടിലുള്ള അടി
[ 27 ] മകൾക്കും ഉണ്ടാകെണ്ടുന്നത ആകകൊണ്ടും, പണ്ടാരവക
അടിമകൾ എല്ലാവരെയും, അടിമയിൽനിന്നും ഒഴിഞ്ഞിരിക്കു
ന്നതുകൂടാതെ: കോട്ടുകളിലെ തീൎപ്പെങ്കിലും, ഉത്തരവഎങ്കിലും,
യാതൊര അടിമകളെയെ, ബലബന്ധമായി വേല ചെ
യ്യേണ്ടുന്നതിനുള്ള, അവകാശത്തിനെയൊ, സൎക്കാര ഉദ്യോ
ഗസ്തന്മാര, വില്ക്കയും, ൟ സംഗതി എടപെട്ട ആവലാധി,
കൈക്കൊൾകയും അരുത എന്നും; അടിമക്കാരുടെ വസ്തുവക
കൾ, അവർ അടിമയാകുന്നു എന്ന വിചാരിച്ച. അവരുടെ
പക്കൽനിന്നു എടുക്കയാകട്ടെ, അനുഭവത്തിന വിരോധമാ
യിട്ട, പ്രവൃത്തിക്കയാകട്ടെ, ചെയ്തുപോകയും അരുത എന്നും
സ്വാധീനന്മാരായിട്ടുള്ള ആളുകളുടെ നെരെ, പ്രവൃത്തിച്ചാൽ,
ശിക്ഷയുള്ളകുറ്റങ്ങൾ അടിമകളുടെനേരെ പ്രവൃത്തിച്ചാലും, ഒ
രുപോലെ ശിക്ഷയുള്ളതായിരിക്കയും ചെയ്യുമെന്ന വിളംബ
രം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ൟ സംസ്ഥാനം ൩൨ മ
ണ്ടപത്തുംവാതിൽ ആയിട്ട, അംശിച്ചിരിക്കുന്നു. ൧൬ മുൻസീ
പ്പന്മാരും, ൫® ജില്ലാകോൎഡകളും. ഒര ആപ്പീൽ കോഡും ഉണ്ട.
ഇത കൂടാതെ വേണ്ടുന്ന റെവന്യൂ ഉദ്ദ്യോഗസ്ഥന്മാരെയും ആ
ക്കിയിരിക്കുന്നു. ൟ ഓഫീസരന്മാര എല്ലാവരും, രാജനീതി
നടത്തിക്കതക്കതിന്മണ്ണ, വിചാരിക്കയും ജനങ്ങൾക്ക ഉപകാ
രം വരുത്തുകയും ചെയ്ക. എന്ന, വന്നാൽ, ഇത്ര ഭാഗ്യം ഉള്ള
ദേശം, ഇന്ദ്യായിൽ കാണ്മാൻ പ്രയാസം തന്നെ. അത എ
ന്തന്നാൽ മണ്ണിന്റെ വിശേഷവും, നിലങ്ങളിൽ ആവശ്യ
പ്രകാരം ഉള്ള വെള്ളംവരവും, നദികളും, കൂടെകൂടെ ഉള്ള കൊ
യ്ത്തകൾകൊണ്ടും, ക്ഷാമം വരുവാൻ ഒരു പ്രകാരത്തിലും എട
ഇല്ല. ൟ രാജ്യത്തുള്ള ജനങ്ങളുടെ സംഖ്യ, ൧,൨൬൨,൦൦൦, ഇ
തിൽ ൩൫,൦൦൦ ബ്രാഹ്മണരും, ൩൮൫,൦൦൦, ശ്രൂദ്രരും. ൨൦൦,൦൦൦
ക്രിസ്ത്യാനികളും. ൬൨,൦൦൦ മഹമ്മതകാരും ഉണ്ട. മലവെള്ളന്മാ
ര ൧൫,൦൦൦. അടിമക്കാർ ൧൫൦,൦൦൦. ശേഷം ജാതികൾ, കമ്മാ
ളപരുഷകൾ ആകുന്നു. മിശ്യൊൻവക പള്ളിക്കൂടങ്ങളിൽ
൧൦,൦൦൦ ചിൽവാനം പൈതങ്ങൾ പഠിക്കുന്നുണ്ട. നാട്ട പള്ളി
ക്കൂടങ്ങളിൽ ഏകദേശം ഇതിലിരട്ടിയും ആകുന്നു.൧൮൫൫ാ
മാണ്ട, പതിമൂന്നെമുക്കാൽ ലക്ഷം രൂപായുടെ ചരക്കുകൾ
ൟ നാട്ടിൽനിന്ന പരദേശങ്ങളിലേക്ക കൊണ്ടുപോകയും എ
ട്ടരലക്ഷം രൂപായുടെ ചരക്കുകൾ തിരികെ കൊണ്ടുവരപ്പെട്ടു.
സൎക്കാരിലേക്ക നിലത്തിനുള്ള വാരവും, വൃക്ഷാദികൾക്കുള്ള
കരവും, ശേഷം ദേശങ്ങളിലെക്കാൾ അധികം കുറവായും കാ
ണുന്നു. സൎക്കാരവക എറ്റുമതിചരക്കുകൾ മുളക പുകയില,
ഏലം തേക്ക ൟട്ടി, മുതലായ്താകുന്നു. മലകളിൽ പല മാതൃക
[ 28 ] സുഗന്ധവൎഗ്ഗങ്ങളും കറകളും, പലമാതൃക വിശേഷപ്പെട്ട ത
ടികളും, വേണ്ടുന്നിടത്തോളം കാണ്മാൻ ഉണ്ട. ആണ്ടിൽ വ
ൎഷകാലങ്ങളോട ചേൎന്ന ഒമ്പത മാസത്തിൽ മിക്ക ദിക്കുകളി
ലും, വള്ളം നടപ്പാറുണ്ട. ഏതാനും പാലങ്ങളും, അണകളും,
ചിറകൾ മുതലായതും തീൎപ്പിക്കയും, വഞ്ചിമാൎത്താണ്ഡരാജാവ
അവർകളുടെ കാലങ്ങളിലും, മണ്ട്രൊസായ്പിന്റെ കാലങ്ങളി
ലും തീൎപ്പിക്കപ്പെട്ട നാട്ടുവഴികൾ നന്നാക്കിക്ക എന്ന വന്നാ
ൽ, ഇനിയും ൟ ദിക്കിന വൎദ്ധനവുണ്ടാകുവാൻ എട ഉണ്ട.
൧൨ വൎഷത്തിനകം തിരുവിതാംകോട്ട കുടിയാനവന്മാരുടെ ദ്ര
വ്യപുഷ്ടി, അധികമായിവരുന്നു എന്ന കാണുന്നു. ചക്രത്തി
ന്റെ കണക്ക എഴുതി വന്നിരുന്ന ജനങ്ങൾ, ഇപ്പോൾ രൂ
പാകൊണ്ടത്രെ കൈകാൎയ്യം ചെയ്തവരുന്നത. മുമ്പെ നെല്ലിന
പത്ത കലിപണം, വിലയായിരുന്നത, ഇപ്പോൾ കൊയി
ത്തസമയത്ത പതിനഞ്ചും, പതിനെട്ടും ആയിരിക്കുന്നു. നാ
ളികേരത്തിന അഞ്ച കലിപണം വിലയായിരുന്നത. ഇപ്പോ
ൾ രണ്ടു രൂപായും ചിലപ്പോൾ അധികവും ആയി വില്ക്ക
പ്പെടുന്നു. ൟ വ്യത്യാസങ്ങൾ വസ്തുവിന്റെ കുറച്ചിൽകൊ
ണ്ടും, ആളുകളുടെ പെരുപ്പംകൊണ്ടും അല്ല: കച്ചവടത്തിന്റെ
വൎദ്ധനവകൊണ്ടും മേടിക്കുന്നതിനെക്കാൾ അധികം വിലക്ക
വില്ക്കുന്നതിൽ, പണത്തിന്റെ അധികവരവകൊണ്ടും ആ
കുന്നു. ഇത കൂടാതെ, വേർവിട്ട ഒര സംഗതിയാൽകൂടെ കാ
ണിക്കാം, പത്ത വൎഷത്തിന മുമ്പെ കുടിയിടയിൽ കൂലിക്കാ
ൎക്കുള്ള ശമ്പളം, ൧൴ ചക്രവും, ഇപ്പോൾ മൂന്ന ചക്രംതന്നെ
പോരാതയും ഇരിക്കുന്നു; മുമ്പെ കമ്മാളൎക്ക ഒര കലിപണം
കൊടുത്ത വന്നിരുന്നത, ഇപ്പോൾ ഒന്നരക്കും, തൎക്കം പറഞ്ഞ
വരുന്നു. ൟ സംസ്ഥാനത്തിലെ ജനങ്ങൾ തങ്ങളുടെ ഉടയ
നാഥനായിരിക്കുന്ന ദൈവത്തെ തക്കതായി ബഹുമാനിക്ക
യും, അയൽക്കാരെ തന്നെപ്പോലെ കരുതികൊൾകയും ചെ
യ്യുമ്പോൾ, തിരുവിതാംകോട്ടിലെ സൌഖ്യവും വൎദ്ധനയും
പോലെ, മറ്റൊരു പ്രദേശത്തിൽ കാണ്മാൻ പ്രയാസമായി
രിക്കും.

കൊച്ചീ രാജ്യം.

ഇതിന്റെ അതിരുകൾ വടക്കും പടിഞ്ഞാറും മലയാം പ്ര
വിശ്യയും കിഴക്ക കോയമ്പുത്തൂരും, മധുരയും വേർതിരിക്കുന്ന
മലകളും, തെക്കഭാഗത്തിൽ തിരുവിതാംകോട സംസ്ഥാനവും
ഉണ്ട. ൟ രാജ്യം പണ്ട ചേരമാൻപെരുമാള തമ്പുരാന്റെ
ദേശത്തിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോഴത്തെ രാജാക്കന്മാർ
[ 29 ] ക്ഷെത്രിയരും ആ കീൎത്തിപെട്ട രാജാവിന്റെ അനന്തരവ
രും ആകുന്നു. ൟ രാജ്യത്തിൽ ഉൾപ്പെട്ട ദേശങ്ങളിൽ ഏതാ
നും കോഴിക്കോട്ട താമൂരിപ്പാട രാജാവും, തിരുവിതാംകൊട്ട രാ
ജാവും അടക്കികൊണ്ടു. അതിന്റെ ശേഷം ൧൭൬൬-ാമാണ്ട
ഢീപ്പു ൟ രാജ്യം പിടിച്ച കപ്പം മേടിച്ചവന്നു. ഢീപ്പുവി
ന്റെ അധികാരം പോയകാലംമുതൽ, ബ്രിട്ടീഷ ഗവമെണ്ടി
നെ അനുസരിച്ചിരിക്കുന്നു. ൧൮൦൯-ാമാണ്ട പാലിയത്തച്ചൻ
എന്ന ദിവാൻ തിരുവിതാംകോട ദിവാനോട ചേൎന്ന, റെസി
ഡെണ്ടായിരുന്ന കൎണ്ണെൽ മക്കാളിസായ്പിനെ കൊല്ലുവാൻ ഭാ
വിച്ച കാരണത്താൽ, ശണ്ഠ ഉണ്ടായി, കിസ്ത, കൂടി കൊടുക്കെ
ണ്ടി വന്നു. മണ്ട്രൊ സായ്പിന്റെ കാലങ്ങളിൽ പിന്നെയും ക
ലഹം ഉണ്ടായപ്പോൾ കപ്പിത്താൻ ബ്ലെക്കർ എന്ന സായ്പ,
അസിഷ്ടാണ്ട റസിഡണ്ടായിട്ട വന്ന: നാടിനെ സമാധാ
നം വരുത്തി ഗുണപ്പെടുത്തി വന്നു. ൧൮൩൯-ാമാണ്ട മുതൽ
ശങ്കരവാരിയര ദിവാൻജി ൟ ചെറിയ രാജ്യത്തെ ബഹു
സാമൎത്ഥ്യമായിട്ട നടത്തി കേൾവിപ്പെട്ടു വന്നു. മുതൽ എടുപ്പ
ചിലവ കഴിച്ച ശേഷിക്കുന്നത തന്നെ അല്ല, ഇതിനെ പലി
ശക്ക ഇടുകയും കുമ്പിനിയാരുടെ നാട്ടിലെ പോലെ സാരമാ
യിട്ടുള്ള രാജപാദകളും പാലങ്ങളും തോടുകളും തീൎത്തുംവന്നു.
നാട്ടകാൎക്ക കച്ചവടവും കൃഷിയും വൎദ്ധിച്ച ദ്രവ്യം കൂടിയും വ
രുവാൻ ഇട ഉണ്ട. ൟ രാജ്യത്തിൽ ആറു കോവിലകത്തുംവാ
തുക്കലും രണ്ട ജില്ലയും ഒരു ആപ്പിൽക്കോടും ഉണ്ട. ൟ പ്ര
ദേശം ൨൦൦൦ ചതുരനാഴിക വിസ്താരവും, മനുഷ്യർ അധിവ
സിക്കുന്ന ദിക്കുകളിൽ എല്ലായ്പോഴും വള്ളം കടക്കതക്കതിന്മ
ണ്ണം ൧൧ മാസവും വെള്ളം ഉണ്ട.

ജനങ്ങൾ ൩൩൧൭൦൦ കാണും ഇവയിൽ ഏകദേശം
൧൫,൦൦൦ ബ്രാഹ്മണരും ൬൮,൦൦൦ ശൂദ്രരും ൭൨൦൦൦ത്തിൽ അധി
കം ക്രിസ്ത്യാനികളും ആകുന്നു. ൧൫൦൦൦ മഹമ്മതകാരും ൧,൬൦൦
യെഹൂദന്മാരും ൪൩൦൦൦ അടിമക്കാരും കൂടെ ഉണ്ട. കൊച്ചി എ
ന്നുള്ള പട്ടണം ഇഗ്ലീഷകാര ൧൭൯൫ാമാണ്ട ലെന്തക്കാരിൽ
നിന്ന പിടിച്ച, പോർറ്റിഗീകാൎക്ക ൧൬൭൩ാമാണ്ട വരെ, ഇ
വിടെ അധികാരം ഉണ്ടായിരുന്നു. യെഹൂദന്മാരുടെ കയ്യിൽ
നസ്രാണിമാപ്പിളമാൎക്ക കിട്ടിയിരിക്കുന്നപ്രകാരത്തിൽ, ചെ
മ്പ തകിട്ടെൽ ചില ആധാരങ്ങൾ എഴുതി കാണുന്നു. ഇതി
ന്മേൽ ഉള്ള തീയ്യതി മിശിഹാക്കാലം ൩൮൮ാമാണ്ട എന്നും പ
തിഞ്ഞിരിക്കുന്നു: എങ്കിലും ൟ ജാതിക്കാർ എപ്പോൾ കൊച്ചി
യിൽ വന്നിറങ്ങി എന്ന ആൎക്കും തന്നെ ഒരു കണക്കില്ല. [ 30 ] മൂന്നാം അദ്ധ്യായം.

ലോകത്തിലെ മുഖഭാവങ്ങൾ.

പൎവ്വതങ്ങൾ.

ഇവയിൽ ഏതാനും സമുദ്രത്തിനെക്കാൾ അഞ്ച നാഴിക ഉ
യൎന്നതും, ചിലത നാലും ചിലത രണ്ടും മൂന്നും, ആയിട്ടും കാ
ണ്മാനുണ്ട. ഇതിനാൽ ഭൂമിയുടെ മുകൾഭാഗം ഉരുണ്ടത അ
ല്ലെന്ന ഏതാനുംപേൎക്ക തൊന്നുവാൻ ഇടയുണ്ട, എങ്കിലും
സാദൃശ്യത്തിൽ, ഒരു ചുവട മുഴുപ്പുള്ള പന്തുന്മേൽ ഒരു പൊടി
മണൽ വെച്ചാൽ എത്ര മുഴച്ചിരിക്കുന്നുവൊ, ഇതും അതിന
മാത്രമെ ഉള്ളു. ചില പൎവ്വതങ്ങൾ പ്രളയത്തിന മുമ്പെ സ്പഷ്ട
മായി ഉണ്ടായിരിക്കുന്നവ ആകുന്നു. ഇവ അത്യുന്നതനും ഉള്ള
വയും ഇവയുടെ മുകൾ ഭാഗങ്ങൾ, ഒറ്റ കരിങ്കല്ല തന്നെയും
ആകുന്നു. പലപ്പോഴും നുറുങ്ങിപോകയും ഇടയിൽ ഉറവക
ളും ഉടഞ്ഞ പാറകളും, മണ്ണും മുകളിൽനിന്ന ചാലുകളിൽ ഒഴു
കുകയും ചെയ്യുന്നു. മറ്റുപൎവ്വതങ്ങൾ പ്രളയസമയത്ത വെ
ള്ളത്തിന്റെ ഇളക്കത്താൽ, ആകൃതിപ്പെട്ടിരിക്കുന്നവ ആകു
ന്നു. ഇവയിൽ കാണപ്പെടുന്ന പാറകൾ, തടങ്ങളായിട്ടും, ഒടി
ഞ്ഞ നട നിരകളായിട്ടും ഉള്ളവ ആകുന്നു. ഇവയിൽ കവിടി
കളും, കല്ലായി ചമഞ്ഞ മരങ്ങളും, മൃഗങ്ങളുടെ അസ്ഥികളും,
മറ്റ പലതും കാണ്മാനുണ്ട. അഗ്നിപൎവ്വതങ്ങൾ ആവിവായു
മുതലായവ കൊണ്ട, ഭൂമി പൊന്തമായി വീൎക്കുന്നവ ആകു
ന്നു. ആയത ഒടുക്കം മുകൾ ഭാഗത്തിൽ, അല്ലെങ്കിൽ വശത്തെ
വിള്ളലുകളിൽ വെച്ച പൊട്ടി, അഗ്നിയും പുകയും പുറപ്പെടു
വിക്കുന്നു. മലമുകളിൽ എത്ര അധികം കരേറുന്നുവൊ, അത്ര
യും തണുപ്പായി കണ്ടുവരുന്നു; ഇത പലപ്പോഴും ഉഷ്ണപ്രദേ
ശങ്ങളിലും ഹിമാലയം പൎവ്വതങ്ങളെ പോലെ, എന്നും ഉറച്ച
മഞ്ഞുകൊണ്ട മൂടപ്പെട്ടിരിക്കുന്നു. എന്നാൽ അടിവാരത്ത, വാ
യു അത്ര അധികം ചൂടുള്ളതാകുന്നു, അതിനാൽ കായ്കറി വിള
വ പൊരിഞ്ഞുപോകുന്നു. എന്നാൽ മുകൾ ഭാഗത്ത അത്ര അ
ധികം തണുപ്പ ഏറീട്ട, മഞ്ഞും, നീരും ഉറച്ച, വെള്ളം കിട്ടുവാ
നായിട്ട, അത തീകൊണ്ട ചൂട പിടിപ്പിക്കേണ്ടിവരും. ഇത ഭൂ
മിയിൽ എത്ര ഉയൎന്നുപൊങ്ങുന്നുവൊ, അത്ര അധികം വാ
യു ലഘുവാകുന്നതിനാൽ, ഉണ്ടാകുന്നവ ആകുന്നു.

പ്രധാനമായി അറിയപ്പെട്ട പൎവ്വതങ്ങളും അവക്ക സമുദ്ര
ത്തിന മീതെയുള്ള ഉയൎച്ചസംഖ്യം. [ 31 ]
ഇന്ദ്യായിൽ-൧൦ പൎവ്വതങ്ങൾ അടി
ഹിമാലയം പൎവ്വതങ്ങളിലെ ദൈവലഗ്രി. - - ൨൬,൮൬൨
അപ്ഘാനിസ്താനിലെ ഹിന്തുകുഷ. - - - - - ൨൫,൭൪൯
നീലഗിരിലെ ഡൊഡാബെത്ത. - - - - - ൮,൭൬൦
ഡിണ്ടുഗല്ലിലെ പല്ലനി. - - - - - - - ൭,൫൦൦
ലങ്കയിലെ പെദ്രൊറ്റാഗാലാ. - - - - - - ൮,൨൬൦
കൊച്ചിയിൽ ആനമലകുന്ന. - - - - - - - ൮,൦൦൦
മഹാ ബ്ലെഷവാർ. - - - - - - - - - ൪,൫൦൦
നീലഗിരിലെ കുന്നൂര. - - - - - - - ൫,൮൮൬
തിരുവിതാംകോട്ട അഗസ്ത്യമല. - - - - - - ൪,൬൪൦
അമൎതമേട. - - - - - - - - - - - - ൪,൮൨൦
മറ്റ ൧൦ പൎവ്വതങ്ങൾ അടി.
തെക്കെ അമ്മറിക്കായിൽ അണ്ടെസ. ൨൨,൩൦൦
തുൎക്കിസ്ഥാനിലെ ബാലൂൻ. ൧൯,൦൦൦
സർക്കെസിയായിലെ കോക്കസസ. ൧൭,൭൮൫
അറാറാത്ത മല. ൧൭,൭൬൦
അൽപ്സിൽ ബ്ലാങ്ക. ൧൫,൭൬൦
അപ്രിക്കായിലെ അറ്റ്ലാസ. ൧൧,൪൦൦
തെനേറിപ്പ. ൧൨,൨൩൬
ലബാനോൻ. ൧,൧൦൦൦
അഗ്നിപൎവതമായ എറ്റ്നാ. ൧൦,൮൭൪
സീനാ. ൮,൫൯൩

അഗ്നിപൎവ്വതങ്ങൾ.

ലോകത്തിൽ ൨൦൦ അഗ്നിപൎവ്വതങ്ങളിൽ അധികം ഉള്ളതി
ൽ, ഏകദേശം ൯൦, ദ്വീപുകളിൽ ആകുന്നു. ഇവയിൽ ചില
ത പണ്ടുപണ്ടെ ഉള്ളവയും, ചിലത കുറെ കാലമായിട്ടുള്ളതും,
ചിലത ഇപ്പോൾ മാത്രം കാണപ്പെടുന്നവയും ആകുന്നു. ഇ
വയിൽ പാറകൾ ഉരുകി ഒഴുകുന്നവ ചുരുക്കമാകുന്നു, എങ്കി
ലും അത സാമാന്യമായി പലപ്പോഴും ഉടഞ്ഞ പാറകളും, ചൂ
ടവെള്ളത്തിന്റെ ഒഴുക്കുകളും, ചേറ നദികളും പുറപ്പെടുവിക്കു
ന്നു. എന്നാൽ ചില അഗ്നിപൎവ്വതങ്ങളുടെ മുകൾഭാഗങ്ങൾ
ഉറച്ച മഞ്ഞുകൊണ്ട മൂടപ്പെട്ടിരിക്കുന്നു, ആയത ഉരുകുമ്പോ
ൾ അവയുടെ അടിവാരത്തുള്ള പട്ടണങ്ങളിലും, നഗരങ്ങളി
ലും കൂടി ഒഴുക്കിടുകയും ചെയ്യുന്നു. ചില ആളുകൾ ഭൂമിയുടെ
നടുഭാഗം അഗ്നികൊണ്ട നിറയപ്പെട്ടിരിക്കുന്നു എന്ന വി
[ 32 ] ചാരിച്ചിരിക്കുന്നു. എന്നാൽ വിദ്വാന്മാർ അഗ്നിപൎവ്വതങ്ങൾ
ഉണ്ടാകുന്ന വിവരം, ഇപ്രകാരം തെളിയിക്കുന്നു.

ഒന്നാമത. അനവധി ലോഹാദികളും, ആയിരുകളും; ഗ
ന്ധകവും മറ്റും തീപിടിക്കുന്ന വസ്തുക്കളും, അടുത്ത പ്രദേശ
ങ്ങളിൽ ഉണ്ടാകയും, ൟ വസ്തുക്കൾ ഒന്നിച്ച കൂടി അടുത്തടു
ത്ത, ഇളക്കം കൂടാതെ കിടന്നാൽ, ഇവയിൽ വെള്ളം ഒഴുകി ഒ
ന്നോടൊന്ന കുഴഞ്ഞ ചേരുമ്പോൾ, ഇവ തമ്മിൽ മുട്ടി പൊ
ട്ടി തെറിക്കയും, അഗ്നിയും പുകയും പുറപ്പെടുകയും ചെയ്യുന്നു.

രണ്ടാമത. ഒരോരൊ വസ്തു വെള്ളത്താൽ അതാതിന്റെ
ആദ്യമൂലകങ്ങളായിട്ട തിരിയപ്പെട്ട, ഉറച്ചത വെള്ളമായിട്ടും
വെള്ളമായിട്ടുള്ളത ആവികളായിട്ടും ഉണ്ടാകുമ്പോൾ, ഒന്നിച്ചു
കൂടി വീൎത്ത, ഭൂമിയുടെ ഉൾപ്രദേശങ്ങളെ ഇളക്കപ്പെടുന്നു, ഇ
തിനാൽ ഭൂകമ്പങ്ങൾ ഉണ്ടാകയും, ൟ ഒന്നിച്ചു കൂടിയ വസ്തു
ക്കൾ മുമ്പെ കിടന്നിരുന്ന സ്ഥലത്ത കിടപ്പാൻ കഴിയാത്തത
കൊണ്ട, മുകൾഭാഗത്തെ മണ്ണും പാറകളും ഇളക്കി ഒരു കൂമ്പ
ലുണ്ടാകയും അവ ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊട്ടിച്ചിതറു
കയും ചെയ്യുന്നു. അഗ്നിപൎവ്വതങ്ങൾ സാമാന്യമായി സമുദ്ര
ത്തിന്ന അരികയും, ചിലപ്പോൾ സമുദ്രത്തിന മീതെ കാണാ
കുന്നവയായി മറ്റു ചിലത, സമുദ്രത്തിന അടിയിലും കാ
ണ്മാനുണ്ട. ഇങ്ങിനെ ഇവ ആഴമുള്ള സമുദ്രത്തിൽ ഉണ്ടാകു
ന്നതുകൊണ്ട, ചെറിയ ദ്വീപുകളും പാറകളും കണ്ടെത്തപ്പെ
ടുന്നുണ്ട. പല അഗ്നിപൎവ്വതങ്ങൾ ചിലപ്പോൾ ഒന്നിച്ച പൊ
ട്ടുകയും മറ്റു ചിലത വെവ്വേറായി അഗ്നിയും പുകയും പുറ
പ്പെടുവിക്കയും ചെയ്യുന്നു. ഭൂമിയുടെ മുകൾ ഭാഗത്തിൽ ൬൦,൦൦൦
ചതുരനാഴിക സ്ഥലം, അഗ്നിപൎവ്വതങ്ങൾകൊണ്ട നിറയപ്പെ
ട്ടിരിക്കുന്നു: എന്നാൽ ഉൾപ്രദേശങ്ങളിൽ അവ അധികം ഇ
ടയിൽ ഉണ്ട എന്ന നിരൂപിച്ചിരിക്കുന്നു. എന്നാൽ ഇത ഊ
ഹിക്കതക്കവണ്ണമുള്ള ഒരു കാൎയ്യം മാത്രമെ ഉള്ളൂ.

ഭൂകമ്പങ്ങൾ

ഏതാനും ദേശങ്ങളിൽ ഭൂമിയുടെ ഇളക്കത്താൽ മനുഷ്യർ
അധികം സങ്കടപ്പെടുന്നുണ്ട, ൟ ഇളക്കം ചില ദിവസങ്ങ
ളിൽ ഓരൊ കരയ്ക്ക മാത്രം കാണപ്പെടുകയും, ചിലപ്പോൾ പ
ലരാജ്യങ്ങളും കൂടെ ഭ്രമിക്കത്തക്കവണ്ണം ഉണ്ടാകുകയും ചെയ്യു
ന്നുണ്ട.

ഇതിന്റെ കാരണം, ഭൂമിയുടെ കാതല കരിങ്കല്ല ആകുന്നു
എന്നും, ഇതിന നടുവെ അധികമായിട്ടു തീ കൂടിയിരിപ്പുണ്ട
എന്നും, ഇതിന്റെ ജ്വാല പുറപ്പെടുവാൻ തക്കവണ്ണമുള്ള ദ്വാ
[ 33 ] രങ്ങൾ, ചില മലകളിൽ അടഞ്ഞുപോകുമ്പോൾ, ഉള്ളിലുള്ള
അഗ്നി, പാറകൾ ഉരുകി, ആവികൾ വീൎത്ത കുമളച്ച, പുറ
പ്പെടുവാൻ തക്കവണ്ണമുള്ള ശക്തി കാണിക്കുമ്പോൾ അത്രെ,
ഭൂമി കുലുങ്ങുന്നത, എന്ന വിദ്വാന്മാർ പറഞ്ഞുവരുന്നു. മുൻ
പറഞ്ഞ ദ്വാരങ്ങൾ തുറക്കപ്പെടുന്നത വരെ, മലകൾ പൊട്ടു
കയും നദികൾ ഉണങ്ങിപോകയും, പൊങ്ങിയ നിലങ്ങൾ
താഴുകയും, സമുദ്രം കോപിച്ച കരെക്ക അടിക്കയും, പുറകോട്ട
മാറി പോകയും ചെയ്യും. മേൽപറഞ്ഞ ദ്വാരങ്ങൾ അഗ്നിപ
ൎവ്വതങ്ങൾ എന്ന പറയപ്പെടുന്നത, തുറക്കപ്പെടുന്ന ഉടനെ,
ശേഷം ഭൂമിക്ക സാവധാനം വന്ന, ദ്വാരത്തിൽനിന്ന ഉരു
കിയ പാറയും അഗ്നിയും പുറപ്പെട്ടുതുടങ്ങും. ഇംഗ്ലാണ്ടിലെ
രാജസ്ത്രീയുടെ അധികാരത്തിലുള്ള, ജമേക്കാ എന്ന ദ്വീപിൽ,
ഏകദേശം ൮൦ വൎക്ഷം മുമ്പെ പോൎട്ടറോയാൽ എന്ന പട്ടണ
വും അതിലുള്ള ആളുകളും ഭൂകമ്പത്താൽ മുങ്ങി ഇപ്പോൾ ൩൦
അടി വെള്ളത്തിൻകീഴെ കിടക്കുന്നു. തെക്കെ അമ്മറിക്കായിൽ
൧൫ വൎഷം മുമ്പെ ഭൂകമ്പം ഉണ്ടായി, കടപ്പുറത്തെ നിലങ്ങ
ൾ അത്രയും ൧൮ അടി പൊങ്ങുകയും ചെയ്തു. ഹിമാലയം പ
ൎവതങ്ങളിലും, റോമായിക്ക സമീപെയുള്ള പ്രദേശങ്ങളിലും മ
റ്റും; അഗ്നിപൎവതങ്ങൾ വളരെ ഉണ്ടാകകൊണ്ട, ഭൂമി കുലു
ങ്ങാതെയും, കല്ലുകൊണ്ട പണിയപ്പെട്ട ഭവനങ്ങൾ പൊട്ടുക
യൊ വീഴുകയൊ, ചെയ്യാത്ത ആഴ്ച, ചുരുക്കം തന്നെ ആകു
ന്നു. മശിഹാകാലം ൧൮൮൩മാണ്ടിൽ തുൎക്കിക്കാരുടെ ദേശത്തി
ന്ന ഇതിനാൽ വളരെ നാശങ്ങൾ ഭവിക്കയും ചെയ്തു.

ഗുഹകൾ.

