താൾ:CiXIV290-02.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

രചൂടുകൊണ്ടും അശുദ്ധിയാകുന്നതിനാൽ, ആളുകൾക്ക സൌ
ഖ്യകേട വരാതിരിപ്പാൻ മുറിയുടെ മേൽഭാഗത്തനിന്ന, ഒര
അടപ്പള്ള കുഴൽ വെള്ളത്തിന്റെ മീതെ വന്നിരിക്കുന്നു. വേ
റെ ഒരു കുഴൽ കപ്പലിൽനിന്ന മുറിയുടെ അടിവശത്തൊട്ട ഇ
റങ്ങിട്ടും ഉണ്ട്. അകത്തിരിക്കുന്ന ആളുകൾക്ക സൌഖ്യക്കെട
തോന്നുമ്പോൾ, കപ്പലിലോട്ടുള്ള കുഴൽ കുലുക്കിയാൽ കപ്പൽ
ക്കാര ഒരു സൂത്രംകൊണ്ട ആകാശവായുവിനെ കീഴ്പൊട്ട അ
തിനാൽ അയക്കയും. മേൽഭാഗത്തനിന്ന അടച്ചിരിക്കുന്ന കു
ഴൽ അല്പമായിട്ട സൂക്ഷിച്ച തുറക്കുമ്പൊൾ, അശുദ്ധമായിട്ടു
ള്ള വായു പുറപ്പെട്ടുപോകയുംചെയ്യും. ൟ ഡൈവിങ്ങ്ബെൽ
കൊണ്ട ഛേദമായിപോയ കപ്പലുകളുടെ സാമാനങ്ങൾ പല
പ്പോഴും കയറ്റിവരുന്നത കൂടാതെ, തുറമുഖങ്ങളിലുള്ള പാറ
ക്കെട്ടുകൾ നിക്കുകയും, ൟ സൂത്രം വഹിച്ചിരിക്കുന്ന കപ്പൽ
മുന്നൊട്ട കൂടകൂടെ നിങ്ങി, കിഴെയിരിക്കുന്ന ആളുകൾ കപ്പ
ൽച്ചാൽ തെളിച്ചിട്ടും ഉണ്ട. ആറാറ മണിക്ക ഡൈവിങ്ങ്ബെൽ
വെള്ളത്തിന മീതെ കൊണ്ടുവന്ന മാറ്റാള ഇറങ്ങുകയും
ചെയ്യും.


അബദ്ധം‌—ൟ പുസ്തകത്തിൽ ലക്ഷം എന്ന കാണുമ്പോൾ പത്ത ലക്ഷം
എന്ന കണക്ക കൂട്ടുവാനുള്ളത ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/91&oldid=180306" എന്ന താളിൽനിന്ന് ശേഖരിച്ചത്