Jump to content

താൾ:CiXIV290-02.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

യു വെളിച്ചത്തിന്റെ രശ്മിയെ പ്രതിബിംബിക്കുന്നുണ്ട, ഇ
ത ആദിത്യൻ ഒരു മേഘത്താൽ മൂടപ്പെട്ടിരിക്കുമ്പോൾ, വെ
ളിച്ചത്തിന്റെ രശ്മി എല്ലാ ഭാഗങ്ങളിലേക്ക, വരകളായി പുറ
പ്പെടുന്നുണ്ടന്നു നാം കാണുന്നു. ആകാശവില്ല എന്നുള്ളത ൟ
രശ്മിവരകൾ, വായുവിൽകൂടെ കടന്ന, പെയ്യുന്ന മഴയിൽ ത
ട്ടുമ്പോൾ, പല വൎണ്ണമായി കാണപ്പെടുന്നതാകുന്നു. വായു
വിന്റെ ഇളക്കത്താൽ അത്രെ ഉണ്ടാകുന്നത. ശബ്ദം ഇല്ലന്ന
വരികിൽ, സംസാരം ഇല്ലാ എന്ന വരും. ഓരോ ശബ്ദങ്ങളു
ടെ അടയാളങ്ങൾ കയ്യക്ഷരമാകകൊണ്ട, വായു ഇല്ലന്ന വ
രികിൽ, എഴുതുന്നതു തന്നയും, നിന്നുപോകും. ശബ്ദം ഇല്ല
ന്നു വരുമ്പോൾ, ചെവിയിൽ കേൾക്കുന്നതും, ഇല്ലന്ന വരി
കെ ഉള്ളു. വായു വെളിച്ചത്തെ പ്രതിബിംബിക്കാതെ ഇരു
ന്നാൽ, കണ്ണിന കാഴ്ച കുറയുന്നത തനെഅല്ല, പല വൎണ്ണ
ങ്ങളായ നിറങ്ങളും, പ്രകാശത്തിന്റെയും നിഴലിന്റെയും കൂ
ടി കാഴ്ചകൾ, മനുഷ്യർൎക്ക കാണ്മാൻ എടയില്ലാതെ വരും.

മേഘം, മഴ മുതലായത.

മുൻപറഞ്ഞ വായുവിന്റെ അംശങ്ങളുടെ ഇടയിൽ, ഏതാ
നും തണുപ്പൟറം എല്ലായ്പോഴും കാണപ്പെടുന്നതാകുന്നു, ഇ
ത തുലൊം മ്രദുവായ തുള്ളികൾ ആയിട്ട, ഭൂമിയിൽ നിന്ന മേ
ല്പട്ട ആവിയായി പൊങ്ങി, വായുവിന്ന എടച്ചിൽ ആയി തൂ
ങ്ങപ്പെടും, ഒരു സ്പോംഗൊ, ഘനത്ത കമ്പിളിയൊ വെള്ളം വ
ലിച്ച പിടിക്കുന്നതുപോലെ, അത്രെ, ഇത ഉണ്ടാകുന്നത, ൟ
പ്രവേശനം അധികം ഉഷ്ണമുള്ള ദിവസങ്ങളിൽ, എല്ലാ ൟൎത്ത
സ്ഥലങ്ങളിൽ കാണപ്പെടുന്നു, കാറ്റ ഉഷ്ണമായിട്ട ഊതിയാ
ൽ, ആവി അധികമായിട്ട് മേല്പോട്ട എടുക്കും, തണുപ്പുള്ള ദി
ക്കുകളിൽ നിന്ന കാറ്റ ഊതുമ്പോൾ, ആവി കൂറഞ്ഞെ കാണ
ത്തുള്ളു, വെള്ളം തിളക്കുമ്പോൾ,തണുപ്പ മേല്പൊട്ട എടുക്കുന്ന
ത, എല്ലാവൎക്കും കാണപ്പെടുന്നതാകുന്നു. ഭൂമിയോട് ചേൎന്നു
കിടക്കുന്ന, വായുവിന്റെ അടുക്കുകൾ, ആദ്യം പൊങ്ങുന്ന
ആവി തുള്ളികളെ പിടിച്ച, ഭൂമിയുടെ ഉഷ്ണംകൊണ്ട മേല്പോട്ട
മാറിയതിന്റെ ശെഷം, പിൻ വരുന്ന അടുക്കുകൾ ഇത പോ
ലെ തണുപ്പ എടുക്കുകയും മാറുകയും ചെയ്തുവരുന്നു, ഇവ ആ
കാശത്തിലോട്ട പൊങ്ങുംതോറും, കളൎന്ന ആവിതുള്ളികൾ കൂ
ടികൂടി വീൎത്തുവരുന്നത, മഴക്കാറായി തീൎന്ന, മേഘങ്ങൾ എ
ന്ന വിളിക്കപ്പെന്നു: വെള്ളം കൂടുന്തോറും ഭാരം കൂടുന്നതാക
കൊണ്ട, വായുവിന അതിനെ വഹിപ്പാൻ വഹിയാ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/48&oldid=180257" എന്ന താളിൽനിന്ന് ശേഖരിച്ചത്