പലപ്രകാരമായിട്ട കാണപ്പെടുന്നു. ഇവ ഉണ്ടാകുവാനു
ള്ള കാരണവും പല പ്രകാരം ആകുന്നു. കുമ്മായകല്ലിലും മറ്റ
എളുപ്പമായിട്ടുള്ള പാറകളിലും കാണുപ്പെടുന്നത, മിക്കപ്പോഴും
വെള്ളമൊഴുക്കിനാൽ കുഴിഞ്ഞിരിക്കുന്നതാകുന്നു. പണ്ടെയു
ള്ള കാലങ്ങളിൽ, നീരുറവിനാൽ പാറകൾ പൊട്ടി അരികുക
ൾ തേഞ്ഞ പിളൎപ്പ നീളമായി കാലക്രമംകൊണ്ട, അധിക വ
ലിപ്പമുള്ള. ഗുഹകളായിട്ട തീരുകയും ചെയ്യുന്നു. ഇപ്രകാരമുള്ള
തിൽ ഇംഗ്ലാണ്ടിലും മറ്റ ഏതാനും ദിക്കുകളിലും, രണ്ടും മൂന്നും
നാഴിക നീളമായിട്ടുള്ളതിൽ, ചില തൂണുകളും മിന്നുന്ന കല്ലു
കളും ചില വിശേഷ കാഴ്ചകളും കാണ്മാനുണ്ട. ഇതിൽ ചില
പ്പോൾ മൃഗജാതികൾ പാൎത്തിരുന്നപ്രകാരത്തിൽ അസ്ഥിക
ൾ മുതലായത വളരെ ഉണ്ട. ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ മല
കൾ പിളൎന്ന ഗുഹകൾ ഉണ്ടായാൽ മിക്കപ്പോഴും പൊക്കംകൂടി
[ 34 ] അധിക നീളം കൂടാതെ ഇരിക്കും. ചില നദികൾ കീഴ്പോട്ട ഇ
റങ്ങി മണ്ണിന്റെ കീഴെ ഒഴുകി കുറെ അധികം അകലം ചെ
ന്നിട്ട പിന്നെയും പൊങ്ങുകയും ചെയ്യും. ചില ഇന്തുപ്പമല
കളിൽ, അധിക ഭംഗിയുള്ളതും അതിശയപ്പെട്ട മുറികളും, ശാ
ലകളും കാണുന്നുണ്ട. ഇതിലേക്ക കൊണ്ടുപോകുന്ന ദീപത്തി
ന്റെ ശോഭ, ഉപ്പേൽ വീഴുമ്പോൾ പലനിറമുള്ള പളുങ്ക കല്ലു
പോലെ ചുറ്റും വൎണ്ണിക്കയും ചെയ്യും.

നദികൾ.

അന്തരീക്ഷവായുക്കൾ, ആദിത്യന്റെ ഊഷ്മാവുകൊണ്ട
സമുദ്രത്തിലും ഭൂമിയിലും നിന്ന ഉണ്ടാകുന്നവ ആകുന്നു. ൟ
വായുക്കൾ ഘനംപിടിച്ച മേഘവും മഞ്ഞുമായിതീൎന്ന വീണ്ടും
ഭൂമിയിലേക്ക വീഴുന്നു, ഉയൎന്ന പ്രദേശങ്ങളിലെ തണുപ്പ
വിവരം, മുൻ പറയപ്പെട്ടിരിക്കുന്നു. എപ്പോഴെങ്കിലും ഒരു ശീ
തമായ കാറ്റ സമുദ്രത്തിലെ, അല്ലെങ്കിൽ സമഭൂമികളിലെ
വായുവിനെ ഇളക്കി, പൎവ്വതത്തിന നേരെ അടിച്ചാൽ, ആ
ശീതകാറ്റ, ഘനംപിടിച്ച മഴത്തുള്ളികളായിട്ടൊ, അല്ലെങ്കിൽ
ഉറച്ച നീരായി, ആലിപ്പഴങ്ങളായിട്ടൊ, ഉറച്ച മഞ്ഞായിട്ടൊ
വീഴുകയും ചെയ്യുന്നു; ഇതിനാൽ നദികളുടെ ആരംഭം ഉയ
ൎന്ന സ്ഥലങ്ങളിൽ നിന്നാകുന്നു. അവിടെ നിന്ന അവ ക്ര
മേണ സമുദ്രത്തിലേക്ക ഒഴുകുന്നു. എന്നാൽ ഭൂമിയിലെ അ
ധിക ഭാഗങ്ങൾ, സമുദ്രതീരങ്ങളിലേക്കാൾ, ഉൾപ്രദേശങ്ങ
ളിലോട്ട അധികം ഉയൎന്നവയാകുന്നു; അല്ലെന്നുവരികിൽ ദേ
ശം തന്നെ ൟറമുള്ളതായിതീരും. ഇപ്രകാരം റയിൻ നദിയു
ടെ ആരംഭം സമുദ്രത്തിന മീതെ ൬൦൦൦ അടി ആകുന്നു, ഇവ
വടക്ക പടിഞ്ഞാറോട്ട ൮൫൦ നാഴിക ഒഴുകിയതിന്റെ ശേ
ഷം ജർമൻ കടലിലേക്ക വീഴുന്നു, ദാന്യുബനദി, ആ പൎവ്വത
ത്തിൽ തന്നെ, ആരംഭിച്ച ൧൮൩൩ നാഴിക കിഴക്കോട്ട ഒഴുകി,
കരിങ്കടലിലേക്ക വീഴുന്നു. ഇംഗ്ലാണ്ടിൽ മഴ ആണ്ടിൽ ൬൦ അം
ഗുലം ആഴമായും; ഇന്ദ്യായിലെ സമഭൂമികളിൽ ൨൨൦ആയിട്ടും
പൎവ്വതങ്ങളിൽ പലപ്പോഴും ൩൦൦ മുതൽ ൩൨൦ വരെയും, പെയ്യു
ന്നു. ഒരു നദിയുടെ വേഗത, അവയിലെ വെള്ളത്തിന്റെ
ഗംഭീരതയാലും, ചാൽ വീതികളാലും, അവയുടെ മട്ടലുകളുടെ
ചായ്വിനാലും ഉണ്ടാകുന്നവ ആകുന്നു. ചില നദികൾ അവ
യുടെ മുയപ്പുകളിലെ ചാല, പലപ്പോഴും മാറ്റി വെപ്പാറുണ്ട.
അമ്മറിക്കായിലെ അമസൊൻ നദിയും, ഗംഗാനദിയും ഇത
പോലെയുള്ള മറ്റ പല നദികളിലും ചേറ അധികമായിട്ട,
അവയുടെ മട്ടലുകളിൽ വെക്കയും, സമുദ്രത്തിലേക്കു വീഴുന്ന
[ 35 ] ഇടം ആഴം കുറയുന്നതുമായി കാണപ്പെടുന്നു. ഇപ്രകാരം
സമുദ്രത്തിൽ വലിയ എക്കൽ ചിറകൾ ഉണ്ടാകുന്നുണ്ട. ഇതി
നാൽ ൟ നദികളിൽ കപ്പലുകൾ സഞ്ചരിക്കുന്നതിന പ്രയാ
സംതന്നെ ആകുന്നു. എന്നാൽ സമുദ്രത്തിലേക്ക കൊണ്ടുപോക
പ്പെടുന്ന വെള്ളത്തിന്റെ സംഖ്യയിൽ മൂന്നിരട്ടി അതിൽ
നിന്ന പുകയാവിയാൽ എടുക്കപ്പെട്ട, ഉണങ്ങിയ ദേശത്തി
ലേക്ക ഒഴിക്കപ്പെടുന്നു എന്ന പറയപ്പെട്ടിരിക്കുന്നു.

പ്രധാനമായ നദികളുടെ
നാഴികനീളം.

ഇന്ദ്യായിൽ
ഇന്ദുസ. - - - - - - - - - - ൧൭൦൦
ബ്രഹ്മപുത്ര. - - - - - - - - ൧,൬൫൦
ഗംഗ. - - - - - - - - - - - - ൧൫൦൦
ഇരുവടി. - - - - - - - - - - ൧൨൦൦
ഗൊദാവരി. - - - - - - - - ൮൫൦
നെർമട. - - - - - - - - - - ൭൦൦
കൃഷ്ണാ. - - - - - - - - - - - ൭൦൦
മഹാനദി. - - - - - - - - - ൫,൫൦
കാവേരി. - - - - - - - - -- ൪൭൦
തപ്തി. - - - - - - - - - - - - ൪൬൦

ലോകത്തിലെ മറ്റ ൧൦ നദികൾ.

വടക്കെ അമ്മറിക്കായിൽ മിസിസിപ്പി - - - - ൪൦൦൦
തെക്കെ അമ്മറിക്കായിൽ അമസൊൻ. - - - ൩,൮൪൦
എജിപ്തിൽ നീൽ. - - - - - - - - - - - - - - ൩൩൦൦
ചീനത്ത യാൻറ്റ്സികിയാങ്ങ. - - - - - - - ൩,൧൮൦
അപ്രിക്കായിൽ നൈജെർ. - - - - - - - - - ൨൨൦൦
തുൎക്കിയിൽ എവുപ്രാത്തെസ. - - - - - - - - ൧൬൦൦
യൂറൊപ്പിൽ ഡാന്യൂബ. - - - - - - - - - - - ൧,൮൨൬
ഇംഗ്ലാണ്ടിൽ തെയിമ്മസ. - - - - - - - - - ®൨൧൫
ജർമനിയിൽ റയിൻ. - - - - - - - - - - - - ൮൫൦
കനഡായിലെ സെന്തലൊറെൻസ - - - - ൧,൧൮൦

മനുഷ്യരാൽ ഉണ്ടാക്കപ്പെട്ട ഗുഹകൾ.

ഭൂമിയിൽ പല പ്രകാരത്തിൽ ഗുഹകൾ ഉണ്ടായി വരു
മ്പോൾ, പുര വയ്ക്കുന്നതിനു മുമ്പെ മഴയും കുളിരുള്ള കാലങ്ങ
ളിൽ, മനുഷ്യർ സൌഖ്യത്തിനായിട്ട ഇവയിൽ കേറി പാൎക്കു
[ 36 ] മെന്ന നമുക്ക തോന്നുവാൻ ഇടയുണ്ട; കാലക്രമംകൊണ്ട,
ൟ ഗുഹകളിൽ മുറികളായിട്ടും, ഭക്തി വിചാരിച്ച, ദൈവശു
ശ്രൂഷയ്ക്ക ആലയങ്ങളും, മൃഗങ്ങളുടെ ഉപദ്രവങ്ങൾ ഒഴിവാ
നായിട്ട. ശവങ്ങൾ ഇടുവാൻ സ്ഥലങ്ങളും ഉണ്ടാക്കപ്പെട്ടു എ
ന്ന, നമ്മൾ കാണുന്നുണ്ട. ഇന്ദ്യായിൽ പാറയിൽ വെട്ടി പ
ണുതിരിക്കുന്ന അനേകം അമ്പലങ്ങൾ ഉണ്ട, ഇങ്ങിനെ
ബൊംബായോടു ചേൎന്ന ചില ദ്വീപുകളിൽ, ഹിന്തുമതക്കാർ
നൂറും ഇരുനൂറും ചുവടുകൾ ചതുരമായിട്ടുള്ള ചില മുറികൾ
കരിങ്കല്ലിൽ വെട്ടി ഉണ്ടാക്കീട്ടുണ്ട: ഇതിലെ പണികളും തൂണുക
ളുടെയും മിനുസവിശേഷം, നല്ലതു തന്നെ, ഏകദേശം ൨,൦൦൦
വൎഷംമുമ്പെ തീൎക്കപ്പെട്ടതാകുന്നു എന്ന വിദ്വാന്മാർ പറയാറു
ണ്ട. തെക്കെ ഇന്ദ്യായിൽ ഇതും മറ്റും ഇങ്ങിനത്തെഅമ്പല
ങ്ങളിൽ ഹിന്തുമതത്തിലെ ബിംബങ്ങൾ കല്ലിൽ പണുതിരിക്കു
ന്നു; വടക്കെ ഇന്ദ്യായിൽ ഉള്ള ഗുഹ അമ്പലങ്ങൾ, ഏകദേ
ശം ൩,൦൦൦ വൎഷം പഴക്കം ചെന്നതും, കാപ്രി പ്രതിഷ്ഠ ആയി
ട്ട, ബുദ്ധമുനിയുടെ ബിംബങ്ങളെ കാണ്മാനുള്ളു; മോശയുടെ
ഒന്നാം പുസ്തകത്തിലും വേദവാക്യത്തിലെ മറ്റു സ്ഥലങ്ങളി
ലും രാജാക്കന്മാരെയും മറ്റു വലിയ ആളുകളെയും അടക്കിവ
ന്നത, ഗുഹകളിൽ ആയിരുന്നു എന്ന നാം വായിക്കുന്നു.

യൂറോപ്പിൽ റോമ്മാ, പാറീസ, നെയിപ്പിൾസ, മറ്റെതാനും
പട്ടണങ്ങളുടെ കീഴെ, ഇവ പണിചെയ്വാൻ വേണ്ടിയ കല്ല
ഗുഹകളിൽനിന്ന മാന്തി എടുത്ത. പല നാഴിക നീളമായിട്ട
തെരുവുകൾ പൊലെ ഉണ്ടാക്കി, അതാതിന്റെ അരികുകളിൽ,
മേൽ പൎത്തിരുന്ന ആളുകളുടെ ശവങ്ങളും അസ്ഥികളും അട
ക്കിവന്നു. പാറീസു പട്ടണത്തിനുകീഴെയുള്ള ഗുഹകളിൽ ഏറ
പ്രദേശത്തിൽ ഇപ്പോൾ തോട്ടക്കാർ കൂണുകിളുപ്പിച്ച, അതി
ന്റെ ലാഭം എടുത്തുവരുന്നു, എജിപ്തിയിൽ പണ്ടെ എല്ലാ ക
രകളിലും പാറയിൽ മുറികൾ തീൎപ്പിച്ച മരിക്കുന്ന ആളുകളെ
പെട്ടികളിൽ സുഗന്ധവൎഗ്ഗങ്ങളോടു കൂടെ പൂട്ടി അടുക്കി വച്ചു
വരുമാറുണ്ട. ൟ പെട്ടിയിന്മേൽ അകത്തിരിക്കുന്ന ആളുകളു
ടെ പേരും വിവരങ്ങളും എഴുതിവച്ചിരിക്കകൊണ്ട, ൩൦൦൦ വ
ൎഷം മുമ്പെ മരിച്ച ആളുകളുടെ വൎത്തമാനം അറിഞ്ഞ, പെട്ടി
തുറക്കുമ്പോൾ ശവങ്ങൾക്ക അല്പം കേടുമാത്രമെ തട്ടീട്ടുള്ളു എ
ന്നു കാണുന്നു. ഇംഗ്ലാണ്ടിൽ മനുഷ്യരാൽ തീൎക്കപ്പെട്ട ഗുഹക
ൾ അനേകം ഉണ്ട, ഇവയിൽ വിറകിനു പകരം കത്തിക്കുന്ന
കോൾ എന്ന പറയപ്പെടുന്നതും, അയിര, ഉപ്പ, ചെമ്പ, വെ
ളുത്തതും കറുത്തതുമുള്ള ൟയവും, മാന്തി എടുക്കുന്നതുമാകുന്നു. ഇ
വ തീൎക്കപ്പെട്ടിരിക്കുന്ന ഭാഷ ഇതാകുന്നു, എടുക്കപ്പെടുവാനു
[ 37 ] ള്ള വസ്തു ഇന്നദിക്കിൽ ഉണ്ടെന്ന നിശ്ചയിച്ച, കിണറ മാന്തു
ന്നപ്രകാരത്തിൽ കീഴ്പോട്ട മണ്ണ തുരന്ന ചെല്ലും; അന്വെഷി
ക്കുന്നത ഉള്ള നിരപ്പിൽ ചെല്ലുമ്പോൾ, ഇടത്തോടും വല
ത്തോട്ടും മുറികൾ വെട്ടി; ബലത്തിന തൂണുകളെ നിൎത്തി ര
ണ്ടും മൂന്നും നാഴിക അകലത്തിൽ കടക്കയും ചെയ്യും. ഇങ്ങി
നെ കംബേർലാണ്ട അംശത്തിൽ, കടലിന്റെ കീഴെ, ഒരു
നാഴിക അകലത്തിൽ അധികം, തുരന്ന പോയിരിക്കുന്നു, തി
രകളുടെ അലൎച്ച കേൾക്കുക തന്നെയുമല്ല, ഓരുവെള്ളം അക
ത്തോട്ടു ഒലിച്ചു വരുന്നതുകൊണ്ട, മുങ്ങാതെ ഇരിപ്പാനായി
ട്ട ആവി സൂത്രങ്ങൾ എല്ലായ്പോഴും വെള്ളം വറ്റിച്ചുംകൊണ്ട
വരുന്നു. ഇങ്ങിനെ കോറൻപോൽ അംശത്തിൽ കടലിന്റെ
കീഴെ അനേകം ദിക്കുകളിൽനിന്ന വെളുത്തീയം എടുത്തുവരു
ന്നുണ്ട.

ദ്വീപുകൾ.

ഇവ അശേഷം വെള്ളംകൊണ്ട ചുറ്റിയിരിക്കുന്ന കരയു
ടെ ഖണ്ഡങ്ങൾ, പല കാരണത്താൽ ഉണ്ടായി വരുന്നത
ആകുന്നു. ഭൂകമ്പം ഉണ്ടായി വലിയ കരയിൽനിന്ന പൊട്ടി
നീങ്ങി കടലിലോട്ട വീണ, ചെറിയ ദ്വീപുകളായിട്ട ഉണ്ടാകു
ന്നവയും ഉണ്ട. സമുദ്രത്തിന്റെ കീഴിൽ നിന്ന, പുകയും ചൂ
ടും പുറപ്പെട്ടതിന്റെ ശേഷം, അധികം ആഴമായുള്ള ദിക്കുക
ളിൽ പെട്ടന്ന കര കാണുകയും, മലയായിട്ട പൊങ്ങി അഗ്നി
പൎവ്വതമായിട്ട കാണുന്നതും ഉണ്ട. ഇവ വന്നതുപോലെ ത
ന്നെ, ചിലപ്പോൾ കാണ്മാൻ വഹിയാതെ തീരുമാനം മുങ്ങി
പൊയ്ക്കളകയും ചെയ്യും; ചില കായലുകളിലും ഉൾക്കടലുകളി
ലും, വിറക. വേഴം താമരപൂവിന്റെ തണ്ട മുതലായതും കൂടി
ചേറു പറ്റി, പത്തും ഇരുപത്തഞ്ചും പറ വിത്തുപാട നിലമാ
യി കാറ്റിനാൽ നീങ്ങപ്പെട്ട, ക്രമേണ വൃക്ഷങ്ങളും കിളുത്ത
ഏതാനും കര പിടിച്ച ഉറച്ചുവരികയും, മറ്റു ചിലത ഉറയ്ക്കാ
തെ ഇരുന്നാലും സസ്യങ്ങൾ നടുകയും, കന്നുകാലി തീറ്റത്ത
ക്കവണ്ണം ഘനം പിടിക്കയും ചെയ്തുവരും. ഇന്ദ്യായിലെ വട
ക്കെ പ്രദേശത്തിൽ കാശ്മീയർ എന്ന വയലിലും, വടക്കെ അ
മ്മറിക്കായിൽ മെക്സിക്കൊ എന്ന പട്ടണത്തോടുചേൎന്ന കായ
ലുകളിലും, ഇങ്ങിനത്ത ദ്വീപുകൾ അനേകം ഉണ്ട. ഇവയി
ലുള്ള മണ്ണ, നല്ലതാകൊണ്ട, അവിടത്തെ കുടിയാനവന്മാ
ർ ഇവയിൽ തോപ്പുകൾ ഉണ്ടാക്കുക മാത്രമല്ല; കേൾക്കുന്നവ
ന്ന ആശ്ചൎയ്യം തോന്നും, എങ്കിലും, ബോധിക്കുന്ന ദിക്കിലേ
ക്ക തോട്ടക്കാർ ൟ ചെറിയ ദ്വീപുകളെ നീക്കി കൊണ്ടുപോ
[ 38 ] കയും ചെയ്യും. ഇംഗ്ലണ്ടിനോട ചേൎന്ന അനേകം ദ്വീപുകൾ
ഉള്ളതു, രാജസ്ത്രീയുടെ അധികാരത്തിൽ അമ്മറിക്കായിൽ പ
ടിഞ്ഞാറെ ഇന്ദ്യാ എന്ന പറയപ്പെടുന്ന ദ്വീപുകളും; ജലപ്ര
ളയത്തിൽ വെള്ളത്തിന്റെ അലച്ചിലിനാൽ തിരിയപ്പെട്ടതാ
കുന്നു എന്ന, പറവാൻ ഇടയുണ്ട. അത എന്തെന്നാൽ ഓ
രോ കരയിലെ മണ്ണും പാറയും മറുകരയോട ചേൎന്നിരുന്ന
പ്രകാരം, മുറിമുറിയായിട്ട കാണുകയും വെള്ളത്താൽ തേഞ്ഞ
പൊട്ടി മാറിയിരിക്കുന്ന ഭാവങ്ങളും കാണുന്നു. എല്ലാ ദ്വീപുക
ളിൽ, വലിയവ ൟ മാതിരി ഉള്ളവ ആകുന്നു, എങ്കിലും എ
ല്ലാറ്റിലും വിശേഷപ്പെട്ടതും അധികം എണ്ണമായിട്ടുള്ളതും
ഇനിയും പറവാനിരിക്കുന്നു. ഭൂമിയുടെ അയനങ്ങൾക്ക അ
കത്തുള്ള പ്രദേശങ്ങൾ ശീതമുള്ളവ ആകകൊണ്ട, ഇതിൽ
ശേഷം അംശങ്ങളെക്കാൾ ജീവജന്തുക്കൾ ഉള്ളവയാകുന്നു
ൟ ജന്തുക്കളിൽ ഒന്ന സൂചിമുനയോളം വലിപ്പം മാത്രമെ ഉ
ള്ളു എന്നുവരികിലും, അവയുടെ പെരുപ്പം കൊണ്ട ഏറ പ്ര
ദേശങ്ങൾ ഉണ്ടാക്കിവരുന്നു. കൊച്ചിയിൽനിന്ന വടക്കു പ
ടിഞ്ഞാറ തെക്കുവരെ, ലക്ഷദ്വീപുകളും, മാൽദ്വീപുകളും എന്ന
പറയപ്പെടുന്നത, ൟ മാതിരി ഉള്ളവയാകുന്നു. സമുദ്രങ്ങളിൽ
ഇവ അനേകം ഉണ്ട, ചിതൽപ്പുറ്റ മണ്ണിൽനിന്ന പണിത
മേല്പോട്ട പൊങ്ങുന്നതുപൊലെ, ൟ മൃദുവായിട്ടുള്ള ജന്തുക്കൾ
പല ആയിരം കൊൽ വെള്ളത്തിന്റെ അടിയിൽനിന്ന, പ
വിഴക്കല്ല തന്റെ കൂടായിട്ട, വട്ടത്തിൽ ചിറപൊലെ പണി
ത മേൽനിരപ്പുവരെ വന്ന, അവിടെ നിൎത്തും. ൟ ചിറകളി
ന്മേൽ, മണലും മണ്ണും തടഞ്ഞ വെള്ളത്തിൽ കാഫലങ്ങൾ ഒ
ഴുകി പിടിക്കയും, പറവജാതികൾ കൂടുവെക്കയും, ഒടുക്കും മനു
ഷ്യർ വന്ന പാൎക്കയും ചെയ്യുന്നു. തെക്കെ സമുദ്രം ഇങ്ങിനത്ത
ചിറകളും ദ്വീപുകളും കൊണ്ട നിറഞ്ഞിരിക്കുന്നു. ചിലത എ
ട്ടും പത്തും നാഴിക വിസ്താരമുള്ളതും, ഏറ ആളുകൾ പാൎത്തു
വരുന്നതും ആകുന്നു: മിക്കയെടത്തും നല്ല വെള്ളവും തെങ്ങും
കയിതയും ഉള്ളതാകകൊണ്ട, അനേകം ഭടാചാൎയ്യക്കാർ ഇവ
യിൽ പാൎത്ത തങ്ങളുടെ കാലം കഴിച്ചുവരുന്നു; ഏതാനും ദിക്കു
കളിൽ ക്രിസ്തു മതം ശീലിച്ചവരികകൊണ്ട വെള്ളക്കാരുടെ പ
ഠിത്വങ്ങളും കൂടെ പഠിച്ച അവരുടെ വസ്ത്രം ധരിച്ചും, സൌ
ഖ്യമായിട്ട പാൎത്തുംവരുന്നു.

സമുദ്രം.

ആദിയിങ്കൽ വെള്ളംകൊണ്ട ഭൂമി മുഴുവനും മൂടിയിരുന്നു;
ദൈവം കല്പിച്ചപ്പോൾ കരകൾ പൊങ്ങി ഉറച്ച, വെള്ളങ്ങ
[ 39 ] ൾ ഭൂമിയുടെ തെക്കെഭാഗത്തോട്ടു നീങ്ങി, സമുദ്രം എന്ന വിളി
ക്കപ്പെട്ടു. ഇതിന സാക്ഷിയുള്ളത, എല്ലാ മലകളിൽ കരിങ്കല്ല
നീക്കിയുള്ള പാറകളിൽ, വെള്ളത്തിലെ കക്കാ കാണ്മാനുള്ളതും;
എല്ലാ മണ്ണ, വെള്ളത്തിൽ കലക്കി, ഒഴുക്കിനാൽ നീങ്ങപ്പെട്ട
അടുക്കടുക്കായിട്ട ഉറച്ചിരിക്കുന്നു എന്ന, ഇവ ആകുന്നു. മിക്ക
നദികളിലും തോടുകളിലും ഉള്ള വെള്ളം മധുരമുള്ളതും, കുടിപ്പാ
ൻ തക്കവണ്ണമുള്ളതും ആകുന്നു. എങ്കിലും സമുദ്രത്തിലെ വെ
ള്ളവും എതാനും ഉൾക്കടലിലേതും രണ്ടൊ മൂന്നൊ നദികളി
ലേതും ഓരാകുന്നു. ഇതിന്റെ കാരണം, ഉപ്പും ഒരുവക കാര
വും കലൎത്തി അതിൽ ചേൎക്കപ്പെട്ടതും, അടിയിൽ പാറയായി
ഉറച്ചിരിക്കുന്നതുകൊണ്ടും ആയിരിക്കും. നൂറു റാത്തൽ തൂക്കം
ഓർവെള്ളത്തിൽ ഏകദേശം മൂന്ന റാത്തൽ ഉപ്പ കാണും, ഇ
തിനാൽ ഉപകാരവും ഉണ്ട. സമുദ്രത്തിലെ വെള്ളം നല്ല വെ
ള്ളത്തെക്കാൾ ഭാരമുള്ളതാകകൊണ്ട, ഉരുവുകൾ ഇതിൽ അത്ര
താഴുകയില്ല: മധുരവെള്ളത്തിൽ ഇരുപത ചുവടു വേണ്ടുന്ന ക
പ്പലിന്ന, ഓർവെള്ളത്തിൽ പതിനേഴെകാൽ മാത്രംവെണ്ടുന്ന
താകകൊണ്ട, ഇതിലധിക വേഗത്തിൽ ഓടും. മനുഷ്യരും അ
ത്ര വേഗത്തിൽ മുങ്ങുകയില്ല. പിന്നെയും ൟ ഉപ്പ കാരണ
ത്താൽ വെള്ളത്തിന കലക്കൽ വരാത്തതും എന്ന തന്നെയുമ
ല്ല, നദികളെപോലെ ഒഴുക്കില്ലാത്തതാകകൊണ്ട, കിടന്ന നാ
റ്റം പിടിക്കയുമില്ല. ഭൂമിയുടെ മദ്ധ്യ ചക്രത്തിന അരികെ
സമുദ്രത്തിന അധികം ഉപ്പുണ്ട, ഇവിടെ ചൂടുകാരണത്താൽ
അധികം ആവി ഉണ്ടാകയും, ആവി മേഘമായി നീങ്ങി കര
പ്രദേശങ്ങളിലേക്കപോകയും, ആവിയിൽ ഉപ്പ ചേരാതെയും
ഇരിക്ക കാരണത്താൽ അത്രെ ഇത കാണുന്നത. വിദ്വാന്മാർ
ഒരു സൂത്രംകൊണ്ട, ഓരോരൊ ദിക്കിൽ എത്ര മഴ ആണ്ടുതോ
റും പെയ്യുന്നുണ്ടെന്ന അളന്നുവരുമാറുണ്ട. ഇത ഭൂമിയുടെ ന
ടുപ്രദേശങ്ങളിൽ നൂറ്ററുപത മുതൽ, ഇരുനൂറ അംഗുലം വ
രെയം; തണുപ്പദിക്കുകളിൽ മുപ്പത മുതൽ അറുപത വരെ ഉ
ണ്ടെന്ന അറിഞ്ഞിരിക്കുന്നു. ഇതുകൂടാതെ കരയിൽനിന്ന ഓ
രൊ നദികൾ ആണ്ടുതോറും ഇത്ര വെള്ളം സമുദ്രത്തിലേക്ക
ഒഴുകുന്നു എന്ന എളുപ്പത്തിൽ കണക്കുകൂട്ടാം. എല്ലാ നദികളിൽ
നിന്നും കൂടെ, സമുദ്രത്തിലേക്ക ഏകദേശം വൎഗ്ഗമൂലക്കണക്കി
ൽ, നാല്പത്തെട്ട നാഴിക വെള്ളം ദിവസേന വീഴുന്നുണ്ട. ആ
വിയായിട്ട എടുക്കപ്പെടുന്നത ഇതിൽ കൂടുകെ ഉള്ളു. സമുദ്ര
ത്തിന്റെ ആഴം ഏറക്കുറവായിട്ട, നാലും അഞ്ചും നാഴിക വ
രെയും ഉണ്ട, ഇതിൽ പത്ത ചുവട പൊക്കം കൂടിയാൽ, കരപാ
തി മുങ്ങും, ശേഷം പാതിക്ക വെള്ളങ്ങൾ ഇങ്ങിനെ പൊങ്ങു
[ 40 ] ക എന്നു വന്നാൽ ആവി കൂടുകയും മഴ നാലിരട്ടിച്ച, സകല
വിധ സസ്യങ്ങൾക്കും മൃഗങ്ങൾക്കും നാശം ഭവിപ്പാൻ ഇട
യുണ്ട. അമ്പത ചുവട താണുപോയാൽ, ഇപ്പോഴത്തെ സമു
ദ്രത്തിന പാതി വിസ്താരം കുറയും, അതിനാൽ നദികളിൽനി
ന്ന വെള്ളം ഉടൻതന്നെ ഒഴുകി പോകയും, മഴ ഇപ്പോഴത്തേ
തിൽ ആറിൽ ഒരു പങ്ക മാത്രം പെയ്യുകയും, ഭൂമി ഉണങ്ങി
പൊടിഞ്ഞ ജീവനുള്ള സകലവും വാടിപ്പോകയും ചെയ്യും. ഓ
ളങ്ങളുടെ ശക്തിക്ക മണൽകൊണ്ട അതിര വെച്ചിരിക്കുന്ന സ
ൎവ്വശക്തിയായുള്ളവൻ, താൻ സൃഷ്ടിച്ച പ്രാണികളുടെ സൌ
ഖ്യത്തിന, തണുപ്പ, മഞ്ഞ, മഴ, സകലമാന വെള്ളങ്ങളും, കൃപ
യായിട്ട സമുദ്രത്തിൽനിന്ന നൽകപ്പെട്ടിരിക്കുന്നു. വടക്കും
തെക്കെ അറ്റങ്ങളിലും കുളിരുകൊണ്ട വെള്ളം ഉറച്ച, കരയ്ക്ക
പറ്റിയിരിക്കുന്നു: ഓളങ്ങളാൽ ഉടെക്കപ്പെടുന്ന മുറികൾ, തടി
പോലെ പൊങ്ങിനടക്കും; ൟ ഉറച്ച വെള്ളത്തിന ഉപ്പില്ല.
ആഴമുള്ള കടലിന്റെ നിറം, മാനത്തിനുള്ള നീലപ്പളുങ്ക നി
റം പോലെ ഉള്ളത ആകുന്നു. ൟ നിറങ്ങൾ അകലത്തിന്റെ
ദീൎഘതകൊണ്ട, കാഴ്ചക്ക തോന്നുന്നതത്ര ആകുന്നു. ചെങ്കട
ൽ എന്ന പറയുന്നത, അടിയിൽ ചുവന്ന പവിഴംകൊണ്ട
നിരന്നിരിക്കുന്നതിനാൽ, വിളിക്കപ്പെട്ടത ആകുന്നു. കരിങ്കട
ലിനഅനേകം മഴക്കാറും മഞ്ഞും കൊണ്ട മൂടപ്പെട്ടിരിക്കുന്നതും,
മഞ്ഞക്കടലിൽ, അധികം കലക്കൽ ആകകൊണ്ടിട്ടും, യൂറോ
പ്പിലെ വടക്കെ പ്രദേശങ്ങളിൽ വെളുത്ത കടൽ എന്ന പറ
യപ്പെടുന്നതിന്റെ കരകൾ ഉറച്ച മഞ്ഞ എന്നുള്ള സ്നൌ
കൊണ്ട മൂടപ്പെട്ടിരിക്കകൊണ്ടും ഇവയ്ക്ക ൟ പേരുകൾ കിട്ടി
യിരിക്കുന്നു.

