താൾ:CiXIV290-02.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ആ കരടി അവയിലുള്ള തേൻ എല്ലാം എടുത്ത കുടിക്കാമെ
ന്ന ആഗ്രഹിച്ച, അവിടെ ചെന്ന് ആ തേൻ കൂടുകളിൽ മാ
ന്തിത്തുടങ്ങി, ഉടന്തന്നെ അവയിലുള്ള തേനീച്ചകൾ എല്ലാം
കൂടി ഒരുമിച്ച്, കരടിയെ കുത്തി വേദനപ്പെടുത്തി, അപ്പോൾ
അവൻ വേദന സഹിക്കാതെ ഓടിപ്പോകയും ചെയ്തു.

അതുകൊണ്ട ശത്രുക്കൾ അല്പന്മാരായിരുന്നാലും, വളരെ
കൂടി ഒരുമിച്ചുചെന്നാൽ ബലവാനും മടങ്ങിപ്പോകുമെന്ന അ
റിയണം.

(9) സിംഹവും പുലിയും ചെന്നായും കുറുക്കനും

ഒരു കാട്ടിൽ ഒരു സിംഹവും അവന്റെ സേവകന്മാരായി
ട്ട ഒരു പുലിയും ചെന്നായും കുറുക്കുനും ഉണ്ടായിരുന്നു. ആ
സേവകന്മാർ മൂവരും കൂടി നായാട്ടുചെയു, കാട ഇളക്കി നട
ക്കുമ്പോൾ, ഒരു മാനിനെകണ്ടു. ഉടനെ അവറ്റകൾ മാനി
നെ ഓടിച്ച സിംഹത്തിന്റെ മുമ്പ ൽ കൊണ്ടുചെന്നു. സിം
ഹം മാനിനെ അടിച്ചുകൊന്നു, പിന്നെ ആ മാംസം നാലുപ
ങ്കായിട്ടുവച്ച, ആ പങ്കുകൾ നാലും സിംഹന്തന്നെ അപഹ
രിച്ചു. അപ്പോൾ ആ സേവകന്മാർ മൂവരും കൂടെ ഞങ്ങളുടെ
പങ്ക് ഞങ്ങൾക്ക തരണമെന്ന സിംഹത്തിനോടു പറഞ്ഞു.
അനേരം സിംഹം ഇവയിൽ ഒന്നാമത്തെപ്പങ്ക ഇനിക്കുള്ളൂ
താകുന്നു, ൟ കാട്ടിന്റെ അധിപതിയാകുന്ന രാജാവ തൊൻ
ആകകൊണ്ട, രണ്ടാമത്തെപ്പങ്കും എനിക്കുള്ളതുതണെ. മൂന്നാ
മത്തെപ്പങ്ക ഞാൻ എടുക്കും,, നാലാമത്തെപ്പങ്കിനെ പിന്നെ
കണക്കു പറഞ്ഞുകൊള്ളാം. ഇപ്രകാരമൊക്കയും പറഞ്ഞ, ആ
നാലുപങ്കും അവൻ തന്നെ എടുത്ത അപഹരിക്കയും ചെയ്യു.

അതുകൊണ്ട ബലവാന്മാരോടുകൂടി സമ്പാദിക്കുന്ന മുതലി
ൽ, തങ്ങൾക്കുള്ള പങ്ക തങ്ങൾക്ക കിട്ടുമെന്ന ആരും തന്നെ
വിചാരിച്ചുപോകയും അരുത് എന്ന് അറിയണം.

(7) ആട്ടിൻകൂട്ടിയും ചെന്നായും.

ഒര ആട്ടിൻകുട്ടി വെള്ളം കുടിപ്പാനായിട്ട ആറ്റിൽ ചെ
ന്നിറങ്ങി അതിന്റെ കരോട്ടെഭാഗത്ത് നാലഞ്ചുക്കൊൽപാ
ട അകലെ ഒരു ചെന്നായും വന്നിറങ്ങി, അപ്പോൾ ചെന്നാ
യ ആട്ടിൻകുട്ടിയെക്കണ്ടു, എടാ ദുഷ്ടാ! നീ രണ്ടുമൂന്നു സംവ
ത്സരത്തിന്റെ മുമ്പിൽ, ഒരു ദിവസം എന്നെ പരിഹസിച്ചില്ല

H2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/73&oldid=180286" എന്ന താളിൽനിന്ന് ശേഖരിച്ചത്