താൾ:CiXIV290-02.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

(16) ശ്രീരാമനും ജാംബവാൻ എന്ന വാനരവും.

ഇന്ദ്രംദ്വക്ഷമമന്ധപൂൎവ്വമുദധിംപഞ്ചാനനം.പത്മജംഅ

ബ്ധിംശുദ്ധജലംശിവംസിതഗളംലക്ഷ്മീപതിംപിംഗലം

ശൈലാൻപക്ഷധരാൻഹയാനപിതഥാകാമഞ്ചസദ്വി

ഗ്രഹംജാനെസൎവ്വമഹംപ്രഭൊരഘുപതെദത്താപഹാരം

വിനാ.

ശ്രീരാമൻ രാവണനെയും രാക്ഷസന്മാരെയും യുദ്ധംചെ
യ്തു കൊന്ന, സകല പദാൎത്ഥത്തൊടുകൂടെ ലങ്കയെ വിഭീഷ
ണന്നുകൊടുത്ത, അയൊദ്ധ്യയ്ക്ക പൊവാനായിട്ട, സീതയോ
ടും ലക്ഷ്മണനോടും വാനരന്മാരോടും കൂടി പുറപ്പട്ടപ്പോൾ,
രാവണന്റെ ഗൊപുരത്തിൽ വിശേഷമായ ഒരു കല്ല, നട
ക്കല്ലായിട്ട ഇട്ടിരുന്നു. ആയതുകൂടെ കൊണ്ടുപോകെണമെന്ന
ശ്രീരാമൻ ആഗ്രഹിച്ചു, അപ്പോൾ അത ജാംബവാൻ എന്ന
വാനരൻ, അറിഞ്ഞ. ഇപ്രകാരം പറഞ്ഞു. അല്ലയൊ രാമസ്വാ
മിൻ, നിന്തിരുവടികേട്ടാലും, ഞാൻ ദെവെന്ദ്രനെ രണ്ടുകണ്ണു
ള്ളവനായിട്ടും പാലാഴിയെ കലക്കുന്നതിനുമുമ്പെയും, ബ്ര
ഹ്മാവിനെ അഞ്ചുതലയുള്ളവനായിട്ടും, സമുദ്രത്തിൽ ഓരുകൂ
ടാതെ നല്ല വെള്ളമായിട്ടും, ശിവനെ വെളുത്തകഴത്തുള്ളവനാ
യിട്ടും, വിഷ്ണുവിനെ ചുവന്നനിറമുള്ളവനായിട്ടും, പവ്വതങ്ങ
ൾക്കും കുതിരകൾക്കും ചിറകുണ്ടായിട്ടും, കാമദേവനെ ശരീര
മുള്ളവനായിട്ടും, അറിയും. ഇവയൊക്കയും അറിയുന്നവനായ
ഞാൻ, അക്കാലങ്ങളിൽ എങ്ങും ദത്താപഹാരം എന്നുള്ളത ക
ണ്ടിട്ടും കേട്ടിട്ടും ഇല്ല.

അതുകൊണ്ട, ആക്കെങ്കിലും ഒരു വസ്തു കൊടുത്താൽ, അ
തിനെ തിരികെ വാങ്ങിക്ക എന്നത് വലുതായിരിക്കുന്നദോഷം
ആകുന്നു എന്ന അറിയണം.

(17) കഷണ്ടിക്കാരനായ ഒരു ബ്രാഹ്മണൻ.

ഖാൎവ്വടൊദിവസെശ്വരസ്യാകിരണൈസ്സന്താപിതൊമ

സ്തകെപാഞ്ഛൻദെശമനാതപംവിധിപശാത്താലസ്യ

മൂലിംഗത:തത്രസ്ഥസ്യതുതൽഫലൈൎന്നിപതിതൈൎഭിന്നം

സമസ്തംശിര: യത്രായാന്തിഹിമന്ദഭാഗ്യവിഭവൊത

ത്രൈവയാന്ത്യാപദ: .

൧൦

ഒരു ദിവസം കേണ്ടിക്കാരനായ ഒരു ബ്രാഹ്മണൻ, ദാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/82&oldid=180295" എന്ന താളിൽനിന്ന് ശേഖരിച്ചത്