താൾ:CiXIV290-02.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ക്ഷെത്രിയരും ആ കീൎത്തിപെട്ട രാജാവിന്റെ അനന്തരവ
രും ആകുന്നു. ൟ രാജ്യത്തിൽ ഉൾപ്പെട്ട ദേശങ്ങളിൽ ഏതാ
നും കോഴിക്കോട്ട താമൂരിപ്പാട രാജാവും, തിരുവിതാംകൊട്ട രാ
ജാവും അടക്കികൊണ്ടു. അതിന്റെ ശേഷം ൧൭൬൬-ാമാണ്ട
ഢീപ്പു ൟ രാജ്യം പിടിച്ച കപ്പം മേടിച്ചവന്നു. ഢീപ്പുവി
ന്റെ അധികാരം പോയകാലംമുതൽ, ബ്രിട്ടീഷ ഗവമെണ്ടി
നെ അനുസരിച്ചിരിക്കുന്നു. ൧൮൦൯-ാമാണ്ട പാലിയത്തച്ചൻ
എന്ന ദിവാൻ തിരുവിതാംകോട ദിവാനോട ചേൎന്ന, റെസി
ഡെണ്ടായിരുന്ന കൎണ്ണെൽ മക്കാളിസായ്പിനെ കൊല്ലുവാൻ ഭാ
വിച്ച കാരണത്താൽ, ശണ്ഠ ഉണ്ടായി, കിസ്ത, കൂടി കൊടുക്കെ
ണ്ടി വന്നു. മണ്ട്രൊ സായ്പിന്റെ കാലങ്ങളിൽ പിന്നെയും ക
ലഹം ഉണ്ടായപ്പോൾ കപ്പിത്താൻ ബ്ലെക്കർ എന്ന സായ്പ,
അസിഷ്ടാണ്ട റസിഡണ്ടായിട്ട വന്ന: നാടിനെ സമാധാ
നം വരുത്തി ഗുണപ്പെടുത്തി വന്നു. ൧൮൩൯-ാമാണ്ട മുതൽ
ശങ്കരവാരിയര ദിവാൻജി ൟ ചെറിയ രാജ്യത്തെ ബഹു
സാമൎത്ഥ്യമായിട്ട നടത്തി കേൾവിപ്പെട്ടു വന്നു. മുതൽ എടുപ്പ
ചിലവ കഴിച്ച ശേഷിക്കുന്നത തന്നെ അല്ല, ഇതിനെ പലി
ശക്ക ഇടുകയും കുമ്പിനിയാരുടെ നാട്ടിലെ പോലെ സാരമാ
യിട്ടുള്ള രാജപാദകളും പാലങ്ങളും തോടുകളും തീൎത്തുംവന്നു.
നാട്ടകാൎക്ക കച്ചവടവും കൃഷിയും വൎദ്ധിച്ച ദ്രവ്യം കൂടിയും വ
രുവാൻ ഇട ഉണ്ട. ൟ രാജ്യത്തിൽ ആറു കോവിലകത്തുംവാ
തുക്കലും രണ്ട ജില്ലയും ഒരു ആപ്പിൽക്കോടും ഉണ്ട. ൟ പ്ര
ദേശം ൨൦൦൦ ചതുരനാഴിക വിസ്താരവും, മനുഷ്യർ അധിവ
സിക്കുന്ന ദിക്കുകളിൽ എല്ലായ്പോഴും വള്ളം കടക്കതക്കതിന്മ
ണ്ണം ൧൧ മാസവും വെള്ളം ഉണ്ട.

ജനങ്ങൾ ൩൩൧൭൦൦ കാണും ഇവയിൽ ഏകദേശം
൧൫,൦൦൦ ബ്രാഹ്മണരും ൬൮,൦൦൦ ശൂദ്രരും ൭൨൦൦൦ത്തിൽ അധി
കം ക്രിസ്ത്യാനികളും ആകുന്നു. ൧൫൦൦൦ മഹമ്മതകാരും ൧,൬൦൦
യെഹൂദന്മാരും ൪൩൦൦൦ അടിമക്കാരും കൂടെ ഉണ്ട. കൊച്ചി എ
ന്നുള്ള പട്ടണം ഇഗ്ലീഷകാര ൧൭൯൫ാമാണ്ട ലെന്തക്കാരിൽ
നിന്ന പിടിച്ച, പോർറ്റിഗീകാൎക്ക ൧൬൭൩ാമാണ്ട വരെ, ഇ
വിടെ അധികാരം ഉണ്ടായിരുന്നു. യെഹൂദന്മാരുടെ കയ്യിൽ
നസ്രാണിമാപ്പിളമാൎക്ക കിട്ടിയിരിക്കുന്നപ്രകാരത്തിൽ, ചെ
മ്പ തകിട്ടെൽ ചില ആധാരങ്ങൾ എഴുതി കാണുന്നു. ഇതി
ന്മേൽ ഉള്ള തീയ്യതി മിശിഹാക്കാലം ൩൮൮ാമാണ്ട എന്നും പ
തിഞ്ഞിരിക്കുന്നു: എങ്കിലും ൟ ജാതിക്കാർ എപ്പോൾ കൊച്ചി
യിൽ വന്നിറങ്ങി എന്ന ആൎക്കും തന്നെ ഒരു കണക്കില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/29&oldid=180233" എന്ന താളിൽനിന്ന് ശേഖരിച്ചത്