താൾ:CiXIV290-02.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ൟ വക ഗോമൃഗം അല്ലാതെ, മറെറാരു വകയും കാണുകയി
ല്ല. അവിടെ നാട്ടുകാർ ഇതിനെ പോഷിച്ച, വളൎത്തി കറക്കു
കയും വേല കാൎയ്യം ചെയ്യിപ്പിച്ചും വരുന്നു. അപ്രിക്കാഖണ്ഡ
ത്തിൽ ഉള്ള കടമാൻ, ഒരു ദൃഷ്ട ജനൂ തന്നെ. അവിടെ ഒരു
കുതിരപ്പുറത്ത സഞ്ചരിച്ച പോയ നാട്ടുകാരനെ ചിന്തുന്നപ്ര
കാരം, ൟ രൂപത്തിൽ കാണിച്ചിരിക്കുന്നു.

ലാപ്ലാന്തകാരുടെ കറവ മാൻ.

ൟ മാനിന കുതിരയുടെ പൊക്കവും, വേനൽക്കാലത്ത ചു
വന്ന നിറവും അത്രെ പകൎച്ചയുള്ള, വൎഷകാലത്ത നന്നാ വെ
ളുത്തിരിക്കും. വൃക്ഷശാഖകൾ പോലെ നാല്പത് റാത്തൽ തുക്കം
കാണുന്ന പുരുഷന്റെ കൊമ്പ, ആണ്ടുതോറും മകരമാസത്തി
ൽ വീഴും, മൂന്നാം പയസ്സിൽ കഴുത്തിൽ നാൽ വിരൽ നീളമുള്ള
രോമങ്ങളെ കൊണ്ടു മൂടിയിരിക്കുന്ന ഒരു വൃണം പോലെ കാ
ണും, ബഹു വടക്കുള്ള പ്രദേശങ്ങളിൽ ഉതകുന്ന നീരും പൊ
തയുള്ള സ്ഥലങ്ങളിൽ വാസം ചെയ്യും, ചിന പിടിച്ച ഒമ്പ
താം മാസത്തിൽ, സ്ത്രീ രണ്ട കിടാക്കളെ പെറും, വേഗം വളരു
കയാൽ, മുട്ടുകുത്തിയും, മലൎന്ന കിടന്നും മുല കുടിക്കും. സാധു
സ്വഭാവമെങ്കിലും വേളി കൂടുന്ന സമയം ശത്രവിനെ കണ്ടാ
ൽ, രോമാഞ്ചതോടെ വന്ന, കുത്തി നിലത്ത വീഴിക്കുന്നു,
തോല തോല്പണിക്കാരെ കൊണ്ട ഊറക്കിടുവിച്ച, ചില ദിക്കു
കളിൽ കൃഷിപ്പണിക്കാർ അതിൽനിന്ന കാൽച്ചട്ട തീൎപ്പിച്ച
ഉടുക്കുന്നു. കൊമ്പും കൊഴുപ്പം ഔഷധത്തിന്റെ വിശേഷം, പ
ണ്ടേ കാലങ്ങളിൽ ബദ്ധിഹീനന്മാർ സനി വരാതിരിക്കു
മെന്നോൎത്ത ഇവറ്റിന്റെ കുളമ്പകൊണ്ട മോതിരങ്ങളും, പാ
നിയ പാത്രങ്ങളും തീൎപ്പിച്ച വെച്ച വന്നിരുന്നു. ഇവയെ കൂ
,ടാതെ. ലാപ്ലാന്തക്കാർ, മറ്റും വടക്കു ദേശക്കാക്ക ജീവിപ്പാൻ
പാടില്ല. നായാട്ടിൽ പിടിച്ചിണക്കി, പശുക്കളെ പോലെ ദി
വസവും രണ്ടുനേരം കറന്ന, വെണ്ണയും മോരുമുണ്ടാക്കി ഉ
പജിവനം കഴിക്കുന്നു, അകിട്ടിൽ മുല നാലുണ്ട്. നായാട്ടിങ്ക
ൽ ഒന്നിനെ കൊന്നാൽ അതിന്റെ ചോരയും തൃണാദിയും
കൂടി വെച്ചുണ്ടാക്കുന്നത, അവൎക്ക എത്രയും സ്വാദുള്ള പായ
സം. ഇതല്ലാതെ പള്ളയിൽ ഇരിക്കുന്നതൊക്കെയും, നൈ വ
ലയും ചോരയും കൂടി ഒരു വെപ്പായി വെച്ച തിന്നും, അവി
ടെയുള്ള ഭൂമി, ആണ്ടിൽപത്ത മാസവും ഹിമം കൊണ്ട മൂടി
യ്തിരിക്കുന്നതിനാൽ, നടക്കാവും മറ്റും ഇല്ല. എങ്കിലും മരം
കൊണ്ട ഇഴയുന്ന ഒരു വക വഞ്ചിവണ്ടി ഉണ്ടാക്കി, ൟ മൃ
ഗങ്ങളെ പൂട്ടി, അവിടെയുള്ള ജനങ്ങം ഒരു ദിവസം, നൂറും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/63&oldid=180274" എന്ന താളിൽനിന്ന് ശേഖരിച്ചത്