ലോഹാദികൾ.

ഇവ ഭൂമിയിൽ ഏതാനും സ്ഥലങ്ങളിൽ കാണപ്പെടുന്നതും
മണ്ണ, പാറ മുതലായ്തിൽ ചേരാതെ, ഒറ്റവസ്തുക്കൾ ആകുന്നു.
ഇവയുടെ ശോഭ, നിറം, ഭാരം കടുപ്പഭേദങ്ങൾ കൊണ്ടത്രെ
അറിയപ്പെടുന്നത. പുരാണത്തിലുള്ള മനുഷ്യർ ഏഴുമാത്രമെ
തിരിച്ചറിഞ്ഞിട്ടുള്ളു, ഇവ പൊന്ന, വെള്ളി, ഇരിമ്പ, ചെമ്പ,
രസം; കറുത്തും വെളുത്തുമുള്ള ൟയവും ആയിരുന്നു. ഇപ്പോ
ൾ നാല്പതിൽ അധികം കണ്ടെത്തപ്പെട്ടിരിക്കുന്നു, ഇവയിൽ
പൊന്നും പ്ലാറ്റിനാ എന്ന പറയപ്പെടുന്നതും സകല വസ്തു
ക്കളെക്കാൾ ഭാരമുള്ളവയും, പൊന്നും വെള്ളിയും എല്ലാറ്റിനെ
ക്കാൾ മയമുള്ളവയും, രസം മിക്കപ്പോഴും തൈലംപൊലെയും
വെള്ളം ഉറയ്ക്കത്തക്കവണ്ണമുള്ള കുളിര എരട്ടിച്ചാൽ ഉറയ്ക്കയും,
[ 41 ] പ്ലാറ്റിനാ ഇരിമ്പ ഉരുക്കുന്ന തീയിൽ മയം വരാത്തതും ആ
കുന്നു. ഏതാനും ലോഹാദികൾക്ക കാറ്റുകൊണ്ടാൽ കുറഞ്ഞ
നാശം ഭവിക്കയും, മറ്റെതാനും ഇരിമ്പിനെപോലെ തുരുമ്പ
പിടിച്ച ചേതം വരികയും ചെയ്യും. പാഷാണം ഒരു ലോഹാ
ദി ആകുന്നു. എല്ലാ ലോഹാദികളെക്കാൾ മനുഷ്യൎക്ക ഉപകാര
മുള്ളത ഇരിമ്പ ആകുന്നു, ഒരു റാത്തൽ ഇരിമ്പകൊണ്ട, മുന്നൂ
റ പൌനം വിലയുള്ള നാഴികമണിക്കും മറ്റും വേണ്ടുന്നു വി
ല്ലുകൾ ഉണ്ടാക്കപ്പെടുന്നുണ്ട: പാലങ്ങളും കപ്പലുകളും, പല
വിധെനയുള്ള ആയുധങ്ങളും, പാത്രങ്ങളും, പണിക്കോപ്പുക
ളും° ഇതിനാൽ ഉണ്ടാക്കിവരുന്നുണ്ട, പലലക്ഷം ആളുകൾ ഇ
രിമ്പ പണുത തങ്ങളുടെ കാലം കഴിച്ചുംവരുന്നു: ൟ ലോഹാ
ദിക്ക രണ്ടുപ്രകാരമുള്ള വിശേഷം കാണ്മാനുണ്ട, അയിര, കു
ഴിയിൽനിന്ന എടുത്ത ചുടുകമാത്രം ചെയ്താൽ, പണിക്കാരൻ
മുറികൾ പഴുപ്പിച്ച കൂട്ടി അടിക്കുമ്പോൾ ഒന്നിച്ചു ചേരുകയും
; അയിര പൊടിച്ച ചുട്ടുരുക്കിയാൽ; കട്ടകൂടുകയും ൟ കട്ടകൾ
ഉരുക്കി അച്ചുകളിൽ പകൎന്ന വാൎപ്പുകൾ ഉണ്ടാക്കുകയും ആം.
ൟയം അധിക മയമുള്ളതും ഭാരമുള്ളതും ആകുന്നു, ഇതിനെ
ഒരു പാത്രത്തിൽ ഇട്ട കാറ്റുകൊള്ളത്തക്കവണ്ണം ഉരുക്കിയാൽ
ഒരു വെളുത്ത ചായമായി തീരുകയും, പാത്രം മൂടി ചുട്ടാൽ,
ൟയം ഒരു ചുവന്ന പൊടി ആയി തീൎന്ന, തുത്ഥം എന്നുവി
ളിക്കപ്പെടുന്നു. ചെമ്പ, ഒടിയാതെ പലകകൾ മാതിരിയായി
അടിപ്പാൻ കഴിയുന്നതാകകൊണ്ട, കപ്പലകളുടെ അടിവശ
ത്തും പുരപ്പുറത്തും ഏറ വെപ്പാറുണ്ട. രസം മുഖകണ്ണാടികൾ
ക്ക വെളുത്തീയവും ചേൎത്ത ചൂടോടെ വെക്കുകയും തന്നെയ
ല്ല: ഉപ്പിനോട കൂടെ വെപ്പുപൊടികൾ ഉണ്ടാക്കുകയും, വി
ശേഷനിറമുള്ള ചുവന്ന ചായവും ഉണ്ടാക്കുകയും ചെയ്യുന്നു.
ലോഹാദികളെ കണ്ടുകിട്ടുവാൻ അധികം പ്രയത്നങ്ങളും അ
പകടങ്ങളും ഉണ്ട. ഇരിമ്പ, ചെമ്പ, വെള്ളി, ൟയവും കിട്ടുവാ
നായിട്ട അഞ്ഞൂറും എണ്ണൂറും കോൽ താഴ്ച കുഴിക്കേണ്ടിവരും
ആ നിരപ്പിൽനിന്ന എല്ലാവശത്തോട്ടും ഗുഹകളായിട്ടു തീൎപ്പി
ച്ച ചെല്ലുമ്പോൾ ഇടിഞ്ഞ അകത്തോട്ട വീഴുകയും, പെട്ടന്ന
വെള്ളം ഇറങ്ങുകയും, ദുൎവായുക്കൾ പ്രവേശിക്കയും ചെയ്ത,
അധിക മനുഷ്യർ നഷ്ടം വന്നുപോകുമാറുണ്ട. പൊന്നും അ
തിൽ വിലയുള്ള ലോഹാദികൾ ആറ്റുമണലിൽനിന്നും വെ
ള്ളാറൻ പാറയുടെ ഇടയിൽനിന്നും എടുക്കപ്പെടുന്നതും, മിക്ക
പ്പോഴും പൊടിയായിട്ടും ചുരുക്കമായി കട്ടകളായിട്ടും കാണ
പ്പെടുന്നത ആകുന്നു. അധികമായിട്ടുള്ള ലോഹാദി ഇരിമ്പ
ആകുന്നു. ഭൂമിയിൽ എല്ലാടവും ഉള്ളതും പ്രത്യേകമായിട്ട ഇം
[ 42 ] ഗ്ലാണ്ടിലും സ്വീഡനിലും ഉണ്ട. ആണ്ടൊന്നുക്ക ഇംഗ്ലാണ്ടി
ൽനിന്ന തന്നെ അഞ്ച ലക്ഷം കണ്ടി ഇരിമ്പ ഉരുക്കി വില്പാ
റുണ്ട.

പാറകൾ, മണ്ണ മുതലായത.

ഭൂമിയുടെ ധാതുക്കളെ സൂക്ഷിച്ച നോക്കുന്നവൎക്ക, അഞ്ച
തരത്തിൽ കണ്ടെത്തപ്പെടും.

(൧ാമത.) മുന്തിയ പാറകൾ. ൟ പേര ഇങ്ങിനെ ചൊല്ലി
യിരിക്കുന്നതിന്റെ കാരണം ഇതാകുന്നു, ഇവയിൽ സൃഷ്ടി
ക്കപ്പെട്ട മറ്റ വസ്തുക്കൾ ഒന്നും ചേരാതെ, കടുപ്പം കൂടുന്നതും,
വിളയപ്പെട്ട മൂൎത്തികൾ കൂടിയതും, ഉച്ചത്തിൽ നില്ക്കുന്നതും
ആകുന്നു. ഭൂമിയുടെ കാതൽ ൟ മാതൃക പാറ ആകയും, ഇതി
ന്മീതെ ശേഷം വസ്തുക്കൾ ഒക്കയും, നിലനില്ക്കത്തക്കതായിട്ടു
ള്ള അടിസ്ഥാനം ആകുന്നു കരിങ്കല്ലും വെള്ളാറൻ പാറയും
ൟ തരത്തിൽ ഉള്ളതാകുന്നു.

(൨ാമത.) ഇടമദ്ധ്യെയുള്ള പാറകൾ, ൟ പാറ ഭൂമി രൂപമാ
യി വരുമ്പോൾ ഉണ്ടായതാകുന്നു എന്ന വിദ്വാന്മാർ ഊഹി
ച്ചിരിക്കുന്നു: അത എന്തെന്നാൽ, വിളയപ്പെട്ട ക്രമങ്ങൾ ഇ
തിൽ നല്ല തെളിവായി കാണുന്നതുകൂടാതെ, പൊന്ന, വെള്ളി
അയിര മുതലായത കൂടീട്ടും ഉണ്ട.

(൩ാമത) ഇളമയായുള്ള പാറകൾ, ഇവയിൽ പല മാതൃക
ക്കല്ലുകൾ വരിവരി ആയിട്ട നിരന്ന, വെള്ളത്തിൽ ഊറി ഉറ
ച്ച വരുന്നതും. ഇതിൽ അസ്ഥികൾ, കക്കാ, മരം, എല മുത
ലായതും കണ്ടുവരുന്നു, ൟ അംശത്തിൽ മണൽക്കല്ല യൂറോ
പ്പദിക്കിൽ തീകത്തിക്കുന്ന കൊൾ, ചുണ്ണാമ്പകല്ലുമുതലായത
കൂടാതെ; മുമ്പിലത്തെ രണ്ട അംശത്തിൽ ഉള്ള പാറഖണ്ഡ
ങ്ങൾ വെള്ളത്തിൽ തേഞ്ഞ ഉരുണ്ടപ്രകാരത്തിൽ കാണ്മാമാനുണ്ട

(൪ാമത.) എക്കൽമണ്ണ, ഇതിൽ ചരൽമണ്ണ, കളിമണ്ണ, എ
ക്കൽ മുതലായത ഉൾപ്പെട്ടിരിക്കുന്നു. മണ്ണുണ്ടാകുന്നതിന വാ
യുവും മഴയും വെയിലേറും, പാറകളിന്മേൽ തട്ടി കാലക്രമം
കൊണ്ട അതിനെ പൊടിച്ച, നീരൊഴുക്കോടെ താണ പ്രദേ
ശങ്ങളിലേക്ക കൊണ്ടുപോകപ്പെടുന്നതാകുന്നു. ഒഴുക്ക നിരപ്പു
ള്ള സ്ഥലങ്ങളിലേക്ക വരുമ്പോൾ, വെള്ളത്തിൽനിന്ന പൊടി
യായിട്ടുള്ളത താണുറച്ച, ഇതിനോട കൂടെ, ക്ഷയിച്ചുപോയ
മരങ്ങളും ശവങ്ങളും ചേൎന്ന, വിളയാഭൂമികളായി തീരുന്നു.

(൫ാമത.) അഗ്നി പൎവ്വതങ്ങളിൽനിന്ന പുറപ്പെടുന്നതും,
ഭൂമിക്കരളിന്റെ അകത്തെ ചൂടുകൊണ്ട മേൽഭാഗത്തോട്ട ഒഴു
കിവരുന്ന വസ്തുക്കളും ആകുന്നു. ഇവയിൽ ഉരുകിയ പാറക
[ 43 ] ളും, ഗന്ധകം, മൺതൈലം, പമീസ്സ, മുതലായവയും ഉണ്ട.
ഭൂമി വിദ്യയിനാൽ, ക്രിസ്ത്യാനിവേദവാക്യങ്ങൾക്ക ബഹു സാ
രമായിട്ടുള്ള സാക്ഷികൾ ഉണ്ടാകുന്നുണ്ട. മോശ നമുക്ക അ
റിയിക്കുന്നപ്രകാരത്തിൽ, ഓരൊ കാലങ്ങളിൽ ഉണ്ടായ സൃ
ഷ്ടിപ്പ, സത്യംതന്നെ എന്നും, വലിയതായിട്ടുള്ള ജലപ്രളയം
ഉണ്ടായെന്നും; ഭൂമിക്കകത്ത അഗ്നി ജ്വലിച്ചിരിക്കുന്നു എന്നും
ഇതിനാൽ തെളിവായി അറിയപ്പെടുന്നതാകുന്നു.

വൃക്ഷാദികളുടെ ക്രമം.

വൃക്ഷങ്ങൾക്ക ജീവിപ്പാൻ വെള്ളവും വായുവും ഭക്ഷണ
ത്തിന വളമുള്ള മണ്ണും വെണ്ടുന്നതാകുന്നു. വെള്ളവും മണ്ണും
കുറഞ്ഞപോയി എന്നുവന്നാൽ, സസ്യങ്ങൾക്ക വാടൽ തട്ടു
മെന്ന എല്ലാമനുഷ്യരും അറിയുന്നു: കാറ്റുകൊള്ളാത്ത ഒരു മു
റിയിൽ, അനേകം പൂച്ചടികൾക്ക, വെള്ളവും വളവും, കൊടു
ത്ത നിൎത്തി എങ്കിൽ, ഇതിന്മണ്ണം തന്നെ നാശം ഭവിക്കും ഇ
തിന്റെ കാരണം മറ്റൊന്നുമല്ല, മൃഗജാതികൾ, ശ്വാസം വ
ലിക്കുന്നപൊലെ, സസ്യങ്ങളുടെ ഇലയ്ക്കും തൊലിക്കും, ചി
ല മൃദുവായിട്ടുള്ള ദ്വാരങ്ങൾ ഉണ്ട, ഇവയിൽ കൂടി നല്ല വായു
അകത്തോട്ട പ്രവേശിക്കയും, അശുദ്ധമായിട്ടുള്ളത പുറപ്പെടു
കയും ചെയ്യും. മയിക്രസ്കോപ്പിനാൽ ചില ഘനത്ത ഇ
ലകളിൽ, നോക്കുമ്പോൾ, ഇത നല്ലവണ്ണം കാണപ്പെടുന്നതാ
കുന്നു, മൃഗജാതികൾ യാവന അനുഭവിക്കുന്നതപൊലെ, വൃ
ക്ഷങ്ങളുടെ വേര വളമുള്ള തണുത്ത മണ്ണിൽനിന്ന ചില സാ
രങ്ങളെ വലിച്ച അനുഭവിക്കുന്നുണ്ട; ൟ സാരങ്ങൾ നീരാ
യിട്ട ഞരമ്പുകളിൽ എന്നപൊലെ, മരത്തിന്റെ എല്ലാ ഭാഗങ്ങ
ളിലേക്കും ഓടുന്നുണ്ട; സകലവിധ ജീവജന്തുക്കൾക്ക പ്ര
മാണമായിട്ടുള്ള ഭക്ഷണം സസ്യങ്ങൾ ആകുന്നു, മാംസം തി
ന്നുന്ന പൂച്ചമുതൽ സിംഹംവരെ ഉള്ളതും, പുല്ല തിന്നുന്ന മൃഗ
ങ്ങളെ പീഡിപ്പിക്കയും, വൈദ്യത്തിന്നായിട്ട സസ്യം തന്നെ
തിന്നും വരുന്നു. വൃക്ഷങ്ങൾക്ക ആദിത്യചന്ദ്രന്റെ പ്രകാശ
വും ചൂടും പ്രത്യെകം വേണ്ടുന്നതാകുന്നു; ഇവ കുറഞ്ഞിരിക്കു
ന്ന ദിക്കുകളിൽ വളൎച്ചയും തളിൎമ്മയും കുറയുന്നതാകുന്നു,
൪൦,൦൦൦ത്തിൽ ചില്വാനം വക വൃക്ഷാദികൾ ഉണ്ട; ഇവെ
ക്ക വേണ്ടുന്ന ചൂടും വേണ്ടുന്ന വെള്ളവും അതാതിന്റെ പ്ര
കാരത്തിൽ ഓരൊ നാട്ടിലേക്ക വിഭാഗിച്ചിരിക്കുന്നു: അയന
ങ്ങൾക്ക അകത്തുള്ള നാടുകളിൽ, അതിവേഗമായിട്ടു വളരുന്ന
സസ്യങ്ങളെ കാണുന്നു, ഇവിടെ തെങ്ങ, പന, കരിമ്പ, നെ
ല്ല, ചോളം, സുഗന്ധവൎഗ്ഗങ്ങളും അധികം ചൂടും വെള്ളവും
[ 44 ] വേണ്ടുന്ന വൃക്ഷാദികളും ഉണ്ട, ഇവയുടെ തൈ ഉഷ്ണ പ്രദേ
ശങ്ങളിൽ അല്ലാതെ വെളിയിൽ കിളിൎക്കുക ഇല്ല. അധിക ചി
ലവിട്ട കാഴ്ചയ്ക്കായിട്ട യൂറോപ്പിൽ തീയും വച്ചിരിക്കുന്ന ക
ണ്ണാടിപ്പുരയിൽ ഇവയെ കാണ്മാനെ ഉള്ളു.

ശാന്തചക്രപ്രദേശങ്ങളിൽ കോതമ്പ, യവം, അരി എടുക്കു
ന്ന ചില പുല്ലുകൾ, മുന്തിരിങ്ങാവള്ളി, ആപ്പിള അതിനോട
ചേരുന്ന ഫലങ്ങൾ തരുന്ന വൃക്ഷങ്ങളും, കരുവേലകം, എ
ല്മം, ദെവതാരം മുതലായ തടികളും, ഉരുളക്കിഴങ്ങ, കോവീസ്സ
എന്ന ചെടി, റ്റാർണിപ്പ മുതലായ സസ്യങ്ങളും ഉണ്ടാകുന്നു.
ശാന്തപ്രദേശങ്ങളിൽ വേനൽക്കാലത്തെ, വൃക്ഷാദികൾക്ക
വളൎച്ച ഉള്ളു: കുളിരു സമയത്ത ഇലകൾ പൊഴിഞ്ഞ പോക
യും, നീര ഓടാതെ വേരിൽ എറങ്ങി ഒറച്ചിരിക്കയും ചെയ്യും.
ൟ കാരണത്താൽ ഇങ്ങിനത്തെ ദിക്കിൽ തടികൾ വെട്ടുന്ന
ത വൎഷകാലങ്ങളിൽ ആകുന്നു. ചൂടുള്ള ദേശങ്ങളിൽ ഇല വേ
നൽക്ക പൊഴികയും, ആ സമയത്ത കറ കുറഞ്ഞിരിക്കയും
ചെയ്യുന്നതിനാൽ, തടി വെട്ടുന്നത വേനൽക്കാകുന്നു. ഭൂമിയു
ടെ വടക്കും തെക്കും മുനകളിൽ കുളിരിനാൽ വല്യ വൃക്ഷാദി
കൾ ഒന്നും തന്നെ ഉണ്ടാകാതെ, ഒരു വകകുറുങ്കാടും പായലും
മാത്രമെ കിളിൎക്കുന്നുള്ളു: ഇതുതന്നെ ഒൻപതു മാസത്തെക്ക,
എല, കൂടാതെയും, സ്നൌവിനാൽ മൂടിയിരിക്കും. ൟ ശീതപ്ര
ദേശങ്ങളിൽ പാൎക്കുന്ന ആളുകളെ ക്രിസ്ത്യാനിമതത്തിൽ ചേ
ർപ്പാൻ, ഏതാനും സായ്പന്മാർ ഏറ നാൾ മുമ്പെ വടക്കോട്ട
പോയി, ഭക്ഷണത്തിന വളരെ പ്രയാസപ്പെടുകകൊണ്ട,
കാറ്റ കൊള്ളാത്തതിന്മണ്ണം ചെറിയ മൺകോട്ടകളായി പ
ണുത, ഇതിൽ കുറെ യവം മാത്രം കിളുത്ത കിട്ടാറുള്ളു. മലം
പ്രദേശങ്ങളിൽ മേല്പട്ട കയറുന്തോറും, തണുപ്പ കൂടുന്നതാക
കൊണ്ട എല്ലാ നാട്ടിൽ ഉള്ള വൃക്ഷാദികൾ പന്തികളായിട്ട കി
ളുൎത്ത വരും, ഇങ്ങിനെ അയനങ്ങൾക്ക അകത്ത നില്ക്കുന്ന
വലിയ പൎവ്വതങ്ങൾക്കുള്ള അടിവാരങ്ങളിൽ, തെങ്ങ, പന മു
തലായതും കരിമ്പും, നാരങ്ങാ വൃക്ഷങ്ങളും കണ്ടതിന്റെ ശേ
ഷം, ൫൦൦൦ ചുവട മേൽപ്പോട്ട കരേറി കഴിഞ്ഞിട്ട കരുവേല
കവൃക്ഷങ്ങൾ, ദേവതാരം, കോതമ്പ, യവവും, അപ്രദേശ
ത്തിൽ ഉള്ള കുടിയാനവന്മാർ വിതച്ച അനുഭവിക്കുന്നു എ
ന്ന കണ്ടെത്തും; ഇങ്ങിനത്ത മലംപ്രദേശം ൧൫൦൦൦ ചുവടി
ൽ അധികം പൊക്കം ഉണ്ടെന്നുവരികിൽ, വൃക്ഷാദികൾ കുറ
കയും ഹിമവാൻ പൎവ്വതത്തിൽ എന്നപോലെ, നീരൊഴുക്കുക
ൾ ഉറച്ചിരിക്കുകയും, ഉയൎന്ന മുനകൾ ഒക്കയും സ്നൌവിനാ
ൽ മൂടപ്പെട്ടതും ആകുന്നു. മധുര പ്രവിശ്യയിൽ, പളനി മല
[ 45 ] കളിലും; കോയമ്പുത്തൂർ പ്രവിശ്യയിൽ, നീലഗിരികളിലും, തി
രുവിതാംകോട്ട സംസ്ഥാനത്തിൽ, അഗസ്തി മലയിലും; ഉള്ള
അടിവാരങ്ങളിൽ, മലയാളത്തിലെ കാഫലവൃക്ഷങ്ങളും സ
സ്യങ്ങളും ഉള്ളതും; മുകൾഭാഗങ്ങളിൽ ഇംഗ്ലാണ്ടിലെ, കോത
മ്പ ഉരുളക്കിഴങ്ങ, ആപ്പിൾ, പീച്ച, മുതലായ വൃക്ഷാദികളും,
നന്നായി വളൎന്ന വരുന്നു. ഇതുകൂടാതെ ഓരൊ പ്രദേശങ്ങ
ളിൽ, അപൂൎവ്വമായിട്ടുള്ള തൈകൾ കാണപ്പെടുന്നതും ആകു
ന്നു: ഓസ്ത്രെലിയായിലെ വൃക്ഷം, ഒരു മാതൃക ആയിട്ടും: അ
പ്രിക്കായിൽ ഉള്ളത, മിക്കതും, ഏഷ്യഖണ്ഡത്തിൽ കാണപ്പെ
ടുന്നതും, അമ്മറിക്കായിൽ ഉള്ളത യൂറോപ്പിൽ കേൾവിപ്പെടാ
ത്തതും ഉണ്ട.

മൃഗജാതികളുടെ ക്രമങ്ങൾ.

മൃഗങ്ങൾ വൃക്ഷാദികളെപോലെ, ദേശകാലങ്ങളെ സംബ
ന്ധിച്ച വിഭാഗിച്ചിരിക്കുന്നു, ഇവ നാലു തരത്തിൽ ആയി
ട്ടും ഉണ്ട.

(൧ാമത.) തലയോട സംബന്ധിച്ച മൂലാതണ്ടുള്ളതും, ൟ
അസ്ഥികൾക്ക അകമെ തലച്ചോറും, മജ്ജയും ഉണ്ടായി; ഇവ
യിൽ നിന്ന വെളുത്ത ഞരമ്പ, മാംസത്തിലേക്ക കടന്ന, ശരീ
രത്തിന വല്ലതും തട്ടിയാൽ അതിനെ അറിയിക്കുന്നതും ആ
കുന്നു, ൟ കൂട്ടത്തിൽ, തങ്ങളുടെ കുഞ്ഞുങ്ങളെ മുലപ്പാലുകൊ
ണ്ട പോഷിപ്പിക്കുന്ന നാല്ക്കാലിമൃഗങ്ങളും പക്ഷികളും, മത്സ്യ
ങ്ങളും മിക്ക പാമ്പുകളും, ഗൗേളികളും ആകുന്നു.

(൨ാമത.) ഖണ്ഡംഖണ്ഡമായിട്ട, ഓടുചെൎക്കപ്പെട്ട മൃഗങ്ങ
ൾ. ഇവയ്ക്കു അകമെ അസ്ഥികൾ കൂടാതെ; തൊലിക്ക പകരം
കാളക്കൊമ്പ സംബന്ധിച്ച വസ്തുവിനെപോലെ, ഘനം കു
റച്ചും, മുറിമുറി ആയിട്ടും, ഓട ചേൎക്കപ്പെട്ടതും ആകുന്നു. ൟ
ഖണ്ഡത്തിൽ തേള, വണ്ട, തേരട്ട, പഴുതാരയും, ഞണ്ട, കൊ
ഞ്ച, മിക്ക ചെറിയ പ്രാണികളും കൂടിയിരിക്കുന്നു.

(൩ാമത.) അസ്ഥി ഇല്ലാത്തതും, മയമുള്ള മാംസമായിട്ടുള്ളതും;
എങ്കിലും മിക്കപ്പോഴും ചുണ്ണാമ്പകല്ല സംബന്ധമായിട്ട, ഓ
ടുള്ള ജന്തുക്കൾ; ഇവയിൽ, എല്ലാ മാതൃക കക്കാകളും, മുരിങ്ങയും
അച്ചും, തോടില്ലാത്തതിൽ അട്ടയും പുഴുക്കളും ഉൾപ്പെട്ടിരിക്കു
ന്നു.

(൪ാമത.) കൊഴുത്ത പശയുടെ മയമുള്ളതും, തല നടുവായി
ട്ടും; ഇതിൽനിന്ന ചക്രവണ്ടിയുടെ കാലുകൾ പുറപ്പെട്ടിരിക്കു
ന്നപ്രകാരത്തിൽ, എല്ലാ വശത്തോട്ടും, അവയവങ്ങളെ പുറ
പ്പെടുവിച്ചിരിക്കുന്ന ജന്തുകൾ; ഇവയിൽ കടൽചൊറി മുത
[ 46 ] ലായ്തും, പവിഴം ഉണ്ടാക്കുന്ന മൃദുവായിട്ടുള്ളതും, കലക്കൽ വെ
ള്ളത്തിൽ മയിക്രസ്കോപ്പിനാൽ കാണപ്പെടുന്ന പ്രാണിക
ളും, ആകുന്നു. ൟ വക മൃഗങ്ങൾക്ക വൃക്ഷമൃഗം എന്ന അ
ൎത്ഥമുള്ള സൂഓപൈറ്റ, എന്ന വിളിക്കപ്പെട്ടിരിക്കുന്നു. ഇതി
ന്റെ കാരണം അതിശയം തന്നെ, അത എന്ത ഇവയ്ക്ക
ശ്വാസവും, ഓട്ടവും, ഭക്ഷണസാധനവും, വേണ്ടുന്നതാകു
ന്നു എന്ന വരികിലും; ഓരോന്നിനെ നാലും അഞ്ചും മുറിയാ
യിട്ട വെട്ടിയാൽ, കുറെദിവസം കഴിഞ്ഞ, അത്രയും എണ്ണം
പൂൎണ്ണമൃഗങ്ങളായി തീരുകയും ചെയ്യും; ഇത എല്ലാവൎക്കും ശോ
ധന ചെയ്വാൻ കഴിയുന്നതാകുന്നു. ൟ നാലുതരത്തിൽ ഉള്ള
മൃഗങ്ങൾ കൂടി ൨൫,൦൦൦ൽ അധികം ജാതികളായി കണ്ടുവന്നി
രിക്കുന്നു, ചൂടായുള്ള അയനങ്ങൾ, മൃഗങ്ങളെ അധിക എണ്ണ
മായിട്ടും, ഘോരമായിട്ടുള്ളവയെയും, പോഷിപ്പിച്ച വരുന്നു;
ഇത ഉഷ്ണത്തിന്റെയും തീറ്റിയുടെയും, പെരുപ്പത്താൽ അത്രെ
ആകുന്നത. ചെറിയ പ്രാണികൾ ആയിട്ടിരിക്കുന്ന വൃക്ഷമൃ
ഗങ്ങളും, ൟച്ച, പുഴുക്കൾ, പറവജാതികളും, ഗേൗളികളും, അ
നേകമുണ്ടാകയും; സസ്യങ്ങൾ ഭക്ഷിക്കുന്ന പെരിയ വംശ
ക്കാരായ ആന, ഒട്ടകം, പുള്ളിഒട്ടകം, കണ്ടാമൃഗം, പോത്ത
ത്തെപ്പർ, നദിക്കുതിര, മുതലായ്തും, ഇര പിടിച്ചു ഭക്ഷിക്കുന്ന
സിംഹം, കടുവ, പലവക പുലി, കഴുതപ്പലി, കഴുകൻ, പരു
ന്തുകൾ, പെരുമ്പാമ്പുകൾ, ഇവ ഒക്കെ ഏഷ്യായിലും, അപ്പ്രി
ക്കായിലും, വളരെ ഉള്ളവയാകുന്നു. ശാന്തചക്ര പ്രദേശങ്ങ
ളിൽ മനുഷ്യരാൽ ഇണക്കപ്പെട്ട; സസ്യം ഭക്ഷിക്കുന്ന മൃഗ
ങ്ങൾ അനേകമായിട്ടും, പല തരമായിട്ടും കാണുന്നു. ഇവ കു
തിര, കഴുത, കന്ന, ആടുമാടുകൾ, മാൻ; സസ്യങ്ങളുടെ അരി
തിന്നുന്ന അനേകം പക്ഷികളും, മാംസം ഭക്ഷിക്കുന്നതിൽ,
ചെവിയൻ പുലി, ചെന്നായ, കരടി, കഴുനാ, ഇവ മാത്രമാ
കുന്നു. യൂറോപ്പു, അമ്മറിക്കാ ഖണ്ഡങ്ങൾ, ശാന്തപ്രദേശങ്ങ
ൾ ആകകൊണ്ട; ഇപ്പോൾ പറഞ്ഞ മൃഗങ്ങൾ അല്ലാതെ മ
റ്റുള്ളവയെ ഏറ കാണുക ഇല്ല. ലോകത്തിന്റെ വടക്കും തെ
ക്കും മുനകളിൽ മൃഗാദികൾ കുറവ തന്നെ ആകുന്നു. ഇവ മി
ക്കതും വൎഷമായിട്ടുള്ള കാലങ്ങളിൽ ഉഷ്ണമുള്ള പ്രദേശങ്ങളി
ലേക്ക മാറിക്കളകയും ചെയ്യും. സസ്യങ്ങൾ വളരുന്ന നാല
മാസത്തിൽ, മ്ലാവ രണ്ടും, കടമാനും, ഒരു തരം കാട്ടുപോത്തും;
ചില വലിയ എലികളും ഉണ്ട. വെള്ളക്കരടി, കുളിരുള്ള ആറു
മാസം മുഴുവനും ഗുഹകളിലും, പാറകളുടെ ഇടയിലും, കേറി
കിടന്ന അനങ്ങാതെ ഉറങ്ങിയിരിക്കും. ബീവ എന്നുള്ള എലി
ഒരു മാതൃകപ്പുര ഉണ്ടാക്കി, കളിമണ്ണുകൊണ്ട പൂശി, കളിരിൽ
[ 47 ] നിന്ന അതിൽ ഒളിച്ചിരിക്കുകയും ചെയ്യും. എല്ലാ കടലുകളിലും
ചുവന്ന രക്തമായിട്ടും, മൃഗങ്ങളെപ്പോലെ അസ്ഥി ഉള്ളതും,
തുകലും പൂടയുമായിട്ടും, കുഞ്ഞുങ്ങളെ മുല കുടിപ്പിക്കയും ചെ
യ്യുന്ന കടലാനകൾ, കടപ്പന്നി, കടൽ സിംഹം, മുതലായവ
വളരെ ഉണ്ട. തെക്കേ അമ്മറിക്കായിലും, ഓസ്ത്രെലിയായിലും,
ചില മൃഗങ്ങൾ, അവരുടെ കുഞ്ഞുങ്ങളെ, മടിയിൽ എന്ന
പോലെ, ഉദരം ബന്ധിച്ച വെച്ച, പ്രാപ്തിയാകുന്നവരെ വ
ഹിപ്പാറുണ്ട.

