താൾ:CiXIV290-02.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

(19) ഉപകാരൊപിനീചാനാമപകാരായവൎത്തതെ പയ:പാ

നംഭുജംഗസ്യകെവലംവിഷവൎധനം.

൧൩

ഒരു ബ്രാഹ്മണൻ ഒരു പാമ്പിനെപിടിച്ച, ഒരു കൂട്ടിലിട്ട ദി
വസംപ്രതിയും അവന പാലുംകൊടുത്ത വളൎത്തിക്കൊണ്ടുവ
ന്നു, ആക്കാലത്തിങ്കൽ ആ ബ്രാഹ്മണന്റെ ഭാൎയ്യ പ്രസവി
ച്ച, ഒരു പുത്രൻ ഉണ്ടായി, അവൻ വളരെ സന്തോഷത്തേ
ടെ പുത്രനെ പരിപാലിച്ചുവളൎത്തി. ആ പുത്രന്ന അഞ്ചുവയ
സ്സായപ്പേൾ, ഒരു ദിവസം ആ ബ്രാഹ്മണൻ കുളിപ്പാനാ
യിട്ട പൊയസമയത്തിങ്കൽ, പുത്രൻ ചെന്ന പാമ്പിന്റെ കൂ
ട തുറന്നു. അപ്പൊൾ പാമ്പ ഇറങ്ങിവന്ന പുത്രനെ കടിച്ചു.
അതിനാൽ അവൻ മരിക്കയുംചെയ്തു. ബ്രാഹ്മണൻ വന്ന,
ൟ അവസ്ഥയൊക്കയും കണ്ട വ്യസനപ്പെട്ടു. ബ്രാഹ്മണൻ
പാമ്പിന്ന പാലുകൊടുത്തു പാമ്പൊ ബ്രാഹ്മണന്ന വിഷം
കൊടുത്തു.

അതുകൊണ്ട ദുൎജ്ജനങ്ങംക്ക ഉപകാരം ചെയ്താൽ ഉപദ്ര
വം വരുമെന്ന അറിയണം.

(20) കാളിദാസനും ഭൊജരാജാവും.

ജീൎണ്ണപാദുകദാനെനബ്രാഹ്മണായമഹാത്മനെ അശ്വ

രത്നംമയാപ്രാപ്തംതന്നഷ്ടംയെന്നദീയതെ.

കാളിദാസൻ എന്ന പെരായ ഒരു ബ്രാഹ്മണൻ ഭോജരാ
ജാവിന്റെ ഇഷ്ടനായിട്ട പാൎക്കുമ്പോൾ, ഒരു ദിവസം രാജാ
വ കോപിച്ച, കാളിദാസനെ കൊട്ടയ്ക്കു പുറത്തുകളഞ്ഞു. പി
ന്നെ അവൻ അവിടെ നിന്നും പുറപ്പെട്ടുപൊയി, കുറത്തൊ
രുവഴി ചെന്നപ്പൊൾ, ആ വഴിയിൽ ഒരു ബ്രാഹ്മണൻ വെ
യിൽകൊണ്ട വളരെ വ്യസനപ്പെടുന്നതിനെക്കുണ്ട. കീറിയ
തായ ഒരു ജൊട ചെരിപ്പകൊടുത്തു, അതിനാൽ ആ ബ്രാഹ്മ
ണൻ വളരെ ആശ്വാസപ്പെട്ടു കാളിദാസൻ പിന്നെയും പുറ
പ്പെട്ടുപോയി. അനന്തരം ഭോജരാജാവിന്ന കോപം ശമിച്ച
പ്പോൾ കാളിദാസന്റെ കളഞ്ഞതുകൊണ്ടു വിഷാദം ഉണ്ടായി
ഉടനെ അവൻ കാളിദാസനെ കൂട്ടിച്ചുകൊണ്ടുവരുന്നതിന്നാ
യിട്ടു, ഒരു കുതിരയുംകൊടുത്ത ആളയച്ചു, അവൻ അന്വെ
ഷിച്ചുചെന്ന കാളിദാസനെക്കണ്ട കുതിരപ്പുറത്തുകയറ്റി തി
രികെ കൊണ്ടുവരിക യുംചെയ്തു.

അതുകൊണ്ട, കൊടുത്താൽ നശിച്ചുപൊകയില്ല, കൊടുക്കു
ന്നവന്ന ലഭിക്കുമെന്ന അറിയണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/84&oldid=180298" എന്ന താളിൽനിന്ന് ശേഖരിച്ചത്