Jump to content

താൾ:CiXIV290-02.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു വിളിക്കപ്പെടുന്ന അംശം അനുഭവിച്ചു. യാഫേത്ത എന്നു
വിളിക്കപ്പെട്ടവൻ, യൂറോപ്പിലേക്ക് കടന്നു, കാപ്പിരിക്കാരുടെ
പിതാവായ ഹാം ആപ്പ്രിക്കായിലെ പ്രദേശങ്ങളിൽ വസിക്ക
യും ചെയ്തു. അമ്മറിക്കായിലും സമുദ്രത്തിലെ ദ്വീപുകളിലും പാ
ൎക്കുന്ന ആളുകൾ ൟ അംശങ്ങളിൽനിന്ന പുറപ്പെട്ടിരിക്കുന്നു
എന്നു വിചാരിപ്പാൻ ഇടയുണ്ട. ഇതിന്റെശേഷം മനുഷ്യർ
വേഗത്തിൽ വൎദ്ധിക്കുകയും ചെയ്തു, എങ്കിലും ദൈവം അവരു
ടെ അഹമ്മതി കുറപ്പിപ്പാനായിട്ട, മനുഷ്യജാതിയുടെ ആയു
സ്സ ൧൨൦ വയസ്സിൽ അധികം ആകരുത എന്ന് കല്പിക്ക മാ
ത്രമല്ല, അവരുടെ ഭാഷയും കലൎത്തി അവരെ ഭൂമിയിൽ ഒ
ക്കെ ചിന്നപ്പെടുത്തുകയും ചെയ്തു.

മനുഷ്യർ പിന്നെയും വഷളായി തീൎന്നു എന്ന് കണ്ട, ദൈ
വം അബ്രഹാമിനെ തന്റെ സ്വന്ത ഭൃത്യനായിട്ട ലോകകാ
ലം ൨൦൮൩ൽ വിളിച്ച അനുഗ്രഹിച്ചു; അബ്രഹാമിന്റെ പു
ത്രനായ ഇസ്രായേലിന്റെ സന്തതി, അധികം വൎദ്ധിച്ച എ
ജിപ്തിയിൽനിന്ന ൬൦൦,൦൦൦ പുരുഷന്മാരായിട്ട ൨൫൧൩-ാം ആ
ണ്ടിൽ, കാനാൻദേശത്തിലേക്ക യാത്രപുറപ്പെട്ടു. ദാവീദും ശ
ലോമോനും രാജ്യഭാരം ചെയ്തകാലങ്ങളിൽ, യൂദന്മാർ വൎദ്ധി
ച്ച ദ്രവ്യവും ആൾപ്രാപ്തിയുംകൊണ്ട അന്ന ലോകത്തിൽ ഇ
രുന്ന ജനങ്ങളിൽ വച്ച അധിക പുഷ്ടിയുള്ളവരായിരുന്ന, സീ
യോൻപൎവതത്തിൽ ൨൯൯൨ാം ആണ്ടിൽ, യഹോവയുടെ
നാമത്തിന് വിശേഷപ്പെട്ട ആലയം പണിതു.

പാപം പിന്നെയും ക്രമേണ സകലവും ദോഷപ്പെടുത്തി,
എങ്കിലും ദൈവം മനുഷ്യൎക്കുവേണ്ടി ഒരു വലിയ രക്ഷിതാ
വിനെ അയക്കാമെന്ന, ആദ്യം മുതൽ വാഗ്ദത്തം ചെയ്തപ്ര
കാരം, ഭൂമി സൃഷ്ടിച്ച ൪൦൦൪ാം ആണ്ടറുതിക്ക, തന്റെ പുത്ര
നെ ലോകത്തിലേക്ക അയച്ചു.

വേദവാക്യത്തിൽ കാണ്മാനുണ്ട, ഭൂമി ഏകദേശം ൬,൦൦൦ കാ
ലം ചെല്ലുമ്പോൾ മിശിഹാ സകല മനുഷ്യരെയും വിധിപ്പാ
നായിട്ടുവരുമെന്നും മനുഷ്യരുടെ കാൎയ്യങ്ങൾ തീൎപ്പായതി
ന്റെ ശേഷം, ഭൂമി സകല പാപദോഷത്തിൽനിന്നും വിടു
വിപ്പാനായിട്ട, അഗ്നിജ്വാലയാൽ ചുട്ട് പുതുതാക്കപ്പെടുകയും
ചെയ്യും.

മനുഷ്യജാതിയുടെ എണ്ണം.

൧മാത. ലോകത്തിലെ ജനങ്ങളുടെ സംഖ്യ ഏകദേശം
൯൦൦ ലക്ഷമായി കണക്ക കൂട്ടിയിരിക്കുന്നു. ഇവയിൽ ക്രി
സ്ത്യാനിക്കാർ എല്ലാ കൂട്ടത്തിലും കൂടെ ൨൬൦ ലക്ഷവും, യെഹൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/8&oldid=180211" എന്ന താളിൽനിന്ന് ശേഖരിച്ചത്