Jump to content

താൾ:CiXIV290-02.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ങ്ങൾക്ക ൧൭൦ നാഴിക നീളവും അതിൽ പാതി വീതിയും
൨,൭൩൦,൦൦൦ പ്രജകളും മാത്രമെയുള്ളു. ഇവയ്ക്ക അല്ലാതെ രാജ
അധികാരം പാപ്പായിക്ക ഇല്ല. മതം ഇടപെട്ട എല്ലാസംഗ
തികൾക്ക, റോമാക്കാൎക്ക മിക്കപ്പോഴും പാപ്പായുടെ കല്പന പ്ര
ധാനംതന്നെ. കുറെ മുമ്പെ പാപ്പായും ജനങ്ങളും തമ്മിലുള്ള
മത്സരത്തിൽ പ്രാൻ്സ രാജാവ ജനങ്ങളെ അമൎച്ചവരുത്തി, ഇ
പ്പോഴും പാപ്പായെ രക്ഷിച്ചുവരികയും ചെയ്യുന്നു.

രണ്ടാം അദ്ധ്യായം.

ചില വിശേഷ ദേശങ്ങൾ

ശീമ, ബ്ലാത്തി, ഇംഗ്ലാണ്ട എന്ന ഇങ്ങിനെ പറയപ്പെ
ട്ടിരിക്കുന്ന രാജ്യം. ഗ്രേത്ത ബ്രിത്തെൻ എന്ന ഒന്നായിട്ട വി
ളിക്കപ്പെട്ടിരിക്കുന്ന, രണ്ടു വലിയതും അനവധി ചെറിയ
ദ്വീപുകളും അടങ്ങിയിരിക്കുന്നു. എഴുത്തുകൾ ൩൦ ദിവസം
കൊണ്ട കൊച്ചിയിൽ ആവിക്കപ്പലിൽ അവിടെനിന്ന വരു
ന്നുണ്ട. ഏതാനും വഴി കരെക്ക കൂടി എജിപ്ത ദേശത്തിൽ കൂടെ
ഉള്ളതാകുന്നു. വഴി മുഴുവനും കടൽവഴി ആയി വരുന്ന ചര
ക്കുകളും വഴിയാത്രക്കാരും, കൊച്ചിയിലൊ ആലപ്പുഴയോ എ
ത്തുന്നതിന, മൂന്നും നാലും മാസം ചെല്ലും. ശീതകാലത്ത കു
ളിരു കാരണത്താൽ ഇംഗ്ലാണ്ടിൽ എല്ലാടത്തും കൂടെ കൂടെ വെ
ള്ളം കണ്ണാടിപോലെ ഉറച്ച കാണും, ജനങ്ങൾക്ക അതിന്മേ
ൽ കൂടെ നടക്കയും ചിലപ്പോൾ തീയ കത്തിച്ചിട്ടുമുണ്ട ശീത
കാലം വൃശ്ചികമാസത്തിൽ തുടങ്ങിയാൽ നാലുമാസംവരെ
നില്ക്കും. ദിക്ക മുഴുവനും കുറെദിവസത്തേക്ക ഹിമംകൊണ്ട
മൂടിയിരിക്കും. ആയത വിശേഷമായി പൊടിക്കപ്പെട്ട വെളു
ത്ത ഉപ്പുപോലെ മേഘങ്ങളിൽനിന്ന മഞ്ഞായി വീഴുന്നു, ഇ
ലകൾ ഒക്കെയും വൃക്ഷങ്ങളിൽനിന്ന പൊഴികയും നിലം കി
ളച്ച പൊടിപ്പാൻ വഹിയാത്തപ്രകാരം, അത്ര കടുപ്പമായി
തീരുകയുംചെയ്യും, മീനമാസത്തിൽ കോതമ്പും യവവും മറ്റും
വളരെ ധാന്യങ്ങളും വിതയ്ക്കുന്നു: നെല്ല ഇംഗ്ലാണ്ടിൽ ഉണ്ടാ
കയില്ല , ചക്കയ്ക്കും മാങ്ങായിക്കും പകരം അവൎക്ക പഴങ്ങളും
പയറുകളും മുന്തിരിപഴങ്ങളും, മറ്റും പല വിശേഷപ്പെട്ട ഫ
ലങ്ങളും ഉണ്ട. തളിൎക്കുന്ന സമയത്തും, ഉഷ്ണസമയത്തും, ദിക്ക
വിശേഷം തന്നെ; ആദിത്യന്റെ ചൂട ൟ ദിക്കിൽ ഏറയില്ല,
കാലത്ത ഏഴുമണിസമയത്ത ഇവിടെ ഉള്ളതിനെക്കാൾ, അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/19&oldid=180223" എന്ന താളിൽനിന്ന് ശേഖരിച്ചത്