താൾ:CiXIV290-02.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ളും, ഗന്ധകം, മൺതൈലം, പമീസ്സ, മുതലായവയും ഉണ്ട.
ഭൂമി വിദ്യയിനാൽ, ക്രിസ്ത്യാനിവേദവാക്യങ്ങൾക്ക ബഹു സാ
രമായിട്ടുള്ള സാക്ഷികൾ ഉണ്ടാകുന്നുണ്ട. മോശ നമുക്ക അ
റിയിക്കുന്നപ്രകാരത്തിൽ, ഓരൊ കാലങ്ങളിൽ ഉണ്ടായ സൃ
ഷ്ടിപ്പ, സത്യംതന്നെ എന്നും, വലിയതായിട്ടുള്ള ജലപ്രളയം
ഉണ്ടായെന്നും; ഭൂമിക്കകത്ത അഗ്നി ജ്വലിച്ചിരിക്കുന്നു എന്നും
ഇതിനാൽ തെളിവായി അറിയപ്പെടുന്നതാകുന്നു.

വൃക്ഷാദികളുടെ ക്രമം.

വൃക്ഷങ്ങൾക്ക ജീവിപ്പാൻ വെള്ളവും വായുവും ഭക്ഷണ
ത്തിന വളമുള്ള മണ്ണും വെണ്ടുന്നതാകുന്നു. വെള്ളവും മണ്ണും
കുറഞ്ഞപോയി എന്നുവന്നാൽ, സസ്യങ്ങൾക്ക വാടൽ തട്ടു
മെന്ന എല്ലാമനുഷ്യരും അറിയുന്നു: കാറ്റുകൊള്ളാത്ത ഒരു മു
റിയിൽ, അനേകം പൂച്ചടികൾക്ക, വെള്ളവും വളവും, കൊടു
ത്ത നിൎത്തി എങ്കിൽ, ഇതിന്മണ്ണം തന്നെ നാശം ഭവിക്കും ഇ
തിന്റെ കാരണം മറ്റൊന്നുമല്ല, മൃഗജാതികൾ, ശ്വാസം വ
ലിക്കുന്നപൊലെ, സസ്യങ്ങളുടെ ഇലയ്ക്കും തൊലിക്കും, ചി
ല മൃദുവായിട്ടുള്ള ദ്വാരങ്ങൾ ഉണ്ട, ഇവയിൽ കൂടി നല്ല വായു
അകത്തോട്ട പ്രവേശിക്കയും, അശുദ്ധമായിട്ടുള്ളത പുറപ്പെടു
കയും ചെയ്യും. മയിക്രസ്കോപ്പിനാൽ ചില ഘനത്ത ഇ
ലകളിൽ, നോക്കുമ്പോൾ, ഇത നല്ലവണ്ണം കാണപ്പെടുന്നതാ
കുന്നു, മൃഗജാതികൾ യാവന അനുഭവിക്കുന്നതപൊലെ, വൃ
ക്ഷങ്ങളുടെ വേര വളമുള്ള തണുത്ത മണ്ണിൽനിന്ന ചില സാ
രങ്ങളെ വലിച്ച അനുഭവിക്കുന്നുണ്ട; ൟ സാരങ്ങൾ നീരാ
യിട്ട ഞരമ്പുകളിൽ എന്നപൊലെ, മരത്തിന്റെ എല്ലാ ഭാഗങ്ങ
ളിലേക്കും ഓടുന്നുണ്ട; സകലവിധ ജീവജന്തുക്കൾക്ക പ്ര
മാണമായിട്ടുള്ള ഭക്ഷണം സസ്യങ്ങൾ ആകുന്നു, മാംസം തി
ന്നുന്ന പൂച്ചമുതൽ സിംഹംവരെ ഉള്ളതും, പുല്ല തിന്നുന്ന മൃഗ
ങ്ങളെ പീഡിപ്പിക്കയും, വൈദ്യത്തിന്നായിട്ട സസ്യം തന്നെ
തിന്നും വരുന്നു. വൃക്ഷങ്ങൾക്ക ആദിത്യചന്ദ്രന്റെ പ്രകാശ
വും ചൂടും പ്രത്യെകം വേണ്ടുന്നതാകുന്നു; ഇവ കുറഞ്ഞിരിക്കു
ന്ന ദിക്കുകളിൽ വളൎച്ചയും തളിൎമ്മയും കുറയുന്നതാകുന്നു,
൪൦,൦൦൦ത്തിൽ ചില്വാനം വക വൃക്ഷാദികൾ ഉണ്ട; ഇവെ
ക്ക വേണ്ടുന്ന ചൂടും വേണ്ടുന്ന വെള്ളവും അതാതിന്റെ പ്ര
കാരത്തിൽ ഓരൊ നാട്ടിലേക്ക വിഭാഗിച്ചിരിക്കുന്നു: അയന
ങ്ങൾക്ക അകത്തുള്ള നാടുകളിൽ, അതിവേഗമായിട്ടു വളരുന്ന
സസ്യങ്ങളെ കാണുന്നു, ഇവിടെ തെങ്ങ, പന, കരിമ്പ, നെ
ല്ല, ചോളം, സുഗന്ധവൎഗ്ഗങ്ങളും അധികം ചൂടും വെള്ളവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/43&oldid=180249" എന്ന താളിൽനിന്ന് ശേഖരിച്ചത്