താൾ:CiXIV290-02.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

പൊയ്കയുടെ അടുക്കൽ പറന്നുചെന്നു, അതിൽ വളരെ താമ
രപ്പൂക്കൾ നി ൽക്കുന്നതുകണ്ടു, ഒരു താമരപ്പൂവിൽ ചെന്നിരുന്ന
മധുപാനം ചെയ്തുതുടങ്ങി. അങ്ങിനെയിരിക്കുമ്പോൾ ആദിത്യ
ൻ അസ്കമിച്ചു, താമരപ്പൂവ കൂമ്പുകയുംചെയ്തു. പിന്നെ ആ
വണ്ട താമരപ്പൂവിന്റെ ഉള്ളിൽനിന്ന പുറത്തുപോകുവാൻ
വഹിയായ്ക കൊണ്ട, ഇപ്രകാരം വിചാരിച്ചു, അതെന്തന്നാ
ൽ "രാത്രിപൊകും, പകല്വരും, ആദിത്യൻ ഉദിക്കും, താമര
വിടരും, അന്നേരം ഇനിക്ക പറന്നു പൊയ്കൊള്ളാം" എന്നു
വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, കഷ്ടം കഷ്ടം, ഒര ആനവ
ന്ന, ആ താമരപ്പൂവ പറിച്ച, ചവട്ടി ആവണ്ടിനെക്കൊന്നു
കളകയും ചെയ്തു.

അതുകൊണ്ട മനുഷ്യൻ വിചാരിക്കുന്നതുപോലെ ഒന്നുന്ത
ന്നെ വരികയില്ലെന്ന അറിയണം

(11) കൊക്കും അരയന്നവും.

കസ്വംലൊഹിതലൊചനാസ്യ ചരണൊഹംസ: കു

തൊമാനസാൽകിന്തത്രാസ്കിസുവണ്ണപങ്കജവനാന്യം

ഭസ്സുധാസനിഭംഭ്രയ:കിംകഥയസ്വകല്പതരവൊനാൎയ്യ

ശ്ചരൂപൊത്തരാൎശ്ശംബൂകി:മുസന്തിനെതിചബകൈ

രാകൎണ്യഹിഹീകൃതം.

ഒരു ദിവസം കൊക്ക, പൊയ്കയുടെ അടുക്കൽ, ഇരിക്കു
മ്പോൾ, ഒര അരയണം അവിടെ പറന്നുചെന്നു, അപ്പോൾ
കൊക്ക കണ്ണും ചുണ്ടും കാലും ചുവന്ന ഭംഗിയുള്ളവനായ നീ
ആരെന്ന, അരയന്നത്തിനോട ചോദിച്ചു. അവൻ ഞാനൊ
ര അരയന്നമെന്ന പറഞ്ഞു. നീ എവിടെനിന്ന വരുന്നൂയെ
ന്ന ചോദിച്ചു, ഞാൻ സ്വൎഗ്ഗത്തിലെ മാനസ പൊയ്കയിൽ
നിന്ന വരുന്നൂയെന്ന പറഞ്ഞു. അവിടെ വിശേഷമായിട്ട
എന്തെല്ലാമുള്ളൂ എന്നചോദിച്ചു. അവിടെ പൊന്താമരപ്പൂക്കളും
അമൃതിനൊടുതുല്യമായ വള്ളവും ഉണ്ടെന്നുപറഞ്ഞു. പിന്നെ
എന്തെല്ലാമുണ്ടെന്ന ചോദിച്ചു. കല്പവൃക്ഷങ്ങളും, സൌന്ദൎയ്യമു
സ്ത്രീകളും, ഉണ്ടെന്നുപറഞ്ഞു. സ്വൎഗ്ഗത്തിൽ അട്ടക്കൊക്കാ
ഉണ്ടോ, എന്ന കൊക്ക ചോദിച്ചു. ഇല്ലെന്ന അരയന്നം പറ
ഞ്ഞു. അതിനെ കേട്ടാറെ കൊക്ക, ഹീ! ഹീ! ആട്ടക്കൊക്കായി
ല്ലെങ്കിൽ, സ്വൎഗ്ഗത്തിൽ എന്തൊരു സൌഖ്യം, എന്നും പറഞ്ഞ
വളരെ നിന്ദിച്ചു.

അതുകൊണ്ട യാതൊരെടത്ത തങ്ങൾക്ക് ഇഷ്ടമുള്ള വസ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/78&oldid=180291" എന്ന താളിൽനിന്ന് ശേഖരിച്ചത്