നാലാം അദ്ധ്യായം.

വായുക്കളും മറ്റും.

വായു ലോകം സൃഷ്ടിക്കപ്പെട്ടപ്പോൾ, അതിന്റെ മേൽ ഭാ
ഗം ശീതമായും, ശുദ്ധമായിരിപ്പാനും അതിൽ ഉള്ള ജീവജ
നൂക്കൾ സൌഖ്യമായി വസിപ്പാനായിട്ടും, വായുവ സൃഷ്ടിക്ക
പ്പെട്ടു. വായുവിന മൂന്ന മൂലങ്ങൾ ഉണ്ടെന്ന, വിദ്വാന്മാർ പ
റയുന്നു, നൈറ്റരുജനും, ഒക്സിജനും, കാബോനും. ഇങ്ങിനെ
മൂന്നായി വിളിക്കപ്പെടുന്നു. വായു ഒതുക്കത്തെക്കതിന്മണ്ണമുള്ള
താകുന്നു; അത എന്തന്നാൽ, ഒരു വെറുമ്പാത്രം കവിഴ്ത്തി, വെ
ള്ളത്തിൽ അമൎത്തി എന്ന വരികിൽ, പാത്രം മുങ്ങുന്നതിന ഒ
ര എതൃപ്പ കാണുന്നുണ്ട, കൈക്കു ബലം കൊടുത്താൻ പാത്രം
താഴുന്തോറും എതൃപ്പ കൂടുകയും ബലം കുറക്കുമ്പോൾ പാത്രം
വെള്ളത്തിൽ പൊങ്ങുകയും ചെയ്യും. പാത്രത്തിൽ വായു ഉണ്ട
ന്ന അറിവാൻ, അതിനെ അല്പമായി ചരിച്ചാൽ, കുമളകൾ
വക്കിന കീഴിൽ നിന്ന പുറപ്പെടും. കുളിരകാലങ്ങളിൽ വായു
വിന വഴക്കം കുറയുന്നതാകുന്നു. ഭൂമക്കു ചുറ്റും നാല്പതു നാ
ഴിക പൊക്കം വരെ വായു കാണപ്പെടുന്നതും, എല്ലാവസ്തുക്ക
ൾക്കും മീതയും എല്ലാ ഭാഗങ്ങൾക്കും, ഒരു പോലെ ഭാരമായി
വ്യാപിച്ചിരിക്കുന്നു. ഓരോ ചതുര അംഗുലം ൧൫ റാത്തൽ
ഭാരം വഹിച്ചിരിക്കുന്നതിനാൽ, മനുഷ്യ ശരീരത്തിന്റെ പുറ
ഭാഗം ൧൫ ചതുരച്ചുവട ആകെകൊണ്ട, അവൻ ൩൨,൪൦൦
റാത്തൽ ഭാരം വഹിച്ചിരിക്കുന്നു. എങ്കിലും ൟ ഭാരം അക
ത്തും പുറത്തും ഒരു പോലെ വ്യാപിച്ചിരിക്കകൊണ്ട, ഒട്ടും ത
ന്നെ പ്രയാസം ഇല്ലന്ന, വഹിക്കുന്നവന തോന്നുന്നു. വാ
[ 48 ] യു വെളിച്ചത്തിന്റെ രശ്മിയെ പ്രതിബിംബിക്കുന്നുണ്ട, ഇ
ത ആദിത്യൻ ഒരു മേഘത്താൽ മൂടപ്പെട്ടിരിക്കുമ്പോൾ, വെ
ളിച്ചത്തിന്റെ രശ്മി എല്ലാ ഭാഗങ്ങളിലേക്ക, വരകളായി പുറ
പ്പെടുന്നുണ്ടന്നു നാം കാണുന്നു. ആകാശവില്ല എന്നുള്ളത ൟ
രശ്മിവരകൾ, വായുവിൽകൂടെ കടന്ന, പെയ്യുന്ന മഴയിൽ ത
ട്ടുമ്പോൾ, പല വൎണ്ണമായി കാണപ്പെടുന്നതാകുന്നു. വായു
വിന്റെ ഇളക്കത്താൽ അത്രെ ഉണ്ടാകുന്നത. ശബ്ദം ഇല്ലന്ന
വരികിൽ, സംസാരം ഇല്ലാ എന്ന വരും. ഓരോ ശബ്ദങ്ങളു
ടെ അടയാളങ്ങൾ കയ്യക്ഷരമാകകൊണ്ട, വായു ഇല്ലന്ന വ
രികിൽ, എഴുതുന്നതു തന്നയും, നിന്നുപോകും. ശബ്ദം ഇല്ല
ന്നു വരുമ്പോൾ, ചെവിയിൽ കേൾക്കുന്നതും, ഇല്ലന്ന വരി
കെ ഉള്ളു. വായു വെളിച്ചത്തെ പ്രതിബിംബിക്കാതെ ഇരു
ന്നാൽ, കണ്ണിന കാഴ്ച കുറയുന്നത തനെഅല്ല, പല വൎണ്ണ
ങ്ങളായ നിറങ്ങളും, പ്രകാശത്തിന്റെയും നിഴലിന്റെയും കൂ
ടി കാഴ്ചകൾ, മനുഷ്യർൎക്ക കാണ്മാൻ എടയില്ലാതെ വരും.

മേഘം, മഴ മുതലായത.

മുൻപറഞ്ഞ വായുവിന്റെ അംശങ്ങളുടെ ഇടയിൽ, ഏതാ
നും തണുപ്പൟറം എല്ലായ്പോഴും കാണപ്പെടുന്നതാകുന്നു, ഇ
ത തുലൊം മ്രദുവായ തുള്ളികൾ ആയിട്ട, ഭൂമിയിൽ നിന്ന മേ
ല്പട്ട ആവിയായി പൊങ്ങി, വായുവിന്ന എടച്ചിൽ ആയി തൂ
ങ്ങപ്പെടും, ഒരു സ്പോംഗൊ, ഘനത്ത കമ്പിളിയൊ വെള്ളം വ
ലിച്ച പിടിക്കുന്നതുപോലെ, അത്രെ, ഇത ഉണ്ടാകുന്നത, ൟ
പ്രവേശനം അധികം ഉഷ്ണമുള്ള ദിവസങ്ങളിൽ, എല്ലാ ൟൎത്ത
സ്ഥലങ്ങളിൽ കാണപ്പെടുന്നു, കാറ്റ ഉഷ്ണമായിട്ട ഊതിയാ
ൽ, ആവി അധികമായിട്ട് മേല്പോട്ട എടുക്കും, തണുപ്പുള്ള ദി
ക്കുകളിൽ നിന്ന കാറ്റ ഊതുമ്പോൾ, ആവി കൂറഞ്ഞെ കാണ
ത്തുള്ളു, വെള്ളം തിളക്കുമ്പോൾ,തണുപ്പ മേല്പൊട്ട എടുക്കുന്ന
ത, എല്ലാവൎക്കും കാണപ്പെടുന്നതാകുന്നു. ഭൂമിയോട് ചേൎന്നു
കിടക്കുന്ന, വായുവിന്റെ അടുക്കുകൾ, ആദ്യം പൊങ്ങുന്ന
ആവി തുള്ളികളെ പിടിച്ച, ഭൂമിയുടെ ഉഷ്ണംകൊണ്ട മേല്പോട്ട
മാറിയതിന്റെ ശെഷം, പിൻ വരുന്ന അടുക്കുകൾ ഇത പോ
ലെ തണുപ്പ എടുക്കുകയും മാറുകയും ചെയ്തുവരുന്നു, ഇവ ആ
കാശത്തിലോട്ട പൊങ്ങുംതോറും, കളൎന്ന ആവിതുള്ളികൾ കൂ
ടികൂടി വീൎത്തുവരുന്നത, മഴക്കാറായി തീൎന്ന, മേഘങ്ങൾ എ
ന്ന വിളിക്കപ്പെന്നു: വെള്ളം കൂടുന്തോറും ഭാരം കൂടുന്നതാക
കൊണ്ട, വായുവിന അതിനെ വഹിപ്പാൻ വഹിയാ എന്ന [ 49 ] വരുമ്പോൾ, തുള്ളികൾ ആയിട്ട തിരികെ ഭൂമിയിലേക്ക വീഴും.
വെള്ളം ഒന്നിച്ച ഘനമായിട്ട ഭൂമിയിലേക്ക വീഴാത്തത, മേ
ഘം ഭൂമിയിൽനിന്നുള്ള അകലംകൊണ്ടും, ഇടയിൽ ഉള്ള വാ
യുവിന്റെ പ്രവേശനംകൊണ്ടും, ആകുന്നു. വെടിവെപ്പാനു
ള്ള ചില്ലുകൾ, ഉണ്ടാക്കുന്ന ആളുകൾ, ഇത അറിഞ്ഞ, അധി
കം പൊക്കം ഉള്ള മാളികയിൽ നിന്ന, ൟയം ഉരുക്കി, ഓട്ടയു
ള്ള തകിട്ടെൽ പകരും; മാളിക ചുവട്ടിൽനിന്ന ഉരുണ്ട ചില്ലു
കൾ എടുക്കയും ചെയ്യും. വെനൽക്കാലങ്ങളിൽ, അധികം മഴയി
ല്ലാത്തത, ഉഷ്ണമുള്ള കാറ്റിനാൽ ദൂരദേശത്തിലേക്ക ആവിതു
ള്ളികൾ കൊണ്ടുപോകപ്പെടുന്നകൊണ്ടാകുന്നു. മഴതുള്ളിക
ൾ, വീഴുന്ന വഴിയിൽ വെച്ച കുളിരകൊണ്ട ഉറച്ചാൽ, കൽമ
ഴയായി തീരും; ആവി തുള്ളികളായി കട്ടപിടിക്കുന്നതിനുമു
മ്പെ, അധികം തണുപ്പുള്ള കാറ്റ ഏൽക്കപ്പെട്ടാൽ, ഉറച്ച, ചെ
റിയ പൂടകൾ വീഴുന്നതപോലെ, ഹിമം ആയി കാണപ്പെടു
കയും ചെയ്യും. മൂടൽമഞ്ഞ എന്ന എന്നുകാണുന്നത, കാറ്റില്ലാത്ത
സമയങ്ങളിൽ ഭൂമിയോട ചേൎന്ന നീങ്ങിപോകുന്ന മേഘങ്ങ
ൾ ആകുന്നു. ചില രാജ്യങ്ങളിൽ അധികം വനങ്ങളും, മണ
ൽ പ്രദേശങ്ങളും ഉണ്ടാകകൊണ്ട, ഭൂമിയുടെ ഉണക്കിനാൽ,
ആവി മേല്പട്ട എടുക്കപ്പെടുക ഇല്ല, മഴ ഇതിനാൽ ആ ഇട
ങ്ങളിൽ ഉണ്ടാകുന്നത അല്ല.

മഞ്ഞ.

രാത്രിയിൽ ഭൂമിയിൽ നിന്ന വലിയുന്ന തണുപ്പാകുന്നു.
ആദിത്യൻ അസ്തിച്ചശേഷം, ആകാശം തെളിഞ്ഞ മേഘ
ങ്ങൾ കൂടാതെ ഇരിക്കുമ്പോൾ മാത്രം, മഞ്ഞു നിൎമ്മിക്കപ്പെടുന്നു,
അത എന്തന്നാൽ, അപ്പോൾ ഭൂമിയുടെ മേൽഭാഗങ്ങൾ, സൂ
ൎയ്യ്യന്റെ രശ്മിയാൽ ലഭിച്ച ചൂട, വിട്ട, ആശ്വാസപ്പെടുന്നു.
ൟ തണുക്കുന്നത, എല, പുല്ല, രോമമുള്ള, നീണ്ട മുനയാ
യിട്ടുള്ള വസ്തുക്കൾക്കു, അധികം ആകുന്നു. ൟ മുനകൾ, ചു
റ്റുമുള്ള മണ്ണിനുമുമ്പെ തണുക്കപ്പെടുന്നതാകകൊണ്ട, വായു
വിന്റെ പ്രവേശനത്താൽ വെള്ളങ്ങൾ തുള്ളി തുള്ളി ആയിട്ടു
കാണിക്കുന്നു. എല്ലാവായുവിലും വെള്ള മുണ്ടന്ന എളുപ്പത്തിൽ
കാണിക്കാം, തണുപ്പുള്ള ദിവസത്തിൽ ഒരു മുഖകണ്ണാടി എടു
ത്ത, ശ്വാസം പിടിക്കത്തക്കതിന്മണ്ണം തന്റെ മുഖത്തോട അ
ടുപ്പിച്ച വെച്ചാൽ, അതിന്മേൽ തുള്ളിതുള്ളി ആയിട്ട തണുപ്പു
വീഴും. അല്ലങ്കിൽ മനുഷ്യർഅധികമുള്ള ഒരു ഉൾമുറിയിലേക്ക
ഒരു കുപ്പിയിൽ നന്നാതണുത്ത വെള്ളം നിറച്ച, കൊണ്ടുവ
ന്നാൽ, കുപ്പിയുടെ പുറത്ത, മഞ്ഞുഭാഷയായി നിന്ന വെള്ള [ 50 ] മായിട്ട ഒഴുകും. മഴക്കാറ ഉള്ള രാത്രിയിൽ മഞ്ഞ കാണപ്പെടുക
ഇല്ല. എന്തന്നാൽ ഇങ്ങിനത്ത രാത്രിയിൽ വായുവിന ചൂടാ
യിരിക്കയും, ഭൂമിയിൽനിന്ന നീക്കപ്പെട്ട ഉഷ്ണം മേഘങ്ങൾ തി
രികെ അയക്കുന്നു. രാത്രിയിൽ മനുഷ്യശരീരം മൂടപ്പെടാതെ
കാറ്റുകൊള്ളത്തക്കവണ്ണം കിടന്നാൽ, ഉഷ്ണം അതിവേഗമാ
യി വിടുന്നതകൊണ്ട, ഇതിനാൽ പല രോഗങ്ങളും ഉണ്ടാകു
ന്നു. എങ്കിലും ശരീരത്തിന്റെ ചൂട പോകാതെ, കമ്പളിയൊ
പായൊ കൊണ്ട മൂടപ്പെടുമ്പോൾ, മനുഷ്യന സൌഖ്യമായി
രിക്കുന്നു.

കാറ്റുകൾ, വൎഷങ്ങൾ.

ഇവ ചൂടിന്റെ ഏറ്റക്കുറച്ചിലിനാൽ, വായുവിന വരു
ന്ന എളക്കങ്ങൾ ആകുന്നു. മുൻ കാണിച്ചപ്രകാരത്തിൽ, വാ
യുവിന വഴക്കമുണ്ടാകയും, ചൂടിനാൽ ഘനം കുറകയും വീ
ൎക്കയും ചെയ്യുന്നതകൊണ്ട, ഭൂമിയുടെ ഓരൊ ഭാഗങ്ങളിൽ ഉ
ള്ള വായു ഇങ്ങിനെ ഘനം കുറഞ്ഞ മേല്പട്ടുപൊങ്ങി, മറ്റ ഭാ
ഗങ്ങളിൽ ഉള്ള തണുത്ത വായു, ൟ ചൂട ദിക്കിലേക്ക അതി
വേഗത്തോടെ പ്രവേശിക്കുമ്പോൾ, ൟ വായുവിന്റെ ഒഴു
ക്കുകൾ കാറ്റ എന്ന വിളിക്കപ്പെടുന്നു. ആ ദിക്കിലെ വായു,
ഒരുപോലെ സമചൂടായിട്ടും, ഒരു ഘനമായിട്ടും ആകുമ്പോൾ
കാറ്റ ശമിച്ച, സമാധാനം ഉണ്ടാകുന്നു. എന്നാൽ എല്ലാ ദി
ക്കുകളിലും വായുവിന ചൂട വ്യത്യാസം ഏതപ്രകാരത്തിൽ എ
ങ്കിലും വന്നാലും, വായുവിന്റെ ഘനക്കുറച്ചിലിൻപ്രകാരം
ഏറെ ഘനം കുറഞ്ഞാൽ, അധികം കാറ്റുണ്ടാകയും; അസാ
രം കുറഞ്ഞന്ന വന്നാൽ, കുറഞ്ഞ കാറ്റ ഊതുന്നതും ആകു
ന്നു. ഇതിനെ സാക്ഷീകരിക്കാം; ഒര വലിയ ഉരുളി, തണുത്ത
വെള്ളംകൊണ്ട നിറച്ച, അതിന്റെ നടുവിൽ ഒരു നെരി
പ്പോട തീകൊണ്ട, നിറച്ച വെക്കണം: വെള്ളം കടലിനെ നി
ഴലിക്കുന്നു, തീയ്യിരിക്കുന്ന പാത്രം, ചൂട പിടിച്ച ഭൂമി, അതി
ന്റെ ചുറ്റും ഇരിക്കുന്ന വായുവിനെ ചൂടാക്കി, ഘനം കുറ
പ്പിക്കുന്നതിനെ കാണിക്കുന്നു. ഇതിന്റെ ശേഷം, വിളക്കിൽ
നിന്ന കൊളുത്തിയ തിരി എടുത്ത, ഊതി, ഉരുളിയുടെ ഏതു വശ
ത്ത എങ്കിലും പിടിച്ചാൽ, തിരിയുടെ പുക വെള്ളത്തിന്റെ ന
ടുക്കിരിക്കുന്ന തീയ്യുടെ ചൊവ്വ പോകും. വെള്ളത്തിന്റെ മീതെ
ഉള്ള തണുത്ത വായു, തീയ്യിൽ നിന്ന നീങ്ങി,ഘനം കുറഞ്ഞ,
വായുവിന പകരം, പുക കൂടിയ വായു പോകകൊണ്ടത്രെ; ഇ
ത കാണുന്നത. ഇതിന്റെ ശേഷം, നെരിപ്പോട വെള്ളത്തി
ൽനിന്ന നീക്കി, ഉരുളിയുടെ ചുറ്റും കുറെ നീങ്ങി, അഞ്ച, ആ
[ 51 ] റ, ദിക്കിൽ തീ പറ്റിക്കണം. ഇപ്പോൾ പുകയുന്ന തിരി വെ
ള്ളത്തിന്റെ മീതെ പിടിച്ചാൽ, പുക വെള്ളത്തിന്റെ മീതെ
യിൽനിന്ന, തീ പറ്റിച്ചിരിക്കുന്ന ചൊവ്വ, പുറത്തോട്ട നീങ്ങു
കയും ചെയ്യും. ൟ രണ്ടു സാക്ഷികളാൽ, വേനൽക്കാലങ്ങളി
ൽ പകൽ സമയത്ത, തണുപ്പുള്ള കടലിൽ നിന്ന കരക്കോട്ട
കാറ്റ ഊതുന്ന കാരണം, ഇന്നത എന്നും, രാത്രി സമയങ്ങ
ളിൽ അധികം തണുപ്പുള്ള മലകളിൽനിന്ന, താണ നിലങ്ങ
ളിലേക്ക, കാറ്റ ഊതുന്നത ഇന്ന കാരണം എന്നും, നമുക്ക
കാണാം. ഇത കൂടാതെ കാറ്റ മാറി വീഴുന്നതിന, ചില കാര
ണങ്ങൾ ഉണ്ട: ഭൂമി പടിഞ്ഞാറനിന്ന കിഴക്കോട്ട സകല
നേരവും മറിയുന്നതകൊണ്ട, ഭൂഗോളത്തിന്റെ മദ്ധ്യചക്രത്തി
ന സമീപെ, ഉള്ള സ്ഥലങ്ങളിൽ കിഴക്കൻ കാറ്റ അധികം
ഊതുന്നതാകുന്നു. ആദിത്യൻ ഉത്തരായനത്തിന സമീപി
ക്കുമ്പോൾ, വടക്കു പ്രദേശങ്ങൾക്ക, ചൂട കൂടുകയും, തെക്കെ
സമുദ്രത്തിന, തണുപ്പ ഏറുകയും ചെയ്യുന്ന കാരണത്താൽ,
തെക്കൻ കാറ്റ അധികമായിട്ട ഊതി, കടലിൽനിന്ന മഴക്കാ
റുകൾ ഉണ്ടായി, ഉത്തരായനത്തിന സമീപെ ഉള്ള ദേശങ്ങ
ളിൽ, വൎഷങ്ങൾ ഉണ്ടാകുന്നത. ആറുമാസത്തെക്ക, ആദിത്യൻ
ഭൂഗോളത്തിന്റെ മദ്ധ്യചക്രത്തിന തെക്കോട്ട മാറുന്നതാക
ക്കൊണ്ട, കാറ്റുകളെ വടക്കു നിന്ന തെക്കോട്ട വലിക്കയും, ദ
ക്ഷിണായനത്തിന സമീപം ഉള്ള, രാജ്യങ്ങളിൽ വൎഷം ഉണ്ടാ
കയും, ഉത്തരായനത്തിൽ, വേനൽകാലവും ആയി തീരുന്നു.
കാറ്റ വല്യ കലശലായി ഊതുമ്പോൾ, ഒരു മണി നേരംകൊ
ണ്ട, നൂറു നാഴിക വഴി ഓടും; അതിനെ വിരോധമായി നിൽക്കു
ന്ന യാതൊരു വസ്തുവിനും, ഓരോ ചതുരചുവടിനിടയിൽ,
൫൦ റാത്തൽ ഭാരമായി തട്ടും; ൟ ഞെരുക്കം പെട്ടന്ന ഉണ്ടാ
കയും, ഒരു വശത്ത അധികമായി കൊള്ളുന്ന കാരണത്താൽ
മരങ്ങൾ ഭവനങ്ങൾ മുതലായ്ക, നശിച്ചു പൊകുന്നു. അഫ്രി
ക്കായിലെ വനങ്ങളിൽനിന്ന സാമിയെൽ എന്നും, സൈമൂ
ൻ എന്നും, ചില കാറ്റുകൾ ഉണ്ട; ഇവയിൽ മണൽ നീങ്ങി,
വഴിയാത്രക്കാർ മൂടിപൊകയും, വായുവിന്റെ ചൂടുകൊണ്ട,
വളരെ ജീവജന്തുക്കൾ ശ്വാസം മുട്ടി, ചാകയും ചെയ്യുന്നു. ഭൂ
മണ്ഡലത്തിന്റെ വടക്കും, തെക്കും മുനകളിൽ, സമുദ്രം കുളിരി
നാൽ ഉറച്ചിരിക്കകൊണ്ട, ബഹു കുളിരുന്ന കാറ്റ, എട്ടഎട്ട
മാസം ഊതുന്നു, ഇത, എത്തുന്ന പ്രദേശങ്ങളിൽ ഒക്കയും നീ
ര ഉറക്കയും, ജീവനുള്ള വസ്തുക്കൾ മിക്കതും നാശം ഭവിക്കാ
തെ ഇരിപ്പാൻ, ദൂരദിക്കുകളിലേക്ക ഓടി പോകയും ചെ
യ്യും. [ 52 ] ചുഴലിക്കാറ്റ, ജലചുരുൾകൾ.

രണ്ട എതൃഭാഗങ്ങളിൽനിന്ന, കാറ്റ ഒരു ദിക്കിലേക്ക ബ
ലമായിട്ട ഊതിയാൽ, ചുഴലിക്കാറ്റ എന്ന വിളിക്കപ്പെടുന്ന
താകുന്നു. ഒരു പോലെ ഊതിയാൽ, കുറെ നേരത്തേക്ക മാത്രം
നിലനിൽക്കെ ഉള്ളു. ഇവയിൽ ഒന്നിന ബലം കൂടിയാൽ കടു
പ്പം കൂടി വരികയും, നീങ്ങിപോകയും, വളരെ നാശങ്ങൾ വ
രുത്തുന്നതും ആകുന്നു. ഉഷ്ണകാലങ്ങളിൽ മാത്രം ഉണ്ടാകുന്നത
കൊണ്ടും മറ്റും, ഇടിത്തീയുടെപേരുപ്പംകൊണ്ടും എതൃക്കാറ്റുക
ൾ ഉണ്ടാകുന്നതാകുന്നു, എന്ന വിദ്വാന്മാർ ഊഹിച്ചിരിക്കുനു.
ഒരു ചുഴലിക്കാറ്റ അധികം വെള്ളമുള്ള സ്ഥലത്തിലേക്ക കടക്കു
മ്പോൾ, ജലചുരുളുകൾ ഉണ്ടാകുന്നു, ഇവയുടെ കാഴ്ച ഇതുത
ന്നെ,ഒരു വലിയ മഴക്കാറിൽ പെട്ടന്ന ഒരു തൂണിന്റെ ഭാ
ഷയായിട്ട, കിഴ്പട്ട എറങ്ങുന്നത കാണാം: ഇതിന നീളം കൂടി
കൂടി വരികയും, മറ്റൊരു തൂണൈതിന്മണ്ണം തന്നെ, വെള്ള
ത്തിനിന്ന പൊങ്ങുകയും; ഇവ തമ്മിൽ കൂടുന്ന ഉടനെ, ഇ
ടിവാൾ മിന്നുകയും ചെയ്യും. കാറ്റ കുറയുന്ന സമയങ്ങളിൽ,
ൟ കൂടിയ തൂണ, തൂക്കമായിട്ട സാവധാനമായി, കടന്നുപോ
കും. കലശലായിട്ട ഉണ്ടാകുമ്പോൾ, വളഞ്ഞും പുളഞ്ഞും, അ
ധിക ശബ്ദത്തോടെ ഓടിപൊകും. മിക്കപ്പോഴും ഒരു തൂണ കാ
ണുകെ ഉള്ളു, എങ്കിലും ചിലപ്പോൾ അഞ്ചും എട്ടും ഉണ്ടാകുന്ന
താകുന്നു. ജലചുരുളുകൾ, വെള്ളം കടലിൽനിന്ന മഴക്കാറി
ലോട്ട എടുക്കപ്പെടും, അതിന ഭാരം കൂടി വായുവിന വഹി
പ്പാൻ വഹിയ, എന്ന വരുമ്പോൾ, കാറ ഭൂമിയിലോട്ട ഒഴുകി
വെള്ളത്തിന്റെ ഏറ്റംകൊണ്ട, വീടുകൾ, കപ്പലുകൾ മുതലാ
യത, ചേതം വന്നിട്ട ഊണ്ട. കപ്പൽക്കാർ ജലച്ചുരുളുകൾ വ
രുന്നത കാണുമ്പോൾ, പീരങ്കി വെടിവെക്കും. വെടിയുടെ സ്വ
രത്താൽ, വായു കുലുങ്ങി, ജലച്ചുരുള കപ്പലിനോട അടുത്ത
വരുന്നതിന മുമ്പെ, പൊട്ടി, വെള്ളം ഒഴുകിപോകയും ചെയ്യും.
കടപ്പൂറത്ത വസിക്കുന്ന ആളുകൾക്ക, വൎഷം തുടങ്ങുന്ന കാല
ങ്ങളിൽ ൟ വിവരങ്ങളെ കാണ്മാൻ ഇടയുണ്ട.

ഇടിത്തീ.

ഭൂമിക്കു മീതെയും അതിൽ ഉള്ള സകല വസ്തുക്കൾക്കും, മൃ
ഗങ്ങൾക്കും, മിക്കപ്പോഴും പ്രത്യക്ഷമില്ലാത്തതും, എങ്കിലും എ
ല്ലാടവും വ്യാപിക്കുന്ന ഒരു ശക്തിയുണ്ട. ചൂടും, പ്രകാശ
വും, എല്ലാ ദിക്കുകളിൽ മാൎദ്ദവമായിട്ടിരിക്കയും, സകലതിനെ
യും ശക്തി പിടിപ്പിക്കുകയും, വളൎച്ചക്കുള്ള രക്ഷ കൊടുക്കുന്ന
ത പോലെ, ൟ ശക്തിയും കൂടുന്നു. ഇത ഓരോ ദിക്കിൽ അ

[ 53 ] ധികമായിട്ട കൂടി, ഇളക്കങ്ങൾ ഉണ്ടാക്കുമ്പോൾ, ഇടിമിന്നൽ
ആയിട്ട ചിലപ്പോൾ രാത്രിയിൽ ആകാശ മണ്ഡലത്തിൽനി
ന്ന, വെടിക്കെട്ടിലെ തീപ്പൊരികൾ വീഴുന്നതപോലെ, നക്ഷ
ത്ര വീഴ്ചയായിട്ട നാം കാണുന്നു ൟ വ്യാപരിക്കുന്ന ശക്തി,
ഇടിമുഴക്കങ്ങൾ ഉണ്ടാക്കുകയും, ചിലപ്പോൾ പുരമുതലായിട്ടു
ള്ളതിനെ തീ പിടിപ്പിക്കുകയും ചെയ്യുന്ന കാരണത്താൽ, ഇ
ടിത്തീ എന്ന വിളിക്കപ്പെട്ടിരിക്കുന്നു. ഇടിത്തീ എന്ന പറയു
ന്നത, വായുവിനോട കൂടെ, സകല വസ്തുക്കളുടെ മേൽഭാഗ
ത്തിൽ ഉള്ള വിസ്താരത്തിൽ വിഭാഗിച്ചിരിക്കുന്നു. ഭാരം സം
ബന്ധിക്കുന്നില്ല. ഒരു ശരീരത്തിൽ അധികമായിട്ട കൂടി മ
റ്റൊന്നിലേക്ക പ്രവേശിക്കുമ്പോൾ, തീപ്പൊരിയായിട്ട പുറ
പ്പെടുന്നത, കണ്ണിനാൽ കാണുകയും; കുറഞ്ഞിരിക്കുമ്പോൾ അ
ല്പമായിട്ടുള്ള ചില ഒച്ചകളും; കൂടുമ്പോൾ ഇടിമുഴക്കമായിട്ടും കേ
ൾക്കുന്നു. ചൂടും ഉരവുംകൊണ്ട ഇടിത്തീ ചില വസ്തുക്കളിൽ
വേഗം കൂടി, മറ്റ അല്പസാധനങ്ങളെ അതിനോട ആകൎഷി
ച്ചിട്ട, തള്ളിക്കളകയും ചെയ്യും. മഴപെയ്യുന്ന കാലങ്ങളിലും, മ
ഞ്ഞുള്ളപ്പോഴും, ഭൂമി തണുപ്പിക്കപ്പെട്ട ഇടിത്തീ മേഘങ്ങളിലേ
ക്ക എടുക്കപ്പെടും. അധികം ചൂടും കാറ്റുമില്ലാത്ത സമയങ്ങളി
ൽ, ഇടിമുഴക്കം അധികമുണ്ടാകുന്നു; ഇടിയും മിന്നലും ഉണ്ടാ
കുന്നത, മേഘങ്ങളിൻ അധികമായത തിരികെ ഭൂമിയിലേക്ക
അയക്കുന്നതാകുന്നു, ചൂടുള്ള അയനങ്ങളിൽ, വൎഷം തുടങ്ങുന്ന
കാലത്തും, മാറുവാൻ ഉള്ള സമയത്തിലും, ഇടിമിന്നൽ അധി
കം ഉണ്ടാകും. ഇത ചൂടിന്റെ പെരുപ്പംകൊണ്ടും, കാലഭേദം
കൊണ്ടും വരുന്നതാകുന്നു, മിന്നൽ കാണുകയും, മുഴക്കം കേ
ൾക്കാതെയും ഇരിക്കുന്ന കാരണം, ഇടിത്തീയുടെ ഇളക്കം പ
ത്ത നാഴികക്കപ്പുറം ഉണ്ടാകുന്നതകൊണ്ടത്രെ കേൾക്കാത്തത:
ഇടിവാള പെട്ടന്ന മിന്നുകയും, ഒച്ച ഉടനെ കേൾക്കയും ചെ
യ്യുന്നത, തുലോം അടുത്തിരിക്കുന്ന കാരണവും, ഭയപ്പെടുവാ
നുള്ളതും ആകുന്നു.

