Jump to content

താൾ:CiXIV290-02.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ൾ മിക്കപ്പോഴും കറുത്തിരിക്കും, എങ്കിലും കാപ്രിയിൽ കാ
ണുന്ന ഒരു ജാതിക്ക, കണ്ണിന്റെ നേരെ മുകളിൽ ചെറു
തായ ഒരു കൊമ്പും കൂടെ ഉണ്ട, തോലിന ചുളിവും ഇല്ല. ൟ
ജാതിയിൽ ചിലത മുഴുവനും നന്നാ വെള്ള നിറമുള്ളതും ഉ
ണ്ട. ബ്രഹ്മപുത്ര ന്ദിയുടെ തീരങ്ങളിൽ ഉള്ള കാണ്ഡാമൃഗ
ങ്ങൾ, അധികം ഉപദ്രവികൾ ആകുന്നു, അവിടെയുള്ള ആന
യോട അധികം പിണക്കവും, എങ്കിലും അവിടെ നിന്നും,
അയൊദ്ധ്യാ ദേശത്തിൽ നിന്നും, മിക്കതിനെയും സായ്പന്മാ
ർ കൊന്നിരിക്കുന്നു, ൟ മൃഗത്തിന തലച്ചോറ അല്പം മാത്ര
മെ ഉള്ള, കൺകാഴ്ച കുറവ തന്നെ, കൊമ്പ വിഷത്തോട
ചേൎത്താൽ അതിന്റെ നിറം ഉടനെ മാറുകയൊ, മറ്റൊരു പ്ര
കാരത്തിൽ അറിയിക്കയൊ ചെയ്യും, എന്ന ശാസ്ത്രങ്ങളിൽ
പറഞ്ഞിരിക്കുന്നത ഭോഷ്ക്കാകുന്നു, കന്നും കൊമ്പിനോളം ത
ന്നെ, ഇതിന ഗുണമില്ല.

നൎവ്വൽ.

ഇത മത്സ്യത്തിന്റെ ഭാഷയിൽ ഇരിക്കുന്നു, മാംസവും, ര
ക്തവും, ഗോവിന്റേത പോലെയും, വലിപ്പം ൨൫ അടിയോ
ളവും, വടക്കേ സമുദ്രങ്ങളിൽ ഉറച്ച വെള്ളങ്ങളുടെ ഇടയിൽ
വസിച്ചിരിക്കുന്നതുമാകുന്നു, പുരുഷന വിശേഷ ലകഷണ
മായിട്ട, ൪ കോൽ നീളത്തിൽ പിരിവുള്ള ഒരു ദംഷ്ട്രം ഉണ്ട.
എണ്ണത്തിൽ രണ്ടുണ്ട, എങ്കിലും ഒന്നു ചിലപ്പോൾ സാരമി
ല്ലാത്തത, നീണ്ടിരിക്കുന്ന ദംഷ്ട്രത്തിന്റെ അഗ്രം ഒടിഞ്ഞു
പോയാലും, പിന്നെയും മൂൎച്ചയുള്ള മുന കാണുന്നതാകകൊ
ണ്ട, ഉറച്ച വെള്ളം ഉടെപ്പാൻ പ്രയോഗിക്കുന്നത കൂടാതെ,
ശത്രുക്കളെ വിരോധിപ്പാനും, കളിസമയങ്ങളിൽ സ്നേഹം പ്ര
കാശിക്കുന്നതിനും, ഇവർ ൟ ദംഷ്ട്രങ്ങൾ തങ്ങളിൽ കൂട്ടി ഉരു
മ്മുന്നു. നെയിവല ഏറെ ഇല്ലായ്ക കൊണ്ട, അതിനെ പിടി
പ്പാൻ കപ്പൽകാൎക്ക ഏറെ താല്പൎയ്യമില്ല. എങ്കിലും ഇസ്കുമോ
ക്കാർ, ഇതിനെ ഭക്ഷണത്തിന പിടിപ്പാൻ ഏറെ പ്രയാസ
പ്പെടുന്നു. ഒരു ചെറിയ വള്ളത്തിന്റെ ഭാഷയിൽ, കനം കുറ
ഞ്ഞ പലകയും, നെയി തേച്ച തോലുകളും കൊണ്ട തീൎപ്പിച്ച
വെള്ളം കയറാതെ വങ്കുകളും അടച്ച, മനുഷ്യന ഇരിപ്പാൻ
മാത്രം ഇടയുമിട്ട, ഉടക്കുളി ഭാഷയിൽ ഉള്ള കുറന്തവും എടുത്ത,
നൎവ്വാലിനെ പിടിപ്പാൻ ഓരോരുത്തർ പുറപ്പടും. ഉറച്ച
വെള്ളം കുന്നു കുന്നായിട്ട കിടക്കുന്ന ദിക്കുകളിൽ, ൟ മൃഗം
ഉറങ്ങി കിടക്കുന്നതാകകൊണ്ട, അവിടെ ചെന്ന കുന്തം ഏ
ല്പിച്ച, അതിനോട ഉടക്കിയ കയറ വള്ളത്തേൽ കെട്ടുകയും,

G2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/61&oldid=180272" എന്ന താളിൽനിന്ന് ശേഖരിച്ചത്