Jump to content

താൾ:CiXIV290-02.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റപ്പെടുന്നില്ല എന്നും, ക്രിസ്തു പിതാവിനേക്കാൾ ഏറ്റവും താ
ണവൻ എന്നും, കൂദാശകൾ ഏഴ ഉണ്ടെന്നും പറയുന്നു, എ
ഴുത്തുരൂപങ്ങളെയും മനുഷ്യരുടെ അസ്ഥികളെയും വന്ദിക്കുന്ന
തല്ലാതെ, വിഗ്രഹങ്ങളെ വന്ദിക്കുന്നില്ല. പരിശുദ്ധാത്മാവി
നോടുള്ള പ്രാർത്ഥനയും, പട്ടക്കാർ വിവാഹം കഴിക്കയും ഉണ്ട.
എങ്കിലും കുമ്പസാരവും റോമ്മാക്കാരുടെ ചട്ടപ്രകാരം, ബസ്പു
ൎക്കാനായും ഇല്ല. മരിച്ചവൎക്ക വേണ്ടിയുള്ള പ്രാൎത്ഥനകൾ ഉ
ണ്ട, പ്രസംഗവും വേദവാക്യങ്ങളെ വായിക്കയും ചട്ടമില്ല;
അയേമനികൾ വായിക്കുന്നതിനെ വിരോധിക്കുന്നതുമില്ല.
ഉപദേശത്തിലും അറിയായ്മയിലും ശുദ്ധമുള്ള വസ്തുക്കളെ
ഉദാസീനമായി വിചാരിക്കുന്നതിലും, സുറിയാനിക്കാരോട
ശരിയായിരിക്കും. ഇവർ ൧൦൫൪ാമാണ്ട പാപ്പായെയും റൊമാ
സഭയെയും വേർപിരികയും മഹറോൻ ചൊല്ലുകയും ചെയ്തു.

സുറിയാനിക്കാരും മറ്റും

യാക്കോബായക്കാരായ സുറിയാനിക്കാൎക്ക, ഒരു പാത്രിയ
ൎക്കീസ ഉണ്ട. അയാൾ അന്ത്യൊഹായിക്ക വടക്ക കിഴക്ക, മർ
ദിൻ പട്ടണത്തിന അരികെ ശുദ്ധമുള്ള അനനിയാസിന്റെ
ആശ്രമത്തിൽ പാൎക്കുന്നു. ഇവൻ യാക്കോബായക്കാരുടെ
തലവൻ ആകുന്നു. ഇവരെ ഇപ്രകാരം വിളിക്കപ്പെടുന്നത,
ക്രിസ്തുവിന്ന പിമ്പ ൫൫൦ വൎഷത്തിനകം ജീവിച്ചിരുന്നവ
നായ യാക്കോബ അൽബാടി എന്ന ആളിൽനിന്ന ആയി
രുന്നു, ഇവർ ലോകരക്ഷിതാവിന ഒരു സ്വഭാവം മാത്രമെയു
ള്ളൂ എന്ന, വിചാരിച്ച വരുന്നു. ആയ്ത രണ്ട സ്വഭാവം ഉ
ണ്ടെന്ന വിശ്വസിക്കുന്നവരായ നെസ്തോറിയക്കാൎക്ക പ്രതി
യായിട്ട ആയിരുന്നു. ഇവൎക്കും ഒരു പത്രിയൎക്കീസ ഉണ്ട, അ
യാൾ മൂസൽപട്ടണത്തിന അരികയും, ഇടവകക്കാർ അ
വിടത്തെ പൎവ്വതങ്ങളിലും പാൎക്കയും ചെയ്യുന്നു. യാക്കോബാ
യക്കാരുടെ പാത്രിയൎക്കീസിന, അവന്റെ ഇടവകയിൽ
പാതി ഭരിക്കുന്നതിന, ഒരു സഹായക്കാരൻ ഉണ്ട. അ
വൻ കിഴക്കെ ദിക്കുകളുടെ പ്രധാന മേല്പട്ടക്കാരൻ എന്നും,
മാർ-അപ്പ്രെം എന്നും വിളിക്കപ്പെടുന്നു. ഇയാൾ തൈഗ്രീസ
നദിയുടെ കിഴക്കുവശത്തുള്ള പള്ളികൾ ഭരിക്കയും, മൂസല്ലിന
അരികെയുള്ള ശുദ്ധമുള്ള മത്തായിയുടെ ആശ്രമത്തിൽ പാ
ൎക്കയും ചെയ്യുന്നു. ൟ പാത്രിയൎക്കീസന്മാരെല്ലാവരെയും ഇഘ
നേഷിയസിന്റെ നാമപ്രകാരം വിളിക്കപ്പെട്ടവരുന്നു. നെ
സ്തോറിയക്കാരുടെത, ഇലിയാസിൻപ്രകാരവും, നെസ്തോ
റിയക്കാരിൽനിന്ന വേർതിരിഞ്ഞ റോമാക്കാരൊടു ചേൎന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/13&oldid=180216" എന്ന താളിൽനിന്ന് ശേഖരിച്ചത്