താൾ:CiXIV290-02.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ദ്യ്രദ്ദുഃഖത്താൽ ദിവസവൃത്തികഴിപ്പാൻ വകയില്ലായ്ക കൊണ്ട
തന്റെ ഭവനത്തിൽനിന്നും പുറപ്പെട്ടുപോയി, പിന്നെ അവ
ൻ അങ്ങിനെ പോകുമ്പോൾ ഉച്ചസമയത്ത വെയിൽകൊണ്ട
അവന്റെ കഷണ്ടിത്തല ചൂടുപിടിച്ച, വളരെ വ്യസനപ്പെ
ട്ടു. അതിനാൽ അവൻ ഒരു തണലുള്ള സ്ഥലത്തെ ആഗ്രഹി
ച്ചു, എന്നാൽ അവിടെ എങ്ങും ഒരു വൃക്ഷംപോലും ഉണ്ടായി
രുന്നില്ല. പിന്നെയും അവൻ വ്യസനത്തൊടെ കുറത്തൊരുവ
ഴി ചെന്നപ്പോൾ, ഒരു കരിമ്പന നിൽക്കുന്നതിനെക്കണ്ടു, അ
തിന്റെ ചുവട്ടിൽ അല്പമായിട്ടുണ്ടായിരുന്ന തണലിൽ, ചെ
ന്നിരുന്നു, അപ്പോൾ ആക്കരിമ്പനയുടെ ഫലങ്ങളിൽ, ഒന്ന
അടന്നുവീണ, അവന്റെ തലയൊക്കയും ചതഞ്ഞ പൊട്ടി
പോയി.

അതുകൊണ്ട ഭാഗ്യമില്ലാത്തവൻ എവിടെച്ചെല്ലുന്നുവൊ?
അവിടെ ആപത്തും വരുമെന്ന അറിയണം.

(18) ഒരു ശ്രദ്രനും തെങ്ങും തൈകളും.

പ്രഥമവയസിദത്തംതൊയമല്പംസ്മരന്തശ്ശിരസിനിഹി

തഭാരാനാളികെരാനരാണാംസലിലമമൃതകല്പംദദ്യുരാജീ

പനാന്തംനഹികൃതമുപകാരംസാധപൊവിസ്മരന്തി.

൧൨

ഒരു ശ്രദ്രൻ ഒരു പറമ്പ വെട്ടിഎടുത്ത, കന്നുകാലികൾ ക
യറാതെ കയ്യാലയുംവച്ച, പറമ്പ കിളച്ചൊരുക്കി നന്നാക്കി,
പത്ത തെങ്ങുംതെയ്യും കുഴിച്ചവച്ചു. പിന്നെ അവൻ, വേന
ൽകാലങ്ങളിൽ, വെള്ളംകോരി നനെച്ച വളൎത്തിക്കൊണ്ടുവ
ന്നു, ഇങ്ങിനെ നാലഞ്ചുസംവത്സരംകഴിഞ്ഞപ്പോൾ, ആ
തൈകൾ എല്ലാം കുലെച്ചു, എന്നാൽ ഒരു തെങ്ങിനെ പത്തും
പന്ത്രണ്ടും കുലവീതവും ഒരു കുലയ്ക്ക മുപ്പതും നാല്പതും ഫലം
വിതവും ഉണ്ടായിരുന്നു. അവൻ അരവയിൽനിന്ന ഫലങ്ങ
ളെ പറിച്ച അതിലുള്ള വെള്ളം കുടിക്കയും, ഫലങ്ങളെ തിന്നു
കയുംചെയ്തു. എന്നാൽ ആ തൈകൾ തങ്ങൾക്ക ചെറുപ്പകാ
ലങ്ങളിൽ, അല്പമായിട്ട കൊടുത്തിരിക്കുന്ന വെള്ളത്തെ വിചാ
രിച്ച, തലയിൽ പലതായിരിക്കുന്ന ഭാരത്തെ വഹിച്ചംകൊ
ണ്ട, അമൃതിനോടുതുല്യമായിരിക്കുന്ന വെള്ളത്തെ, തങ്ങൾ ന
ശിക്കുന്നതുവരയും കൊടുക്കുന്നു.

അതുകൊണ്ട സജ്ജുനങ്ങൾക്ക ഉപകാരം ചെയ്താൽ, അത
മറക്കയില്ലെന്ന അറിയണം.

I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/83&oldid=180296" എന്ന താളിൽനിന്ന് ശേഖരിച്ചത്