അഞ്ചാം അദ്ധ്യായം
ചില വിശേഷ മൃഗങ്ങളുടെ ചരിത്രങ്ങളും,
കവിതക്കാരാൽ ഉണ്ടാക്കപ്പെട്ട കഥകളും ആന്തരാർത്ഥങ്ങളും

സിംഹം.

ഇവൻ എല്ലാ മൃഗങ്ങളുടെയും രാജാവ തന്നെ. തലയി
[ 54 ] ലും കഴുത്തിലും എഴുന്ന മഞ്ഞ നിറമുള്ള രോമങ്ങൾ അവന്റെ
പ്രഭുത്വം ശോഭിപ്പിക്കുന്നു. ഇവന്റെ ആകൃതി, ഏകദേശം
കടുവായെ പോലെ തന്നെ, എങ്കിലും വണ്ണം തുലോം കൂടും.
വാലക്കുടത്തിൽ ഒരു മുള്ളുണ്ട, നാലാം വയസ്സിൽ, പുരുഷന
സ്കന്ധരോമങ്ങൾ ഉണ്ടായി, പൂൎണ്ണശരീരനായി. ശൂരനായ ഒ
രു മനുഷ്യനെ തന്റെ വാലാട്ടം കൊണ്ട നിലത്ത വീഴിക്കു
ന്നതു, ഇവന്ന കളി വേലകൾ ആകുന്നു. ഇര പിടിത്ത
ത്തിൽ സ്കന്ധരോമങ്ങൾ കുടഞ്ഞ, വാൽ ഉയൎത്തി, മിന്നുന്ന
കണ്ണുകൾ ഉരുട്ടി മിഴച്ച. നാലു കാലിന്മേൽ കുനിഞ്ഞു നിന്ന
ലറി, പതിനഞ്ച കോൽ ദൂരം ചാടും, ലാക്ക തെറ്റിപോയാൽ
നാണിച്ച പിൻ വാങ്ങും. പുലിയെ പോലെ ഇവൻ രക്ത
പ്രിയനല്ല. കാള, കുതിര, മാൻ, കാട്ടുപന്നി, മുതലായതിനെ
വളരെ കൊല്ലാതെ, വിശപ്പടക്കുവാൻ മാത്രം ഹിംസിച്ച
തിന്നും. നാറുന്ന വസ്തുക്കൾ അവന്ന വെറുപ്പ. രാത്രിയിൽ കാ
ഴ്ച അധികമായാൽ, പകൽ ഏറെ സഞ്ചരിക്കുന്നില്ല. കുതിര
യേക്കാൾ അധികം ഓട്ടം ഉള്ളതിനാൽ, അതിൽ രക്ഷപെടു
കയില്ല, ദൃഷ്ടിയോട ദൃഷ്ടി പതിച്ച, ഒരു തൂണു പോലെ നിൽക്കു
ന്നതിൽ മാത്രം രക്ഷകിട്ടും. സിംഹിക്ക ചിന പിടിച്ച നൂറ്റെട്ട
ദിവസം ചെല്ലുമ്പോൾ, ഒന്നു മുതൽ ആറോളം പെറും, ഇവ
ൾക്ക പാതിവൃത്യവും ഉണ്ട. സ്കന്ധരോമം കറുത്തും, ശേഷം
പാടല വൎണ്ണമായും, ഒരു ജാതി പാൎശിയിലും, നന്നാ കറുത്ത,
എല്ലാ സിംഹങ്ങളിലും പൊക്കം ഏറിയ വേറൊരു വക, കാ
പ്രിയിലും കാണ്മാനുണ്ട.

പണ്ടത്തെ കാലങ്ങളിൽ സിംഹങ്ങളെ സ്വാധീനമാക്കി
യുദ്ധത്തിനു കൊണ്ടുപോയി. അജ്ഞാനികളായ റോമാരാജാ
ക്കന്മാർ, കളിക്കായിട്ട ചിലപ്പോൾ അറുനൂറോളം ഒരു രംഗ
സ്ഥലത്ത കൂട്ടി വിട്ട, ഇവരുടെ യുദ്ധം കൊണ്ട കൊല്ലിച്ച
വന്നിരുന്നു. കാഴ്ചക്കായിട്ട ലന്തനിലെ പ്രധാന ആയുധ
ശാലയിൽ, മുമ്പെ സിംഹങ്ങളെ വരുത്തി രക്ഷിച്ച വന്നിരു
ന്നു. ഒരു ദിവസം സിംഹത്തിന്ന ഒരു കറുത്ത നായെ ഭക്ഷ
ണത്തിന്നായിട്ട കൂട്ടിൽ എറിഞ്ഞപ്പോൾ, അതിനെ നക്കി,
സിംഹം ശോധന കഴിച്ച, ഘ്രാണിച്ച, തിരിച്ചും മറിച്ചും ലേ
ഹനം ചെയ്തു. ഭക്ഷണം കൊടുത്തപ്പോൾ സിംഹം അതിനെ
തൊടാതെ ദൂരത്ത വാങ്ങി കണ്ണുകൊണ്ട നായെ ക്ഷണിച്ചു,
പേടിനീങ്ങിയപ്പോൾ മാംസത്തിന്നടുപ്പിക്കയും, തൊടുകയും
മറ്റും സിംഹപ്രവൃത്തികൾ കൊണ്ട വളരെ ദിവസം കഴിയു
ന്നതിന മുമ്പെ, അവർ തമ്മിൽ അധികം സ്നേഹിച്ചു, എ

[ 57 ] പ്പോഴും കളിക്കയും, ഒരുമിച്ച ഭക്ഷിക്കയും, ഉറങ്ങുകയും ചെ
യ്തു വന്നു. ഒരു വൎഷം ചെന്നപ്പോൾ നായിക്ക ദീനം പിടി
ച്ച, വൎദ്ധിച്ച ചത്തുപോയി. സിംഹം അതിന ഉറക്കം മാത്ര
മെന്ന വിചാരിച്ചിട്ട, ലാളിച്ച മാറ്റികിടത്തീട്ടും ഇളക്കമില്ലായ്ക
യാൽ, ചത്ത അവസ്ഥ അറിഞ്ഞാറെ, ഭക്ഷിക്കാതെയും, കുടി
ക്കാതെയും, ഉറങ്ങാതെയും കരഞ്ഞ വലഞ്ഞ, അഞ്ചാം പക്കം
തന്റെ തല നായയുടെ മേൽ വെച്ച മരിച്ചു. ൧ പത്രോസ ൫ അ
൮. പ. സിംഹത്തെ ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നത, വായ
നക്കാരാ വയിച്ചുകൊള്ളണം.

കടൽ സിംഹം

ഭൂഗോളത്തിന്റെ തെക്കും വടക്കുമുള്ള സമുദ്ര തീരങ്ങളിൽ
സഞ്ചരിക്കയും, നീന്തി മീൻപിടിച്ച ഭക്ഷിച്ച, തൃപ്തി ആയ
ശേഷം, അധികം കൂട്ടങ്ങളായിട്ട കരക്കെ കയറി, കിടന്നുറ
ങ്ങുകയും ചെയ്യും, വലിപ്പത്തിൽ കടലാനയെക്കാൾ ചെറിയ
താകുന്നു, എങ്കിലും മൂക്ക മുതൽ, വാൽ വരെ, പതിനെട്ട അടി
നീളമായിട്ട കാണപ്പെടുമെന്ന നാം വായിക്കുന്നു, ഇവയു
ടെ കാലുകൾ നാലും, നീളം കുറഞ്ഞതും, വിരലുകൾ നീണ്ട,
തോലാൽ ഇട കെട്ടപ്പെട്ടതുമായി കാണുന്നു. കരസിംഹത്തി
ത്തിന്റെ നിറവും, സ്കന്ധരോമങ്ങളും ഇതിനും ഉണ്ട. ഒരു
പുരുഷന, മൂന്ന നാല സ്ത്രീകളട ചേൎച്ചയുണ്ടാകകൊണ്ട,
കുട്ടികളിൽ ഇവന്ന വാത്സല്യമില്ല, പുഷ്ടിയുണ്ടാകകൊണ്ട കു
ട്ടികൾക്ക നീന്തുവാൻ ബഹുമടിയുണ്ട, എങ്കിലും സ്ത്രീകൾ ഇ
വരെ കഴുത്തേൽ എടുത്തുകൊണ്ടുപോയി; വെള്ളത്തിൽ മുക്കി,
നീന്തൽ പഠിപ്പിക്കുന്നു. സ്ത്രീകൾക്ക വേണ്ടി പുരുഷന്മാർ ത
മ്മിലുള്ള കടികൊണ്ട, സമുദ്രത്തെ ചുവപ്പിപ്പാൻ തക്കവണ്ണം
രക്തനാശം വരുത്തും. കടൽസിംഹത്തിന നെയ്യധികം ഇല്ലാ
യ്കകൊണ്ടും, ശൌൎയ്യം കഠിനമാകകൊണ്ടും, മറ്റുള്ള കടൽ മൃഗ
ങ്ങളെ അന്വേഷിക്കുന്നവർ, ഇതിനെ അന്വേഷിക്കാറില്ല.

പാറയാൻ.

ഇത, രാത്രിയിൽ സഞ്ചജിക്കുന്ന ഒരു വക അണ്ണാനാകു
ന്നു, അതിന്റെ ഓരോ വശത്തുള്ള കയ്കാലുകളുടെ ഇടയിൽ,
വിസ്താരമായിട്ട തോൽ കൊണ്ട കെട്ടിയിരിക്കുന്നു. ഇതിനാ
ൽ പാറയാൻ ഉയൎന്ന മരങ്ങളിൽനിന്ന ചാടി, നൂറകോൽ
വരെ അകലമുള്ള കൊമ്പിന്മേൽ എത്തുവാൻ തക്കവണ്ണം പ്ര
യാണം ചെയ്യും, പകൽ സമയത്ത തങ്ങിൻ മടലുകളിലും, വ
ലിയതായിട്ട ചില വൃക്ഷങ്ങളുടെ ദ്വാരങ്ങളിലും ഒളിച്ചു കിട [ 58 ] ക്കും. ഇതിന്റെ ഒച്ച, കാൎപ്പിക്കുന്നത പോലെ ആകയാൽ,
രാഗക്കാരുടെ കൂട്ടത്തിൽ ഇതിനെ മാനിക്കുന്നില്ല, രാത്രികാല
ങ്ങളിൽ വൃക്ഷം തോറും പറന്ന വീഴുകയും, കായ്കൾ തിന്നുക
യും, തെങ്ങിൻ കൂമ്പിന്റെ ചാർ കുടിക്കയും ചെയ്യും, ഏതാ
നും ശൂദ്രർ ഇവയുടെ മാംസം ഭക്ഷിക്കുന്നു. ൟ അണ്ണാൻ
ഒരു കുട്ടിയെ മാത്രം പ്രംസവിച്ച. അതിന്റെ ചെറുപ്പത്തിൽ
നെഞ്ചോട ചേൎത്തു കൊണ്ടപോകയും ചെയ്യും.

പറവമീൻ.

ഇത ചൂടുള്ള അയനങ്ങളിൽ, സമുദ്രത്തിൽ ഏകദേശം മ
ത്തിയുടെ ഭാഷയിൽ, മൂന്ന ചാൺ നീളത്തിൽ കാണുന്ന ഒ
രു മത്സ്യമാകുന്നു. ഇതിന്റെ വാരിപ്പുറങ്ങളിൽ ഇരിക്കുന്ന ചി
റകുകൾക്ക, ഉടലിന്റെ നീളം ഉണ്ടാകകൊണ്ട, മറ്റു മീനുക
ളെക്കാൾ അധികം ദൂരത്തിങ്കൽ ചാടുവാൻ ശക്തിയുണ്ട. തെ
ക്കേ സമുദ്രത്തിൽ കാറ്റ അല്പമായി അടിക്കുമ്പോൾ, ൟ മ
ത്സ്യങ്ങൾ ഓളങ്ങളിൽ നിന്ന ചാടി, കാറ്റ ഇവകളുടെ ചിറ
കുകളിൽ തട്ടിച്ച, ദൂരത്തിലേക്ക പറക്കും. ഇതിന്മണ്ണം ചില
പ്പോൾ സഞ്ചരിക്കുന്ന കപ്പലുകളുടെ ചുറ്റും, അനേകം പറ
വ ജാതികൾ കളിച്ച സഞ്ചരിക്കുന്നത പോലെ, പറവമീനു
കൾ കളിക്കുന്നത കാണാം.

കാണ്ഡമ്രഗം.

ഇതിന്റെ മൂക്കിന്മേൽ അഞ്ചവിരൽ വണ്ണവും, മുക്കാൽ
കോൽ നീളവും, ആയുധമായുള്ള ഒരു കൊമ്പുള്ളത കൊണ്ട
കുത്തി, ഒരു കാളയെ കളിപ്പന്തുപോലെ മേല്പോട്ട എറിവാൻ
പ്രയാസമില്ല. എങ്കിലും കോപിക്കാതെ ആരെയും ഉപദ്ര
വിക്കയില്ല, ഇന്ദ്യായിൽ ഉള്ള കാണ്ഡാമൃഗത്തിന്ന, ഒന്നര ക
നം ഉള്ള തോൽ ഉള്ളതും, പുറമൊക്കെയും ചുളുവായിരിക്കുന്നു,
കാലുകളിൽ മുമ്മൂന്ന നഖം മാത്രമെ ഉള്ളു, പുല്ലും വെള്ളവും ഉ
ള്ള സ്ഥലങ്ങളിൽ ഒറ്റയൊറ്റയായി കാൺകയും, ഇര തേടി
നടക്കുന്ന സിംഹം ഇവനെയും ആനയെയും കൂടി കണ്ടാൽ,
ആനയെമാത്രം ഉപദ്രവിക്കും. പന്നിയെ പോലെ ചെളിയിൽ
കിടക്കുകയും, മുരളുകയും ചെയ്യും. ചിലപ്പോൾ മദം ഇളകും,
൧൫൧൩ മാണ്ടിൽ, പൊൎത്തുഗാലിലെ രാജാവായ ഇമ്മാനു
വേൽ, റോമായിലെ പാപ്പായ്ക്ക അയച്ചിരുന്ന കാണ്ഡാ
മൃഗങ്ങൾ, കപ്പലിൽ വെച്ച മദമിളകി, കപ്പലിന്റെ നിര
കളെയും, ഉത്തരങ്ങളെയും ഉടച്ചുകളഞ്ഞു, കാണ്ഡാമ്രഗങ്ങ
[ 61 ] ൾ മിക്കപ്പോഴും കറുത്തിരിക്കും, എങ്കിലും കാപ്രിയിൽ കാ
ണുന്ന ഒരു ജാതിക്ക, കണ്ണിന്റെ നേരെ മുകളിൽ ചെറു
തായ ഒരു കൊമ്പും കൂടെ ഉണ്ട, തോലിന ചുളിവും ഇല്ല. ൟ
ജാതിയിൽ ചിലത മുഴുവനും നന്നാ വെള്ള നിറമുള്ളതും ഉ
ണ്ട. ബ്രഹ്മപുത്ര ന്ദിയുടെ തീരങ്ങളിൽ ഉള്ള കാണ്ഡാമൃഗ
ങ്ങൾ, അധികം ഉപദ്രവികൾ ആകുന്നു, അവിടെയുള്ള ആന
യോട അധികം പിണക്കവും, എങ്കിലും അവിടെ നിന്നും,
അയൊദ്ധ്യാ ദേശത്തിൽ നിന്നും, മിക്കതിനെയും സായ്പന്മാ
ർ കൊന്നിരിക്കുന്നു, ൟ മൃഗത്തിന തലച്ചോറ അല്പം മാത്ര
മെ ഉള്ള, കൺകാഴ്ച കുറവ തന്നെ, കൊമ്പ വിഷത്തോട
ചേൎത്താൽ അതിന്റെ നിറം ഉടനെ മാറുകയൊ, മറ്റൊരു പ്ര
കാരത്തിൽ അറിയിക്കയൊ ചെയ്യും, എന്ന ശാസ്ത്രങ്ങളിൽ
പറഞ്ഞിരിക്കുന്നത ഭോഷ്ക്കാകുന്നു, കന്നും കൊമ്പിനോളം ത
ന്നെ, ഇതിന ഗുണമില്ല.

നൎവ്വൽ.

ഇത മത്സ്യത്തിന്റെ ഭാഷയിൽ ഇരിക്കുന്നു, മാംസവും, ര
ക്തവും, ഗോവിന്റേത പോലെയും, വലിപ്പം ൨൫ അടിയോ
ളവും, വടക്കേ സമുദ്രങ്ങളിൽ ഉറച്ച വെള്ളങ്ങളുടെ ഇടയിൽ
വസിച്ചിരിക്കുന്നതുമാകുന്നു, പുരുഷന വിശേഷ ലകഷണ
മായിട്ട, ൪ കോൽ നീളത്തിൽ പിരിവുള്ള ഒരു ദംഷ്ട്രം ഉണ്ട.
എണ്ണത്തിൽ രണ്ടുണ്ട, എങ്കിലും ഒന്നു ചിലപ്പോൾ സാരമി
ല്ലാത്തത, നീണ്ടിരിക്കുന്ന ദംഷ്ട്രത്തിന്റെ അഗ്രം ഒടിഞ്ഞു
പോയാലും, പിന്നെയും മൂൎച്ചയുള്ള മുന കാണുന്നതാകകൊ
ണ്ട, ഉറച്ച വെള്ളം ഉടെപ്പാൻ പ്രയോഗിക്കുന്നത കൂടാതെ,
ശത്രുക്കളെ വിരോധിപ്പാനും, കളിസമയങ്ങളിൽ സ്നേഹം പ്ര
കാശിക്കുന്നതിനും, ഇവർ ൟ ദംഷ്ട്രങ്ങൾ തങ്ങളിൽ കൂട്ടി ഉരു
മ്മുന്നു. നെയിവല ഏറെ ഇല്ലായ്ക കൊണ്ട, അതിനെ പിടി
പ്പാൻ കപ്പൽകാൎക്ക ഏറെ താല്പൎയ്യമില്ല. എങ്കിലും ഇസ്കുമോ
ക്കാർ, ഇതിനെ ഭക്ഷണത്തിന പിടിപ്പാൻ ഏറെ പ്രയാസ
പ്പെടുന്നു. ഒരു ചെറിയ വള്ളത്തിന്റെ ഭാഷയിൽ, കനം കുറ
ഞ്ഞ പലകയും, നെയി തേച്ച തോലുകളും കൊണ്ട തീൎപ്പിച്ച
വെള്ളം കയറാതെ വങ്കുകളും അടച്ച, മനുഷ്യന ഇരിപ്പാൻ
മാത്രം ഇടയുമിട്ട, ഉടക്കുളി ഭാഷയിൽ ഉള്ള കുറന്തവും എടുത്ത,
നൎവ്വാലിനെ പിടിപ്പാൻ ഓരോരുത്തർ പുറപ്പടും. ഉറച്ച
വെള്ളം കുന്നു കുന്നായിട്ട കിടക്കുന്ന ദിക്കുകളിൽ, ൟ മൃഗം
ഉറങ്ങി കിടക്കുന്നതാകകൊണ്ട, അവിടെ ചെന്ന കുന്തം ഏ
ല്പിച്ച, അതിനോട ഉടക്കിയ കയറ വള്ളത്തേൽ കെട്ടുകയും, [ 62 ] നൎവ്വാലിന ക്ഷീണം ഭവിക്കുമ്പോൾ, അടുത്തു വന്ന വെട്ടി
കൊല്ലുകയും ചെയ്യും.

കോവർകഴുത.

കഴുതയ്ക്ക പാളച്ചെവികളും, ചുമലിൽ ഒരു കുരിശു പോലെ
ഉള്ളതും, ധൂസര വൎണ്ണവും പ്രത്യേകം ലക്ഷണം. ഇത ഒരു
നിന്ദ്യ മൃഗമാകകൊണ്ട, മനുഷ്യർ നീ എന്തൊരു കഴുത എ
ന്ന പറഞ്ഞു വരുന്നു, മാനമുള്ള ജനങ്ങൾ നിന്ദ്യ കൎമ്മങ്ങൾ
ചെയ്താൽ, തലയിൽ അഞ്ച കുടുമ വെച്ച, ചിരിച്ച, കഴുതപ്പു
റത്ത പൃഷ്ടഭാഗത്തേക്ക മുഖമാക്കി ഇരുത്തി, നഗരികളിൽ
വാദ്യത്തോടെ കൊണ്ടുനടത്തി, നാടു കടത്തുന്ന വലിയ
ശിക്ഷയുണ്ട. എങ്കിലും വളരെ ഉപകാരമുള്ള ജനു തന്നെ.
ക്ഷയരോഗക്കാക്കും, ബാലന്മാക്കും. അതിന്റെ പാൽ വി
ശേഷം. പത്തു തുലാം ഭാരം ചുമക്കുന്നു, മറ്റ ജനൂക്കൾ കേ
റാതുള്ള പഴക്കപ്പാറകളിലും മറ്റും കാൽ തെറ്റാതെ കയറു
ന്നതാകകൊണ്ട, മലകളിലും മറ്റും കൊണ്ടുനടപ്പാൻ ഏറ്റം
നല്ലമൃഗം. ഒരിക്കൽ നടന്ന വഴി, പിന്നെ തെറ്റാതെ ചെല്ലു
വാൻ നിശ്ചയം ഉണ്ട. കഴുതയും, കുതിരയും തമ്മിൽ ചേൎന്നുണ്ടാ
കുന്ന സന്തതി, കോവർകഴുത. ൟ വകയ്ക്കു കുട്ടികൾ ഉണ്ടാ
കയില്ല, തല മുഴുവനും, വാലും കഴുതയുടേത ആകുന്നു, ശേഷം
ആകൃതി കുതിരയുടേത പോലെ. പാൎശിയായിലും, അറബി
യായിലും മററും, രാജാക്കന്മാരും, പ്രഭുക്കളുമല്ലാതെ, മറെറാരു
മനുഷ്യരും വെളുത്ത കോവർകഴുതയുടെ പുറത്ത കയറി കൂടാ.
ഇങ്ങിനെയുള്ള രണ്ടുപേർ കയറി പ്രയാണും ചെയ്യുനതി
നെ രൂപത്തിൽ കാണിച്ചിരിക്കുന്നു.

കടമാൻ.

ഇത ശക്തിയേറിയ ഒരു വക ഗോമൃഗം തന്നെ, കാളക്കൊ
മ്പിനൊത്ത കൊമ്പ കൊണ്ട, മനുഷ്യരെയും, മൃഗങ്ങളെയും
കോരിയും വെട്ടിയും കൊല്ലം, സാമാന്യം മരങ്ങളും തകൎക്കും,
കുഴിഞ്ഞ നെറ്റിക്ക താഴെ മുഴയുള്ള മുഖത്തിന്ന, കറുത്തും വെ
ളുത്തും നിറമുണ്ട. മാംസം ചിലർ തിനും, കൊമ്പ, ചിമിഴ,
പിച്ചാങ്കത്തിപിടി തുടങ്ങിയ പണികൾക്ക എത്രയും ഗുണമു
ള്ളത, പോത്തും പുലിയും മുറിയേറ്റ ഓടിപോയാൽ, ആ വഴി
തന്നെ നോക്കി കിടക്കുന്ന കാരണത്താൽ, ചുവട്ടാലെ ചെ
ല്ലുന്നവരെ കൊല്ലും എന്ന അറിഞ്ഞിട്ട, നായാട്ടുകാർ രണ്ട വ
കക്കാരുടെയും ചുവട നോക്കിചെല്ലമാറില്ല. കട്ടിക്കാലത്ത് പി
ടിച്ചിണക്കാം, ബങ്കാളത്ത നിൽഹത്ത എന്ന അംശത്തിൽ [ 63 ] ൟ വക ഗോമൃഗം അല്ലാതെ, മറെറാരു വകയും കാണുകയി
ല്ല. അവിടെ നാട്ടുകാർ ഇതിനെ പോഷിച്ച, വളൎത്തി കറക്കു
കയും വേല കാൎയ്യം ചെയ്യിപ്പിച്ചും വരുന്നു. അപ്രിക്കാഖണ്ഡ
ത്തിൽ ഉള്ള കടമാൻ, ഒരു ദൃഷ്ട ജനൂ തന്നെ. അവിടെ ഒരു
കുതിരപ്പുറത്ത സഞ്ചരിച്ച പോയ നാട്ടുകാരനെ ചിന്തുന്നപ്ര
കാരം, ൟ രൂപത്തിൽ കാണിച്ചിരിക്കുന്നു.

ലാപ്ലാന്തകാരുടെ കറവ മാൻ.

ൟ മാനിന കുതിരയുടെ പൊക്കവും, വേനൽക്കാലത്ത ചു
വന്ന നിറവും അത്രെ പകൎച്ചയുള്ള, വൎഷകാലത്ത നന്നാ വെ
ളുത്തിരിക്കും. വൃക്ഷശാഖകൾ പോലെ നാല്പത് റാത്തൽ തുക്കം
കാണുന്ന പുരുഷന്റെ കൊമ്പ, ആണ്ടുതോറും മകരമാസത്തി
ൽ വീഴും, മൂന്നാം പയസ്സിൽ കഴുത്തിൽ നാൽ വിരൽ നീളമുള്ള
രോമങ്ങളെ കൊണ്ടു മൂടിയിരിക്കുന്ന ഒരു വൃണം പോലെ കാ
ണും, ബഹു വടക്കുള്ള പ്രദേശങ്ങളിൽ ഉതകുന്ന നീരും പൊ
തയുള്ള സ്ഥലങ്ങളിൽ വാസം ചെയ്യും, ചിന പിടിച്ച ഒമ്പ
താം മാസത്തിൽ, സ്ത്രീ രണ്ട കിടാക്കളെ പെറും, വേഗം വളരു
കയാൽ, മുട്ടുകുത്തിയും, മലൎന്ന കിടന്നും മുല കുടിക്കും. സാധു
സ്വഭാവമെങ്കിലും വേളി കൂടുന്ന സമയം ശത്രവിനെ കണ്ടാ
ൽ, രോമാഞ്ചതോടെ വന്ന, കുത്തി നിലത്ത വീഴിക്കുന്നു,
തോല തോല്പണിക്കാരെ കൊണ്ട ഊറക്കിടുവിച്ച, ചില ദിക്കു
കളിൽ കൃഷിപ്പണിക്കാർ അതിൽനിന്ന കാൽച്ചട്ട തീൎപ്പിച്ച
ഉടുക്കുന്നു. കൊമ്പും കൊഴുപ്പം ഔഷധത്തിന്റെ വിശേഷം, പ
ണ്ടേ കാലങ്ങളിൽ ബദ്ധിഹീനന്മാർ സനി വരാതിരിക്കു
മെന്നോൎത്ത ഇവറ്റിന്റെ കുളമ്പകൊണ്ട മോതിരങ്ങളും, പാ
നിയ പാത്രങ്ങളും തീൎപ്പിച്ച വെച്ച വന്നിരുന്നു. ഇവയെ കൂ
,ടാതെ. ലാപ്ലാന്തക്കാർ, മറ്റും വടക്കു ദേശക്കാക്ക ജീവിപ്പാൻ
പാടില്ല. നായാട്ടിൽ പിടിച്ചിണക്കി, പശുക്കളെ പോലെ ദി
വസവും രണ്ടുനേരം കറന്ന, വെണ്ണയും മോരുമുണ്ടാക്കി ഉ
പജിവനം കഴിക്കുന്നു, അകിട്ടിൽ മുല നാലുണ്ട്. നായാട്ടിങ്ക
ൽ ഒന്നിനെ കൊന്നാൽ അതിന്റെ ചോരയും തൃണാദിയും
കൂടി വെച്ചുണ്ടാക്കുന്നത, അവൎക്ക എത്രയും സ്വാദുള്ള പായ
സം. ഇതല്ലാതെ പള്ളയിൽ ഇരിക്കുന്നതൊക്കെയും, നൈ വ
ലയും ചോരയും കൂടി ഒരു വെപ്പായി വെച്ച തിന്നും, അവി
ടെയുള്ള ഭൂമി, ആണ്ടിൽപത്ത മാസവും ഹിമം കൊണ്ട മൂടി
യ്തിരിക്കുന്നതിനാൽ, നടക്കാവും മറ്റും ഇല്ല. എങ്കിലും മരം
കൊണ്ട ഇഴയുന്ന ഒരു വക വഞ്ചിവണ്ടി ഉണ്ടാക്കി, ൟ മൃ
ഗങ്ങളെ പൂട്ടി, അവിടെയുള്ള ജനങ്ങം ഒരു ദിവസം, നൂറും, [ 64 ] നൂറ്റമ്പതും നാഴിക വഴി എളുപ്പത്തിൽ സഞ്ചരിക്കുന്നുണ്ട,
ചെന്നായും മനുഷ്യന്നും ഒഴികെ ഇവയ്ക ശത്രുക്കളല്ല. രൂപ
ത്തിൽ ഒരു വക പുല്പിച്ചെന്നാ, ൟ മാതിരി മാനൽ ചാടി
വീണ, കഴുത്തിലെ ചോര കുടിക്കുന്ന പ്രകാരത്തിൽ രൂപം കാ
ണിക്കുന്നു.

ദേവാങ്കം.

ചുട്ടിദേവാങ്കെന്നും ദേവാങ്കെന്നും ഇങ്ങിനെ രണ്ട പക
ചെറു മൃഗങ്ങൾ മലയാളത്തിലെ കാടുകളിൽ കാണുന്നുണ്ട
. ഇവയുടെ വലിപ്പം, ഏകദേശം പൂച്ച കുഞ്ഞോളളവും, തലയുരു
ണ്ട, താടി നീണ്ടതും, കൈകാലുകൾ നാലും കുരങ്ങിന്റെത
പോലെ നേൎത്ത നീണ്ടതും, പെരു വിരൽ അല്പവും, കണ്ണ ഉ
രുണ്ട, പോളകൾ കറുത്തും മുതുകത്ത ഒരു കറുത്ത വരയുള്ളതും
കൂടാതെ, ശേഷം ശരീരം മുഴുവനും ഇരുനിറമായിട്ടും, മൃദുവാ
യ കമ്പിളി രോമത്താൽ മൂടപ്പെട്ടതും ആകുന്നു, ചുട്ടി ദേവാങ്കി
ന്റെ നെറ്റിയിൽഗോപിക്കുറി പോലെ ഒരു ചാത്തും കാ
ണ്മാനുണ്ട, മന്ത്രവാദികൾ, ൟ അശക്തനായ മൃഗത്തെ കൊ
ണ്ട പ്രയോഗിക്കാമെന്ന, ഭോഷത്വം പറയുന്നു, എങ്കിലും ഇ
തിനെ കാണുന്ന ആളുകൾക്ക ദയ തോന്നുവാൻ മാത്രമെ ഉള്ളു.
ഇത രാത്രിയിൽ സഞ്ചരിച്ച ചെറിയ പക്ഷികളെയും വണ്ട,
നീറിൻ മൊട്ട മുതലായ മറ്റും ഉപായമായിട്ട പിടിച്ചു തിന്നു
കയും, മനുഷ്യൎക്ക ഇതിനാൽ യാതൊര ഉപദ്രവവും ഇല്ല.

