താൾ:CiXIV290-02.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ന്നു, കപ്പല്ക്കാൎക്കും, കുഴൽക്കുണ്ണാടിയാൽ വളരെ ഉപകാരം ഉ
ണ്ട, അതെന്തനാൽ എട്ടും പത്തും നാഴിക അകലമുള്ള കപ്പ
ലുകളിൽ തൂക്കിയിരിക്കുന്ന കൊടികൾ നേക്കി, അതിന്റെനി
റവുംമറ്റും ചില ചട്ടങ്ങളും കണ്ട വൎത്തമാനങ്ങൾ അറികയും,
തങ്ങളുടെ ആവശ്യങ്ങളെ അറിയിക്കയും ചെയ്യാം.

മയിക്രസ്ക്കൊപ്പ.

എന്ന പഠയുന്ന കണ്ണാടിയാൽ, ൧൬൨൧ാമാണ്ടമുതൽ മനു
ഷ്യൎക്ക ഏറെ ഉപകാരം വന്നിരിക്കുന്നു, കുഴൽക്കുണ്ണാടി അ
കലമുള്ള വസ്തുക്കളെ അടുപ്പിച്ച കാണിക്കുന്നതപോലെ, ഇ
തിനാൽ അടുത്ത തുലോം മൃദുവായിട്ടിരിക്കുന്ന വസ്തുക്കൾ ഉ
ള്ളതിനെക്കാൾ വിവരമായിട്ടും, അധിക വലിപ്പമായിട്ടും കാ
ണുകയും ആം. ഇതിൽ ഒരു തലമുടി വെച്ചുനോക്കിയാൽ, വ
ലിയ മുളയെപോലെ ദ്വാരവും മുട്ടുള്ളതും അല്ലാതെ, ചുവട്ടി
ൽ കിഴങ്ങും, വേരുകളും കാണും. ഓരൊ ൟച്ചയുടെ ചിറകിന്മേ
ൽ ഉള്ള പൊടി തുവലുകളാകുന്നു എന്നും, ഓരൊ തുള്ളി വെ
ള്ളത്തിൽ, പലയായിരം വിശേഷമുള്ള ജീവജന്തുക്കൾകൊ
ണ്ട നിറഞ്ഞിരിക്കുന്നതും, ൟ മൃഗങ്ങളെ കണ്ണുകളാൽ തന്നെ
കണ്ടുകൂടാ എന്നുവരികിലും, കണ്ണാടി ഇവയ്ക തല, വായ, അ
വയവങ്ങൾ ഉണ്ടെന്ന കാണിക്കുന്നത കൂടാതെ, തമ്മിലുള്ള
പിടിത്തത്തിൽ ഉള്ള രക്തച്ചാട്ടവും, മുറിവുകളും, കാണിക്കുന്നു
ണ്ട, ഇതിനാല്യം കൂടെ ഓരൊ മാങ്ങാ, കുമ്പളയ്ങ്ങാ, മറ്റെതാനും
പഴങ്ങളിൽ കാണുന്ന പൂപ്പ, വൃക്ഷാദികളെപോലെ ഇല,
കൊമ്പ, തടി, വേരുകളും ഉണ്ടെന്ന നാം കാണുന്നു. ഒരു മയി
ക്രസ്കൊപ്പിന മിക്കപ്പോഴും രണ്ട കണ്ണാടികൾ ഉണ്ട: ഇവ
വട്ടമായിട്ടും നോക്കുന്ന വസ്തുക്കളെ വലിപ്പമാക്കതക്കവണ്ണം
വിളുമ്പിനെക്കാൾ നടുവിൽ ഘനം കൂടിയുമിരിക്കും. ഇതിൽ ഒ
ന്ന മറ്റെതിനെക്കാൾ ഇരട്ടി വട്ടമായിട്ടും, ചെറിയ കണ്ണാടി
വലിയതിൽനിന്ന രണ്ട അംഗുലം അകലം മീതെ ഉറപ്പിച്ചിട്ട,
വലിയതിൽനിന്ന ഏകദേശം അത്രയും താഴെ ഒരു ചെറിയ മു
ഖകണ്ണാടിയും വെച്ച, വിചാരിപ്പാനുള്ള വസ്തു ൟ മുഖകണ്ണാ
ടിമേൽ ഇരുത്തി, മുകളിലത്തെ ചെറിയ കണ്ണാടിയിൽനിന്ന
രണ്ട അംഗുലംദൂരത്ത കണ്ണുവെച്ച കണ്ണാടിയിൽ നോക്കിയാ
ൽ, വെച്ചിരുന്ന മൃദുവായിരുന്ന വസ്തുവിന്റെ ഉള്ളതിനെക്കാൾ
നാലിരട്ടി വലിപ്പംതോന്നും. ൟ കണക്ക പെരുക്കിട്ടത്രെ ആക
ന്നു മയിക്രസ്കൊപ്പ ഉണ്ടാകുന്നത. ചിലത് ൨൫൦൦൦ തവണ
വസ്തുക്കളെ വലിപ്പമാക്കും, ഇതിൽ നമുക്കു വെറുപ്പുള്ള ചെള്ളും
പേനും ആനയെക്കാൾ വലിയതായി കാണ്മാൻ ഇടയുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/87&oldid=180302" എന്ന താളിൽനിന്ന് ശേഖരിച്ചത്