താൾ:CiXIV290-02.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

വരുമ്പോൾ, തുള്ളികൾ ആയിട്ട തിരികെ ഭൂമിയിലേക്ക വീഴും.
വെള്ളം ഒന്നിച്ച ഘനമായിട്ട ഭൂമിയിലേക്ക വീഴാത്തത, മേ
ഘം ഭൂമിയിൽനിന്നുള്ള അകലംകൊണ്ടും, ഇടയിൽ ഉള്ള വാ
യുവിന്റെ പ്രവേശനംകൊണ്ടും, ആകുന്നു. വെടിവെപ്പാനു
ള്ള ചില്ലുകൾ, ഉണ്ടാക്കുന്ന ആളുകൾ, ഇത അറിഞ്ഞ, അധി
കം പൊക്കം ഉള്ള മാളികയിൽ നിന്ന, ൟയം ഉരുക്കി, ഓട്ടയു
ള്ള തകിട്ടെൽ പകരും; മാളിക ചുവട്ടിൽനിന്ന ഉരുണ്ട ചില്ലു
കൾ എടുക്കയും ചെയ്യും. വെനൽക്കാലങ്ങളിൽ, അധികം മഴയി
ല്ലാത്തത, ഉഷ്ണമുള്ള കാറ്റിനാൽ ദൂരദേശത്തിലേക്ക ആവിതു
ള്ളികൾ കൊണ്ടുപോകപ്പെടുന്നകൊണ്ടാകുന്നു. മഴതുള്ളിക
ൾ, വീഴുന്ന വഴിയിൽ വെച്ച കുളിരകൊണ്ട ഉറച്ചാൽ, കൽമ
ഴയായി തീരും; ആവി തുള്ളികളായി കട്ടപിടിക്കുന്നതിനുമു
മ്പെ, അധികം തണുപ്പുള്ള കാറ്റ ഏൽക്കപ്പെട്ടാൽ, ഉറച്ച, ചെ
റിയ പൂടകൾ വീഴുന്നതപോലെ, ഹിമം ആയി കാണപ്പെടു
കയും ചെയ്യും. മൂടൽമഞ്ഞ എന്ന എന്നുകാണുന്നത, കാറ്റില്ലാത്ത
സമയങ്ങളിൽ ഭൂമിയോട ചേൎന്ന നീങ്ങിപോകുന്ന മേഘങ്ങ
ൾ ആകുന്നു. ചില രാജ്യങ്ങളിൽ അധികം വനങ്ങളും, മണ
ൽ പ്രദേശങ്ങളും ഉണ്ടാകകൊണ്ട, ഭൂമിയുടെ ഉണക്കിനാൽ,
ആവി മേല്പട്ട എടുക്കപ്പെടുക ഇല്ല, മഴ ഇതിനാൽ ആ ഇട
ങ്ങളിൽ ഉണ്ടാകുന്നത അല്ല.

മഞ്ഞ.

രാത്രിയിൽ ഭൂമിയിൽ നിന്ന വലിയുന്ന തണുപ്പാകുന്നു.
ആദിത്യൻ അസ്തിച്ചശേഷം, ആകാശം തെളിഞ്ഞ മേഘ
ങ്ങൾ കൂടാതെ ഇരിക്കുമ്പോൾ മാത്രം, മഞ്ഞു നിൎമ്മിക്കപ്പെടുന്നു,
അത എന്തന്നാൽ, അപ്പോൾ ഭൂമിയുടെ മേൽഭാഗങ്ങൾ, സൂ
ൎയ്യ്യന്റെ രശ്മിയാൽ ലഭിച്ച ചൂട, വിട്ട, ആശ്വാസപ്പെടുന്നു.
ൟ തണുക്കുന്നത, എല, പുല്ല, രോമമുള്ള, നീണ്ട മുനയാ
യിട്ടുള്ള വസ്തുക്കൾക്കു, അധികം ആകുന്നു. ൟ മുനകൾ, ചു
റ്റുമുള്ള മണ്ണിനുമുമ്പെ തണുക്കപ്പെടുന്നതാകകൊണ്ട, വായു
വിന്റെ പ്രവേശനത്താൽ വെള്ളങ്ങൾ തുള്ളി തുള്ളി ആയിട്ടു
കാണിക്കുന്നു. എല്ലാവായുവിലും വെള്ള മുണ്ടന്ന എളുപ്പത്തിൽ
കാണിക്കാം, തണുപ്പുള്ള ദിവസത്തിൽ ഒരു മുഖകണ്ണാടി എടു
ത്ത, ശ്വാസം പിടിക്കത്തക്കതിന്മണ്ണം തന്റെ മുഖത്തോട അ
ടുപ്പിച്ച വെച്ചാൽ, അതിന്മേൽ തുള്ളിതുള്ളി ആയിട്ട തണുപ്പു
വീഴും. അല്ലങ്കിൽ മനുഷ്യർഅധികമുള്ള ഒരു ഉൾമുറിയിലേക്ക
ഒരു കുപ്പിയിൽ നന്നാതണുത്ത വെള്ളം നിറച്ച, കൊണ്ടുവ
ന്നാൽ, കുപ്പിയുടെ പുറത്ത, മഞ്ഞുഭാഷയായി നിന്ന വെള്ള

F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/49&oldid=180259" എന്ന താളിൽനിന്ന് ശേഖരിച്ചത്