മൊശെ എഴുതിയ ഒന്നാം പുസ്തകം

൧ ാം അദ്ധ്യായം ൨oാം വാക്യം മുതൽ

ജിവനുള്ള ഇഴജാതിയെയും, ഭൂമിയുടെ മീതെ ആകാശത്തി
ലെ തട്ടിന്റെ മുഖത്ത് പറക്കുവാൻ പക്ഷിയെയും വെള്ളങ്ങ
ൾ അധികമായിട്ട ജനിപ്പിക്കട്ടെ എന്ന ദെവം പറഞ്ഞു.
വെള്ളങ്ങൾ അധികമായിട്ട ജനിപ്പിച്ചിട്ടുള്ള വനിയ തി
മിംഗലങ്ങളെയും, അതാത വിധത്തിൽ സഞ്ചരിക്കുന്ന ജീവ
നുള്ളതിനെ ഒക്കെയും, അതാത വിധത്തിൽ ചിറകുള്ള പ
ക്ഷിയെയും ദൈവം സൃഷ്ടിച്ച: നല്ലത എന്നും ദൈവം ക
ണ്ടു.

നിങ്ങൾ വൎദ്ധിച്ച, പെരുകി, സമുദ്രങ്ങളിലുള്ള വെള്ളങ്ങ
ളിൽ നിറവിൻ എന്നും, പക്ഷി ഭൂമിയിൽ വൎദ്ധിക്കട്ടെ എ
ന്നും ദൈവം പറഞ്ഞ, അവയെ അനുഗ്രഹിച്ചു.
സന്ധ്യയും ഉഷസ്സും ഉണ്ടായി അഞ്ചാം ദിവസം.
[ 67 ] പിന്നെ ഭൂമി അതാത വിധത്തിൽ മൃഗവും ഇഴയുന്ന ജാ
തിയും കാട്ടുമൃഗവുമായ അതാത വിധത്തിലുള്ള ജീവജന്തുവി
നെ പുറപ്പെടീക്കട്ടെ എന്ന ദൈവം പറഞ്ഞു: അപ്രകാരവും
ഉണ്ടായി.

അതാത വിധത്തിൽ കാട്ടുമൃഗത്തെയും, അതാത വിധത്തി
ൽമൃഗത്തെയും, അതാതു വിധത്തിൽ നിലത്ത് ഇഴയുന്ന ജ
ന്തുവിനെ ഒക്കെയും ദൈവം ഉണ്ടാക്കി: നല്ലത് എന്നും ദൈ
വം കണ്ടു.

പിന്നെ നാം നമ്മുടെ സാദൃശ്യത്തിൽ, നമ്മുടെ സ്വരൂപ
ത്തിൻ പ്രകാരം മനുഷ്യനെ ഉണ്ടാക്ക എന്നും; അപൎക്ക് സമു
ദ്രത്തിലുള്ള മത്സ്യത്തിന്മെലും, ആകാശത്തുള്ള പക്ഷിയിന്മെ
ലും, മൃഗങ്ങളിന്മെലും; എല്ലാ ഭൂമിയിന്മെലും, ഭൂമിയിൽ ഇഴയു
ന്ന സകല ഇഴജന്തുവിന്മെനും അധികാരമുണ്ടാകട്ടെ എന്നും
ദൈവം പറഞ്ഞു.

ഇപ്രകാരം ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ
സൃഷ്ടിച്ചു, ദൈവത്തിന്റെ സാദൃശൃത്തിൽ അവനെ സൃഷ്ടി
ച്ചു; ആണും പെണ്ണുമായും അവരെ സൃഷ്ടിച്ചു.

പിന്നെ ദൈവം അവരെ അനുഗ്രഹിച്ച. നിങ്ങദം വൎദ്ധി
ച്ച പെരുകി, ഭൂമിയിൽ നിറഞ്ഞിട്ട, അതിന്റെ അടക്കി, സമു
ദ്രത്തിലുള്ള മത്സ്യന്മെലും, ആകാശത്തിലുള്ള പക്ഷിയി
ന്മെലും, ഭൂമിയിൽ ഇഴയുന്ന സകല ജീവജന്തുവിന്മെലും അ
ധികാരമുണ്ടാകുവിൻ എന്ന് അവരൊട പറഞ്ഞു.

൫oാം സങ്കീത്തനം, ൭ാം വാക്യം. മുതൽ

എന്റെ ജനമെ കെൾക്ക ; എന്നാൽ ഞാൻ സംസാരി
ക്കും ; ദൈവമായ ഞാൻ നിന്റെ ദൈവം തന്നെ ആക്കുന്നു.
ഇടവിടാതെ എന്റെ മുമ്പാകെ ഉള്ള നിന്റെ ബലിക
ളെയും ഹൊമങ്ങളെയും കുറിച്ച ഞാൻ നിന്നെ ശാസിക്കയി
ല്ല.

നിന്റെ ഭവനത്തിൽനിന്ന കാളയെയൊ, നിന്റെ തൊ
ഴുത്തുകളിൽ നിന്ന മുട്ടാടുകളെയൊ ഞാൻ എടുക്കുകയില്ല.

എന്തെന്നാൽ സകല കാട്ടുമൃഗവും ആയിരം പൎവ്വതങ്ങളി
ലുള്ള മൃഗങ്ങളും എന്റെ ആകുന്നു.

മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു: വ
യലിലെ കാട്ടുമൃഗങ്ങളും എന്റെറ ആകുന്നു.

ഞാൻ വിശന്നിരുന്നു എങ്കിൽ, നിന്നൊട പറകയില്ല; എ
തെന്നാൽ ഭൂലൊകവും അതിന്റെ പൂൎണ്ണതയും എന്റെ ആ
കുന്നു. [ 68 ] ഞ്ഞാൻ കാളകളുടെ മാംസത്തെ ഭക്ഷിക്കുമൊ ? അല്ലെങ്കിൽ
കൊലാടുകളുടെ രക്തത്തെ കുടിക്കുമോ ?

ദൈവത്തിന സ്തൊത്രം ചെയ്ക ; അത്യുന്നതനായവന
നിന്റെ നെൎച്ചകളെയും കഴിക്ക. ആപത്ത നാളിലും എന്നെ നൊക്കി വിളിക്ക ; എന്നാൽ
ഞാൻ നിന്നെ വിടുവിക്കും, നി എന്നെ മഹത്വപ്പെടുത്തുക
യും ചെയ്യും.


നോട്ടീസ്സ മേൽ എഴുതിയിരിക്കുന്ന മൃഗചരിത്ര വിവരങ്ങൾ ഏതാനും റവറ
ണ്ട ബൈട്ലർ സായ്പ എഴുതിയ മൃഗചരിത്രത്തിൽനിന്ന് എടുക്കപ്പെട്ടത ആകുന്നു; ആ
പുസ്തകത്തിൽ പലതരത്തിലുള്ള ജീവജന്തുകളെയും പ്രാണികളെയും കഠിച്ച, വിവ
രമായിട്ട എഴുതിയിരിക്കുന്നത എല്ലാവരും വായിച്ച സത്തൊക്കിപ്പാനുള്ളത ആകുന്നു.

കെട്ടകഥകൾ.

(1) നായും തന്റെ നിഴലും.

ഒരു നായ കാട്ടിൽകൂടെ നടക്കുംപൊൾ, അവന ഒരു മാം
സത്തിന്റെ കഷ്ണം കിട്ടി, ആയതു കടിച്ചും കൊണ്ടുപോ
യി ഒരു പുഴയിൽ തടികൊണ്ട ഇട്ടിരിക്കുന്ന പാലത്തുമ്മേൽ
ചെന്നുകയറി, കനിഞ്ഞുനോക്കിയാറെ, ആ പെള്ളത്തിൽ ത
ന്റെ നിഴൽ കണ്ടു. അപ്പോൾ അതിൽ മറ്റൊരു നായ മാം
സവും കടിച്ചു കൊണ്ട നിൽക്കുന്നുണ്ട, അതിന ഭയപ്പെടു
ത്തി ആ മാംസവും തനിക്കു കയ്ക്കലാക്കണമന്ന നിശ്ചയി
ച്ച, ഉറക്കെ കരച്ചു: അപ്പോൾ തന്റെ വായിൽ ഇരുന്ന മാം
സം വെള്ളത്തിൽ വീണുപോയി. അതിനാൽ ആ നായ, ഏ
റ്റവും വ്യസനിച്ചു.

അതുകൊണ്ടു നാം മറ്റുള്ളവരുടെ മുതൽ ആഗ്രഹിച്ചാൽ,
നമുക്കുള്ളതുകൂടി പൊയ്പൊകും എന്ന അറിയണം.

(2) ചെന്നായും കൊക്കും.

ഒരു കാട്ടിൽ ഒരു ചെന്നായ ഉണ്ടായിരുന്നു, അവൻ അ
വിടെയുള്ള ചെറിയ മൃഗങ്ങളെ ഒക്കയും പിടിച്ചു ഭക്ഷിച്ചുവ
ന്നു. ഒരു ദിവസം ഒരു മൃഗത്തിനെ പിടിച്ചു തിന്നപ്പോൾ, ഒ
ര എല്ല അവന്റെ തൊണ്ടയിൽ തടഞ്ഞു. ആയെല്ല വെളിയി
ൽ എടുത്ത കളയുന്നതിന അവന കഴിഞ്ഞില്ല. അതുകൊണ്ട [ 71 ] ഏറിയ വേദനയുണ്ടായി ഒരു മരത്തിന്റെ കീഴിൽ കിടന്ന
വ്യസനപ്പെട്ടുകൊണ്ട, ൟ എല്ല എങ്ങിനെ ഞാൻ പുറത്തേ
ക്ക വലിച്ചുകളയുന്നു? ഞാൻ ഏതുപ്രകാരം രക്ഷപെടുന്നു എ
ന്തുചെയ്യെണ്ടു?എന്ന പ്രലാപിച്ചു കൊണ്ട കിടക്കുമ്പോൾ,
ആ മരത്തുമ്മെൽ ഒര കൊക്കിനെ കണ്ട, ഹെകൊക്കെ ഞാൻ
അനുഭവിക്കുന്ന വേദനകൾ ഒക്കയും നീ കാണുന്നുവെല്ലൊ,
ൟ എല്ല എടുത്തുകളഞ്ഞ എന്നെ രക്ഷിച്ചാൽ, ഞാൻ ദിവ
സംതോറും കൊണ്ടുവരുന്ന ആഹാരത്തിൽനിന്ന, നിനക്ക
വേണ്ടുന്നെടത്തോളം തരുന്നുണ്ട എന്ന പറഞ്ഞു. എന്നാറെ
ൟ സാവധാനമായ വാക്കുകേട്ട ആ കൊക്കിന ദയതോന്നി
തന്റെ തല ചെന്നായുടെ വായിന്നകത്തിട്ട, എല്ല കൊത്തി
എടുത്തുകളഞ്ഞു. നി ഇനിക്ക മാസം തരാമെന്ന പഠഞ്ഞുവ
ല്ലൊ അതിനെ തരിക എന്ന പറഞ്ഞു. നിന്റെ തല എന്റെ
വായിൽ കടത്തിയ സമയം എന്റെ പല്ലുകൊണ്ട കടിക്ക
തെ വെളിയിൽ എടുക്കുന്നതിന്ന ഇട വരുത്തിയല്ലൊ, ആ
നന്ദി വിചാരിക്കാതെ ഇനി മാസം വേണമെന്ന എന്നോ
ടു പറയുന്നുവെ? നിന്റെ പാട്ടിന്ന നീ പൊയ്കൊ എന്ന
ചെന്നാ പറഞ്ഞു.

അതുകൊണ്ട കഷ്ടകാലത്തുങ്കൽ തങ്ങളെ രക്ഷിക്കുന്ന സ്നേ
ഹിതന്മാരെ ഭാഗ്യകാലത്ത് ഏറയും മറന്നുകഴ്ചയുമെന്ന അറി
യണം.

(8) കാക്കയും കുറുക്കനും.

ഒരു ദിവസം ഒരു കാക്ക കുറയപ്പലഹാരവും കൊത്തിയെ
ടുത്തുകൊണ്ട ഒരു മരത്തിന്റെ മുകളിൽ ചെന്നിരുന്നു, അ
പ്പോൾ ഒരു കുറുക്കൻ അതിനെക്കണ്ടാറെ ഇപളോട വല്ലതും
ഉപായം പറഞ്ഞ ആ പലഹാരം കയ്ക്കലാക്കണമെന്ന നി
നിശ്ചയിച്ചുംകൊണ്ട, ആ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്ന
കാക്കയൊ ടുപറഞ്ഞു. അല്ലയൊ കാക്കെ നിന്നെപ്പോലെ ഇത്ര
സൌന്ദൎയ്യമുള്ളവളായിട്ട ഭൂലോകത്തിൽ ഒരു സ്ത്രീകളുമില്ല, അ
ത്രതന്നെയല്ല,നിന്റെ പാട്ട് എത്രയും വിശേഷമാണെന്ന
പലരും പ്രശംസിക്കുന്നതിനെ ഞാൻ കേട്ടട്ടുണ്ട. ആയത ഒ
രിക്കൽ കേൾക്കണമെന്ന ഞാൻ വളരെക്കാലമായിട്ട ആഗ്ര
ഹിക്കുന്നു, ഇപ്പോൾ ദൈവകാരുണ്യംകൊണ്ട നിന്ന കാ
ണ്മാനും സംഗതി വന്നു, എന്നാൽ നീ ഒന്നുപാടുക ഞാൻ
കെൾക്കട്ടെ. ഇപ്രകാരം ആ കുറുക്കുന്റെ ഉപായവാക്കുകളെ
കേട്ട, ഉറക്കെ ശബ്ദിച്ചു, അപ്പോൾ അവളുടെ കൊക്കിൽ ഇ [ 72 ] രുന്ന പലഹാരം താഴെ വീണു; ഉടനെ കുറുക്കൻ ആ പല
ഹാരത്തെ തിന്നുംകൊണ്ടു പൊയി, അതിനാൽ ആ കാക്ക വ
ളരെ ദു:ഖിച്ചു.

അതുകൊണ്ട അല്പബുദ്ധികളായുള്ള മനുഷ്യർ പ്രശംസവാ
ക്കുകളെ കേട്ടാൽ തന്നെത്താൻ മറന്ന പ്രവൃത്തിച്ചുപോകും അ
തനാൽ മനോദുഃഖവും വരുമെന്ന അറിയണം.

(4) കച്ചവടക്കാരനും കുതിരയും കഴുതയും.

ഒരു കച്ചവടക്കാരൻ ഏതാനും ചവളിച്ചരക്ക വില്പാനായി
ട്ട കുതിരയുടെമേലും കഴുതയുടെമേലും കെട്ടിവച്ച എടുപ്പിച്ചും
കൊണ്ട പുറപ്പെട്ടു. കുതിരമേലുള്ള ചുമട അല്പമെയുണ്ടായിരു
ന്നുള്ളൂ. കഴുതയുടെ മേലുള്ള ചുമട ഏറ്റവും വളരെ ആയിരു
ന്നു. അങ്ങിനെ കുറഞ്ഞൊരു വഴി നടന്നുചെന്നപ്പോൾ ചുമ
ട്ടിന്റെ ഭാരംകൊണ്ടു ക്ഷീണിച്ച കഴുത കുതിരയോട് പറഞ്ഞു,
എടൊ ഇനിക്ക ചുമട്ടിന്റെ ഭാരംകൊണ്ട നടപ്പാൻ വളരെ
പ്രയാസമായി, എന്റെ ചുമട്ടിൽനിന്റെ ഏതാനും കൂടെ താ
ൻ എടുത്തുകൊളെണമെന്ന അപെക്ഷിച്ചു. അപ്പോൾ കുതി
ര, എടാകഴുതെ, നി എന്റെ അവസ്ഥ അറിയുമൊ? ഞാൻ ഏ
റ്റവും മഹത്വമുള്ളവനും എല്ലാ ജനങ്ങളാലും മഹാരാജാക്കന്മാ
രാല്യം, ബഹുമാനിക്കപ്പെട്ടവനും, യുദ്ധത്തിങ്കിൽ വളരെ ശീ
ലവും, സാമൎത്ഥ്യവും ഉള്ളവനും ആകുന്നു, എന്നാൽ നീയൊ
നിന്ദിക്കപ്പെട്ടവനും ചുമടുചുമക്കുന്നവനും ആകുന്നു, ആയ
തുകൊണ്ട നിന്റെ ചുമട നിതന്നെ ചുമന്നുകൊള്ളുക എന്നു
പറഞ്ഞു. പിന്നെയും കുറഞ്ഞോരുവഴി ചെന്നപ്പേൾ, ചുമട്ടി
ന്റെ ഭാരം സഹയാഞ്ഞ കഴുത വഴിയിൽ വീണ ചത്തുപോ
യി. അപ്പോൾ കച്ചവടക്കാരൻ ആവക ചുമടുകൾ കൂടെ കു
തിരയുടെ മേൽ വച്ചു. അത്രതന്നെയുമല്ല, കഴുതയുടെ തോലും
പൊളിച്ച, എടുത്തുവച്ചു. അപ്പോൾ കുതിരയുടെ നിഗളം ഒക്ക
യും ശമിച്ചുപോയി.

അതുകൊണ്ടു ആരെങ്കിലും, അഹംഭാവംകൊണ്ടു പാവ
പ്പെട്ടവരെ നിന്ദിച്ചാൽ അതിനെക്കാൾ അധികം അപമാനം
വരുമെന്ന അറിയണം

(8) കരടിയും തേൻകൂടുകളും തേനീച്ചകളും,

ഒരു ദിവസം ഒരു കരടി സഞ്ചരിച്ചുകൊണ്ടുനടക്കുപോൾ
ഒരു പറമ്പിൽ ഏതാനും വൈന്തേൻ കൂടുകളെ കണ്ടു, ഉടനെ [ 73 ] ആ കരടി അവയിലുള്ള തേൻ എല്ലാം എടുത്ത കുടിക്കാമെ
ന്ന ആഗ്രഹിച്ച, അവിടെ ചെന്ന് ആ തേൻ കൂടുകളിൽ മാ
ന്തിത്തുടങ്ങി, ഉടന്തന്നെ അവയിലുള്ള തേനീച്ചകൾ എല്ലാം
കൂടി ഒരുമിച്ച്, കരടിയെ കുത്തി വേദനപ്പെടുത്തി, അപ്പോൾ
അവൻ വേദന സഹിക്കാതെ ഓടിപ്പോകയും ചെയ്തു.

അതുകൊണ്ട ശത്രുക്കൾ അല്പന്മാരായിരുന്നാലും, വളരെ
കൂടി ഒരുമിച്ചുചെന്നാൽ ബലവാനും മടങ്ങിപ്പോകുമെന്ന അ
റിയണം.

(9) സിംഹവും പുലിയും ചെന്നായും കുറുക്കനും

ഒരു കാട്ടിൽ ഒരു സിംഹവും അവന്റെ സേവകന്മാരായി
ട്ട ഒരു പുലിയും ചെന്നായും കുറുക്കുനും ഉണ്ടായിരുന്നു. ആ
സേവകന്മാർ മൂവരും കൂടി നായാട്ടുചെയു, കാട ഇളക്കി നട
ക്കുമ്പോൾ, ഒരു മാനിനെകണ്ടു. ഉടനെ അവറ്റകൾ മാനി
നെ ഓടിച്ച സിംഹത്തിന്റെ മുമ്പ ൽ കൊണ്ടുചെന്നു. സിം
ഹം മാനിനെ അടിച്ചുകൊന്നു, പിന്നെ ആ മാംസം നാലുപ
ങ്കായിട്ടുവച്ച, ആ പങ്കുകൾ നാലും സിംഹന്തന്നെ അപഹ
രിച്ചു. അപ്പോൾ ആ സേവകന്മാർ മൂവരും കൂടെ ഞങ്ങളുടെ
പങ്ക് ഞങ്ങൾക്ക തരണമെന്ന സിംഹത്തിനോടു പറഞ്ഞു.
അനേരം സിംഹം ഇവയിൽ ഒന്നാമത്തെപ്പങ്ക ഇനിക്കുള്ളൂ
താകുന്നു, ൟ കാട്ടിന്റെ അധിപതിയാകുന്ന രാജാവ തൊൻ
ആകകൊണ്ട, രണ്ടാമത്തെപ്പങ്കും എനിക്കുള്ളതുതണെ. മൂന്നാ
മത്തെപ്പങ്ക ഞാൻ എടുക്കും,, നാലാമത്തെപ്പങ്കിനെ പിന്നെ
കണക്കു പറഞ്ഞുകൊള്ളാം. ഇപ്രകാരമൊക്കയും പറഞ്ഞ, ആ
നാലുപങ്കും അവൻ തന്നെ എടുത്ത അപഹരിക്കയും ചെയ്യു.

അതുകൊണ്ട ബലവാന്മാരോടുകൂടി സമ്പാദിക്കുന്ന മുതലി
ൽ, തങ്ങൾക്കുള്ള പങ്ക തങ്ങൾക്ക കിട്ടുമെന്ന ആരും തന്നെ
വിചാരിച്ചുപോകയും അരുത് എന്ന് അറിയണം.

(7) ആട്ടിൻകൂട്ടിയും ചെന്നായും.

ഒര ആട്ടിൻകുട്ടി വെള്ളം കുടിപ്പാനായിട്ട ആറ്റിൽ ചെ
ന്നിറങ്ങി അതിന്റെ കരോട്ടെഭാഗത്ത് നാലഞ്ചുക്കൊൽപാ
ട അകലെ ഒരു ചെന്നായും വന്നിറങ്ങി, അപ്പോൾ ചെന്നാ
യ ആട്ടിൻകുട്ടിയെക്കണ്ടു, എടാ ദുഷ്ടാ! നീ രണ്ടുമൂന്നു സംവ
ത്സരത്തിന്റെ മുമ്പിൽ, ഒരു ദിവസം എന്നെ പരിഹസിച്ചില്ല [ 74 ] യൊ? എന്ന ചോദിച്ചു, എന്നാറെ ആട്ടിൻകുട്ടി ൟ സംവത്സ
രത്തിൽ ഉണ്ടായ ഞാൻ രണ്ടുമൂന്നു സംവത്സരത്തിനുമുമ്പിൽ
തന്നെ പരിഹസിച്ചത് എങ്ങിനെ? ചെന്നായ, എന്നാൽ നി
ന്റെ ജ്യെഷ്ടൻ ആയിരിക്കും. ആട്ടിൻകുട്ടി, ഞാൻ എന്റെ
അമ്മയുടെ കടിഞ്ഞുൽ പുത്രൻ ആകുന്നുവെല്ലൊ. ചെന്നായ,
നി അവിടെ നിന്ന് വെള്ളം കലക്കി ഇങ്ങോട്ട വിടുന്നത് എ
ന്തിന? ആട്ടിൻകുട്ടി, ഞാൻ താഴത്തും താൻ കരോട്ടും നില്ല
മ്പോൾ, ഞാൻ കലക്കുന്ന വെള്ളം തന്റെ അടുക്കലേക്ക വരു
ന്നത എങ്ങിനെ? ആറ്റിൽ ഒഴക്ക താഴതെക്കുയെല്ലൊ, ആക
ന്നത. ഇത്രയും പറഞ്ഞനേരംകൊണ്ട ചെന്നായ ആട്ടിൻക
ട്ടിയുടെ അടുക്കൽ എത്തി, ഉടനെ അവൻ ചാടി ആട്ടിൻകുട്ടി
യെ കടിച്ചതിന്നുകയും ചെയ്തു.

അതുകൊണ്ട ദുഷ്ടന്മാരുടെ മനോഭാവം അറിഞ്ഞുകൊൾ
വാൻ വളരെ പ്രയാസംതന്നെ എന്ന അറിയണം.

(8) അസ്തിയെന്നും സതിയന്നും

രണ്ടു പശുക്കൾ.

അസതീസംഗദൊഷെണ സതിചമതിവിഭ്രമാ
ഏകരാത്രിപ്രസംഗെന കാഷ്ഠം കണ്ഠാവലംബിതം

ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്ന അസതിയെന്നും സ
തിയെന്നും രണ്ടുപശുക്കൾ ഉണ്ടായിരുന്നു. അസതി ഏറ്റവും
ദോഷമുള്ളവളാകയാൽ, രാത്രികാലങ്ങളിൽ തൊഴുവിൽ വരാ
തെ, വേലിചാടി വിളവുതിന്നുകയും, പകൽ ഒക്കയും കാടുക
ളിൽ കിടന്ന ഉറങ്ങുകയും, ഒത്തപോലെ സഞ്ചരിക്കയും ചെ
യ്തുവന്നു. എന്നാൽ സതി ഗുണമുള്ളവളാകയാൽ പകലുള്ള
സമയം കാട്ടുകളിൽ നടന്ന പുല്ലതിന്നുകയും, അസ്തമിക്കുമ്പോ
ൾ തോഴുവിൽ വന്ന കിടക്കയും, ബ്രാഹ്മണന്റെ കല്പനകളെ
കെൾക്കയും ചെയ്തുവന്നു. ഇങ്ങിനെ കുറഞ്ഞൊരുകാലം കഴി
ഞ്ഞതിന്റെ ശേഷം, ഒരു ദിവസം അസതി സതിയുടെ അ
ടുക്കൽ വന്ന, ഇപ്രകാരം പറഞ്ഞു. നി ൟ ബ്രാഹ്മണന്റെ
കല്പനയും കേട്ട തല്ലുംകൊണ്ട പുല്ലുംതിന്നാതെ എത്തിന ദു:ഖി
ക്കുന്നു, എന്നോടുകൂടി പോന്നാൽ നല്ല നല്ല ധാന്യങ്ങളും തി
ന്ന, സൌഖ്യമായിട്ട സഞ്ചരിക്കാം. സതി അതിനെ കേട്ട ഭ്ര
മിച്ച, അവളോടുകൂടി പോയി, രാത്രിയിൽ വിളവിൽ ചാടി
ധാന്യങ്ങൾ തിന്നുതുടങ്ങി, അപ്പോൾ കാവൽക്കാർ അറിഞ്ഞ [ 77 ] ഓടിവന്നു, ഉടനെ അസതി ചാടി പൊയ്ക്കളഞ്ഞു, സതി ഭയ
പ്പെട്ട ഓടി ഉഴലുമ്പോൾ, അവർ വന്ന പിടിച്ച അടിച്ച, ദി
വസംപ്രതിയും വന്ന വിളവ തിന്നുന്ന പശു ഇവൾതന്നെ
യാകുന്നൂയെന്നുപറഞ്ഞ, അവർ അവളുടെ കഴത്തിൽ ഒരു ത
ടിയും കെട്ടി വിട്ടു. അതുകൊണ്ട എത്ര തന്നെ ഗുണവാന്മാരാ
യിരുന്നാലും ദുൎജ്ജനങ്ങളോടു കൂടെ ചേൎന്നാൽ അപ്പോൾ ത
ന്നെ ആപത്തുവരുമെന്ന അറിയണം.

(9) രണ്ടുപ്രാവുകളും കാട്ടാളനും പരുന്തും.

കാന്തംപ്രാഹക പൊതികാകുലതയാനാഥാന്ത്യ

കാലൊധുനാവ്യധൊധൃതചാപസംയുത

കരശ്ശ്യ നൊപരിഭ്രാമ്യമതിഏപംസത്യഹുനാ

സദഷ്ടഇഷ്ഠണാശ്യെനൊപിനാശംഗതസ്ലൎണ്ണം

തൌതുയമാലയംപ്രതിയയൗദൈവീവിചിത്രാഗതി:

ഒരു പ്രാവ തന്റെ പിടയോടുകൂടെ ഒരു മരത്തിന്റെ കൊ
മ്പത്ത സൌഖ്യമായിട്ട ഇരിക്കുമ്പോൾ, പിട ഏറ്റവും പരവ
ശത്തൊടുകൂടെ പൂപനോടു പറഞ്ഞു. അല്ലയൊ ഭൎത്താവെ, ന
മ്മുടെ മരണകാലം അടുത്തു നിശ്ചയം, എന്തുകൊണ്ടെന്നാൽ
മരത്തിന്റെ ചുവട്ടിൽ, ഒരു കാട്ടളൻ വില്ലിൽ അമ്പും
തൊടുത്ത വലിച്ചുകൊണ്ടു നമ്മുടെ നേരെ നോക്കിനിൽക്കുന്നു.
അയ്യൊ ! അത്രതന്നെയല്ല, ഒരു പരുന്തും മുകളിൽ പറക്കുന്നു
ണ്ട, ആയതുകൊണ്ടു രണ്ടുവിധേനയും ഇപ്പോൾ നമ്മുടെ മ
രണ സമയം തന്നെ. അപർ ഇപ്രകാരം പറഞ്ഞുകൊണ്ടിരി
ക്കുമ്പോൾ, ഒരു പാമ്പുവന്ന കാട്ടാളാന്റെ കാലിൽ കടിച്ചു അ
പ്പോൾ അവന്റെ കയ്യിലിരുന്ന വില്ല പിടിവിട്ട, തൊടുത്തി
രുന്ന അമ്പ തെറിച്ചുചെന്ന, പരുത്തിന്നുകൊണ്ടു, ഉടന്തന്നെ
കാട്ടാളന്നും പരുന്തും മരിച്ചുപോകയും ചെയ്തു.

അതുകൊണ്ട ദൈവത്തിന്റെ വിധി ഏതുപ്രകാരമെന്ന
അറിവാൻ ആൎക്കുന്തന്നെ കഴിയുന്നതല്ലെന്ന അറിയണം.

(10) വണ്ടും, താമരപ്പവും, ആനയും.

രാത്രിൎഗ്ഗമിഷ്യതിഭവിഷ്യതിചപ്രഭാതം ഭാസ്വാനുദിഷ്യ

തിഹസിഷ്യതി പങ്കജഞ്ചഇത്ഥ വിചിന്തയതികൊശഗ

തെദ്വിരെഫെ ഹാഹന്തഹന്തനളിനിം ദ്വിപഉജ്ജുഹാര.

ഒരു വണ്ട ഒരു ദിവസം നേരംവൈകാറായപ്പോൾ, ഒരു [ 78 ] പൊയ്കയുടെ അടുക്കൽ പറന്നുചെന്നു, അതിൽ വളരെ താമ
രപ്പൂക്കൾ നി ൽക്കുന്നതുകണ്ടു, ഒരു താമരപ്പൂവിൽ ചെന്നിരുന്ന
മധുപാനം ചെയ്തുതുടങ്ങി. അങ്ങിനെയിരിക്കുമ്പോൾ ആദിത്യ
ൻ അസ്കമിച്ചു, താമരപ്പൂവ കൂമ്പുകയുംചെയ്തു. പിന്നെ ആ
വണ്ട താമരപ്പൂവിന്റെ ഉള്ളിൽനിന്ന പുറത്തുപോകുവാൻ
വഹിയായ്ക കൊണ്ട, ഇപ്രകാരം വിചാരിച്ചു, അതെന്തന്നാ
ൽ "രാത്രിപൊകും, പകല്വരും, ആദിത്യൻ ഉദിക്കും, താമര
വിടരും, അന്നേരം ഇനിക്ക പറന്നു പൊയ്കൊള്ളാം" എന്നു
വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, കഷ്ടം കഷ്ടം, ഒര ആനവ
ന്ന, ആ താമരപ്പൂവ പറിച്ച, ചവട്ടി ആവണ്ടിനെക്കൊന്നു
കളകയും ചെയ്തു.

