താൾ:CiXIV290-02.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

നൎവ്വാലിന ക്ഷീണം ഭവിക്കുമ്പോൾ, അടുത്തു വന്ന വെട്ടി
കൊല്ലുകയും ചെയ്യും.

കോവർകഴുത.

കഴുതയ്ക്ക പാളച്ചെവികളും, ചുമലിൽ ഒരു കുരിശു പോലെ
ഉള്ളതും, ധൂസര വൎണ്ണവും പ്രത്യേകം ലക്ഷണം. ഇത ഒരു
നിന്ദ്യ മൃഗമാകകൊണ്ട, മനുഷ്യർ നീ എന്തൊരു കഴുത എ
ന്ന പറഞ്ഞു വരുന്നു, മാനമുള്ള ജനങ്ങൾ നിന്ദ്യ കൎമ്മങ്ങൾ
ചെയ്താൽ, തലയിൽ അഞ്ച കുടുമ വെച്ച, ചിരിച്ച, കഴുതപ്പു
റത്ത പൃഷ്ടഭാഗത്തേക്ക മുഖമാക്കി ഇരുത്തി, നഗരികളിൽ
വാദ്യത്തോടെ കൊണ്ടുനടത്തി, നാടു കടത്തുന്ന വലിയ
ശിക്ഷയുണ്ട. എങ്കിലും വളരെ ഉപകാരമുള്ള ജനു തന്നെ.
ക്ഷയരോഗക്കാക്കും, ബാലന്മാക്കും. അതിന്റെ പാൽ വി
ശേഷം. പത്തു തുലാം ഭാരം ചുമക്കുന്നു, മറ്റ ജനൂക്കൾ കേ
റാതുള്ള പഴക്കപ്പാറകളിലും മറ്റും കാൽ തെറ്റാതെ കയറു
ന്നതാകകൊണ്ട, മലകളിലും മറ്റും കൊണ്ടുനടപ്പാൻ ഏറ്റം
നല്ലമൃഗം. ഒരിക്കൽ നടന്ന വഴി, പിന്നെ തെറ്റാതെ ചെല്ലു
വാൻ നിശ്ചയം ഉണ്ട. കഴുതയും, കുതിരയും തമ്മിൽ ചേൎന്നുണ്ടാ
കുന്ന സന്തതി, കോവർകഴുത. ൟ വകയ്ക്കു കുട്ടികൾ ഉണ്ടാ
കയില്ല, തല മുഴുവനും, വാലും കഴുതയുടേത ആകുന്നു, ശേഷം
ആകൃതി കുതിരയുടേത പോലെ. പാൎശിയായിലും, അറബി
യായിലും മററും, രാജാക്കന്മാരും, പ്രഭുക്കളുമല്ലാതെ, മറെറാരു
മനുഷ്യരും വെളുത്ത കോവർകഴുതയുടെ പുറത്ത കയറി കൂടാ.
ഇങ്ങിനെയുള്ള രണ്ടുപേർ കയറി പ്രയാണും ചെയ്യുനതി
നെ രൂപത്തിൽ കാണിച്ചിരിക്കുന്നു.

കടമാൻ.

ഇത ശക്തിയേറിയ ഒരു വക ഗോമൃഗം തന്നെ, കാളക്കൊ
മ്പിനൊത്ത കൊമ്പ കൊണ്ട, മനുഷ്യരെയും, മൃഗങ്ങളെയും
കോരിയും വെട്ടിയും കൊല്ലം, സാമാന്യം മരങ്ങളും തകൎക്കും,
കുഴിഞ്ഞ നെറ്റിക്ക താഴെ മുഴയുള്ള മുഖത്തിന്ന, കറുത്തും വെ
ളുത്തും നിറമുണ്ട. മാംസം ചിലർ തിനും, കൊമ്പ, ചിമിഴ,
പിച്ചാങ്കത്തിപിടി തുടങ്ങിയ പണികൾക്ക എത്രയും ഗുണമു
ള്ളത, പോത്തും പുലിയും മുറിയേറ്റ ഓടിപോയാൽ, ആ വഴി
തന്നെ നോക്കി കിടക്കുന്ന കാരണത്താൽ, ചുവട്ടാലെ ചെ
ല്ലുന്നവരെ കൊല്ലും എന്ന അറിഞ്ഞിട്ട, നായാട്ടുകാർ രണ്ട വ
കക്കാരുടെയും ചുവട നോക്കിചെല്ലമാറില്ല. കട്ടിക്കാലത്ത് പി
ടിച്ചിണക്കാം, ബങ്കാളത്ത നിൽഹത്ത എന്ന അംശത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/62&oldid=180273" എന്ന താളിൽനിന്ന് ശേഖരിച്ചത്