താൾ:CiXIV290-02.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

പ്പോഴും കളിക്കയും, ഒരുമിച്ച ഭക്ഷിക്കയും, ഉറങ്ങുകയും ചെ
യ്തു വന്നു. ഒരു വൎഷം ചെന്നപ്പോൾ നായിക്ക ദീനം പിടി
ച്ച, വൎദ്ധിച്ച ചത്തുപോയി. സിംഹം അതിന ഉറക്കം മാത്ര
മെന്ന വിചാരിച്ചിട്ട, ലാളിച്ച മാറ്റികിടത്തീട്ടും ഇളക്കമില്ലായ്ക
യാൽ, ചത്ത അവസ്ഥ അറിഞ്ഞാറെ, ഭക്ഷിക്കാതെയും, കുടി
ക്കാതെയും, ഉറങ്ങാതെയും കരഞ്ഞ വലഞ്ഞ, അഞ്ചാം പക്കം
തന്റെ തല നായയുടെ മേൽ വെച്ച മരിച്ചു. ൧ പത്രോസ ൫ അ
൮. പ. സിംഹത്തെ ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നത, വായ
നക്കാരാ വയിച്ചുകൊള്ളണം.

കടൽ സിംഹം

ഭൂഗോളത്തിന്റെ തെക്കും വടക്കുമുള്ള സമുദ്ര തീരങ്ങളിൽ
സഞ്ചരിക്കയും, നീന്തി മീൻപിടിച്ച ഭക്ഷിച്ച, തൃപ്തി ആയ
ശേഷം, അധികം കൂട്ടങ്ങളായിട്ട കരക്കെ കയറി, കിടന്നുറ
ങ്ങുകയും ചെയ്യും, വലിപ്പത്തിൽ കടലാനയെക്കാൾ ചെറിയ
താകുന്നു, എങ്കിലും മൂക്ക മുതൽ, വാൽ വരെ, പതിനെട്ട അടി
നീളമായിട്ട കാണപ്പെടുമെന്ന നാം വായിക്കുന്നു, ഇവയു
ടെ കാലുകൾ നാലും, നീളം കുറഞ്ഞതും, വിരലുകൾ നീണ്ട,
തോലാൽ ഇട കെട്ടപ്പെട്ടതുമായി കാണുന്നു. കരസിംഹത്തി
ത്തിന്റെ നിറവും, സ്കന്ധരോമങ്ങളും ഇതിനും ഉണ്ട. ഒരു
പുരുഷന, മൂന്ന നാല സ്ത്രീകളട ചേൎച്ചയുണ്ടാകകൊണ്ട,
കുട്ടികളിൽ ഇവന്ന വാത്സല്യമില്ല, പുഷ്ടിയുണ്ടാകകൊണ്ട കു
ട്ടികൾക്ക നീന്തുവാൻ ബഹുമടിയുണ്ട, എങ്കിലും സ്ത്രീകൾ ഇ
വരെ കഴുത്തേൽ എടുത്തുകൊണ്ടുപോയി; വെള്ളത്തിൽ മുക്കി,
നീന്തൽ പഠിപ്പിക്കുന്നു. സ്ത്രീകൾക്ക വേണ്ടി പുരുഷന്മാർ ത
മ്മിലുള്ള കടികൊണ്ട, സമുദ്രത്തെ ചുവപ്പിപ്പാൻ തക്കവണ്ണം
രക്തനാശം വരുത്തും. കടൽസിംഹത്തിന നെയ്യധികം ഇല്ലാ
യ്കകൊണ്ടും, ശൌൎയ്യം കഠിനമാകകൊണ്ടും, മറ്റുള്ള കടൽ മൃഗ
ങ്ങളെ അന്വേഷിക്കുന്നവർ, ഇതിനെ അന്വേഷിക്കാറില്ല.

പാറയാൻ.

ഇത, രാത്രിയിൽ സഞ്ചജിക്കുന്ന ഒരു വക അണ്ണാനാകു
ന്നു, അതിന്റെ ഓരോ വശത്തുള്ള കയ്കാലുകളുടെ ഇടയിൽ,
വിസ്താരമായിട്ട തോൽ കൊണ്ട കെട്ടിയിരിക്കുന്നു. ഇതിനാ
ൽ പാറയാൻ ഉയൎന്ന മരങ്ങളിൽനിന്ന ചാടി, നൂറകോൽ
വരെ അകലമുള്ള കൊമ്പിന്മേൽ എത്തുവാൻ തക്കവണ്ണം പ്ര
യാണം ചെയ്യും, പകൽ സമയത്ത തങ്ങിൻ മടലുകളിലും, വ
ലിയതായിട്ട ചില വൃക്ഷങ്ങളുടെ ദ്വാരങ്ങളിലും ഒളിച്ചു കിട

G

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/57&oldid=180268" എന്ന താളിൽനിന്ന് ശേഖരിച്ചത്