അതുകൊണ്ട മനുഷ്യൻ വിചാരിക്കുന്നതുപോലെ ഒന്നുന്ത
ന്നെ വരികയില്ലെന്ന അറിയണം

(11) കൊക്കും അരയന്നവും.

കസ്വംലൊഹിതലൊചനാസ്യ ചരണൊഹംസ: കു

തൊമാനസാൽകിന്തത്രാസ്കിസുവണ്ണപങ്കജവനാന്യം

ഭസ്സുധാസനിഭംഭ്രയ:കിംകഥയസ്വകല്പതരവൊനാൎയ്യ

ശ്ചരൂപൊത്തരാൎശ്ശംബൂകി:മുസന്തിനെതിചബകൈ

രാകൎണ്യഹിഹീകൃതം.

ഒരു ദിവസം കൊക്ക, പൊയ്കയുടെ അടുക്കൽ, ഇരിക്കു
മ്പോൾ, ഒര അരയണം അവിടെ പറന്നുചെന്നു, അപ്പോൾ
കൊക്ക കണ്ണും ചുണ്ടും കാലും ചുവന്ന ഭംഗിയുള്ളവനായ നീ
ആരെന്ന, അരയന്നത്തിനോട ചോദിച്ചു. അവൻ ഞാനൊ
ര അരയന്നമെന്ന പറഞ്ഞു. നീ എവിടെനിന്ന വരുന്നൂയെ
ന്ന ചോദിച്ചു, ഞാൻ സ്വൎഗ്ഗത്തിലെ മാനസ പൊയ്കയിൽ
നിന്ന വരുന്നൂയെന്ന പറഞ്ഞു. അവിടെ വിശേഷമായിട്ട
എന്തെല്ലാമുള്ളൂ എന്നചോദിച്ചു. അവിടെ പൊന്താമരപ്പൂക്കളും
അമൃതിനൊടുതുല്യമായ വള്ളവും ഉണ്ടെന്നുപറഞ്ഞു. പിന്നെ
എന്തെല്ലാമുണ്ടെന്ന ചോദിച്ചു. കല്പവൃക്ഷങ്ങളും, സൌന്ദൎയ്യമു
സ്ത്രീകളും, ഉണ്ടെന്നുപറഞ്ഞു. സ്വൎഗ്ഗത്തിൽ അട്ടക്കൊക്കാ
ഉണ്ടോ, എന്ന കൊക്ക ചോദിച്ചു. ഇല്ലെന്ന അരയന്നം പറ
ഞ്ഞു. അതിനെ കേട്ടാറെ കൊക്ക, ഹീ! ഹീ! ആട്ടക്കൊക്കായി
ല്ലെങ്കിൽ, സ്വൎഗ്ഗത്തിൽ എന്തൊരു സൌഖ്യം, എന്നും പറഞ്ഞ
വളരെ നിന്ദിച്ചു.

അതുകൊണ്ട യാതൊരെടത്ത തങ്ങൾക്ക് ഇഷ്ടമുള്ള വസ്തു [ 79 ] ക്കൾഇല്ല, അവിടെ മറ്റ വിശേഷമുള്ള വസ്തുക്കൾ പലതും
ഉണ്ടായിരുന്നാലൂം, സൌഖ്യമില്ലെന്ന അറിയണം.

(12) വിഡ്ഡി.

അസഹായസ്സുമൎത്ഥൊപികാൎയ്യസിദ്ധിന്നവിന്ദതി തു ഷാദപിപരിത്യക്തംതണ്ഡുലന്നപ്രരൊഹതി.

അനധീതമംഗലം എന്റെ ഗ്രാമത്തിൽ, ധനവാനായിട്ട ഒ
രു ബ്രാഹ്മണൻ ഉണ്ടായിരുന്നു, അവൻ ബുദ്ധിയില്ലാത്തവ
ൻ ആകകൊണ്ട, എല്ലാവരും അവന വിഡ്ഡി എന്ന വിളി
ച്ചുവന്നു. ഒരു ദിവസം അവൻ ഭക്ഷണവും കഴിച്ച സൌ
ഖ്യമായിട്ട ഇരിക്കുമ്പോൾ, വിചാരിച്ചത എന്തെന്നാൽ, കണ്ട
ത്തിൽ നെല്ലവിതെച്ചാൽ നെല്ലുണ്ടാകും. പിന്നെ അത വിളയു
മ്പോൾ കൊയ്ക മെതിച്ച ഉണങ്ങി ഒഴുക്കി കൊണ്ടുവന്ന പുഴു
ങ്ങി, ഉണങ്ങി കുത്തി അരിയാക്കണം. ആയത വളരെ പ്രയാ
സന്തന്നെ, എന്നാൽ അരിവിതെച്ചാൽ അരിയുണ്ടാകുമെല്ലെ?
എന്ന നിശ്ചയിച്ച, അവൻ തന്റെ മരമുറികളിൽ കിടന്നിരു
ന്ന നെല്ലുകൾ ഒക്കയും പുഴുങ്ങി കുത്തിച്ച, അരിയാക്കി കണ്ട
ത്തിൽ വിതപ്പിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആ
അരിയൊക്കയും അഴുകി, നാറിത്തുടങ്ങി. അന്ന ചില ബ്രാഹ്മ
ണർ അതുവഴിയെ വന്നപ്പോൾ, നാറ്റംവന്നു; ഇത എന്തെ
ന്ന വിചാരിച്ചുകൊണ്ടുനിൽക്കുമ്പോൾ, അവർ ചില പുലയ
രെക്കുണ്ട ഇത എന്തൊരു നാറ്റമെന്നും അവരോടുചോദി
ച്ചു. വിഡ്ഡിത്തമ്പുരാൻ കണ്ടത്തിൽ ഒക്കെയും അരിവിതപ്പിച്ചു,
ആയരി അഴുകിയ നാറ്റം ആകുന്നുയെന്ന അവർ പറ
ഞ്ഞു. ഉടനെ ആ ബ്രാഹ്മണർ വിഡ്ഡിയുടെ അടുക്കൽ ചെ
ന്ന, അരി മുളയ്ക്കയില്ലെന്നും സാരമായിട്ടുള്ളത ഉമ്മിയാകു
ന്നൂയെന്നും പറഞ്ഞു. അവർ പോകയുംചെയ്തു. പിന്നെ അ
വൻ അരിയൊക്കയും കൊടുത്ത ഒരുപറ അരിക്ക, ഒരുപറ
ഉമിവീതം വാങ്ങിച്ചു കണ്ടത്തിൽ വിതപ്പിച്ചു, അന്നും ആ
ബ്രാഹ്മണർ അതുവഴിയെ വന്നു അപ്പോൾ, കണ്ടത്തിൽ ഒ
ക്കയും ഉമി വിതച്ചിരിക്കുന്നതിനെക്കണ്ടു. പിന്നെയും അവർ
വിഡ്ഡിയുടെ അടുക്കൽ ചെന്ന, എടൊ ഉമിയിങ്കൽനിന്ന വെ
ർപെട്ടുപോയാൽ പിന്നെ അരി മുളയ്ക്കയില്ല എന്നും പറഞ്ഞ
അവർ പോകയും ചെയ്തു. പിന്നെ അവൻ മുമ്പിലത്തെപ്പോ
ലെ നെല്ലതന്നെ വിതെച്ചു.

അതുകൊണ്ട എത്രതന്നെ സമൎത്ഥൻ ആയിരുന്നാലും, സ
ഹായം കൂടാതെ ഒരുത്തുന്നും കാൎയ്യം സാധിക്കയില്ലെന്ന അറി
യണം. [ 80 ] (13) അജൻ എന്ന രാജാവും ഇന്ദുമതിയെന്ന ഭാൎയ്യയും,

സ്രഗിയംയദിജീതാപഹാ ഹൃദയെകിന്നിഹിതാനഹ

ന്തിമാംവിഷമപ്യമൃതംക്വചിൽ ഭവെദമൃതംവാവിഷമീ

ശ്വരെച്ശയാ.

അയൊദ്ധ്യാ രാജ്യത്തുങ്കൽ അജൻ എന്ന ഒരു രാജാവ ഉ
ണ്ടായിരുന്നു. അവൻ ഇന്ദുമതിയെന്നുപേരായ ഒരു കന്ന്യ
കയെ വിവാഹവും ചെയ്യ, സൌഖ്യമായിട്ടിരിക്കുമ്പോൾ, ഒരു
ദിവസം തന്റെ ഭാൎയ്യയായ ഇന്ദുമതിയൊടും കൂടെ പൂങ്കാവിൽ
പോയി, ഓരൊരൊ പൂക്കളൂം പറിച്ച കളിച്ചുനടക്കുമ്പോൾ, ഇ
ഇന്ദുമതിക്ക ഉറക്കം വന്നു, ഉടനെ ഭൎത്താവിന്റെ മടിയിൽ തല
യും വച്ച കിടന്ന ഉറങ്ങി, അപ്പോൾ ആകാശത്തുനിന്നും ഒരു
മാല ഇന്ദുമതിയുടെ മാൎവ്വത്തു വന്നു വീണു, അതിനാൾ അവ
ൾ മരിക്കയും ചെയ്തു. അതിന്റെ ശേഷം, രാജാവ് വളരെ ദുഃ
ഖിച്ച കരഞ്ഞു, പിന്നെ അവൻ ആ മാല എടുത്ത, തന്റെ
മാൎവ്വത്ത അണച്ചുകൊണ്ടെ പറഞ്ഞ എന്തെന്നാൽ, ൟ മാ
ല ഇവളുടെ മാൎവ്വത്തുവിണപ്പോൾ ഇവൾ മരിച്ചു എന്നാൽ
ഇത എന്റെ മാൎവ്വത്തുവച്ചാറെ തൊൻ മരിക്കുന്നില്ല, അത്ഭുതം!

അതുകൊണ്ട ദൈവത്തിന്റെ കൃപയുണ്ടായാൽ വിഷവും
അമൃതായിത്തീരും, അല്ലെങ്കിൽ അമൃതതന്നെയും വിഷമായി
പ്പോകുമെന്ന അറിയണം.

(14) സീതയും രാമനും.

വൈദെഹിയാഹികലശൊത്ഭവധൎമ്മപത്നിം

തത്സൽകൃതാകഥയപൂൎവ്വകഥാപ്രസംഗാൻ

പുഷ്ടാപ മാവദപയൊനനിധിസെതുബന്ധം

സാഹിപ്രിയെ ചുളുകിതാംബുനിയെധെ:കളത്രം.

ഒരു ദിവസം രാമൻ സീതയോടുംകൂടി സൌഖ്യമായിട്ടിരി
ക്കുമ്പോൾ, സീത രാമനോടു പറഞ്ഞു. അല്ലയഒ ഭൎത്താവെ, നാം
പണ്ട വനത്തിങ്കൽചെന്ന ഓരൊരൊ മഹഷിമാരുടെ ആശ്ര
മങ്ങളിൽ പാൎത്തിരുന്നുവെല്ലൊ, ഇനിയും ഒര ക്കൽ കൂടെ അവി
ടങ്ങളിൽ ഒക്കയും ചെന്ന, മഹൎഷിമാരുടെ ഭാൎയ്യമാരെ കണ്മാ
ൻ വളരെ ആഗ്രഹമുണ്ട, അതിനായിട്ട എന്റെ അയക്കെ
ണമെന്ന അപേക്ഷിച്ചു. എന്നാറെ രാമൻ സമ്മതിച്ച ഇപ്ര
കാരം പറഞ്ഞു. എന്തെന്നാൽ നി അഗസ്ത്യ മഹൎഷിയുടെ ഭാ [ 81 ] ൎയ്യയെച്ചെന്ന കാണണം, എന്നാൽ അവൾ നിന്നെ സല്ക്ക
രിക്കും. പിന്നെ നീ അവളോട് ഞാൻ ചെയ്തിരിക്കുന്ന പരാ
ക്രമങ്ങളെ ഒക്കെയും പറഞ്ഞുകേൾപ്പിക്കുണം. സമുദ്രത്തിൽ ചി
റയിട്ടതുമാത്രം പറയരുത; എന്തുകൊണ്ടെന്നാൽ അവൾ ഏ
ഴു സമുദ്രത്തിലുള്ള വെള്ളമൊക്കയും കൂടെ, ഒരുമിച്ചു. തന്റെ ക
യ്യിലാക്കിക്കുടിച്ചു എന്നുപറയുന്ന അഗസ്ത്യമഹൎഷിയുടെ ഭാൎയ്യ
യാകുന്നുവെല്ലൊ.

അതുകൊണ്ടു വളരെ പരാക്രമങ്ങളെ ചെയ്തവനോടെങ്കി
ലും, അവന്റെ ഭാൎയ്യയൊടെങ്കിലും ഒരുത്തൻ ചെയ്തിരിക്കുന്ന
അല്പപരാക്രമങ്ങളെ പറഞ്ഞുകേൾപ്പിച്ചാൽ, അല്പം പോലും
ബഹുമാനമുണ്ടാകയില്ലെന്ന, അറിയണം.

(15) സന്ന്യാസിയും ജനങ്ങളും.

ഗതാനുഗതകൊലൊക:ന:ലോക:പാരമാൎത്ഥിക: സെതൊസ്സൈകതലിംഗെനനഷ്ടമ്മെതാമ്രഭാജനം.

ഒരു സന്ന്യാസി തീൎത്ഥ സ്നാനം ചെയ്യാനായിട്ട സേതുവി
ങ്കൽ ചെന്നു, അപ്പോൾ അവിടെ വളരെ ജനങ്ങളും ചെന്നി
ട്ടുണ്ടായിരുന്നു. സന്ന്യാസി തന്റെ ചെമ്പുപാത്രം സൂക്ഷി
പ്പാൻ സ്ഥലമല്ലായ്കകൊണ്ട, സേതുവിന്മേൽ ഒരു കുഴിമാന്തി
ചെമ്പുപാത്രം അതിൽ വച്ചുമൂടി, അടയാളമായിട്ട ഒരു മണ
ൽ ക്കൂമ്പലും കൂട്ടി, അതിന്റെ ശേഷം സമുദ്രത്തിൽ ഇറങ്ങി
സ്നാനംചെയ്തു. എന്നാൽ സന്ന്യാസി ചെമ്പുപാത്രം കുഴിച്ചു
വച്ചത് ആരും കണ്ടില്ല. മണൽക്കൂമ്പൽ കൂട്ടിയത എല്ലാവരും ക
ണ്ടാറെ, സമുദ്രത്തിൽ സ്നാനംചെയ്യാൻ തുടങ്ങുമ്പൊൾ, ഒരു മ
ണൽക്കൂമ്പൽ കൂട്ടിയുംവച്ച വേണമെന്ന വിചാരിച്ച. ആൾക്ക
ഒരു മണൽക്കൂമ്പൽവീതം കൂട്ടിയുംപച്ച, സമുദ്രത്തിൽ ഇറങ്ങി
സ്നാനംചെയ്തു. പിന്നെ സന്ന്യാസി സ്നാനംകഴിച്ച കയറി
വന്നപ്പോൾ സേതുവിന്മേൽ എത്രയുംവളരെ മണൽക്കൂമ്പൽ
കണ്ടു, അതിനാൽ തന്റെ ചെമ്പുപാത്രത്തിന്റെ അടയാളമാ
യിട്ട കൂട്ടിയിരുന്ന മണൽക്കൂമ്പൽ, ഏതെന്ന അറിവാൻ കഴി
യായ്കകൊണ്ട, സന്ന്യാസി ചെമ്പുപാത്രവും കൂടാതെ വിഷാ
ദിച്ചുപോകയും ചെയ്തു.

അതുകൊണ്ട പലരും കൂടുന്നെടത്തു ഒരുത്തൻ ഒന്നുചെയ്യാ
ൽ, അതുപോലെ എല്ലാവരും ചെയ്യും, പരമാൎത്ഥത്തെ വിചാ
രിക്കയില്ല എന്ന അറിയനെം. [ 82 ] (16) ശ്രീരാമനും ജാംബവാൻ എന്ന വാനരവും.

ഇന്ദ്രംദ്വക്ഷമമന്ധപൂൎവ്വമുദധിംപഞ്ചാനനം.പത്മജംഅ

ബ്ധിംശുദ്ധജലംശിവംസിതഗളംലക്ഷ്മീപതിംപിംഗലം

ശൈലാൻപക്ഷധരാൻഹയാനപിതഥാകാമഞ്ചസദ്വി

ഗ്രഹംജാനെസൎവ്വമഹംപ്രഭൊരഘുപതെദത്താപഹാരം

വിനാ.

ശ്രീരാമൻ രാവണനെയും രാക്ഷസന്മാരെയും യുദ്ധംചെ
യ്തു കൊന്ന, സകല പദാൎത്ഥത്തൊടുകൂടെ ലങ്കയെ വിഭീഷ
ണന്നുകൊടുത്ത, അയൊദ്ധ്യയ്ക്ക പൊവാനായിട്ട, സീതയോ
ടും ലക്ഷ്മണനോടും വാനരന്മാരോടും കൂടി പുറപ്പട്ടപ്പോൾ,
രാവണന്റെ ഗൊപുരത്തിൽ വിശേഷമായ ഒരു കല്ല, നട
ക്കല്ലായിട്ട ഇട്ടിരുന്നു. ആയതുകൂടെ കൊണ്ടുപോകെണമെന്ന
ശ്രീരാമൻ ആഗ്രഹിച്ചു, അപ്പോൾ അത ജാംബവാൻ എന്ന
വാനരൻ, അറിഞ്ഞ. ഇപ്രകാരം പറഞ്ഞു. അല്ലയൊ രാമസ്വാ
മിൻ, നിന്തിരുവടികേട്ടാലും, ഞാൻ ദെവെന്ദ്രനെ രണ്ടുകണ്ണു
ള്ളവനായിട്ടും പാലാഴിയെ കലക്കുന്നതിനുമുമ്പെയും, ബ്ര
ഹ്മാവിനെ അഞ്ചുതലയുള്ളവനായിട്ടും, സമുദ്രത്തിൽ ഓരുകൂ
ടാതെ നല്ല വെള്ളമായിട്ടും, ശിവനെ വെളുത്തകഴത്തുള്ളവനാ
യിട്ടും, വിഷ്ണുവിനെ ചുവന്നനിറമുള്ളവനായിട്ടും, പവ്വതങ്ങ
ൾക്കും കുതിരകൾക്കും ചിറകുണ്ടായിട്ടും, കാമദേവനെ ശരീര
മുള്ളവനായിട്ടും, അറിയും. ഇവയൊക്കയും അറിയുന്നവനായ
ഞാൻ, അക്കാലങ്ങളിൽ എങ്ങും ദത്താപഹാരം എന്നുള്ളത ക
ണ്ടിട്ടും കേട്ടിട്ടും ഇല്ല.

അതുകൊണ്ട, ആക്കെങ്കിലും ഒരു വസ്തു കൊടുത്താൽ, അ
തിനെ തിരികെ വാങ്ങിക്ക എന്നത് വലുതായിരിക്കുന്നദോഷം
ആകുന്നു എന്ന അറിയണം.

(17) കഷണ്ടിക്കാരനായ ഒരു ബ്രാഹ്മണൻ.

ഖാൎവ്വടൊദിവസെശ്വരസ്യാകിരണൈസ്സന്താപിതൊമ

സ്തകെപാഞ്ഛൻദെശമനാതപംവിധിപശാത്താലസ്യ

മൂലിംഗത:തത്രസ്ഥസ്യതുതൽഫലൈൎന്നിപതിതൈൎഭിന്നം

സമസ്തംശിര: യത്രായാന്തിഹിമന്ദഭാഗ്യവിഭവൊത

ത്രൈവയാന്ത്യാപദ: .

൧൦

ഒരു ദിവസം കേണ്ടിക്കാരനായ ഒരു ബ്രാഹ്മണൻ, ദാര [ 83 ] ദ്യ്രദ്ദുഃഖത്താൽ ദിവസവൃത്തികഴിപ്പാൻ വകയില്ലായ്ക കൊണ്ട
തന്റെ ഭവനത്തിൽനിന്നും പുറപ്പെട്ടുപോയി, പിന്നെ അവ
ൻ അങ്ങിനെ പോകുമ്പോൾ ഉച്ചസമയത്ത വെയിൽകൊണ്ട
അവന്റെ കഷണ്ടിത്തല ചൂടുപിടിച്ച, വളരെ വ്യസനപ്പെ
ട്ടു. അതിനാൽ അവൻ ഒരു തണലുള്ള സ്ഥലത്തെ ആഗ്രഹി
ച്ചു, എന്നാൽ അവിടെ എങ്ങും ഒരു വൃക്ഷംപോലും ഉണ്ടായി
രുന്നില്ല. പിന്നെയും അവൻ വ്യസനത്തൊടെ കുറത്തൊരുവ
ഴി ചെന്നപ്പോൾ, ഒരു കരിമ്പന നിൽക്കുന്നതിനെക്കണ്ടു, അ
തിന്റെ ചുവട്ടിൽ അല്പമായിട്ടുണ്ടായിരുന്ന തണലിൽ, ചെ
ന്നിരുന്നു, അപ്പോൾ ആക്കരിമ്പനയുടെ ഫലങ്ങളിൽ, ഒന്ന
അടന്നുവീണ, അവന്റെ തലയൊക്കയും ചതഞ്ഞ പൊട്ടി
പോയി.

അതുകൊണ്ട ഭാഗ്യമില്ലാത്തവൻ എവിടെച്ചെല്ലുന്നുവൊ?
അവിടെ ആപത്തും വരുമെന്ന അറിയണം.

(18) ഒരു ശ്രദ്രനും തെങ്ങും തൈകളും.

പ്രഥമവയസിദത്തംതൊയമല്പംസ്മരന്തശ്ശിരസിനിഹി

തഭാരാനാളികെരാനരാണാംസലിലമമൃതകല്പംദദ്യുരാജീ

പനാന്തംനഹികൃതമുപകാരംസാധപൊവിസ്മരന്തി.

൧൨

ഒരു ശ്രദ്രൻ ഒരു പറമ്പ വെട്ടിഎടുത്ത, കന്നുകാലികൾ ക
യറാതെ കയ്യാലയുംവച്ച, പറമ്പ കിളച്ചൊരുക്കി നന്നാക്കി,
പത്ത തെങ്ങുംതെയ്യും കുഴിച്ചവച്ചു. പിന്നെ അവൻ, വേന
ൽകാലങ്ങളിൽ, വെള്ളംകോരി നനെച്ച വളൎത്തിക്കൊണ്ടുവ
ന്നു, ഇങ്ങിനെ നാലഞ്ചുസംവത്സരംകഴിഞ്ഞപ്പോൾ, ആ
തൈകൾ എല്ലാം കുലെച്ചു, എന്നാൽ ഒരു തെങ്ങിനെ പത്തും
പന്ത്രണ്ടും കുലവീതവും ഒരു കുലയ്ക്ക മുപ്പതും നാല്പതും ഫലം
വിതവും ഉണ്ടായിരുന്നു. അവൻ അരവയിൽനിന്ന ഫലങ്ങ
ളെ പറിച്ച അതിലുള്ള വെള്ളം കുടിക്കയും, ഫലങ്ങളെ തിന്നു
കയുംചെയ്തു. എന്നാൽ ആ തൈകൾ തങ്ങൾക്ക ചെറുപ്പകാ
ലങ്ങളിൽ, അല്പമായിട്ട കൊടുത്തിരിക്കുന്ന വെള്ളത്തെ വിചാ
രിച്ച, തലയിൽ പലതായിരിക്കുന്ന ഭാരത്തെ വഹിച്ചംകൊ
ണ്ട, അമൃതിനോടുതുല്യമായിരിക്കുന്ന വെള്ളത്തെ, തങ്ങൾ ന
ശിക്കുന്നതുവരയും കൊടുക്കുന്നു.

അതുകൊണ്ട സജ്ജുനങ്ങൾക്ക ഉപകാരം ചെയ്താൽ, അത
മറക്കയില്ലെന്ന അറിയണം. [ 84 ] (19) ഉപകാരൊപിനീചാനാമപകാരായവൎത്തതെ പയ:പാ

നംഭുജംഗസ്യകെവലംവിഷവൎധനം.

൧൩

ഒരു ബ്രാഹ്മണൻ ഒരു പാമ്പിനെപിടിച്ച, ഒരു കൂട്ടിലിട്ട ദി
വസംപ്രതിയും അവന പാലുംകൊടുത്ത വളൎത്തിക്കൊണ്ടുവ
ന്നു, ആക്കാലത്തിങ്കൽ ആ ബ്രാഹ്മണന്റെ ഭാൎയ്യ പ്രസവി
ച്ച, ഒരു പുത്രൻ ഉണ്ടായി, അവൻ വളരെ സന്തോഷത്തേ
ടെ പുത്രനെ പരിപാലിച്ചുവളൎത്തി. ആ പുത്രന്ന അഞ്ചുവയ
സ്സായപ്പേൾ, ഒരു ദിവസം ആ ബ്രാഹ്മണൻ കുളിപ്പാനാ
യിട്ട പൊയസമയത്തിങ്കൽ, പുത്രൻ ചെന്ന പാമ്പിന്റെ കൂ
ട തുറന്നു. അപ്പൊൾ പാമ്പ ഇറങ്ങിവന്ന പുത്രനെ കടിച്ചു.
അതിനാൽ അവൻ മരിക്കയുംചെയ്തു. ബ്രാഹ്മണൻ വന്ന,
ൟ അവസ്ഥയൊക്കയും കണ്ട വ്യസനപ്പെട്ടു. ബ്രാഹ്മണൻ
പാമ്പിന്ന പാലുകൊടുത്തു പാമ്പൊ ബ്രാഹ്മണന്ന വിഷം
കൊടുത്തു.

അതുകൊണ്ട ദുൎജ്ജനങ്ങംക്ക ഉപകാരം ചെയ്താൽ ഉപദ്ര
വം വരുമെന്ന അറിയണം.

(20) കാളിദാസനും ഭൊജരാജാവും.

ജീൎണ്ണപാദുകദാനെനബ്രാഹ്മണായമഹാത്മനെ അശ്വ

രത്നംമയാപ്രാപ്തംതന്നഷ്ടംയെന്നദീയതെ.

കാളിദാസൻ എന്ന പെരായ ഒരു ബ്രാഹ്മണൻ ഭോജരാ
ജാവിന്റെ ഇഷ്ടനായിട്ട പാൎക്കുമ്പോൾ, ഒരു ദിവസം രാജാ
വ കോപിച്ച, കാളിദാസനെ കൊട്ടയ്ക്കു പുറത്തുകളഞ്ഞു. പി
ന്നെ അവൻ അവിടെ നിന്നും പുറപ്പെട്ടുപൊയി, കുറത്തൊ
രുവഴി ചെന്നപ്പൊൾ, ആ വഴിയിൽ ഒരു ബ്രാഹ്മണൻ വെ
യിൽകൊണ്ട വളരെ വ്യസനപ്പെടുന്നതിനെക്കുണ്ട. കീറിയ
തായ ഒരു ജൊട ചെരിപ്പകൊടുത്തു, അതിനാൽ ആ ബ്രാഹ്മ
ണൻ വളരെ ആശ്വാസപ്പെട്ടു കാളിദാസൻ പിന്നെയും പുറ
പ്പെട്ടുപോയി. അനന്തരം ഭോജരാജാവിന്ന കോപം ശമിച്ച
പ്പോൾ കാളിദാസന്റെ കളഞ്ഞതുകൊണ്ടു വിഷാദം ഉണ്ടായി
ഉടനെ അവൻ കാളിദാസനെ കൂട്ടിച്ചുകൊണ്ടുവരുന്നതിന്നാ
യിട്ടു, ഒരു കുതിരയുംകൊടുത്ത ആളയച്ചു, അവൻ അന്വെ
ഷിച്ചുചെന്ന കാളിദാസനെക്കണ്ട കുതിരപ്പുറത്തുകയറ്റി തി
രികെ കൊണ്ടുവരിക യുംചെയ്തു.

അതുകൊണ്ട, കൊടുത്താൽ നശിച്ചുപൊകയില്ല, കൊടുക്കു
ന്നവന്ന ലഭിക്കുമെന്ന അറിയണം. [ 85 ] ആറാം അദ്ധ്യായം

ഭൂമി വിശേഷങ്ങളെ വെളിപ്പെടുത്തുന്ന സൂത്രങ്ങൾ

കപ്പൽക്കാരുടെ കാന്തസൂചിപെട്ടി.

ഇത കംപെസ എന്ന വിളിക്കപ്പെട്ടുവരുന്നു. ൟ സൂത്രം
കണ്ടുപിടിക്കുന്നതിനുമുമ്പെ, കപ്പൽക്കാർ കരയിൽനിന്ന അക
ന്ന ഉരു ഓടിപ്പാൻ മനസ്സില്ലാതെ ഇരുന്നു. എങ്കിലും ഇപ്പോ
ൾ ഇതിന്റെ സഹായത്താലും. ആദിത്യനെയും, നക്ഷത്രങ്ങ
ളെയും പ്രമാണിച്ച, കപ്പലുകൾ മൂന്നും നാലും മാസം യാതൊ
രു കരപോലും കാണാതെ ഓടുന്നുണ്ട. ചീനക്കാർ ൧൨൬൦
ആണ്ടിന മുമ്പെ, ഇതിന്റെ പ്രയോഗം അറിഞ്ഞിട്ടുണ്ടായി
രുന്നു. എങ്കിലും ശേഷം ദേശക്കാൎക്ക അയസ്കാന്തം ഇരിമ്പി
നെ ആകൎഷിക്കുമെന്നും. ഇരിമ്പിനെ തന്റെ ശക്തി കൊടുക്കു
മെന്ന അറിഞ്ഞിരുനാലും ഇതിന്റെ വടക്കോട്ടും, തെക്കോ
ട്ടുമുള്ള നോട്ടം, യാദൃശ്ചയാൽ കണ്ടെത്തപ്പെട്ടതെയുള്ളു. ഒരുത്ത
ൻ ലോഹാദികളുടെ ഗുണങ്ങൾ പരീക്ഷിച്ചു നോക്കുമ്പോൾ,
ഒരു ഉരുക്കു സൂചി എടുത്ത, അയസ്കാന്തംകൊണ്ട തേച്ച, വെ
ള്ളത്തിൽ കിടന്ന ഒരു ചെറിയ മരപൂളേൽ വെച്ചാറെ ഉടൻ
തന്നെ സൂചിയും പൂളും വടക്കും തെക്കുമായിട്ട നേരെ മാറി
കിടക്കുന്നത കണ്ടു; ഇതിന്റെ ശേഷം സൂചിയുടെ ഒത്തന
ടുവിൽ ഒരു തുളയും തുളെച്ച, മറെറാരു സൂചിയുടെ മുനയിൽ
പരീക്ഷിച്ച വെച്ചാറെ, തുളച്ച സൂചിയുടെ ഒരു അറ്റം വട
ക്കോട്ടും, മറെറ്റ അറ്റം തെക്കോട്ടും, മാത്രമെ നില്ക്കു എന്നും,
എത്രപോലും കലുക്കിയാലും അറ്റങ്ങൾ മാറുകയൊ മറെറാരു
ഭാഗത്തോട്ട, ചൂണ്ടികാണിക്കയൊ ചെയ്കയില്ലെന്നും വേൎവ്വി
ട്ട ഇരിമ്പ അടുത്ത വന്നാലെ മാറ്റമുള്ളു എന്നും, കണ്ട ആ
ൎശ്ചയ്യപ്പെട്ടു. പിന്നത്തേതിൽ ആണിയായിട്ട നിൎത്തിയിരുന്ന
സൂചിയുടെ ചുററും, ഒരു വൃത്തം വരച്ച ആ ട്ടത്തം മുപ്പത്ത
രണ്ടു അംശങ്ങളായിട്ട വടക്കുതുടങ്ങി കിഴക്കോട്ട അതിൽ തെ
ക്കോട്ട അവിടെനിന്ന പടിഞ്ഞാറുവഴി പിന്നെയും വടക്കോ
ട്ട വിഭാഗിച്ചു വരച്ചു. ൟ വരച്ച കടലാസും, സൂചിയും ഒരു
പെട്ടിയിൽ വെച്ചാറെ വടക്കുനോക്കി എന്നും, കംപെസ എ
ന്നും വിളിക്കപ്പെട്ടിരിക്കുന്നു. വിദ്വാന്മാർ ദേശങ്ങളും, അതി
ന്റെ തുറമുഖങ്ങളും, ഉൾക്കടലുകളും, കരനാക്കുകളും,ദ്വീപുകൾ
മുതലായ്ക, കടലാസേൽ വരച്ച പടങ്ങൾ, കയ്ക്കൽ കിട്ടിയപ്പോ
ൾ, കപ്പൽക്കാരൻ വടക്കുനോക്കികൊണ്ട ഇന്നഭാഗത്തോട്ട ഓ
ടിയാൽ ഇന്നിന്ന ദിക്കിൽ ചെന്ന ചേരുമെന്ന നിശ്ചയിക്കാം. [ 86 ] കുഴൽകണ്ണാടി.

