Jump to content

താൾ:CiXIV290-02.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ക്കൾഇല്ല, അവിടെ മറ്റ വിശേഷമുള്ള വസ്തുക്കൾ പലതും
ഉണ്ടായിരുന്നാലൂം, സൌഖ്യമില്ലെന്ന അറിയണം.

(12) വിഡ്ഡി.

അസഹായസ്സുമൎത്ഥൊപികാൎയ്യസിദ്ധിന്നവിന്ദതി തു ഷാദപിപരിത്യക്തംതണ്ഡുലന്നപ്രരൊഹതി.

അനധീതമംഗലം എന്റെ ഗ്രാമത്തിൽ, ധനവാനായിട്ട ഒ
രു ബ്രാഹ്മണൻ ഉണ്ടായിരുന്നു, അവൻ ബുദ്ധിയില്ലാത്തവ
ൻ ആകകൊണ്ട, എല്ലാവരും അവന വിഡ്ഡി എന്ന വിളി
ച്ചുവന്നു. ഒരു ദിവസം അവൻ ഭക്ഷണവും കഴിച്ച സൌ
ഖ്യമായിട്ട ഇരിക്കുമ്പോൾ, വിചാരിച്ചത എന്തെന്നാൽ, കണ്ട
ത്തിൽ നെല്ലവിതെച്ചാൽ നെല്ലുണ്ടാകും. പിന്നെ അത വിളയു
മ്പോൾ കൊയ്ക മെതിച്ച ഉണങ്ങി ഒഴുക്കി കൊണ്ടുവന്ന പുഴു
ങ്ങി, ഉണങ്ങി കുത്തി അരിയാക്കണം. ആയത വളരെ പ്രയാ
സന്തന്നെ, എന്നാൽ അരിവിതെച്ചാൽ അരിയുണ്ടാകുമെല്ലെ?
എന്ന നിശ്ചയിച്ച, അവൻ തന്റെ മരമുറികളിൽ കിടന്നിരു
ന്ന നെല്ലുകൾ ഒക്കയും പുഴുങ്ങി കുത്തിച്ച, അരിയാക്കി കണ്ട
ത്തിൽ വിതപ്പിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആ
അരിയൊക്കയും അഴുകി, നാറിത്തുടങ്ങി. അന്ന ചില ബ്രാഹ്മ
ണർ അതുവഴിയെ വന്നപ്പോൾ, നാറ്റംവന്നു; ഇത എന്തെ
ന്ന വിചാരിച്ചുകൊണ്ടുനിൽക്കുമ്പോൾ, അവർ ചില പുലയ
രെക്കുണ്ട ഇത എന്തൊരു നാറ്റമെന്നും അവരോടുചോദി
ച്ചു. വിഡ്ഡിത്തമ്പുരാൻ കണ്ടത്തിൽ ഒക്കെയും അരിവിതപ്പിച്ചു,
ആയരി അഴുകിയ നാറ്റം ആകുന്നുയെന്ന അവർ പറ
ഞ്ഞു. ഉടനെ ആ ബ്രാഹ്മണർ വിഡ്ഡിയുടെ അടുക്കൽ ചെ
ന്ന, അരി മുളയ്ക്കയില്ലെന്നും സാരമായിട്ടുള്ളത ഉമ്മിയാകു
ന്നൂയെന്നും പറഞ്ഞു. അവർ പോകയുംചെയ്തു. പിന്നെ അ
വൻ അരിയൊക്കയും കൊടുത്ത ഒരുപറ അരിക്ക, ഒരുപറ
ഉമിവീതം വാങ്ങിച്ചു കണ്ടത്തിൽ വിതപ്പിച്ചു, അന്നും ആ
ബ്രാഹ്മണർ അതുവഴിയെ വന്നു അപ്പോൾ, കണ്ടത്തിൽ ഒ
ക്കയും ഉമി വിതച്ചിരിക്കുന്നതിനെക്കണ്ടു. പിന്നെയും അവർ
വിഡ്ഡിയുടെ അടുക്കൽ ചെന്ന, എടൊ ഉമിയിങ്കൽനിന്ന വെ
ർപെട്ടുപോയാൽ പിന്നെ അരി മുളയ്ക്കയില്ല എന്നും പറഞ്ഞ
അവർ പോകയും ചെയ്തു. പിന്നെ അവൻ മുമ്പിലത്തെപ്പോ
ലെ നെല്ലതന്നെ വിതെച്ചു.

അതുകൊണ്ട എത്രതന്നെ സമൎത്ഥൻ ആയിരുന്നാലും, സ
ഹായം കൂടാതെ ഒരുത്തുന്നും കാൎയ്യം സാധിക്കയില്ലെന്ന അറി
യണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/79&oldid=180292" എന്ന താളിൽനിന്ന് ശേഖരിച്ചത്