ഒരു മൂക്കകണ്ണാടി പണിക്കാരൻ, തന്റെ കണ്ണാടിയിൽ
രണ്ട എടുത്ത തള്ള വിരലിന്റെയും, ചുണ്ടാണിവിരലിന്റെ
യും ഇടയിൽ പിടിച്ച; ദൂരത്തുള്ള ഒരു പള്ളിയുടെ നേരെ നോ
ക്കിയാറെ, ആ പള്ളി കീഴ്മേൽ മറിഞ്ഞിരിക്കുന്നത പോലെ
കാൺകയും, കണ്ണാടി രണ്ടും തമ്മിൽ കുറെകൂടെ അകലമായിട്ട
പിടിച്ചാറെ, പള്ളി തുലോം വലിയതായിട്ടും, അധികം തെളി
വായിട്ടും കാണുകയും ചെയ്തു. മറെറാരു പണിക്കാരൻ, ൟ
വിശേഷം കണ്ടത്തിന്റെശേഷം, ഒരു നെടിയ ൟയംകുഴൽ
എടുത്ത, കണ്ണാടി രണ്ടും തമ്മിലുള്ള അകലത്തിന്റെ സൂക്ഷം
പിടിച്ച അതിൽ ഉറപ്പിക്കയും ചെയ്യു; ഇങ്ങിനത്തെ ഒരു കു
ഴലിൽ ഗലീലിയൊ എന്ന വിദ്വാൻ, മശിഹാകാലം ൧൬൧ംാം
ആണ്ടിൽ നോക്കിയാറെ, ആദിത്യനിൽ ചില കറുപ്പ പുള്ളിക
ൾ കണ്ട, ൟ പുള്ളികൾ ചിലപ്പോൾ മേൽഭാഗത്തനിന്നും
ചിലപ്പോൾ കീഴ്ഭാഗത്തനിന്നുള്ളതും, മററു ചില കണക്കുക
ൾ വിചാരിച്ചാറെ ആദിത്യൻ തന്നെ വട്ടംചുറ്റുന്നു എന്നും
നിശ്ചയിച്ചു. ചന്ദ്രനെ നോക്കിയപ്പോൾ അതിൽ കാണുന്ന
കറുപ്പുഭാഗങ്ങൾ പയലുകൾ എന്നും, ശോഭിച്ചിരിക്കുന്ന ദി
ക്കുകൾ. ആദിത്യന്റെ രസ്മികൊണ്ട പ്രകാശിച്ചിരുന്ന മലക
ളെന്നും നിശ്ചയിച്ചു. ൟ സൂത്രപണി ക്രമേണ നന്നാക്ക
പ്പെട്ടു. കണ്ണാടിയുടെ എണ്ണം ചിലതിൽ അഞ്ചും, ഏഴുമായി
വെച്ചുതുടങ്ങി, അവയുടെ വലിപ്പവും കൂടെ വൎദ്ധിച്ചു, ഇ
പ്പോൾ ചിലതിനെ ൪൦ മുതൽ ൮൦ ചുവടവരെ നീളവും, ൬ അ
ടി വണ്ണവുമായിട്ടും, ൧൨൦൦൦ പൌണ്ട ചില വുള്ളത ഉണ്ടൊക്കീട്ടുണ്ട.
കുഴലിൽ മൂന്ന കണ്ണാടി വെക്കപ്പെടുമ്പോൾ കാണുന്നവസ്തു
ക്കൾ, കണ്ണുകൊണ്ട കാണുന്നതപോലെ നേരെ കാണും. എ
ങ്കിലും അധികവലിപ്പമായിട്ട ഇരിക്കും. ഇങ്ങിനെ ഹെൎഷൽ
എന്ന ഗണിതശാസ്ത്രിയുടെ വലിയ കുഴല്കണ്ണാടിയിൽകൂടെ
നോക്കിയാൽ, സകല വസ്തുക്കുളും, ഉള്ളതിൽ ൬൦൦൦ തവണ വലി
യതാകുന്നത കൊണ്ട, കണ്ണിന തുലോം അടുത്തിരിക്കുന്നു എ
ന്ന നമുക്ക തോന്നുകയും ചെയ്യും; ൟ കണ്ണാടിസൂത്രത്താൽ
ഗണിതക്കാർ ഗ്രഹങ്ങളുടെ നീക്കങ്ങളെ സൂക്ഷിക്കയും, എത്ര
ദിവസംകൊണ്ട ആദിത്യനെ ചുറ്റുകയും, ഓരൊക്കൂട്ടത്തിൽ
എത്ര ഉണ്ടെന്ന കണ്ടറിവാനും ഇടവന്നിട്ടുണ്ട. നമ്മുടെ ഒരു
ആദിത്യന്ന ചുററും ൩൭ ഗ്രഹങ്ങളെ കണ്ടുപിടിച്ചിരിക്കുന്നത
കൂടാതെ, വേൎവ്വിട്ട ആദിത്യന്മാരും ഗ്രഹങ്ങളും, നക്ഷത്രങ്ങളും,
സംഖ്യയില്ലാത്ത എണ്ണത്തോളം ഉണ്ടെന്നും അറിഞ്ഞിരിക്കു [ 87 ] ന്നു, കപ്പല്ക്കാൎക്കും, കുഴൽക്കുണ്ണാടിയാൽ വളരെ ഉപകാരം ഉ
ണ്ട, അതെന്തനാൽ എട്ടും പത്തും നാഴിക അകലമുള്ള കപ്പ
ലുകളിൽ തൂക്കിയിരിക്കുന്ന കൊടികൾ നേക്കി, അതിന്റെനി
റവുംമറ്റും ചില ചട്ടങ്ങളും കണ്ട വൎത്തമാനങ്ങൾ അറികയും,
തങ്ങളുടെ ആവശ്യങ്ങളെ അറിയിക്കയും ചെയ്യാം.

മയിക്രസ്ക്കൊപ്പ.

എന്ന പഠയുന്ന കണ്ണാടിയാൽ, ൧൬൨൧ാമാണ്ടമുതൽ മനു
ഷ്യൎക്ക ഏറെ ഉപകാരം വന്നിരിക്കുന്നു, കുഴൽക്കുണ്ണാടി അ
കലമുള്ള വസ്തുക്കളെ അടുപ്പിച്ച കാണിക്കുന്നതപോലെ, ഇ
തിനാൽ അടുത്ത തുലോം മൃദുവായിട്ടിരിക്കുന്ന വസ്തുക്കൾ ഉ
ള്ളതിനെക്കാൾ വിവരമായിട്ടും, അധിക വലിപ്പമായിട്ടും കാ
ണുകയും ആം. ഇതിൽ ഒരു തലമുടി വെച്ചുനോക്കിയാൽ, വ
ലിയ മുളയെപോലെ ദ്വാരവും മുട്ടുള്ളതും അല്ലാതെ, ചുവട്ടി
ൽ കിഴങ്ങും, വേരുകളും കാണും. ഓരൊ ൟച്ചയുടെ ചിറകിന്മേ
ൽ ഉള്ള പൊടി തുവലുകളാകുന്നു എന്നും, ഓരൊ തുള്ളി വെ
ള്ളത്തിൽ, പലയായിരം വിശേഷമുള്ള ജീവജന്തുക്കൾകൊ
ണ്ട നിറഞ്ഞിരിക്കുന്നതും, ൟ മൃഗങ്ങളെ കണ്ണുകളാൽ തന്നെ
കണ്ടുകൂടാ എന്നുവരികിലും, കണ്ണാടി ഇവയ്ക തല, വായ, അ
വയവങ്ങൾ ഉണ്ടെന്ന കാണിക്കുന്നത കൂടാതെ, തമ്മിലുള്ള
പിടിത്തത്തിൽ ഉള്ള രക്തച്ചാട്ടവും, മുറിവുകളും, കാണിക്കുന്നു
ണ്ട, ഇതിനാല്യം കൂടെ ഓരൊ മാങ്ങാ, കുമ്പളയ്ങ്ങാ, മറ്റെതാനും
പഴങ്ങളിൽ കാണുന്ന പൂപ്പ, വൃക്ഷാദികളെപോലെ ഇല,
കൊമ്പ, തടി, വേരുകളും ഉണ്ടെന്ന നാം കാണുന്നു. ഒരു മയി
ക്രസ്കൊപ്പിന മിക്കപ്പോഴും രണ്ട കണ്ണാടികൾ ഉണ്ട: ഇവ
വട്ടമായിട്ടും നോക്കുന്ന വസ്തുക്കളെ വലിപ്പമാക്കതക്കവണ്ണം
വിളുമ്പിനെക്കാൾ നടുവിൽ ഘനം കൂടിയുമിരിക്കും. ഇതിൽ ഒ
ന്ന മറ്റെതിനെക്കാൾ ഇരട്ടി വട്ടമായിട്ടും, ചെറിയ കണ്ണാടി
വലിയതിൽനിന്ന രണ്ട അംഗുലം അകലം മീതെ ഉറപ്പിച്ചിട്ട,
വലിയതിൽനിന്ന ഏകദേശം അത്രയും താഴെ ഒരു ചെറിയ മു
ഖകണ്ണാടിയും വെച്ച, വിചാരിപ്പാനുള്ള വസ്തു ൟ മുഖകണ്ണാ
ടിമേൽ ഇരുത്തി, മുകളിലത്തെ ചെറിയ കണ്ണാടിയിൽനിന്ന
രണ്ട അംഗുലംദൂരത്ത കണ്ണുവെച്ച കണ്ണാടിയിൽ നോക്കിയാ
ൽ, വെച്ചിരുന്ന മൃദുവായിരുന്ന വസ്തുവിന്റെ ഉള്ളതിനെക്കാൾ
നാലിരട്ടി വലിപ്പംതോന്നും. ൟ കണക്ക പെരുക്കിട്ടത്രെ ആക
ന്നു മയിക്രസ്കൊപ്പ ഉണ്ടാകുന്നത. ചിലത് ൨൫൦൦൦ തവണ
വസ്തുക്കളെ വലിപ്പമാക്കും, ഇതിൽ നമുക്കു വെറുപ്പുള്ള ചെള്ളും
പേനും ആനയെക്കാൾ വലിയതായി കാണ്മാൻ ഇടയുണ്ട. [ 88 ] ബെറൊമിറ്റർ.

ഇത വായുവിന്റെ ഭാരം അളെക്കുന്ന ഒരു സംപ്രദായം
ആക്കുന്നു. ഒരു പാത്രം വെള്ളംകൊണ്ട നിറെച്ച, ദ്വാരത്തിന്മീ
തെ അധികം നീളമുള്ള ഒരു കുഴൽ ഉറപ്പിച്ച നിൎത്തി, കുഴലി
ലെ വായു എടുത്തുകളഞ്ഞ മേലത്തെ അറ്റം വായു കടക്കാ
ത്തതിന്മണ്ണം അടെച്ചതിന്റെശേഷം, പെട്ടന്ന അല്പമായ ഒ
രു ദ്വാരം പാത്രത്തിന്റെ ഒരു ഭാഗത്ത ഉണ്ടാക്കിയാൽ, ഉട
നെ വെള്ളം പുറത്തോട്ട ഒഴുകുന്നതിന പകരം, കുഴലിൽ മുപ്പ
ത്തരണ്ട അടി പൊങ്ങി അവിടെ നില്ക്കുകയുംചെയ്യും. ഇത
കടൽ പുറത്തൊ, സമുദ്രത്തിന്റെ നിരപ്പള്ള ദെശത്തിലൊ മാ
ത്രം ആകുന്നു. ഇതിന്റെ കാരണം ഭൂമിയുടെ മീതെ പ്രവേ
ശിച്ചിരിക്കുന്ന വായുവിന്റെ ഭാരംകൊണ്ടത്രെ ആകുന്നു. ഇ
തിന്റെ കണക്ക അറിത്തെ ഏറെ താഴ്ചയില്ലാത്ത കിണറുക
ളിൽനിന്നും, കപ്പലിന്റെ അടിവശത്തനിന്നും, കയറുന്ന
വെള്ളം കയറ്റി കളവാനായിട്ട പമ്പ എന്ന പറയപ്പെടുന്ന
ഒരു സൂത്രം ഉണ്ടാക്കിയിരിക്കുന്നു, തൊറസ്സലി എന്ന ഒരു വി
ദ്വാൻ രസം വെള്ളത്തിനെക്കാൾ ൧൪ഭാരം കൂട്ടമെന്ന കണ്ട,
൩ ചുവടു നീളവും കാൽവിരൽ വണ്ണവുമുള്ള ഒരു കണ്ണാടിക്കു
ഴൽ എടുത്ത, ഒരറ്റം സൂക്ഷിച്ചടെച്ച് രസംകൊണ്ട നിറെച്ച
തിന്റെശേഷം, ൟ രസം കളയാതെ, രസംകൊണ്ടു നിറെച്ച
ഒരു കുടത്തിൽ കുഴലിന്റെ തുറന്നിരുന്ന അറ്റം മുക്കി നി
ൎത്തുകയും ചെയ്തു. ഉടൻതന്നെ കുഴലിലെ രസം താണു, ൨൮
വിരൽ മാത്രം അതിൽനിന്നു. കുഴലിന്റെ മേലറ്റത്ത രസ
വും, വായുവും ഒന്നുംതന്നെ കൂടാതെ ഒഴിഞ്ഞിരിക്കുകയുംചെ
യ്തു. വെള്ളത്തിന്റെയും, രസത്തിന്റെയും ൟ കണക്ക ഒത്തി
രിക്കുന്നു എന്ന കാണുകകൊണ്ട, സമുദ്രനിരപ്പിൽ വായുവി
ന്റെ ഭാരം മേൽപറഞ്ഞ ൨൮ അംഗുലം രസത്തിന്നും, .൩൨
ചുവട വെള്ളത്തിന്നും സമമായിരിക്കുന്നു എന്ന നിശ്ചയി
ച്ചിരിക്കുന്നു. ൟ പറഞ്ഞ കുഴൽ ബെറൊമീറ്റർ എന്ന പറ
യപ്പെടുന്നതാകുന്നു. കാറ്റടിപ്പാൻ തുടങ്ങുമ്പോൾ മനുഷ്യശ
രീരത്തിന്ന ഒരു ഭാരക്കുറച്ചിലും, സന്തോഷവും തോന്നാറുണ്ട
ഇങ്ങിനത്തെ സമയങ്ങളിൽ ൟ സൂത്രത്തിൽ നോക്കിയാൽ
രസം ൨൮ അംഗുലത്തിൽ അല്പം താണ നില്ക്കുന്നതായി കാ
ണുകയുംചെയ്യും, ഇത വായുവിന്റെ ഇളക്കമുണ്ടായി തണു
ത്ത ഭാരം കുറയപ്പെടുന്ന കാരണത്താൽ ആകുന്നു. ൟ കണ
ക്കിനാൽ തന്നെ ഒരു ബൈ റെറാമിറർ എടുത്തുകൊണ്ട, ഉയൎന്ന
പൎവ്വതങ്ങളിൽ കയറിയാൽ ഓരൊ ആയിരം ചുവട മേല്പോട്ട
ചെല്ലുന്തോറും, ഏകദേശം ഓരൊരൊ വിരൽ രസംതാഴുകയും [ 89 ] ചെയ്യും. കപ്പൽക്കാർ മഴക്കാറും ഓളങ്ങളും അകലത്തിൽ കാണു
ന്നതിനുമുമ്പെ, കാറ്റ പെരുകുവാൻ ഇരിക്കുന്നു എന്ന ൟ
സൂത്രംകൊണ്ട അറികയും, വിദ്വാന്മാർ മറ്റ ഒരളവുകൂടാതെ
മാളികകളുടെയും, അല്പം പൊക്കുമുള്ള സ്ഥലങ്ങളുടെയും ഉയരം
ഇത്രയുണ്ടെന്ന തിട്ടമായിട്ട അറികയും ചെയ്യുന്നു.

ത്തെർമൊമിറ്റർ.


ചൂട അളപ്പാനുള്ള ഒരു സംപ്രദായം മിക്കവസ്തുകളും ചൂട
പിടിക്കുമ്പോൾ വീൎക്കും. വെള്ളം കായുന്തോറും അതേ ഇരിക്കു
ന്ന പാത്രത്തിൽ തിങ്ങുകയും, നിറഞ്ഞിരുന്നാൽ മുടി നിക്കുക
യോ, പൊട്ടിപൊകയൊ ചെയ്യും. ഒരു ഇരിമ്പവാളം ഒരുപോ
ലെ പഴുപ്പിച്ചാൽ, നീളവും വണ്ണവും കൂടും. വേവ അധികം
ചെന്നില്ലാ എന്നുവരികിൽ, ആറുമ്പോൾ മുമ്പിലത്തെ വണ്ണം
തന്നെ ആകയും ചെയ്യും. ഗണിതക്കാരനായ ഗെലിലയൊ
൧൫൯൭ാമാണ്ട എണ്ണയും വാറ്റിയ മരുന്നുകളും കാച്ചി, മേൽ
പറഞ്ഞ കൌശലം ഉണ്ടാക്കുകയുംചെയ്തു. പിന്നത്തെ കാല
ങ്ങളിൽ രസം ഏറ്റം നല്ലതാക്കുന്നു എന്ന കണ്ട, അതിനാൽ
പ്രയോഗിച്ചുവരുന്നു. ഇതിന്റെ സൂത്രപ്പണി ഇതാകുന്നു. പ
ണിക്കാരൻ ഘനംകുറഞ്ഞ ഒരു അറ്റത്ത ഒരു മൊട്ടുള്ള കണ്ണാ
ടികുഴൽ എടുത്ത, മൊട്ട നിറച്ച രസം ഇടുകയും, കുഴലിലെ
വായു നിക്കി മെൽഅറ്റം അടെച്ച, ൟ കുഴൽ ഒരു പലക
യിൽ ചേൎക്കും. വെള്ളം കുളിരിനാൽ ഉറച്ചിരിക്കുമ്പോൾ, അ
ത പൊട്ടിച്ച കുഴലിന്റെ മൊട്ട അതിൽ മുക്കിയാൽ, രസം
നിൽക്കുന്ന ചൊവ്വ ൧ാംലക്കുമായ പരക്കും. പിന്നത്തെതിൽ ക
ടല്പുറത്ത കൊണ്ടുപോയി തിളയ്ക്കുന്ന വെള്ളത്തിൽ മുക്കുമ്പാ
ൾ രസം വീൎത്ത, കുഴലിൽ പൊങ്ങി നിൽക്കുന്ന സ്ഥലത്ത
൨൧൨ എന്ന വരക്കുകയുംചെയ്യും. അരനെല്ലിട ഘനമുള്ള ക
ണ്ണാടികുഴലിൽ മെൽപ്രകാരം രസമിട്ട കാച്ചിയ വെള്ളത്തി
ൽ മുക്കിയാൽ, രസം ഒന്നരചാൺ വീൎക്കുകയുംചെയ്യും. പല
കയിൽ ഒന്നാംലക്കം വരച്ച സ്ഥലം മുതൽ, ൨൧൨ വരച്ച സ്ഥ
ലത്തിന്നിടയിൽ, അതിൽ അടങ്ങുന്ന ലക്കങ്ങൾ സൂക്ഷ്മ
ത്തോടെ വരച്ചുവരുമ്പോൾ, സൂത്രത്തിന്റെ പണി ഏകദേ
ശം മുഖിയായി വായുവിന്റെ ഭാരമളെക്കുന്ന ബെറൊമിറ്റ
ർകൊണ്ട, സ്ഥലങ്ങളുടെ ഉന്നതം അളെക്കാമെന്ന കാണിച്ച
തുപോലെ, ൟ സൂത്രം കൊണ്ടും അളെക്കാം. അത എങ്ങിനെ
എന്നാൽ, കടൽനിരപ്പിൽ തിളയ്ക്കുന്ന വെള്ളത്തിൽ, രസം
൨൧൨ാം ലക്കത്തിൽ നില്ക്ക എന്നുവരുമ്പോൾ, ൫൩ാം ചുവട
മേല്ലോട്ട നാം കയറി സൂത്രം കായുന്ന വെള്ളത്തിൽ മുക്കിയാ [ 90 ] ൽ, രസം ൨൧൨ാംലക്കത്തിൽ നില്ക്കു കെ ഉള്ളൂ. പിന്നത്തെതി
ൽ ഇത്രയും തന്നെ കരേറുന്തോറും അല്പവ്യത്യാസമായിട്ട, ഓ
രൊലക്കം കുറഞ്ഞുവരും. ഹിമവാൻപൎവ്വതം, ൨൮൦൦൦ ചില്വാ
നം ചുവടു പൊക്കമുള്ളത ആകുന്നു, അവിടെ കളിർ കാരണ
ത്താൽ സസ്യങ്ങൾ ഒന്നുംതന്നെ കാണ്മാനില്ലാത്തതും, ഉറച്ച
മഞ്ഞുകൊണ്ട എന്നും മൂടപ്പെട്ടതായിരുന്നാലും, ൟ കണക്കി
ൻപ്രകാരത്തിൽ അല്പവ്യത്യാസമായിട്ട പല ആളുകളുടെയും
കണക്ക ഒത്തിരിക്കുന്നു. ത്തെർമൊമീറ്റർ എന്നുള്ളത പഞ്ച
സാര ഉണ്ടാക്കുന്ന ആളുകൾക്ക് ബഹു സാരം തന്നെ. അത
എന്തെന്നാൽ കാച്ചേറിപൊയി എന്ന വന്നാൽ, ആരുപിടിക്ക
യില്ല. ബീയറും, പലമാതൃക വാറ്റമരുന്നുകളും ചേക്കുമ്പോൾ
ൟ സൂത്രം ആവശ്യമാകുന്നു.

ഡൈവിങ്ങ്ബെൽ.

മുങ്ങുവാൻ തക്കവണ്ണം ഉള്ള യന്ത്രം. വായു കാണ പ്പെടാ
ത്തത എന്ന വരികിലും, അഗമ്യമുള്ളതാകുന്നുഎന്ന ശോധന
ചെയ്ക അറിഞ്ഞിരിക്കുന്നു. ചൂടിനാൽ വീൎക്കയും, ശിതംകൊ
കൊണ്ടും മറ്റും ലൊപിച്ചുംവരും. വായുവിന്ന ഭാരവും കാണപ്പെ
ടും, ദൃഷ്ടാന്തം. ഒഴിവായിരിക്കുന്ന കണ്ണാടിപാത്രം കമത്തി, അ
തിന്റെ വിളുമ്പ സമമായിട്ട വെള്ളത്തിൽ മുക്കി താഴ്ത്തിയാൽ
വെള്ളം അതിലെക്ക അല്പമെ പ്രവേശിക്കുത്തുള്ളു. ഇതിന്റെ
കാരണം, പാത്രത്തിലെ പായുവിന്ന മെൽപറഞ്ഞ മൂലങ്ങൾ
ഉണ്ടാകകൊണ്ടത്രെ ആകുന്നു. വെള്ളം കേറാത്ത ഇടയിൽ,
ജീവനുള്ള വസ്തുവിനെ നനയാതെയും, വായു ഉണ്ടാകയാൽ
ശാസംമുട്ടാതെയും കുറയനെരത്തെക്കു ജീവനോടെ ഇരിക്കാം.
കണ്ണാടിപാത്രം തുക്കായിട്ട് എത്ര ഭാരത്തോട എങ്കിലും കീഴ്പൊ
ട്ട അമൎത്തിയാൽ, വായു അല്പം ചൊക്കി അസാരം വെള്ളം അ
തിൽ കയറുന്നതല്ലാതെ, മുഴുവനും നിറകയില്ല. കണ്ണാടി അ
ല്പമെങ്കിലും ചരിഞ്ഞാൽ, വായൂകുമള പുറപ്പെട്ട വെള്ളത്താൽ
നിറയും ഡൈവിങ്ങ്ബെൽ എന്നുള്ളത, ൟ കണ്ണാടിപാത്രത്തി
ന്റെ ഒത്ത സദൃശം തന്നെ ആകുന്നു. അഞ്ചെട്ട ആളുകൾക്ക
ഇരിക്കതക്കവണ്ണമുള്ള അടിത്തട്ടില്ലാത്ത ഒര ഇരിമ്പമുറി പ
ണിത, ഇവൎക്ക ഇരിപ്പാൻ ഇടയിൽ ചില പങ്കുപലക ഉറ
പ്പിച്ച, മനുഷ്യരെയും കയറ്റി, കുപ്പികളും തുടലുകളും കൊണ്ട
കപ്പലിൽനിന്ന ആഴത്തിലൊട്ട ഇറക്കി, കൈവിട്ട പൊയി
രിക്കുന്ന സാമാനങ്ങളെ എടുപ്പിക്കയും, പാറകൾവെട്ടി പൊ
ട്ടിക്കയും, മറ്റും വെലകൾ ചെയ്തുവരുന്നു. അല്പനെരം കഴിയു
മ്പോൾ, മുറിയിലെ വായു ആളുകളുടെ ശ്വാസംകൊണ്ടും, ശരീ [ 91 ] രചൂടുകൊണ്ടും അശുദ്ധിയാകുന്നതിനാൽ, ആളുകൾക്ക സൌ
ഖ്യകേട വരാതിരിപ്പാൻ മുറിയുടെ മേൽഭാഗത്തനിന്ന, ഒര
അടപ്പള്ള കുഴൽ വെള്ളത്തിന്റെ മീതെ വന്നിരിക്കുന്നു. വേ
റെ ഒരു കുഴൽ കപ്പലിൽനിന്ന മുറിയുടെ അടിവശത്തൊട്ട ഇ
റങ്ങിട്ടും ഉണ്ട്. അകത്തിരിക്കുന്ന ആളുകൾക്ക സൌഖ്യക്കെട
തോന്നുമ്പോൾ, കപ്പലിലോട്ടുള്ള കുഴൽ കുലുക്കിയാൽ കപ്പൽ
ക്കാര ഒരു സൂത്രംകൊണ്ട ആകാശവായുവിനെ കീഴ്പൊട്ട അ
തിനാൽ അയക്കയും. മേൽഭാഗത്തനിന്ന അടച്ചിരിക്കുന്ന കു
ഴൽ അല്പമായിട്ട സൂക്ഷിച്ച തുറക്കുമ്പൊൾ, അശുദ്ധമായിട്ടു
ള്ള വായു പുറപ്പെട്ടുപോകയുംചെയ്യും. ൟ ഡൈവിങ്ങ്ബെൽ
കൊണ്ട ഛേദമായിപോയ കപ്പലുകളുടെ സാമാനങ്ങൾ പല
പ്പോഴും കയറ്റിവരുന്നത കൂടാതെ, തുറമുഖങ്ങളിലുള്ള പാറ
ക്കെട്ടുകൾ നിക്കുകയും, ൟ സൂത്രം വഹിച്ചിരിക്കുന്ന കപ്പൽ
മുന്നൊട്ട കൂടകൂടെ നിങ്ങി, കിഴെയിരിക്കുന്ന ആളുകൾ കപ്പ
ൽച്ചാൽ തെളിച്ചിട്ടും ഉണ്ട. ആറാറ മണിക്ക ഡൈവിങ്ങ്ബെൽ
വെള്ളത്തിന മീതെ കൊണ്ടുവന്ന മാറ്റാള ഇറങ്ങുകയും
ചെയ്യും.


അബദ്ധം‌—ൟ പുസ്തകത്തിൽ ലക്ഷം എന്ന കാണുമ്പോൾ പത്ത ലക്ഷം
എന്ന കണക്ക കൂട്ടുവാനുള്ളത ആകുന്നു. [ 92 ] വൃത്താന്ത വിവരങ്ങൾ.

അഗ്നിപൎവതങ്ങൾ. ൨൫. പാറകൾ, മണ്ണ മുതലായത. ൩൬.
ഇംഗ്ലാണ്ടിലെ രാജസ്ത്രീ. ൧൦. പാറയാൻ. ൪൯.
ഇടിത്തീ. ൯൬. പ്രധാന നദികളുടെ നാഴിക വിവരം. ൨൯.
കജമാൻ. ൫൨. പ്രൊതിസ്കാന്തക്കാർ. ൬.
കടൽസിംഹം. ൪൯. ബെറൊമീറ്റർ ൭൨.
കാറ്റുകൾ, വൎഷങ്ങൾ. ൪൪. ഭൂകമ്പങ്ങൾ ൨൬.
കാശി, ഇപ്പൊൾ ബെനാരെസ. ൧൬. ഭൂലോകത്തിലെ മതങ്ങൾ ൪.
കാന്തസൂചിപ്പെട്ടി. ൬൯. മഞ്ഞ ൪൩..
കാണ്ഡാമൃഗം. ൫൦. മതങ്ങളും അധികാരവും മറ്റും. ൧.
കമ്പിനിയാന. ൯. മനുഷ്യജാതിയുടെ എണ്ണം ൨..
കുഴൽകണ്ണാടി. ൭൦. മനുഷ്യനാൽ ഉണ്ടാക്കപ്പെട്ട ഗുഹ. ൨൯.
കെട്ട കഥകൾ. ൫൩.. മൃഗജാതികളുടെ ക്രമങ്ങൾ. ൩൯.
കോവർകഴുത. ൫൨. മേഘം മഴ മുതലായത. ൪൨.
ഗുഹകൾ. ൨൭. മയിക്രസ്കൊപ്പ. ൭൧.
ചിലവിശേഷദേശങ്ങൾ. ൧൩. യവനായക്കാർ. ൬.
ചുഴലികാറ്റ, ജലച്ചുരുളുകൾ. ൪൬. റോമക്കാർ. ൫.
ഡൈവിങ്ങ്ബെൽ. ൭൪. ലങ്ക. ൧൫.
തിരുവിതാംകോജരാജ്യം. ൧൭. ലോകത്തിലെ അധികാരികൾ. ൯.
ത്തെർമെമീറ്റർ. ൭൩. ലോഹാദികൾ. ൩൪.
മെവാങ്കം. ൫൪. ലാപ്ലാന്തക്കാരുടെ കറവമാൻ. ൫൩.
ദ്വീപുകൾ. ൩൧. വായുകളും മറ്റും. ൪൧.
നദികൾ. ൨൮. വൃക്ഷാദികളുടെ കൃമം. ൩൭.
നൎവ്വൽ. ൫൧. ശീമം, ബ്ലാത്തി, ഇംഗ്ലാണ്ട. ൧൩.
പലദേവവന്ദനക്കാർ. ൪. സമുദ്രം. ൩൨..
പറവമീൻ. ൫൦. സിംഹം. ൪൭.
പൎവ്വതങ്ങൾ. ൨൪. സൃഷ്ടിപ്പിന്റെ കല്പന. ൫൪.
പാപ്പാ. ൧൨.
"https://ml.wikisource.org/w/index.php?title=വിദ്യാമൂലങ്ങൾ&oldid=210322" എന്ന താളിൽനിന്ന് ശേഖരിച്ചത്